‘കരുതലാണ് മരുന്ന്’ അഭയം പാലിയേറ്റീവ്‌ കെയർ പത്മശ്രീ ഹരേക്കള ഹജ്ജബ്ബ ഉദ്ഘാടനം ചെയ്തു

Latest കേരളം പ്രാദേശികം

ഉപ്പള: അഭയം ട്രസ്റ്റിന്റെ സൗജന്യ പാലിയേറ്റീവ്‌ കെയർ പത്മശ്രീ ഹരേക്കള ഹജ്ജബ്ബ ഉദ്ഘാടനം ചെയ്തു. ഡോക്‌ടർ, നഴ്‌സിംഗ്‌, ഫിസിയോതെറാപ്പി സേവനങ്ങൾ രോഗികളുടെ വീടുകളിൽ എത്തിക്കുന്ന ഹോം കെയറാണ് ആദ്യഘട്ടത്തിൽ ആരംഭിച്ചിരിക്കുന്നത്‌. ഓക്‌സിജൻ കോൺസണ്ട്രേറ്റർ, വീൽചെയർ, ഹോസ്‌പിറ്റൽ കോട്ട്‌ തുടങ്ങിയ ഉപകരണങ്ങളും ലഭ്യമാക്കും. പാലിയേറ്റീവ്‌ വാഹനത്തിന്റെ താക്കോൽ ഹരേക്കള ഹജ്ജബ്ബ ഇബ്രാഹിം ബജൂരിക്ക്‌ കൈമാറി.കുമ്പള, മംഗൽപാടി, മഞ്ചേശ്വരം പഞ്ചായത്തുകളിൽ സർവ്വെയിലൂടെ കണ്ടെത്തിയ 400ഓളം രോഗികൾക്ക്സ്ഥിരമായി പാലിയേറ്റീവ്‌ സേവനങ്ങൾ നൽകും. ‘കരുതലാണ് മരുന്ന്’ എന്ന ആശയവുമായാണ് അഭയത്തിന്റെ പ്രവർത്തനങ്ങൾ.മാനേജിംഗ്‌ ട്രസ്റ്റി ഖയ്യൂം മാന്യ അധ്യക്ഷത വഹിച്ചു. അഷ്‌റഫ്‌ കർല, റിസ്വാന, ലണ്ടൻ മുഹമ്മദ്‌ ഹാജി, അബു തമാം, റഫീഖ്‌ കേളോട്ട്‌, എം.എ.നജീബ്‌,സെഡി.എ.കയ്യാർ, എ.കെ.ആരിഫ്‌, എം.പി.ഖാലിദ്‌‌, ഷബാസ്‌ മൊയ്തീൻ യാഫ്‌കോ, ഷഫീൽ ചെർക്കള, ഹക്കീം പ്രിൻസ്‌, മുനീർ ക്ലാസിക്ക്‌, റഹീം ബദ്‌രിയ, സഫ്‌വാൻ ബോംബൈ തുടങ്ങിയവർ സംബന്ധിച്ചു.മജീദ്‌ പച്ചമ്പള സ്വാഗതവും ബി.എം.മുസ്തഫ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *