എസ്എസ്എല്‍സി പരീക്ഷാ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും

എസ്എസ്എൽസി പരീക്ഷാ ഫലം ജൂലൈ 14ന് പ്രസിദ്ധീകരിക്കും. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ബുധനാഴ്ച ഉച്ചയ്ക്ക് വാർത്താ സമ്മേളനം നടത്തിയാവും ഫലപ്രഖ്യാപനം നടത്തുക. ഇതിന് മുന്നോടിയായി നാളെ പരീക്ഷാ ബോർഡ് യോഗം ചേരും. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാ ഫലങ്ങളും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. ഫലം ലഭിക്കുന്ന വെബ്സൈറ്റുകൾ ▪️http://keralapareekshabhavan.in▪️http://sslcexam.kerala.gov.in▪️www.results.kite.kerala.gov.in▪️http://results.kerala.nic.in▪️www.prd.kerala.gov.in▪️www.sietkerala.gov.in

Continue Reading

നീറ്റ് പരീക്ഷ സെപ്തംബർ 12ന്,​ നാളെ വൈകിട്ട് മുതൽ അപേക്ഷിക്കാം

മെഡിക്കൽ പ്രവേശനത്തിനുള്ള ഈ വര്‍ഷത്തെ നീറ്റ് പരീക്ഷ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാജ്യമെമ്പാടും സെപ്തംബർ 12ന് നടക്കും. നാളെ (ജൂലായ് 13) വൈകിട്ട് 5 മണി മുതൽ എൻ.ടി.എ വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. നീറ്റ് പരീക്ഷ ഓഗസ്റ്റ് ഒന്നിന് നടത്താനാണ് നേരത്തെ തീരുമാനിച്ചത്. എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പരീക്ഷ മാറ്റിവയ്ക്കുകയായിരുന്നു. രാജ്യത്തെ മുഴുവന്‍ പരീക്ഷാ കേന്ദ്രങ്ങളിലും സാമൂഹിക അകലം […]

Continue Reading

സ്ഥിതി അനുകൂലമായാൽ സ്കൂൾ തുറക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് സാഹചര്യങ്ങളില്‍ മാറ്റം വരികയും സ്ഥിതി അനുകൂലമാവുകയും ചെയ്താല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെത്താനുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് കാല വിദ്യാഭ്യാസം, പരിമിതികളും സാധ്യതകളും എന്ന വിഷയത്തില്‍ കെ.എസ്.ടി.എ സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓരോ കുട്ടിക്കും പഠനത്തിനുള്ള ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ ക്ലാസെടുക്കുന്നതിനുള്ള സാങ്കേതിക വിദ്യ എല്ലാ അധ്യാപകരും പഠിക്കണം. ആദിവാസി, തീരദേശ, മലയോര മേഖലകളില്‍ ഇന്റര്‍നെറ്റ് ഉറപ്പാക്കണം. ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ശേഷിയില്ലാത്ത […]

Continue Reading

ഹയര്‍ സെക്കന്‍ഡറി തുല്യാതാ പരീക്ഷ 21 മുതല്‍ 26വരെ; ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം | ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ തുല്യതാപരീക്ഷകളുടെ പുതിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. കൊവിഡ് വ്യാപന സാഹചര്യത്തില്‍ മാറ്റിവെച്ച പരീക്ഷകളുടെ പുതിയ ടൈംടേബിളാണ് വിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജൂലൈ 21 മുതല്‍ 26 വരെയാണ് പരീക്ഷ. ഒന്നാം വര്‍ഷ പരീക്ഷ: 21ന് ഇംഗ്ലീഷ്, 22ന് മലയാളം/ഹിന്ദി/കന്നട, 23ന് ഹിസ്റ്ററി, അക്കൗണ്ടന്‍സി, 24ന് ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയന്‍ സ്റ്റഡീസ്, 25ന് പൊളിറ്റിക്കല്‍ സയന്‍സ്, 26ന് എക്കണോമിക്സ്.രണ്ടാം വര്‍ഷ പരീക്ഷ: 21ന് മലയാളം/ഹിന്ദി/കന്നട, 22ന് ഇംഗ്ലീഷ്, […]

