സ്‌കൂളുകള്‍ തുറക്കാന്‍ കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നത് നിര്‍ബന്ധമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി : സ്‌കൂളുകള്‍ തുറക്കാന്‍ കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നത് നിര്‍ബന്ധമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡിനെക്കുറിച്ചുളള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ഇവിടെ വായിക്കൂകുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നത് സ്‌കൂളുകള്‍ വീണ്ടും തുറക്കാനുള്ള വ്യവസ്ഥയല്ലെന്നും ലോകത്തെ ഒരു രാജ്യത്തും ഇത്തരത്തിലുള്ള ഒരു മാനദണ്ഡം സ്വീകരിക്കുന്നില്ലെന്നും നീതി ആയോഗ് അംഗം ഡോ വി കെ പോള്‍ വ്യക്തമാക്കി. ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ചില രാജ്യങ്ങള്‍ മാത്രമാണ് കുട്ടികള്‍ക്കുള്ള കൊറോണ വാക്‌സിനേഷന്‍ ആരംഭിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടനയും ഇത് നിര്‍ബന്ധമാണെന്ന് […]

Continue Reading

അധ്യാപക ഒഴിവ്

പെരിയയിലെ കാസർകോട് ഗവ. പോളിടെക്‌നിക് കോളേജിൽ സിവിൽ എൻജിനീയറിങ്ങ് ബ്രാഞ്ചിൽ ഡെമോൺസ്‌ട്രേറ്റർ, ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്‌സ്മാൻ, മെക്കാനിക്കൽ എൻജിനീയറിങ്ങ് ബ്രാഞ്ചിൽ വർക്ക്‌ഷോപ് ഇൻസ്ട്രക്ടർ, ഡെമോൺസ്‌ട്രേറ്റർ, ഇലക്ട്രോണിക്‌സ് എൻജിനീയറിങ്ങ് ബ്രാഞ്ചിൽ ഡെമോൺസ്‌ട്രേറ്റർ, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബ്രാഞ്ചിൽ ഡെമോൺസ്‌ട്രേറ്റർ എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഡെമോൺസ്‌ട്രേറ്റർ, വർക്ക്‌ഷോപ് ഇൻസ്ട്രക്ടർ, തസ്തികയ്ക്ക് ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനത്തിൽ കുറയാത്ത ത്രിവത്സര ഡിപ്ലോമയും, ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്‌സ്മാൻ തസ്തികയ്ക്ക് ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐയുമാണ് യോഗ്യത. കൂടിക്കാഴ്ച സെപ്റ്റംബർ 14 ന് രാവിലെ […]

Continue Reading

സംസ്ഥാനത്ത് കോളേജുകള്‍ തുറക്കുന്നു; ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി കുട്ടികള്‍ വരുന്ന വിധം ക്ലാസുകള്‍

തിരുവനന്തപുരം: കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി കുട്ടികള്‍ വീതം ക്ലാസിലെത്തുന്ന രീതിയില്‍ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു അറിയിച്ചു. ‘എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് ലൈബ്രറി ഉപയോഗിക്കാന്‍ സാധിക്കാത്തത് മൂലം നേരിട്ടിരുന്ന പരിമിതികളും മറ്റു വിഭാഗങ്ങളിലുള്ളവര്‍ക്ക് പ്രാക്ടിക്കല്‍ ചെയ്യാന്‍ സാധിക്കാതിരുന്നതുമെല്ലാം ഇതോടെ എല്ലാം പരിഹരിക്കപ്പെടും എന്ന് ,’ മന്ത്രി പറഞ്ഞു. വീടുകളില്‍ തന്നെ കഴിയുന്നത് കുട്ടികളില്‍ […]

