ഒന്ന് മുതൽ ഒമ്പതുവരെയുള്ള ക്ലാസുകൾ വൈകുന്നേരം വരെ; തീരുമാനം ഇന്ന്

ഒന്ന് മുതൽ ഒമ്പതുവരെ ക്ലാസുകളിൽ അധ്യയനം വൈകീട്ട് വരെയാക്കുന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ 10. 30 ന്‌ചേരുന്ന ഉന്നതല യോഗം വിഷയം ചർച്ച ചെയ്യും.ഈ മാസം 14 നാണ് ക്ലാസുകൾ പുനരാരംഭിക്കുന്നത്. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളുടെ ഒരുക്കങ്ങളും യോഗം വിലയിരുത്തും. 10,11,12 ക്ലാസുകളിലെ അധ്യയനം ഇന്ന് മുതൽ വൈകുന്നേരം വരെ നടക്കും. സംസ്ഥാനത്തെ കോളേജുകളിൽ ക്ലാസുകൾ ഇന്ന് മുതൽ പുനരാംരംഭിക്കും. സ്‌കൂളുകൾക്ക് പുറമെ ക്രഷുകൾ,കിന്റർ ഗാർട്ടനുകൾ എന്നിവയും 14 മുതൽ ആരംഭിക്കും. കോവിഡ് വ്യാപനത്തിൽ […]

Continue Reading

പൊതുപരീക്ഷ: 10, 11, 12 ക്ലാസുകളിലെ കുട്ടികള്‍ നാളെ തിരികെ സ്കൂളിലേക്ക്

തിരുവനനന്തപുരം• തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ സ്കൂളുകളിലെ 10, 11, 12 ക്ലാസുകള്‍ മുഴുവന്‍ സമയ ടൈം ടേബിളിലേക്ക് മാറുന്നു. പൊതുപരീക്ഷ കണക്കിലെടുത്താണ് രാവിലെ മുതല്‍ വൈകിട്ട് വരെ ക്ലാസുകള്‍ പ്രവര്‍ത്തിക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കുക, റിവിഷന്‍ പൂര്‍ത്തിയാക്കുക, കഴിയുന്നത്ര പ്രാക്ടിക്കലുകള്‍ നല്‍കുക, മോഡല്‍ പരീക്ഷയ്ക്ക് കുട്ടികളെ തയാറാക്കുക എന്നിവ ലക്ഷ്യമിട്ടാണ് 10,11, 12 ക്ലാസുകളുടെ പ്രവര്‍ത്തനസമയം രാവിലെ മുതല്‍ വൈകിട്ടു വരെയായി ക്രമീകരിക്കുന്നത്. ഫെബ്രുവരി 14 മുതലാണ് ഒന്നു മുതല്‍ 9 വരെയുള്ള […]

Continue Reading

സ്‌കൂളുകൾ തുറക്കുന്നു; ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ 14ന് തുറക്കും

സംസ്ഥാനത്ത് സ്‌കൂളുകൾ വീണ്ടും തുറക്കുന്നു. ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ ഈ മാസം 14ന് തുറക്കും. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് ജനുവരിയിൽ സ്‌കൂളുകൾ അടച്ചത്. കോളജുകളിൽ ക്ലാസുകൾ ഏഴിന് ആരംഭിക്കും.

Continue Reading

കളക്ടറുടെ നിർദ്ദേശം തള്ളി; കോവിഡ് നിയന്ത്രണങ്ങൾക്കിടെ കണ്ണൂർ സർവകലാശാലയിൽ ഇന്ന് തെരഞ്ഞെടുപ്പ്

കോവിഡ് മാനദണ്ഡം നിലനിൽക്കേ സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പൊതു പരിപാടികളും കൂടി ചേരലുകളും വിലക്കി കളക്ടറുടെ ഉത്തരവ് നിലനിൽക്കെയാണ് തെരഞ്ഞെടുപ്പ്. ജില്ല ബി കാറ്റഗറിയിലേക്ക് മാറിയാൽ തെരഞ്ഞെടുപ്പ് മാറ്റണമെന്ന് കളക്ടർ വി സി യോട് നിർദ്ദേശിച്ചിരുന്നു. കളക്ടറുടെ നിർദ്ദേശം തള്ളിയാണ് സർവകലാശാല നടപടി. ഇന്നലെ മുതൽ കണ്ണൂർ ബി കാറ്റഗറിയിലേക്ക് മാറിയിരുന്നു.

