അന്താരാഷ്ട്ര പ്രദര്‍ശനത്തിലേക്ക് ഇടംനേടി കാര്‍ട്ടൂണിസ്റ്റ് മുജീബ് പട്‌ള. ബ്രസീലില്‍ നടക്കുന്ന ലിമായിറ ഹ്യൂമര്‍ ഹാള്‍-2021 പ്രദര്‍ശനത്തിന് അന്തര്‍ദേശീയതലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 100 കാര്‍ട്ടൂണുകളാണ് പ്രദര്‍ശനത്തിനെത്തുന്നത്

Latest ഇന്ത്യ കേരളം പ്രാദേശികം

ബ്രസീല്‍: മുജീബ് പട്‌ളയുടെ കാര്‍ട്ടൂണ്‍ ബ്രസീലില്‍ നടക്കുന്ന ലിമായിറ ഹ്യൂമര്‍ ഹാള്‍-2021 പ്രദര്‍ശനത്തിന് . അന്തര്‍ദേശീയതലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 100 കാര്‍ട്ടൂണുകളാണ് പ്രദര്‍ശനത്തിനെത്തുന്നത്.
ഇന്ത്യയില്‍നിന്ന് രണ്ടു കാര്‍ട്ടൂണിസ്റ്റുകളുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. രാജേന്ദ്ര കുമാറിന്റെ സോഷ്യല്‍ മീഡിയയുടെ അതിപ്രസരം വരച്ചുകാട്ടിയ കാര്‍ട്ടൂണും, മുജീബ് പട്‌ളയുടെ ആഗോള താപനില വിഷയാടിസ്ഥാനത്തില്‍ വരച്ച കാര്‍ട്ടൂണുമാണ് പ്രദര്‍ശനത്തിന് ഇടംനേടിയത്.

Leave a Reply

Your email address will not be published. Required fields are marked *