Continue Reading

കലിക്കറ്റ് എൽ.എൽ.ബി പരീക്ഷ ഹൈക്കോടതി തടഞ്ഞു

കൊച്ചി:കലിക്കറ്റ് സർവകലാ ശാലയിലെ ത്രിവത്സര എൽ.എൽ.ബി കോഴ്സിന്റെ ഒന്നാം സെമസ്റ്റർ പരീക്ഷ നടത്തുന്നത് ഹൈക്കോടതി തടഞ്ഞു. സെപ്തംബർ ഒമ്പതിന് ഓഫ്‌ലൈനായി ആരംഭിക്കുന്ന പരീക്ഷ കൊവിഡ് വ്യാപനം കണക്കിൽ എ ടുത്ത് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് തൃശൂർ ഗവ. ലാ കോളേജിലെ വിദ്യാർത്ഥി ശ്രീകുമാർ വർമ്മ ഉൾപ്പെടെ നൽകിയ ഹർജിയിൽ ആണ് ജസ്റ്റിസ് അമിത് റാവലിന്റെ ഉത്തരവ്. നേരത്തെ ഹർജി പരിഗണിച്ച സിംഗിൾബെഞ്ച് ഓഫ്‌ലൈനായി പരീക്ഷ നടത്തുന്നതിനൊപ്പം ഓൺലൈൻ പരീക്ഷയും നടത്താനാവുമോയെന്ന് പരിഗണിക്കാൻ നിർദ്ദേശിച്ച് ഹർജി തീർപ്പാക്കിയിരുന്നു. ഇതിനുശേഷം സുപ്രീം കോടതി […]

Continue Reading

കോഴി വില വർധനവിന് കാരണം കർണ്ണാടക ലോബിയുടെ കച്ചവട തന്ത്രം; ചിക്കൻ മർച്ചന്റ് അസോസിയേഷൻ

കോഴി വില വർധനവിന് കാരണംകർണ്ണാടക ലോബിയുടെ കച്ചവട തന്ത്രം; ചിക്കൻ മർച്ചന്റ് അസോസിയേഷൻ കാസർകോട്:കോഴി വില വർധന വിന് കാരണംകർണ്ണാടക ലോബി യുടെ കച്ചവട തന്ത്രമാണെന്നാണ് ചിക്കൻ മർച്ചന്റ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി ഹമീദ് ഫൈസി. സാധാരണക്കാരന്റെ അവശ്യസാധനങ്ങളിൽ ഒന്നാണ് കോഴി യിറച്ചിഎന്നാൽ അതിന്റെ വിലഇപ്പോൾ 145-150 രൂപ വരെ എത്തിയിരിക്കുന്നുസാധാരണ യായി 100-110 രൂപയ്ക്കാണ് വിറ്റഴിച്ചിരുന്നത് കോഴി വിലയിലുള്ള അമിത വർധനവിനുള്ള കാരണം കർണ്ണാടക ലോബിയാണെന്നാണ് ചിക്കൻ മർച്ചന്റ് അസോസിയേഷൻ പറയുന്നത്.കേരളത്തിലെ ഫാമുകളിലുള്ള കോഴികൾ […]

Continue Reading

ലയൺസ് ക്ലബ് ചന്ദ്രഗിരി മികച്ച സേവനം നടത്തിയ മൂന്ന് അദ്ധ്യാപകരെ ആദരിച്ചു

മാതൃകാപരമായ അദ്ധ്യാപനം കാഴ്ചവെച്ച കാസറഗോട്ടെ മൂന്ന് അദ്ധ്യാപകരെ അദ്യാപക ദിനത്തിൽ ലയൺസ് ക്ലബ് ഓഫ് ചന്ദ്രഗിരി ആദരിച്ചു. ചേരംകൈ സ്വദേശി പ്രൊ: എ.എച്ച് അഹമദ് ഹുസൈൻ, കൃഷ്ണൻ മാഷ് കീഴൂർ, കെ.വി മണികണ്ഡ ദാസ് തുടങ്ങിയവരെ അവരുടെ വീട്ടിൽ ചെന്ന് പ്രസിഡൻ്റ് ഇക്ബാൽ പട്ടുവത്തിൻ്റെ നേത്യത്തത്തിൽ പൊന്നാട അണിയിച്ച് മൊമെൻ്റെ നൽകി ആദരിച്ചു.കോളേജുകളിലും സ്കൂളുകളിലും മികച്ച സേവനം ചെയ്ത അദ്ധ്യാപകരാണ് മൂന്ന് പേരും . നാടിനും സമൂഹത്തിനും മികച്ചതലമുറയെ വാർത്തെടുക്കാൻ ഒരു പാട് പ്രയത്നിച്ച മൂന്ന് പേരെയും […]

Continue Reading

കളിമൺപാത്ര തൊഴിലാളികൾക്കുള്ള ധനസഹായം:15 വരെ അപേക്ഷിക്കാം

ഒബിസി വിഭാഗങ്ങളിൽ പ്പെട്ട പരമ്പരാഗത കളിമൺ പാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ധന സഹായത്തിന് പിന്നാക്ക വിഭാഗ വികസന വകുപ്പിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15 വരെ നീട്ടി.

Continue Reading

ന്യൂനപക്ഷങ്ങള്‍ ഇന്ത്യയുടെ അഖണ്ഡതക്ക് ഭീഷണിയാണോ? വിവാദ ചോദ്യവുമായി ഹയര്‍ സെക്കണ്ടറി ചോദ്യപേപ്പര്‍

വിവാദ ചോദ്യവുമായി ഹയര്‍ സെക്കണ്ടറി തുല്യത പരീക്ഷയുടെ ചോദ്യ പേപ്പര്‍. ന്യൂനപക്ഷങ്ങള്‍ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയാണോ എന്നാണ് ചോദ്യം. രണ്ടാം വര്‍ഷ സോഷ്യോളജി ചോദ്യ പേപ്പറിലാണ് വിവാദ ചോദ്യം ഉള്‍പ്പെടുത്തിയത്. സാക്ഷരത മിഷനുവേണ്ടി വിദ്യാഭ്യാസ വകുപ്പാണ് പരീക്ഷ നടത്തുന്നത്. എട്ട് മാര്‍ക്കിന്റെ ഉപന്യാസ മാതൃകയിലുള്ള ചോദ്യമാണ് വിവാദമായിരിക്കുന്നത്. മെയ് മാസത്തില്‍ നടക്കേണ്ട പരീക്ഷയാണ് കഴിഞ്ഞ ദിവസം നടന്നത്. സാക്ഷരത മിഷനാണ് ചോദ്യങ്ങള്‍ നല്‍കുന്നത് പരീക്ഷാ നടത്തിപ്പ് മാത്രമാണ് തങ്ങളുടെ ചുമതലയെന്നാണ് ഹയര്‍ സെക്കണ്ടറി വകുപ്പിന്റെ പ്രതികരണം. […]

Continue Reading

പ്ലസ് വൺ പരീക്ഷയ്ക്ക് സ്റ്റേ; ഓഫ്‍ലൈൻ പരീക്ഷ നടത്തുന്നത് ഒരാഴ്ചത്തേക്ക് തടഞ്ഞ് സുപ്രീം കോടതി

ദില്ലി: കേരളത്തിലെ പ്ലസ് വൺ പരീക്ഷ ഓഫ്‍ലൈനായി നടത്തുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഒരാഴ്ചത്തേക്കാണ് പരീക്ഷാ നടത്തിപ്പിനുള്ള സ്റ്റേ. ഈ ഒരാഴ്ചക്കുള്ളിൽ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച പുതിയ നിർദ്ദേശങ്ങൾ നൽകാമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എന്ത് ശാസ്ത്രീയ പഠനത്തിൻ്റെ അടിസ്ഥാനത്തിലാണ് പരീക്ഷ നടത്തിപ്പ് തീരുമാനിച്ചതെന്നും പരീക്ഷ നടത്തിയാൽ കുട്ടികൾ രോഗബാധിതർ ആകില്ലെന്ന് സർക്കാരിന് ഉറപ്പുനൽകാനാകുമോ എന്നുമാണ് കോടതി ഇന്ന് സർക്കാരിനോട് ചോദിച്ചത്. കേസ് 13 ന് വീണ്ടും പരിഗണിക്കും കേരളത്തിൽ ടിപിആർ നിരക്ക് 15 ശതമാനത്തിൽ […]

Continue Reading

തിങ്കളാഴ്ച മുതല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളിലടക്കം എല്ലാ കടകളും തുറക്കും; വ്യാപാരി വ്യവസായി ഏകോപന സമിതി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളിലേതുള്‍പ്പെടെ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. കലക്ടര്‍മാര്‍ തോന്നിയ പോലെ നിയന്ത്രണമേര്‍പ്പെടുത്തുകയാണ്. ഭൂരിഭാഗം ഇടങ്ങളിലും കടകള്‍ തുറക്കാന്‍ അനുവദിക്കുന്നില്ല. ഇങ്ങനെ മുന്നോട്ട് പോകാനാവില്ലെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടി. വ്യാപാരികളുമായി ചര്‍ച്ച നടത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ‍പ്രഖ്യാപിച്ച ഇളവുകളൊന്നും ഇപ്പോള്‍ ലഭിക്കുന്നില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ്​ ടി. നസിറുദ്ദീൻ പറഞ്ഞു. ജൂലൈ 26ന് കോഴിക്കോട്​ മിഠായിത്തെരുവിൽ വ്യാപാരികള്‍ സംഘടിപ്പിച്ച സമരം സംസ്ഥാനമാകെ പടർന്നിരുന്നു. പിന്നീട്​ […]

Continue Reading