ഒക്ടോബറിൽ നടത്താനിരുന്ന എൽഡിസി മുഖ്യപരീക്ഷ നവംബറിലേക്ക് മാറ്റി; സാങ്കേതിക കാരണങ്ങളെന്ന് പിഎസ്‌സി

തിരുവനന്തപുരം: ലോവർ ഡിവിഷൻ ക്ലാർക്ക് പ്രിലിമിനറി പരീക്ഷയ്ക്ക് ശേഷം 2021 ഒക്ടോബർ മാസം 23 ാം തിയതി നടത്താൻ നിശ്ചയിച്ചിരുന്ന മുഖ്യ പരീക്ഷ ഒക്ടോബറിൽ നിന്നും മാറ്റി വെച്ചു. എൽഡി ക്ലർക്ക് മുഖ്യപരീക്ഷ ഒക്ടോബറിൽ നിന്നും 2021 നവംബർ 20ാം തീയതിയിലേക്കാണ് മാറ്റിയത്. പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സെറ്റിലൂടെയാണ് വിവരം പുറത്ത് വിട്ടത്.

Continue Reading

ഓണ്‍ലൈന്‍ പഠനത്തിന് കൈകോര്‍ത്ത് കാസര്‍കോട് ഭീമ ജ്വല്ലറി

കാസര്‍കോട്: എരിയാല്‍ ജമാഅത് സ്‌കൂളിലെയും പാടി ജി.എല്‍.പി സ്‌കൂളിലെയും ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് കാസര്‍കോട് ഭീമ ജ്വല്ലറി സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു.

Continue Reading

ജില്ലയിലെ പ്ലസ് വണ്‍ പരീക്ഷ; രണ്ടു ദിവസത്തിനകം ഒരുക്കങ്ങള്‍ പൂര്‍ത്തിയാകും

കണ്ണൂർ: സപ്തംബര്‍ ആറിന് പ്ലസ് വണ്‍ പരീക്ഷ തുടങ്ങാനിരിക്കെ കൊവിഡ് പശ്ചാത്തലം കണക്കിലെടുത്ത് ജില്ലയിലെ പരീക്ഷാ മുന്നൊരുക്കങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കും. പരീക്ഷയുടെ മുന്നോടിയായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍മാരുടെ യോഗത്തിലാണ് തീരുമാനം. സ്‌കൂളുകള്‍ ശുചീകരിക്കുന്നതടക്കമുള്ള നടപടികള്‍ രണ്ടു ദിവസത്തിനകം പൂര്‍ത്തീകരിക്കും. അതത് സ്ഥലങ്ങളിലെ ജനപ്രതിനിധികളുടെ മേല്‍നോട്ടത്തില്‍ പിടിഎയുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തുക. പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ടാവും പരീക്ഷ നടത്തിപ്പ്.പ്ലസ് വണ്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ ആത്മ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും […]

Continue Reading

ഡോക്ടറുടെയും ഫാർമസിസ്റ്റിന്റെയും ഒഴിവ്

തൃക്കരിപ്പൂർ: ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രത്തിൽ പഞ്ചായത്ത് പദ്ധതിയിൽ ഡോക്ടർ, ഫാർമസിസ്റ്റ് തസ്തികകളിലേക്ക് താത്‌കാലിക ഒഴിവുണ്ട്. ആറുമാസത്തേക്കാണ് നിയമനം. കൂടിക്കാഴ്ച ഒൻപതിന് രാവിലെ 10.30-ന് തൃക്കരിപ്പൂർ പഞ്ചായത്ത് ഓഫീസ് ഹാളിൽ. പഞ്ചായത്തിലെ താമസക്കാർക്കും ജോലിയിൽ മുൻപരിചയം ഉള്ളവർക്കും മുൻഗണന ലഭിക്കും. ‍

Continue Reading

രണ്ടാം വർഷ പ്ലസ് ടു വിദ്യാർത്ഥികളിൽനിന്ന് ഫീസ് ഈടാക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

2020 – 21 അധ്യയനവർഷത്തിലെ രണ്ടാം വർഷ പ്ലസ് ടു വിദ്യാർത്ഥികളിൽനിന്ന് ഫീസ് ഈടാക്കേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കൊവിഡ് സാഹചര്യം പരിഗണിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.2020 – 21 അധ്യയനവർഷത്തിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാനോ വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോകാനോ സാധിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിൽ ട്യൂഷൻ ഫീസ്, സ്പെഷ്യൽ ഫീസ് എന്നിവ ഈടാക്കേണ്ടതില്ല എന്നാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.അതേസമയം ഒന്നാം വർഷ ഹയർ സെക്കൻഡറി / വൊക്കേഷൽ ഹയർ സെക്കൻഡറി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന […]

