കാസർകോട് കേന്ദ്ര സർവകലാശാലയെ ആർഎസ്എസ് കാര്യാലയമാക്കുന്നു: രാജ്‌മോഹൻ ഉണ്ണിത്താൻ

രാഷ്ട്രപതി പങ്കെടുക്കുന്ന കാസർകോട് പെരിയ കേന്ദ്ര‍ സർവ്വകലാശാലയുടെ ബിരുദദാന ചടങ്ങിലേക്ക് തന്നെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി. പ്രോഗ്രാം നോട്ടിസ് അയച്ചുതന്നതല്ലാതെ ചടങ്ങിലേക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ല. സെൻട്രൽ യൂണിവേഴ്സിറ്റിയിലെ പരിപാടിയെ സമ്പൂർണമായി കാവി വത്കരിച്ചതായും രാജ്മോഹൻ ഉണ്ണിത്താൻ കുറ്റപ്പെടുത്തി.എം.പിയുടെ പ്രവിലേജിനെ ചോദ്യം ചെയ്താൽ അംഗീകരിക്കാനാകില്ല. ഏത് ഗവൺമെന്റ് ഭരിച്ചാലും താൻ എംപിയാണ്. കേന്ദ്ര സർവകലാശാലയെ ആർഎസ്എസിന്റെ കാര്യലയമാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Continue Reading

ലക്ഷദ്വീപില്‍ സ്കൂൾ വാരാന്ത്യ അവധി ദിനം മാറ്റി; എതിര്‍പ്പുമായി രക്ഷിതാക്കള്‍

ലക്ഷദ്വീപില്‍ സ്കൂൾ വാരാന്ത്യ അവധി ദിനം മാറ്റി.ഞായറാഴ്ചയാണ് ഇനി വാരാന്ത്യ അവധി. വെള്ളിയാഴ്‍ചയാണ് നിലവിൽ അവധി അനുവദിച്ചിരുന്നത്. കവരത്തിയില്‍ നിന്നുള്ള വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.  എതിര്‍പ്പുമായി രക്ഷിതാക്കള്‍ രംഗത്തെത്തി. രണ്ടാം ശനിയും ഞായറാഴ്ചുമായിരിക്കും ഇനി മുതല്‍ അവധി.സ്കൂള്‍ സമയക്രമത്തിലും മാറ്റമുണ്ട്.രാവിലെ 9ന് ക്ലാസുകള്‍ തുടങ്ങാനാണ് തീരുമാനം. അവധി ദിനത്തിലെയും സ്കൂള്‍ സമയക്രമത്തിലെയും മാറ്റം വിദ്യാര്‍ഥികളെ ബാധിക്കുമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. 12.30 മുതല്‍ 1.30 വരെയാണ് ലക്ഷദ്വീപിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണ സമയം. സാധാരണയായി വെള്ളിയാഴ്ചകളില്‍ 11 മണിയോടു […]

Continue Reading

സാമ്പത്തിക പ്രതിസന്ധി; സർക്കാർ സ്കൂളിൽ പാൽ ഒരു ദിവസം മാത്രം

സാമ്പത്തിക പ്രതിസന്ധി കാരണം സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പുനഃക്രമീകരിച്ച് സർക്കാർ. സർക്കാർ സ്കൂളുകളിൽ കുട്ടികൾക്കായുള്ള പാൽ വിതരണം ഒരു ദിവസം മാത്രമാക്കി വെട്ടിക്കുറച്ചു. പാചക ചെലവ് വർധിച്ചത് പ്രതിസന്ധിയായെന്ന് സ്കൂൾ അധ്യാപകർ ചൂണ്ടിക്കാട്ടി. ഉച്ചഭക്ഷണ പാചക ചെലവിലേക്കുള്ള തുക കൂട്ടാൻ തയാറെന്ന് സർക്കാർ അറിയിച്ചു. പ്രൊപോസൽ തയാറാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. സ്കൂൾ പൂർണതോതിൽ പ്രവർത്തനം തുടങ്ങുംവരെ മുട്ടയും പാലും ആഴ്ചയിൽ ഒരുദിവസം നൽകിയാൽ മതിയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. നിലവിൽ സപ്ലിമെന്ററി ന്യൂട്രീഷ്യനായി ആഴ്ചയിൽ […]

Continue Reading

മിശ്രവിവിവാഹിതർക്കൊപ്പം സർക്കാരുണ്ട്; 30,000 രൂപ ധനസഹായം

മിശ്രവിവാഹിതരുടെ വെല്ലുവിളി നിറഞ്ഞ ജീവിതത്തിൽ സർക്കാർ ഒപ്പമുണ്ട്. എസ് സി / എസ് ടി ഒഴികെയുള്ള മിശ്രവിവാഹിതരിൽ സാമ്പത്തിക വിഷമം നേരിടുന്നവർക്ക് ഒറ്റത്തവണ സഹായമായി 30,000 രൂപ സാമൂഹിക നീതി വകുപ്പ് നൽകും. . നിയമപരമായി വിവാഹിതരായി ഒരു വർഷത്തിനു ശേഷം ധനസഹായത്തിന് അപേക്ഷ നൽകാം. രണ്ടു വർഷം തികയുന്നതിനു മുമ്പ് അപേക്ഷിച്ചിരിക്കണം. വാർഷിക വരുമാനം അര ലക്ഷം രൂപയിൽ കവിയരുത്. ജില്ലാ സാമൂഹിക നീതി ഓഫീസർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ചെറുകിട വ്യാപാരം തുടങ്ങുന്നതിനോ ഭൂമി വാങ്ങുന്നതിനോ […]

Continue Reading

പ്ലസ് വണ്ണിന് 79 അധിക ബാച്ചുകൾ ; സയൻസ് ബാച്ചുകളുടെ എണ്ണം കൂട്ടി

സംസ്ഥാനത്ത് പ്ലസ് വണ്ണിന് താൽക്കാലികമായി 79 അധിക ബാച്ചുകൾ അനുവദിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം അനുസരിച്ച് സയൻസ് ബാച്ചുകളുടെ എണ്ണം 20 ആക്കി. കോമേഴ്‌സിന് പത്തും ഹ്യൂമാനിറ്റീസിന് 49ഉം അധിക ബാച്ചുകളാണ് അനുവദിച്ചിരിക്കുന്നത്. താലൂക്ക് അടിസ്ഥാനത്തിൽ ഉള്ള കണക്കെടുത്തതിന് ശേഷം മുഖ്യമന്ത്രിയുടെ നിർദേശമനുസരിച്ച് വിദ്യാഭ്യാസ വകുപ്പ് സീറ്റ് സംബന്ധിച്ച കാര്യങ്ങൾ വിശദമായി പരിശോധിച്ചു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പരാതികളും അപേക്ഷകളും പരിഗണിച്ചു. സയൻസ് ബാച്ചുകൾ അധികം വേണമെന്ന് ആവശ്യമുയർന്നിരുന്നു. ഈ പശ്ചാത്തലങ്ങൾ […]

Continue Reading

പ്ലസ് വണ്ണില്‍ ഇംപ്രൂവ്മെന്റിന് അവസരം: ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

2021 ലെ ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇംപ്രൂവ്മെന്റിന് അവസരം. പൊതുവിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കി. കോവിഡ് 19 മഹാമാരിയും പ്രകൃതിക്ഷോഭങ്ങളും കാരണം ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് പഠന പ്രവര്‍ത്തനങ്ങള്‍ക്കായി സ്‌കൂളില്‍ വേണ്ടത്ര നേരിട്ട് ഹാജരാകാന്‍ സാധിച്ചിരുന്നില്ല. കുറഞ്ഞ സമയത്തിനുള്ളില്‍ വേണ്ടത്ര പഠനം നടത്താനുമായില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇംപ്രൂവ്മെന്റ് പരീക്ഷ നടത്താന്‍ തീരുമാനിച്ചത്. ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അവസരം നല്‍കണമെന്ന അഭ്യര്‍ത്ഥന കെ.എസ്.ടി.എ, എസ്.എഫ്.ഐ. തുടങ്ങിയ […]

Continue Reading

കേരള പിഎസ്‍സി 44 തസ്തികകളിൽ വിജ്ഞാപനം; അപേക്ഷയുടെ അവസാന തീയതി ജനുവരി 5

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ (Kerala Public Service Comission) 44 തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള വിജ്ഞാപനം (New Notifications) ക്ഷണിച്ചു. വിശദവിവരങ്ങൾ‌ക്ക്  www.keralapsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി അഞ്ച് ആണ്. വ്യക്തി​ഗത പ്രൊഫൈൽ വഴി അപേക്ഷിക്കാം. ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി)-വിദ്യാഭ്യാസം, ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്/ബില്‍ കളക്ടര്‍ (കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ ജിവനക്കാര്‍ക്കുമാത്രം). ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് കേരള സംസ്ഥാന ബിവറേജസ് (മാനുഫാക്ചറിങ് & മാര്‍ക്കറ്റിങ്) കോര്‍പ്പറേഷന്‍ ലിമിറ്റഡ്.പ്രായപരിധി […]

Continue Reading

കൊച്ചി മെട്രോയിൽ വിവിധ തസ്​തികകളിൽ നിയമനം

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ വിവിധ തസ്​തികകളിലേക്ക്​ അപേക്ഷ ക്ഷണിച്ചു. ചീഫ്​ എൻജിനീയർ, അസിസ്റ്റന്‍റ്​ മാനേജർ/എക്​സിക്യൂട്ടീവ്​, ഡെപ്യൂട്ടി ജനറൽ മാനേജർ, അസിസ്റ്റന്‍റ്​ എക്​സിക്യൂട്ടീവ്​, അസിസ്റ്റന്‍റ്​ സെക്യൂരിറ്റി ഓഫിസർ എന്നീ തസ്​തികകളിലേക്കാണ്​ നിയമനം. ചീഫ്​ എൻജിനീയർ തസ്​തികയിൽ കരാർ അടിസ്​ഥാനത്തിലാണ്​ നിയമനം. ഡിസംബർ 15 വരെ അപേക്ഷകൾ സമർപ്പിക്കാം. വിവിധ തസ്​തികകളിലേക്ക്​ ആവശ്യമായവരുടെ യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ വിവരങ്ങൾ www.kochimetro.org വെബ്​സൈറ്റിൽ ലഭ്യമാകും.

Continue Reading

ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയ വിദ്യാർഥിയും കോച്ചിംഗ് സെന്‍റർ നടത്തിപ്പുകാരനും അറസ്റ്റിൽ

തിരുവനന്തപുരത്ത് ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയ വിദ്യാർഥിയും കോച്ചിംഗ് സെന്‍റർ നടത്തിപ്പുകാരനും അറസ്റ്റിൽ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് പ്ലസ് ടു ലവൽ പരീക്ഷയിലാണ് ആള്‍മാറാട്ടം നടത്തിയത്. മലയിൻകീഴ് സ്വദേശി 23 വയസ്സുള്ള അദിത്, കോച്ചിംഗ് സെന്‍റർ നടത്തിപ്പുകാരനായ വിളവൂർക്കൽ സ്വദേശി വേണുഗോപാലൻ നായർ എന്നിവരെയാണ് മംഗലപുരം പൊലീസ് അറസ്റ്റു ചെയ്തത്. ബുധനാഴ്ച പള്ളിപ്പുറം സി.പി.ആര്‍.എഫ് കേന്ദ്രീയ വിദ്യാലയത്തിൽ നടന്ന പരീക്ഷയിലാണ് ആൾമാറാട്ടം നടത്തി അദിത് പരീക്ഷയെഴുതാനെത്തിയത്. മിഥുൻ എന്ന വിദ്യാർഥിക്ക് പകരക്കാരനായാണ് ഇയാൾ എത്തിയത്. ഫോട്ടോയിലും […]

Continue Reading

സോഷ്യൽ വെൽഫയർ അസോസിയേഷൻ മുട്ടം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഷിറിയയുടെ സ്കൂൾ ബസ് റിപ്പയർ ചെയ്യുന്നതിലേക്കു 15000 രൂപ നൽകി

സോഷ്യൽ വെൽഫയർ അസോസിയേഷൻ മുട്ടം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഷിറിയയുടെ സ്കൂൾ ബസ് റിപ്പയർ ചെയ്യുന്നതിലേക്കു 15000 രൂപ നൽകി.. തുക സ്കൂൾ ഹെഡ്മിസ്ട്രെസ്സിനു സംഘടന മെമ്പർ ബഷീർ muttam കൈമാറി.. സ്കൂൾ പ്രിൻസിപ്പൽ വിനോദ് മാസ്റ്റർ, പി ടി എ വൈസ് പ്രസിഡന്റ്‌ ഹനീഫ് ഓണന്ത എന്നിവർ സമീപം…

Continue Reading