Continue Reading

എഴുത്തു പരീക്ഷകള്‍ ആദ്യം; പ്രാക്ടിക്കല്‍ പിന്നീട്; ഓണ്‍ലൈന്‍ ക്ലാസ് ശക്തമാക്കും

ഒന്നു മുതല്‍ ഒന്‍പത് വരെ ക്ലാസുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ശക്തമാക്കാന്‍ തീരുമാനം. ഏഴുവരെയുളള ക്ലാസുകള്‍ വിക്ടേഴ്സ് ചാനല്‍ വഴി. എട്ടു മുതല്‍ 12 വരെ ക്ലാസുകളില്‍ ജി സ്യൂട്ട് സംവിധാനം വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍. ഹാജര്‍ നിര്‍ബന്ധമായി രേഖപ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ക്ലാസ് ടീച്ചര്‍മാര്‍ വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട് മേലധികാരിക്ക് റിപ്പോര്‍ട്ട് നല്‍കണം. ക്ലാസ് ടീച്ചര്‍മാര്‍ വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട് മേലധികാരിക്ക് റിപ്പോര്‍ട്ട് നല്‍കണം. പത്ത്, ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ നിലവിലെ രീതിയില്‍ തുടരും.ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് മാറ്റമില്ല: […]

Continue Reading

അധ്യാപക ഒഴിവ്

▪️കാസർകോട്: ചന്ദ്രഗിരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യു.പി.എസ്.എ. മലയാളം അധ്യാപക ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച പതിനൊന്നുമണിക്ക് സ്കൂളിൽ. ഫോൺ: 93885 35008. ▪️ബോവിക്കാനം: ബി.എ.ആർ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് (മലയാളം)ഒഴിവുണ്ട്. കൂടിക്കാഴ്ച 25-ന് ഉച്ചയ്ക്ക് രണ്ടിന്. ▪️ഉദിനൂർ: ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് ജൂനിയർ അധ്യാപക ഒഴിവ്. അഭിമുഖം 25-ന് 11-ന്.========================

Continue Reading

വാരാന്ത്യ കോവിഡ് നിയന്ത്രണം: പിഎസ്‌സി പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജനുവരി 23, 30 തീയതികളില്‍ കേരള സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ അന്നേ ദിവസം നടത്താന്‍ നിശ്ചയിച്ച പിഎസ്‌സി പരീക്ഷകള്‍ മാറ്റി. ജനുവരി 23 ന് നിശ്ചയിച്ച മെഡിക്കല്‍ എജുക്കേഷന്‍ സര്‍വീസിലെ റിസപ്ഷനിസ്റ്റ് തസ്തികയുടെ പരീക്ഷ ജനുവരി 27ലേക്കും ലാബോട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് II തസ്തികളുടെ പരീക്ഷകള്‍ ജനുവരി 28ലേക്കും ജനുവരി 30 ന് നടത്താന്‍ നിശ്ചയിച്ച കേരള വാട്ടര്‍ അഥോറിറ്റിയിലെ ഓപ്പറേറ്റര്‍ തസ്തികയുടെ പരീക്ഷ ഫെബ്രുവരി 4 ലേക്കുമാണ് മാറ്റിയത്. […]

Continue Reading

സ്കൂളുകൾ പൂർണമായി അടക്കില്ല; കോളജ് ക്ലാസുകളും ഓഫ്‌ലൈനായി തുടരും

സംസ്ഥാനത്ത് സ്കൂളുകൾ പൂർണമായി അടക്കില്ല. 10, 11, 12 ക്ലാസുകൾ ഓഫ്‌ലൈനായി തുടരും. കോളജ് ക്ലാസുകളും ഓഫ്‌ലൈനായിത്തന്നെ തുടരും. സ്കൂളുകൾ പൂർണമായി അടക്കുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ട്. ഇതാണ് ഇപ്പോൾ തിരുത്തിയിരിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് ഇന്ന് 46,387 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. (schools colleges wont close)

Continue Reading

ഗണിതശാസ്ത്ര മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

മൊഗ്രാൽ : ഡിസംബർ 22 ദേശീയ ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ച് ജി. വി.എച്ച്.എസ്. എസ് മൊഗ്രാലിലെ ഹൈസ്കൂൾ, യു പി തല വിദ്യാർത്ഥികൾക്കായി സ്കൂൾ ഗണിത ശാസ്ത്ര ക്ലബ്‌ സംഘടിച്ച വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച കുട്ടികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. പരിപാടി ഹെഡ്മാസ്റ്റർ മനോജ്‌ എ ഉൽഘാടനം ചെയ്തു. സ്റ്റാഫ്‌ സെക്രട്ടറി അബ്ദുൽ ഖാദർ, ഗണിത ശാസ്ത്ര അദ്ധ്യാപകരായ ഷമീമ പി. എ, സുനിത, മറിയം, ഫാത്തിമത് സുഹറ, എഫ്. എച്ച് തസ്‌നീം , […]

Continue Reading

കോളേജുകള്‍ അടച്ചേക്കും; അന്തിമ തീരുമാനം കൊവിഡ് അവലോകന യോഗത്തില്‍

സംസ്ഥാനത്താകെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോളേജുകള്‍ അടച്ചിടുന്ന കാര്യം ആലോചിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു. പഠനം ഓണ്‍ലൈനാക്കുന്ന കാര്യമാണ് പരിശോധിക്കുന്നത്. വ്യാഴാഴ്ച ചേരുന്ന കൊവിഡ് അവലോകന സമിതിയുടെ നിര്‍ദ്ദേശം കൂടി പരിഗണിച്ചാവും തീരുമാനം. ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ പതിനഞ്ച് ദിവസത്തേക്ക് അടച്ചിടാന്‍ പ്രിന്‍സിപ്പാല്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Continue Reading