ഉവൈസിയും ബി.ജെ.പിയും ഒരു ടീമാണ്; കബളിപ്പിക്കാന്‍ നോക്കേണ്ടെന്ന് കര്‍ഷകര്‍

ന്യൂദല്‍ഹി: എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിയും ബി.ജെ.പിയും ഒരു ടീമാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. കര്‍ഷകര്‍ ഇരുവരുടേയും നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അസദുദ്ദീന്‍ ഉവൈസി ബി.ജെ.പിയുടെ ‘അമ്മാവനാ’ണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ അനുഗ്രഹാ ശിസ്സുകളുമായാണ് നിരവധി എ.ഐ.എം.ഐ.എം നേതാക്കള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘അവര്‍ ഒരു ടീമാണ്. ഉവൈസി വേണമെങ്കില്‍ ബി.ജെ.പിയ്ക്കാരെ കുറ്റം പറയും. പക്ഷെ ഒരു കേസ് പോലും ഫയല്‍ ചെയ്യില്ല,’ ടികായത് പറഞ്ഞു.

Continue Reading

മലയാളി വിദ്യാര്‍ഥികള്‍ക്ക് 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍; ഉത്തരവുമായി കോയമ്പത്തൂര്‍ നഗരസഭ

കോയമ്ബത്തൂര്‍: കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളെ 10 ദിവസം ക്വാറന്റൈനില്‍ താമസിപ്പിക്കാന്‍ ഉത്തരവിട്ട് കോയമ്ബത്തൂര്‍ കോര്‍പ്പറേഷന്‍. കേരളത്തില്‍ കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് മലയാളി വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കോര്‍പ്പറേഷന്‍ ഉത്തരവിറക്കിയത്. ഇതുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷന്‍ പരിധിയിലുള്ള കോളജുകള്‍ക്ക് നോട്ടിസ് നല്‍കി. ശരവണപ്പട്ടിയിലെ നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ കോയമ്ബത്തൂര്‍ കോര്‍പറേഷന്‍ തീരുമാനിച്ചത്. കൊവിഡ് വ്യാപനം തടയുന്നതിന് കേരളത്തില്‍ നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്താനാണ് കോര്‍പറേഷന്റെ തീരുമാനം. രണ്ട് ഡോസ് […]

Continue Reading

സൂക്ഷിക്കുക; പിടിച്ചുപിടിച്ചു തീരുകയാണ് നമ്മുടെ സ്രാവുകൾ

കടലിലെ അമിതമായ മീൻപിടിത്തം സ്രാവുകളും തിരണ്ടികളും ഉൾപ്പെടുന്ന മൂന്നിലൊന്ന് തരുണാസ്ഥി മത്സ്യങ്ങളുടെയും നിലനിൽപ്പ് അപകടത്തിലാക്കിയതായി ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്വർ (ഐ.യു.സി.എൻ.) റെഡ് ലിസ്റ്റ് അവലോകനത്തിൽ വിലയിരുത്തൽ. ഇന്ത്യൻ മഹാസമുദ്രത്തിലും സ്ഥിതി ആശങ്കാജനകമാണ്. ഇന്ത്യൻ തീരത്തുണ്ടായിരുന്ന പോണ്ടിച്ചേരി സ്രാവിന് വംശനാശം സംഭവിച്ചതായും കറന്റ് ബയോളജിയിൽ പ്രസിദ്ധികരിച്ച റിപ്പോർട്ട് സംശയിക്കുന്നു. തരുണാസ്ഥിയുള്ള കോൺഡ്രിക്തൈസ് വിഭാഗത്തിലെ 1199 ഇനങ്ങളിൽ 288 ഇനം (24 ശതമാനം) മത്സ്യങ്ങളാണ് 2014-ൽ നടന്ന അവലോകനത്തിൽ ഭീഷണിയിലാണെന്ന് കണ്ടെത്തിയിരുന്നത്. എന്നാൽ 2021-ൽ അത് […]

Continue Reading

സംസ്ഥാനത്ത് സ്‌കൂളുകള്‍ ഉടന്‍ തുറക്കും മന്ത്രി വി.ശിവന്‍ കുട്ടി

കായംകുളം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതായി മന്ത്രി വി.ശിവന്‍കുട്ടി. കരീലക്കുളങ്ങര ടൗണ്‍ ഗവ. യു.പി സ്‌കൂളില്‍ ‘ശലഭോദ്യാനം’ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പരിമിതിക്കുള്ളില്‍ നിന്നാണ് വിദ്യാഭ്യാസരംഗം മുന്നോട്ടുപോകുന്നത്. അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള ബന്ധം വിഛേദിച്ചിരിക്കുന്നു. ഇത്തരം പ്രതിസന്ധികളില്‍ നിന്നും മറികടക്കാനുള്ള പ്രവര്‍ത്തനമാണ് വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിക്കുന്നത്. എന്നാല്‍ ഒറ്റപ്പെട്ട ചിലരെങ്കിലും ഇതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടത്തുന്നു. പഠനത്തിനൊപ്പം പഠ്യേതര മേഖലയിലെ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തമാണ് മികച്ച വിദ്യാര്‍ഥികളെ സൃഷ്ടിക്കുന്നത്. എന്നാല്‍ […]

Continue Reading

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക്​ പോസ്​റ്റ്​ മെട്രിക് സ്‌കോളര്‍ഷിപ്

കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം കേരളത്തിലെ മുസ്​ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈനസമുദായങ്ങളില്‍പെട്ട പ്ലസ് വണ്‍ ക്ലാസ് മുതല്‍ പിഎച്ച്‌.ഡി വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 2021-2022 പോസ്​റ്റ്​ മെട്രിക് സ്‌കോളര്‍ഷിപ്പിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.കുടുംബവാര്‍ഷിക വരുമാനം രണ്ട് ലക്ഷംരൂപയില്‍ കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. മുന്‍ വര്‍ഷത്തെ ബോര്‍ഡ്/ യൂനിവേഴ്‌സിറ്റി പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോ തത്തുല്യഗ്രേഡോ ലഭിച്ചിട്ടുള്ള ഗവ./എയ്ഡഡ്/ അംഗീകൃത അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി/ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം/ എം.ഫില്‍/ പിഎച്ച്‌.ഡി കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കുംഎന്‍.സി.വി.ടിയില്‍ അഫിലിയേറ്റ് ചെയ്ത ഐ.ടി.ഐ/ ഐ.ടി.സികളില്‍ പഠിക്കുന്നവര്‍ക്കും XI, XII തലത്തിലുള്ള ടെക്‌നിക്കല്‍/ വൊക്കേഷനല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വിദ്യാര്‍ഥികള്‍മെറിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പി​െന്‍റ പരിധിയില്‍ വരാത്ത കോഴ്‌സുകളില്‍ പഠിക്കുന്നവരായിരിക്കണം. കോഴ്‌സി​െന്‍റ മുന്‍ വര്‍ഷം സ്‌കോളര്‍ഷിപ് ലഭിച്ച വിദ്യാര്‍ഥികള്‍ അന്നത്തെ രജിസ്‌ട്രേഷന്‍ ഐഡി ഉപയോഗിച്ച്‌​ പുതുക്കലിന് അപേക്ഷിക്കണം. പുതിയ, പുതുക്കല്‍ അപേക്ഷകള്‍ www.scholarships.gov.in അല്ലെങ്കില്‍ www.minorityaffairs.gov.in എന്നവെബ്‌സൈറ്റ് വഴിയോ National Scholarship (NSP) മൊബൈല്‍ ആപ്പിലൂടെയോ നവംബര്‍ 30നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.dcescholarship.kerala.gov.in, www.collegiateedu.kerala.gov.in ഫോണ്‍: 9446096580, 0471-2306580. ഇ-മെയില്‍: postmatricscholarship@gmail.com.

Continue Reading

തൊഴിലില്ലായ്മ : ഇന്ത്യയില്‍ രണ്ടാം സ്ഥാനത്ത് കേരളം

ന്യൂഡല്‍ഹി : തൊഴിലില്ലായ്മയില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്ത് കേരളം. ദേശീയ സാംപിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ (എന്‍.എസ്.എസ്.ഒ) പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേയുടെ 2020 ഒക്ടോബര്‍-ഡിസംബര്‍ കാലത്തെ ഫലത്തില്‍ 43ശതമാനം യുവ ജനങ്ങളാണ് കേരളത്തില്‍ തൊഴിലില്ലാതെ കഷ്ടപ്പെടുന്നത്. കോവിഡ് വ്യാപനത്തോടെ കേരളത്തിലെ തൊഴിലില്ലായ്മ കുതിച്ചുയര്‍ന്നതായാണ് റിപ്പോര്‍ട്ട്. 15-29നും ഇടയ്ക്ക് പ്രായമുള്ളവരില്‍ കോവിഡിനു മുമ്പ് 2019 ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 36.3 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. 2020ല്‍ ഇതേ കാലത്ത് 43 ശതമാനത്തിലെത്തി. കോവിഡിനു മുമ്പ് യുവാക്കളുടെ തൊഴിലില്ലായ്മയില്‍ രാജ്യത്ത് കേരളമായിരുന്നു […]

Continue Reading

സർവീസ്സിൽ നിന്ന് വിരമിച്ചാലും സാമൂഹ്യ സേവന രംഗത്ത് കർമ്മ നിരതരാവണം : എം എൽ എ

കാസറഗോഡ് : സർക്കാർ സർവീസിൽ നിന്ന് വിരമിച്ചാലും സാമൂഹ്യ സേവന രംഗത്ത് കർമ്മ നിരതരാവാനുള്ളഅവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് എ.കെ.എം അഷ്‌റഫ് എം.എൽ.എ അഭിപ്രായപ്പെട്ടു. 56 വയസ്സ്എന്നത് വീട്ടിൽ വിശ്രമിക്കാനുള്ള സമയമല്ലെന്നും കൂടുതൽ ആവേശത്തോടെ സമൂഹ നന്മയ്ക്കായിപ്രവർത്തിക്കാനുള്ള അവസരമായി വിരമിക്കലിനെ കാണണമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു. സ്റ്റേറ്റ്എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം. പ്രസിഡന്റ്‌ ടി.എ സലീം അധ്യക്ഷത വഹിച്ചു. എസ് ഇ യു ജില്ലാ കമ്മിറ്റി അംഗങ്ങളായ  സിവിൽ സപ്ലൈസ് വകുപ്പിൽ നിന്ന് വിരമിച്ച ഷംസുദ്ദീൻ കൊടവഞ്ചി,വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വിരമിച്ചഅബ്ബാസ് കുളങ്ങര എന്നിവർക്ക് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം എ.കെ.എം അഷ്‌റഫ് എം.എൽ.എ വിതരണംചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് നാസർ നങ്ങാരത്ത്, സെക്രട്ടറിയേറ്റ് അംഗം ഒ.എം ഷഫീഖ്, ജില്ലാ ഭാരവാഹികളായ കെ.എൻ പി മുഹമ്മദലി,ഷിഹാബ് ഒ.എം, അഷ്‌റഫ് കല്ലിങ്കാൽ, ആസിയമ്മ ഇ.എ, ഹംസത്ത്.കെ.പി, താലൂക്ക് ഭാരവാഹികളായ സാദിഖ് എം, മുസ്തഫ കെ.എ, മുൻ ജില്ലാ വൈസ് പ്രസി.എ.എമുഹമ്മദ്‌ ബേക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. ഷംസുദ്ദീൻ കൊടവഞ്ചി, അബ്ബാസ് കുളങ്കര എന്നിവർ മറുപടിപ്രസംഗം നടത്തി. ജന.സെക്രട്ടറി അബ്ദുൽ റഹ്മാൻ നെല്ലിക്കട്ട സ്വാഗതവും ഷാകിർ എൻ നന്ദിയും പറഞ്ഞു.

Continue Reading

പ്ലസ് വൺ പ്രവേശനം സെപ്റ്റംബർ 21 മുതൽ: ട്രയൽ അലോട്ട്മെന്റ് 13നും ആദ്യ അലോട്ട്മെന്റ് 21നും

തിരുവനന്തപുരം : ഈ വർഷത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ ഏകജാലക പ്രവേശനത്തിന്റെ ട്രയൽഅലോട്ട്മെന്റ് 13നും ആദ്യഅലോട്ട്മെന്റ് 21നും പുറത്തുവരും. 21മുതൽ കോവിഡ് ചട്ടങ്ങൾ പാലിച്ച് പ്രവേശനനടപടികൾ ആരംഭിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്കൂളുകളിൽഹാജരാക്കാൻ കഴിയാത്ത വിദ്യാർഥികൾക്ക് ഓൺലൈൻ വഴിയും പ്രവേശനം നൽകുമെന്ന് മന്ത്രി അറിയിച്ചു. ട്രയൽ അലോട്ട്മെന്റ് സെപ്തംബർ 13ന് രാവിലെ 9ന് പ്രസിദ്ധീകരിക്കും. http://admission.dge.kerala.gov.in എന്നലിങ്കിലൂടെ ഹയർസെക്കൻഡറി അഡ്മിഷൻ വെബ്സൈറ്റിൽ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ Trial Resultsഎന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ റിസൾട്ട്പരിശോധിക്കാവുന്നതാണ്.  ട്രയൽ റിസൾട്ട് പരിശോധിക്കുന്നതിന് വേണ്ട സാങ്കേതിക സൗകര്യങ്ങൾ അപേക്ഷകർക്ക് വീടിനടുത്തുള്ളസർക്കാർ /എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലെ ഹെൽപ്പ് ഡെസ്കകളിൽ നിന്നും തേടാവുന്നതാണ്. അലോട്ട്മെന്റ് പരിശോധിച്ച ശേഷം ആവശ്യമായ തിരുത്തലുകൾ /ഉൾപ്പെടുത്തലുകൾ സെപ്തംബർ 16ന് വൈകിട്ട്5 മണിക്കുള്ളിൽ നടത്തി ഫൈനൽ കൺഫർമേഷൻ ചെയ്യേണ്ടതാണ്. തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്നഅലോട്ട്മെന്റ് റദ്ദാക്കപ്പെടും.  ഓപ്ഷനുകൾ വിവരങ്ങൾ തിരുത്തുന്നതിനും പുതിയത്ചേർക്കുന്നതിനും സെപ്റ്റംബർ 16 വൈകിട്ട് 5 വരെസമയമുണ്ട്. ഈ വർഷം 3,94,457 പ്ലസ് വൺ സീറ്റുകൾ സംസ്ഥാനത്തുണ്ട്. ഇതുവരെയും അപേക്ഷ സമർപ്പിക്കാൻകഴിയാത്ത വിദ്യാർത്ഥികൾക്ക് മുഖ്യ അലോട്ട്മെന്റ് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റ്ൽ അപേക്ഷകൾസമർപ്പിക്കാം. കഴിഞ്ഞ വർഷങ്ങളിലെ ശരാശരി കണക്ക് അനുസരിച്ച് മറ്റു കോഴ്സുകളിലേക്ക് വിദ്യാർഥികൾപോകും എന്നുള്ളതിനാൽ അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് സീറ്റുകൾ അവസരം നൽകാൻ കഴിയുമെന്നാണ്കരുതുന്നതെന്നും മന്ത്രി പറഞ്ഞു. ഏതെങ്കിലും പ്രദേശത്ത് സീറ്റുകൾ കുറവുണ്ടെങ്കിൽ അതിനുള്ള പരിഹാരംകാണുമെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

Continue Reading

അധ്യാപക നിയമനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നെരുവമ്പ്രം ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കുന്നു. ഹയര്‍ സെക്കണ്ടറി അധ്യാപക യോഗ്യത അനിവാര്യം. ഹയര്‍ സെക്കണ്ടറി റിട്ടയേര്‍ഡ് അധ്യാപരെയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ സപ്തംബര്‍ 15 ന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. ഫോണ്‍: 940000965. 9847175946

Continue Reading

സെപ്റ്റംബറിൽ നടത്താനിരുന്ന പി.എസ്.സി ബിരുദതല പരീക്ഷകള്‍ ഒക്ടോബറിലേക്ക് മാറ്റിവെച്ചു

തിരുവനന്തപുരം: കേരള പി.എസ്.സി ബിരുദതല പരീക്ഷകള്‍ ഒക്ടോബറിലേക്ക് മാറ്റി. സെപ്റ്റംബര്‍ 18,25 തിയതികളില്‍ നടത്താനിരുന്ന പരീക്ഷകള്‍ ഒക്ടോബര്‍ 23, 30 തിയതിയിലേക്ക് മാറ്റി നിശ്ചയിച്ചതായി പി.എസ്.സി അറിയിച്ചു. നിപാവൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും വലിയ പരീക്ഷകള്‍ക്കായി പരീക്ഷാ കേന്ദ്രങ്ങള്‍ സജ്ജീകരിച്ച് ഉദ്യോഗാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്നതില്‍ പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തിലുമാണ് പരീക്ഷ മാറ്റി വെച്ചത്. സെപ്റ്റംബര്‍ 7 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കോളജ് വിദ്യാഭ്യാസ വകുപ്പില്‍ അസി. പ്രഫസര്‍ […]

Continue Reading