നടിയെ ആക്രമിച്ച കേസ്; നാദിർഷ ഇന്ന് കോടതിയിൽ ഹാജരാകും, കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് ഹാജരാവുക

Latest ഇന്ത്യ കേരളം പ്രാദേശികം

കൊച്ചി:
നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി സംവിധായകൻ നാദിർഷ ഇന്ന് കോടതിയിൽ ഹാജരാകും. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോട തിയിലാണ് ഹാജരാകുന്നത്. മുന്നൂറിലധികം സാക്ഷികളുള്ള കേസില്‍ കാവ്യ മാധവൻ ഉൾപ്പടെ 180 സാക്ഷികളുടെ വിസ്താരം ഇപ്പോള്‍ പൂർത്തി യായി.

2017 ഫെബ്രുവരിയി ൽ ആ യിരുന്നു കൊച്ചി യില്‍ നടി ആക്രമണത്തിന് ഇരയാകുന്നത്.
ഇതില്‍ എട്ടാം പ്രതിയാണ് നടൻ ദിലീപ്.

കേസിന്‍റെ വിചാരണ പൂർത്തിയാക്കാൻ ആറു മാസം കൂടി സുപ്രിം കോടതി അനുവദിച്ചിരുന്നു. മൂന്നാം തവണ യാണ് കേസിന്‍റെ വിചാരണക്ക് സമയം നീട്ടി കൊടുത്തത് .

വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രത്യേക കോടതി​​ ജഡ്​ജിയാണ് സുപ്രീംകോടതിക്ക് കത്ത്​ നൽകിയത്. വിചാരണ ആഗസ്റ്റിനകം പൂർത്തിയാക്കണ മെന്ന്​ സുപ്രിം കോടതി നേരത്തെ നിർദേശിച്ചിരുന്നു.ഇത്​ സാധ്യമാവില്ലെന്നാണ്​ സ്പെഷ്യൽ ജഡ്ജി അറിയിച്ചിരുന്നത്​. കോവിഡിനെ തുടർന്ന്​ കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായി. ജീവനക്കാർക്കും രോഗബാധ സ്ഥിരീകരിച്ചു. ഇത്​ കോടതി നടപടികൾ വൈകുന്നതിന്​ കാരണമായെന്ന്​ സ്പെഷ്യൽ ജഡ്​ജി സുപ്രീംകോടതിക്ക്​ അയച്ച കത്തിൽ
ചൂണ്ടി ക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *