മർദ്ദിച്ചെന്ന് ഡോക്ടറുടെ പരാതി; ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ കേസ്

Latest കേരളം

ഇടുക്കി: ഡോക്ടറെ മർദ്ദിച്ചെന്ന പരാതിയിൽ ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ ഭർത്താവിനെതിരെ കേസ്. ഇടുക്കി ചേലച്ചോട് സിഎസ്ഐ ആശുപത്രിയിലെ ഡോക്ടറായ അനൂപ് ആണ് പരാതി നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ സൗമ്യയുടെ ഭർത്താവ് സന്തോഷ്, സഹോദരൻ സജി, സൗമ്യയുടെ സഹോദരൻ സജേഷ് എന്നിവർക്കെതിരെയാണ് കഞ്ഞിക്കുഴി പൊലീസ് കേസെടുത്തത്. ആശുപത്രിയിൽ കയറി ഡോക്ടറെ ആക്രമിച്ചതിന് ജാമ്യമില്ലാ വകുപ്പ് അനുസരിച്ചാണ് കേസെന്നാണ് സൂചന.

മാസ്ക്, സാമൂഹിക അകലം അടക്കം കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തത് ചോദ്യം ചെയ്തതാണ് മർദനത്തിൽ കലാശിച്ചതെന്നാണ് ആരോപണം. സംഭവത്തിന് പിന്നാലെ ചികിത്സ തേടിയ ഡോ.അനൂപ്, തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ ഡോക്ടർ അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നാണ് സന്തോഷിന്‍റെയും കുടുംബത്തിന്‍റെയും വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *