പ്ലസ് വണ്‍ ഓണ്‍ലൈന്‍ അപേക്ഷ 24 മുതല്‍

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ 24 മുതല്‍. നാളെ മുതല്‍ അപേക്ഷ സ്വീകരിക്കാനാണ് നേരത്തെ തീരുമാനിച്ചതെങ്കിലും സോഫ്റ്റ്‌വെയറിലെ സാങ്കേതിക പ്രശ്‌നം മൂലമാണ് 24 ലേക്ക് മാറ്റിയത്. മാറ്റംവരുത്തിയ സോഫ്റ്റ്‌വെയര്‍ ഓണത്തിന് ശേഷം സജ്ജമാകും. ഇതോടെ സംസ്ഥാനത്തെ പ്ലസ് വണ്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ 24 മുതല്‍ സ്വീകരിച്ചു തുടങ്ങും.

Continue Reading

ജില്ലയിൽ തൊഴിൽ ഒഴിവുകൾ..

തൃക്കരിപ്പൂര് ഗവ. പോളിടെക്‌നിക് കോളേജില് 2021-22 അദ്ധ്യയന വര്ഷത്തില് എന്ജിനീയറിങ് വിഭാഗത്തില് അധ്യാപക തസ്തികയില് ഒഴിവ്. കൂടിക്കാഴ്ച ആഗസ്റ്റ് 16 ന് രാവിലെ 10 ന് കോളേജില് നടക്കും. ബന്ധപ്പെട്ട വിഷയത്തില് 60 ശതമാനം മാര്ക്കില് കുറയാതെ നേടിയ എഞ്ചിനീയറിങ് ബിരുദമാണ് യോഗ്യത. ഫേണ്: 0467 2211400 ബ്ലോക്ക് ടെക്‌നോളജി മാനേജറുടെ ഒഴിവ് കാര്ഷിക വികസന കര്ഷക ക്ഷേമ വകുപ്പിന്റെ ആത്മ പദ്ധതിയില് കാറഡുക്ക കൃഷി അസി. ഡയറക്ടര് ഓഫീസീസില് ഒരു ബ്ലോക്ക് ടെക്‌നോളജി മാനേജറെ നിയമിക്കുന്നു. […]

Continue Reading

അധ്യാപക തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം

തൃക്കരിപ്പൂര്‍ ഗവ പോളിടെക്‌നിക് കോളേജ് ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഈ അധ്യയന വര്‍ഷം ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബയോമെഡിക്കല്‍ എഞ്ചിനിയറിംഗ് ബിരുദമാണ് യോഗ്യത. ആഗസ്ത് 16 തിങ്കളാഴ്ച രാവിലെ 10 ന് എഴുത്ത് പരീക്ഷയും തുടര്‍ന്ന് കൂടിക്കാഴ്ചയും ഉണ്ടാകും. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ , പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ പകര്‍പ്പുകള്‍ സഹിതം അന്ന് രാവിലെ 9.30 ന് മുമ്പായി കോളേജ് ഓഫീസില്‍ […]

Continue Reading

അധ്യാപക ഒഴിവ്

▪️തൃക്കരിപ്പൂർ: സൗത്ത് തൃക്കരി പ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം സാമൂഹ്യശാസ്ത്രം അധ്യാപക ഒഴി വുണ്ട്. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒൻപതി ന് രാവിലെ 10 മണിക്ക് സ്കൂളിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ▪️പാട്യം: പാട്യം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ബോട്ടണി (സീനിയർ) ഗസ്റ്റ് അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖം തിങ്കളാഴ്ച രാവിലെ 10.30-ന് ഓഫീസിൽ നടക്കും.

Continue Reading

ന്യൂനപക്ഷ സ്കോളർഷിപ്പ്; ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ; നിയമോപദേശം ലഭിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു സംബന്ധിച്ച് സർക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ഇപ്പോൾ ലഭിക്കുന്ന എല്ലാ സ്കോളർഷിപ്പ് ആനുകൂല്യങ്ങളും തുടരും. അതിന് വേണ്ടി അധിക തുക അനുവദിച്ചു. അപേക്ഷകർക്ക് ആനുകൂല്യങ്ങൾ ലഭിക്കാത്ത സാഹചര്യമുണ്ടാവില്ല. ഒരു പരാതിയുമില്ലാത്ത വിധമാണ് സർക്കാർ പ്രശ്നം പരിഹരിച്ചത്. പക്ഷെ ചിലർ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നു. നമ്മൾ നമ്മളുടെ തനിമ നിലനിർത്തണം. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ചർച്ച […]

Continue Reading

പത്താം ക്ലാസുകാർക്ക് സുവർണാവസരം. വിവിധ സേനകളിലായി 25271 കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍

കോൺസ്റ്റബിൾ (ജി.ഡി.) -സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ് (സി.എ.പി.എഫ്.), എൻ.ഐ.എ., എസ്.എസ്.എഫ്., റൈഫിൾമാൻ (ജി.ഡി.) അസം റൈഫിൾസ് എക്സാമിനേഷൻ 2021-ന് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. 25271 ഒഴിവാണുള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ വിവിധ സേനകളിലാണ് അവസരം. ഒഴിവുകൾ: ബോർഡർ സെക്യൂരിറ്റി ഫോഴ്സ്-7545, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്-8464, ഇന്തോ ടിബറ്റൻ ബോർഡർ പോലീസ്-1431, സശസ്ത്ര സീമ ബെൽ-3806, അസം റൈഫിൾസ്-3785, സെക്രട്ടേറിയേറ്റ് സെക്യൂരിറ്റി ഫോഴ്സ്-240. യോഗ്യത: അംഗീകൃത ബോർഡ്/സർവകലാശാലയിൽനിന്ന് മെട്രിക്കുലേഷൻ/പത്താംക്ലാസ് പാസായിരിക്കണം. […]

Continue Reading

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷയില്‍ 99.04 ശതമാനം വിജയം; മുന്നില്‍ തിരുവനന്തപുരം

ന്യൂഡല്‍ഹി : സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷയില്‍ 99.04 ശതമാനം വിജയം. പരീക്ഷയില്‍ തിരുവനന്തപുരം മേഖലയാണ് മുന്നില്‍. 99.99 ശതമാനമാണ് വിജയം.പെണ്‍കുട്ടികളാണ് മിന്നുന്ന വിജയം നേടിയത്. 99.24 ശതമാനമാണ് വിജയം. ആണ്‍കുട്ടികളുടേത് 98.89 ശതമാനമാണ്. കേന്ദ്രീയ വിദ്യാലയങ്ങള്‍ നൂറ് ശതമാനം വിജയം നേടി. മേഖലയടിസ്ഥാനത്തില്‍ തിരുവനന്തപുരത്തിന് പിന്നില്‍ ബംഗളൂരു ആണ് രണ്ടാം സ്ഥാനത്ത്.99.96 ശതമാനം. ചെന്നൈയാണ് തൊട്ടുപിന്നില്‍.cbseresults.nic.in, cbse.gov.in എന്നി വെബ്‌സൈറ്റുകളില്‍ ഫലം അറിയാം. കൂടാതെ, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഡിജിലോക്കര്‍ വെബ്‌സൈറ്റ് digilocker.gov.in ലും Results.gov.in ലും […]

Continue Reading

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന്

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. പ്രീബോര്‍ഡ് പരീക്ഷാ ഫലം, ഇന്റേണല്‍ അസസ്‌മെന്റ്, യൂണിറ്റ് ടെസ്റ്റുകള്‍ എന്നിവയുടെ മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് പത്തിലെ മാര്‍ക്ക് നിര്‍ണയിക്കുക. സ്‌കൂളുകള്‍ നല്‍കുന്ന മാര്‍ക്ക് അംഗീകരിക്കാനാവാതെ സിബിഎസ്ഇ മടക്കി അയച്ചതാണ് ഫലം വൈകാന്‍ കാരണം. മുന്‍വര്‍ഷത്തേക്കാള്‍ മാര്‍ക്ക് കൂടുതല്‍ നല്‍കരുതെന്ന് സ്‌കൂളുകള്‍ക്ക് സിബിഎസ്ഇ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജൂലൈ 25നാണ് സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിക്കാനിരുന്നത്. പിന്നീടത് 28ലേക്ക് മാറ്റി. തുടർന്നാണ് ഇന്ന് പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചത്‌. കൊവിഡിനെ തുടര്‍ന്ന് ഏപ്രില്‍ […]

Continue Reading

CTET 2021 ഡിസംബർ/ജനുവരി 2021 -ൽ ഓൺലൈൻ മോഡിൽ നടത്തും, പരീക്ഷാ തീയതി ഉടൻ അറിയിക്കും

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) സെൻട്രൽ ടീച്ചർ യോഗ്യതാ പരീക്ഷയുടെ പരീക്ഷാ രീതി മാറ്റി. ഇപ്പോഴത്തെ CTET സിലബസിലും ചോദ്യപേപ്പർ ഫോർമാറ്റിലും മാറ്റങ്ങള്‍ ഉണ്ടാകും. CTET പരീക്ഷ ഓൺലൈൻ മോഡിൽ നടത്തും. അടുത്ത സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (CTET) പരീക്ഷ ഡിസംബർ 2021/ജനുവരി 2022 ൽ നടക്കുമെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ (CBSE) അറിയിച്ചിട്ടുണ്ട്. ഭാവിയിലെ അധ്യാപകരെ കമ്പ്യൂട്ടർ സാക്ഷരരാക്കാൻ പ്രേരിപ്പിക്കുന്ന ഓൺലൈൻ മോഡിൽ 2021 ഡിസംബർ/2022 ജനുവരിയിൽ അടുത്ത […]

Continue Reading

സി.ബി.എസ്​.ഇ പത്താം ക്ലാസ്​ പരീക്ഷാഫലം അടുത്തയാഴ്​ച

സി.ബി.എസ്​.ഇ പത്താംക്ലാസ്​ പരീക്ഷാഫലം അടുത്തയാഴ്ച പ്രഖ്യാപിക്കും. പ്ലസ്​ടു പരീക്ഷഫലം വെള്ളിയാഴ്ച പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ പത്താം ക്ലാസ്​ പരീക്ഷാഫലവും പ്രഖ്യാപിക്കാൻ സി.ബി.എസ്​.ഇ ഒരുങ്ങുന്നത്​. ‘പത്താംക്ലാസ്​ പരീക്ഷ ഫലം പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. അടുത്തയാഴ്ചയോടെ പ്രഖ്യാപിക്കും’ -സി.ബി.എസ്.ഇ പരീക്ഷ കൺട്രോളർ സന്യം ഭർദ്​വാജ്​ പറഞ്ഞു. അതേസമയം തീയതിയും സമയവും വ്യക്തമാക്കിയിട്ടില്ല. കോവിഡ്​ പശ്ചാത്തലത്തിൽ സി.ബി.എസ്​.ഇ പത്ത്​, പന്ത്രണ്ട്​ ക്ലാസുകളുടെ പരീക്ഷകൾ റദ്ദാക്കിയിരുന്നു. ക്ലാസ്​ പരീക്ഷകളുടെയും പ്രവർത്തനമികവിന്‍റെയും അടിസ്​ഥാനത്തിലാകും മൂല്യനിർണയം.

Continue Reading