Continue Reading

കോവിഡ് വാക്‌സിനേഷന്‍: വിദ്യാര്‍ഥികള്‍ക്കും തൊഴിലാളികള്‍ക്കും മുന്‍ഗണന

18 വയസ്സ് കഴിഞ്ഞ വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍ എന്നിവരെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കോവിഡ് വാക്സിനേഷന്‍ വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് നിര്‍ദേശം നല്‍കി. ഓണ്‍ലൈനില്‍ നടത്തിയ ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗത്തിലാണ് നിര്‍ദേശം. വിദ്യാര്‍ഥികള്‍, നിര്‍മ്മാണ തൊഴിലാളികള്‍, മറ്റ് തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കി പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടത്തും. ഇതര ഗുരുതര അസുഖങ്ങളുള്ളവര്‍ക്കും വാക്സിന്‍ ലഭ്യമാക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. ജില്ലയിലെ കോവിഡ് സ്ഥിരീകരണ നിരക്ക് പരമാവധി കുറച്ചു കൊണ്ടുവരാന്‍ പരിശോധനകളുടെ […]

Continue Reading

റേഷൻ കാർഡ് ഇനി എ.ടി.എം. കാർഡ് രൂപത്തിൽ; വിതരണം നവംബർ ഒന്നുമുതൽ

തിരുവനന്തപുരം:പുസ്തകരൂപത്തിലുള്ള പരമ്പരാഗത റേഷൻ കാർഡിനു പകരം എ.ടി.എം. കാർഡിന്റെ വലുപ്പത്തിൽ സ്മാർട്ട് റേഷൻ കാർഡ് വിതരണത്തിനെത്തുന്നു. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ആദ്യഘട്ട വിതരണം നടക്കും. ക്യു.ആർ.കോഡും ബാർ കോഡും കാർഡ് ഉടമയുടെ ചിത്രവും പേരും വിലാസവുമായിരിക്കും കാർഡിന്റെ മുൻവശത്തുണ്ടാവുക. 25 രൂപയാണ് സ്മാർട്ട് കാർഡാക്കാൻ ഫീസായി നൽകേണ്ടത്. മുൻഗണനാ വിഭാഗത്തിന് സൗജന്യമായി നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. തിരിച്ചറിയൽ കാർഡായും ഉപയോഗിക്കാമെന്നതും യാത്രകളിൽ കരുതാമെന്നതുമാണ് പ്രധാന ഗുണം. പ്രതിമാസ വരുമാനം, റേഷൻ കട നമ്പർ, […]

Continue Reading

സംസ്ഥാനത്ത് സ്കൂളുകള്‍ തുറന്നേക്കും; സാഹചര്യങ്ങള്‍ പഠിക്കാന്‍ വിദഗ്ദസമിതി

▪️തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച ആലോചനയുമായി സര്‍ക്കാര്‍. കഴിഞ്ഞദിവസം ആരോഗ്യ വിദഗ്ദരുമായി മുഖ്യമന്ത്രി നടത്തിയ യോഗത്തില്‍ സ്‌കൂളുകള്‍ തുറക്കാമെന്ന് അഭിപ്രായമുയര്‍ന്ന പശ്ചാത്തലത്തിലാണ് നീക്കം. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സാഹചര്യങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിക്കും. ഇതിനുപുറമ വിദ്യാഭ്യസ വകുപ്പും പ്രത്യേക പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഈ രണ്ട് റിപ്പോര്‍ട്ടുകളുടേയും അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതിയാണ് അന്തിമ തീരുമാനം എടുക്കുക. അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയാല്‍ പ്രൈമറി […]

Continue Reading

കാസർകോട് ഉൾപ്പെടെ സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ പ്ലസ് വൺ സീറ്റുകൾ വർധിപ്പിച്ചു

സംസ്ഥാനത്ത് ഏഴ് ജില്ലകയിൽ പ്ലസ് വണ്ണിന് ഇരുപത് ശതമാനം സീറ്റുകൾ വർധിപ്പിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സർക്കാർ, എയ‌്ഡ‌ഡ‌് ഹയർ സെക്കൻഡറി സ‌്കൂളുകളിലാണ് സീറ്റ് വർധിപ്പിച്ചത്. പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലെ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലാ​ണ് സീ​റ്റ് വ​ർ​ധ​ന ന​ട​പ്പി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലെ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലാ​ണ് സീ​റ്റ് വ​ർ​ധ​ന നട​പ്പി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.

Continue Reading

പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ടാപ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ഈ അദ്ധ്യയന വര്‍ഷത്തേക്കുള്ള പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ഹയര്‍ സെക്കണ്ടറി വകുപ്പിന്റെ www.hscap.kerala.gov.in എന്ന വെബ് സൈറ്റില്‍ ജനറല്‍ രജിസ്‌ട്രേഷനും കായിക രംഗത്തെ നേട്ടങ്ങള്‍ ഉള്‍പ്പെടുത്തി സ്‌പോര്‍ട്‌സ് ക്വാട്ടാ രജിസ്‌ട്രേഷനും നടത്തണം. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന പ്രിന്റ് ഔട്ടും, കായിക നേട്ടങ്ങളുടെ സര്‍ട്ടിഫിക്കറ്റും സ്‌കാന്‍ ചെയ്ത് വിദ്യാര്‍ഥികളുടെ സ്വന്തം ഇ മെയില്‍ ഐഡി യില്‍ നിന്നും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ plusonekannurdsc21@gmail.com എന്ന മെയിലിലേക്ക് അയക്കണം. […]

Continue Reading