സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം 31ന്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഈ മാസം 31ന് പ്രസിദ്ധീകരിക്കും. കോളജുകളിലേക്കുള്ള പ്രവേശന നടപടികള്‍ സെപ്തംബര്‍ 30ന് മുന്‍പ് പൂര്‍ത്തിയാക്കാനും തീരുമാനമായി. അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഓഗസ്റ്റ് 31ന് മുന്‍പ് പൂര്‍ത്തിയാക്കണമെന്നാണ് കോളജുകള്‍ക്ക് ലഭിച്ച നിര്‍ദേശം.കൊവിഡ് പശ്ചാത്തലത്തില്‍ ഏപ്രില്‍ 15നാണ് പരീക്ഷകള്‍ റദ്ദാക്കിയത്. മോഡറേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സ്‌കൂളുകളുടെ ഫലം 31 ന് ശേഷം പ്രത്യേകമായി പ്രസിദ്ധപ്പെടുത്തുമെന്നും സിബിഎസ്ഇ അറിയിച്ചു. 10, 11 ക്ലാസുകളിലെ മാര്‍ക്കും പ്രി-ബോര്‍ഡ് ഫലവും ചേര്‍ത്താണ് സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിക്കുന്നത്. cbse.gov.in, […]

Continue Reading

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കി കര്‍ണാടക സര്‍ക്കാര്‍

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കി കര്‍ണാടക സര്‍ക്കാര്‍. നഴ്സിങ് ഉള്‍പ്പെടെയുള്ള ആരോഗ്യ രംഗത്തെ സ്ഥാപനങ്ങള്‍ക്കാണ് മുന്‍ഗണന.കൊവിഡ് വാക്സിന്‍ ആദ്യഘട്ടമെങ്കിലും സ്വീകരിച്ച വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ക്കാണ് ക്ലാസിലെത്താന്‍ അനുമതി. മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Continue Reading

കേരള പി.എസ്.സി. പത്താംതരം- മുഖ്യപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു.

കേരള പബ്ലിക് സർവീസ് കമ്മിഷൻ പത്താംതരം നിലവാരത്തിലുള്ള തസ്തികകളുടെ രണ്ടാംഘട്ട പരീക്ഷകളുടെ കലണ്ടർ പ്രസിദ്ധീകരിച്ചു. 2021 ഒക്ടോബർ 23, 30 തീയതികളിലും ഡിസംബർ 1 മുതൽ 11 വരെയുള്ള തീയതികളിലുമായാണ് പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്. പ്രാഥമിക പരീക്ഷയിലുണ്ടായ 192 തസ്തികകളെ ജോലി സ്വഭാവം അനുസരിച്ച് വിവിധവിഭാഗങ്ങളായി തരംതിരിച്ചാണ് രണ്ടാം ഘട്ടത്തിലുള്ള മുഖ്യപരീക്ഷ നടത്തുന്നത്. 2021 ഫെബ്രുവരി 20, 25 മാർച്ച് 6, 13 ജൂലായ് 3 എന്നീ അഞ്ച് ഘട്ടങ്ങളിലായി നടന്ന പ്രാഥമിക പരീക്ഷയിൽ വിജയിക്കുന്നവർക്കാണ് മുഖ്യപരീക്ഷകൾ നടത്തുന്നത്.പ്രാഥമിക […]

Continue Reading

ഹയർസെക്കണ്ടറി തുല്യതാ പരീക്ഷ ജൂലൈ 26 ന് ആരംഭിക്കും; ജില്ലയിൽ പരീക്ഷ എഴുതുന്നത് 1247 പഠിതാക്കൾ

പൊതു വിദ്യാഭ്യാസ വകുപ്പ് സാക്ഷരതാമിഷനുമായി സംഘടിപ്പിക്കുന്ന ഹയർസെക്കൻഡറി ഒന്നാം വർഷം (അഞ്ചാം ബാച്ച്), രണ്ടാംവർഷം (നാലാം ബാച്ച്) തുല്യതാ പരീക്ഷകൾ ജൂലൈ 26 മുതൽ 31 വരെ നടക്കും. ജില്ലയിലെ എട്ട് പരീക്ഷാ കേന്ദ്രങ്ങളിലായി ഒന്നും രണ്ടും വർഷങ്ങളിലായി 1247 പഠിതാക്കൾ ഹ്യുമാനിറ്റീസ്, കോമേഴ്‌സ് വിഭാങ്ങളിലാണ് പരീക്ഷ എഴുതുന്നത്. പരീക്ഷയുടെ ടൈംടേബിൾ ചുവടെ ചേർക്കുന്നു:(ഒന്നാം വർഷം)ജൂലൈ 26 രാവിലെ 10 മുതൽ 12.45 വരെ-ഇംഗ്ലീഷ്ജൂലൈ 27 രാവിലെ 10 മുതൽ 12.45 വരെ-മലയാളം/ഹിന്ദി/കന്നഡജൂലൈ 28 രാവിലെ 10 […]

Continue Reading

ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇരട്ടകളായ വിദ്യാർഥികൾക്ക് എസ്. സ്.എൽ.സിയിൽ മികച്ച വിജയം

പൊയിനാച്ചി: എസ്.എസ്.എൽ.സി. പരീക്ഷാഫലം വന്നപ്പോൾ ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിലെ ഇരട്ടകളായ വിദ്യാർഥികളുടെ വീടുകളിൽ ഇരട്ടിമധുരമായി വിജയം. പത്താം ക്ലാസ് എൽ ഡിവിഷനിലെ കെ. അഭിനവും കെ. അഭിനന്ദും എച്ച് ഡിവിഷനിലെ സി.കെ. മൂമിനയും സി.കെ. മുസ്‌ലിമയുമാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി പഠനവഴിയിലും ഒപ്പമെത്തിയത്. മുൻമന്ത്രി ഇ. ചന്ദ്രശേഖരന്റെ നാട്ടുകാരായ പെരുമ്പള ചെട്ടുംകുഴിയിലെ മേലത്ത് ബാലകൃഷ്ണന്റെയും കാട്ടൂർ രമ്യയുടെയും മക്കളാണ് അഭിനവും അഭിനന്ദും. ഇരുവരും ചട്ടഞ്ചാൽ സ്കൂളിലെ കുട്ടിപ്പോലീസ് കാഡറ്റുകളായിരുന്നു

Continue Reading

കാസർകോട് ജില്ലാ പഞ്ചായത്ത് ഇന്റേൺഷിപ്പ് പ്രോഗ്രാമിന് തുടക്കമായി

കോവിഡ് രണ്ടാം തരംഗവും രൂക്ഷമായി ബാധിച്ചതോടെ യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്തു തീർക്കേണ്ടതും പുതിയതായി രൂപം നൽകേണ്ടതുമായ പ്രോജക്ടുകൾ ഏകോപിപ്പിക്കാൻ ഇന്റേൺഷിപ്പ് പ്രോഗ്രാമുമായി കാസർകോട് ജില്ലാ പഞ്ചായത്ത്. കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന് കീഴിൽ ചെന്നൈയിലെ ശ്രീ പെരുമ്പത്തൂരിൽസ്ഥിതി ചെയ്യുന്ന രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്പ്മെൻ്റിലെ പൂർവ വിദ്യാർത്ഥികൾ രൂപം നൽകിയവൈബ്രന്റ് കമ്മ്യൂണിറ്റി ആക്ഷൻ നെറ്റ് വർക്ക്(VCAN) സോഷ്യൽ എഞ്ചിനീയറിങ്ങ് കൂട്ടായ്മയുമായി ചേർന്നാണ് ഇന്റേൺഷിപ്പ് ആരംഭിക്കുന്നത്. വികസന നയരൂപീകരണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര വേദികളിൽ രാജ്യത്തെ പ്രതിനിധീകരിച്ചവർ […]

Continue Reading

എസ് എസ് എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: ജില്ലയില്‍ 99.74 ശതമാനം വിജയം. 4366 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്

കോവിഡ് പ്രതിസന്ധിക്കിടയിലും ചരിത്ര വിജയം കുറിച്ച് പത്താംതരം പരീക്ഷാ ഫലം. ഇത്തവണ 99.74 ശതമാനമാണ് ജില്ലയിലെ വിജയ ശതമാനം. കഴിഞ്ഞ വര്‍ഷഷത്തേക്കാള്‍ 1.13 ശതമാനം കൂടുതല്‍. 4366 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. ജില്ലയില്‍ പരീക്ഷ എഴുതിയ 19337 വിദ്യാര്‍ത്ഥികളില്‍ 19287 വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിജയശതമാനം 99.87 ശതമാനവും കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലേത് 99.63 ശതമാനവും ആണ്. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ 10621 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ […]

Continue Reading

എസ്എസ്എല്‍സി പുനര്‍മൂല്യ നിര്‍ണയത്തിന് ഈ മാസം 17 മുതല്‍ അപേക്ഷിക്കാം

എസ്എസ്എല്‍സി പരീക്ഷ പുനര്‍മൂല്യ നിര്‍ണയത്തിന് ഈ മാസം 17 മുതല്‍ അപേക്ഷിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സേ പരീക്ഷയുടെ തിയതി പിന്നീട് പ്രഖ്യാപിക്കും. പ്ലസ് വണ്‍ പ്രവേശനം നടന്നാലും ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രമേ നടത്താനാവൂവെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. എസ്എസ്എല്‍സി ഫലം പ്രഖ്യാപിക്കുകയായിരുന്നു മന്ത്രി. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് രണ്ട് ഘട്ടങ്ങളായാണ് പരീക്ഷ പൂര്‍ത്തിയാക്കിയത്. സ്‌കൂളുകളില്‍ നേരിട്ട് ക്ലാസുകള്‍ ഇല്ലാതെ രണ്ടാമത്തെ തുടര്‍ച്ചയായ അധ്യയന വര്‍ഷമാണിതെന്നും മന്ത്രി പറഞ്ഞു

Continue Reading

എസ്.എസ്.എല്‍.സി ഫലം ഇന്ന്; വേഗത്തിലറിയാൻ പോര്‍ട്ടലും ആപ്പും

തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫലമറിയാന്‍ പോർട്ടലും ആപ്പും ഒരുക്കി കൈറ്റ്​. www.results.kite.kerala.gov.in  എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ ‘സഫലം 2021 ‘ എന്ന മൊബൈല്‍ ആപ്പും കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍റ്​ ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സജ്ജമാക്കിയിട്ടുണ്ട്​. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ‘Saphalam 2021’ എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം. ഇന്ന് ഉച്ചക്ക്​ രണ്ടിന്​ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി. എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കുന്നതാണ്. വ്യക്തിഗത റിസള്‍ട്ടിനു […]

Continue Reading

ബലിപെരുന്നാള്‍ ദിനത്തിലെ പ്ലസ് വണ്‍, പ്ലസ് ടു തുല്യത പരീക്ഷ അടിയന്തരമായി മാറ്റി വെക്കണം എൻ.എസ്.എൽ

കോഴിക്കോട്: ബലിപെരുന്നാള്‍ ദിനത്തിലെ പ്ലസ് വണ്‍, പ്ലസ് ടു തുല്യത പരീക്ഷ അടിയന്തരമായി മാറ്റിവെക്കണമെന്ന് നാഷണൽ സ്റ്റുഡൻറ് ലീഗ്. 2021 ജൂലൈ 21 ബുധനാഴ്ച കേരളത്തിൽ ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ് മതപരമായി ഏറെ പ്രാധാന്യമുള്ള ഈ ദിവസത്തില്‍ പ്ലസ് വണ്‍, പ്ലസ് ടു തുല്യത പരീക്ഷ നടത്തുന്നത് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കൾക്കും പ്രയാസം സൃഷ്ടിക്കുമെന്നും അതിനാൽ അന്നേ ദിവസത്തെ പരീക്ഷ അടിയന്തരമായി മാറ്റിവെക്കണമെന്ന് എൻഎസ്എൽ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു പരിപാടിയിൽ എൻ എസ് എൽ സംസ്ഥാന പ്രസിഡണ്ട് എൻ എം […]

Continue Reading