Continue Reading

അസം റൈഫിള്‍സില്‍ കായികതാരങ്ങള്‍ക്ക് 131 അവസരം

അസം റൈഫിൾസിൽ കായികതാരങ്ങൾക്കായുള്ള റിക്രൂട്ട്മെന്റ് റാലിക്ക് അപേക്ഷ ക്ഷണിച്ചു. റൈഫിൾമാൻ/റൈഫിൾ വുമൺ തസ്തികകളിലായി 131 ഒഴിവുണ്ട്. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. യോഗ്യത, പ്രായം തുടങ്ങിയ വിശദവിവരങ്ങൾ ഉൾപ്പെടുന്ന വിജ്ഞാപനം www.assamrifles.gov.inഎന്ന വെബ്സൈറ്റിൽ. വിജ്ഞാപനത്തിലെ നിർദേശങ്ങളനുസരിച്ചു വേണം ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 26.

Continue Reading

എൻ.എസ്​.യു.ടിയിൽ 126 അനധ്യാപക ഒഴിവുകൾ

ന്യൂഡൽഹിയിലെ നേതാജി സുഭാഷ്​ യൂനിവേഴ്​സിറ്റി ഓഫ്​ ടെക്​നോളജി (NSUT) താഴെ പറയുന്ന തസ്​തികകളിൽ റിക്രൂട്ട്​മെൻറിനായി അപേക്ഷകൾ ക്ഷണിച്ചു (പരസ്യനമ്പർ NSUT/Non Teaching/2021/02). ലോവർ ഡിവിഷൻ ക്ലർക്ക്​-ഒഴിവുകൾ 35 (ജനറൽ 15, ഇ.ഡഡ്ല്യൂ.എസ്​ 4, എസ്​.സി 4, എസ്​.ടി 3, ഒ.ബി.സി 9). ശമ്പളനിരക്ക്​ 19,900-63,200 രൂപ. ജൂനിയർ സ്​റ്റെനോ, ഒഴിവുകൾ 10 (ജനറൽ 4, ഇ.ഡഡ്ല്യൂ.എസ്1, എസ്​.സി 1, എസ്​.ടി 1, ഒ.ബി.സി 3). അപ്പർ ഡിവിഷൻ ക്ലർക്ക്​-ഒഴിവുകൾ 8 (ജനറൽ 5, എസ്​.സി 1, ഒ.ബി.സി […]

Continue Reading

ആർമി സോൾജിയർ ജനറൽ ഡ്യൂട്ടി: വനിതകൾക്ക് 100 അവസരം

കരസേനയിൽ വിമൻ മിലിട്ടറി പൊലീസ് വിഭാഗത്തിൽ സോൾജിയർ ജനറൽ ഡ്യൂട്ടി തസ്തികയിലെ 100 ഒഴിവിലേക്കു വനിതകൾക്ക് അപേക്ഷിക്കാം. ഓഫിസർ റാങ്കിനു താഴെയുള്ള തസ്തികയാണിത്. ജൂലൈ 20 വരെയാണ് ഓൺലൈൻ റജിസ്ട്രേഷൻ. അംബാല, ലക്നൗ, ജബൽപുർ, ബെൽഗാം, ഷില്ലോങ്, പുണെ എന്നിവിടങ്ങളിലാകും റിക്രൂട്മെന്റ് റാലി. യോഗ്യത: പത്താം ക്ലാസ്/തത്തുല്യം . മെട്രിക്/എസ്‌എസ്‌എൽസിക്ക് ഓരോ വിഷയത്തിനും കുറഞ്ഞത് 33% മാർക്കും മൊത്തം 45% മാർക്കും വേണം. ∙ശാരീരിക യോഗ്യത: ഉയരം 152 സെ.മീ., തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം പ്രായം: […]

Continue Reading

ആർമി സതേൺ കമാൻഡിൽ 100 ഒഴിവ്, ശമ്പളം: 19,900 രൂപയും മറ്റ് ആനുകൂല്യങ്ങളും

പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ സതേൺ കമാൻഡ് ആർമി സർവീസ് കോർപ്സ് (എഎസ്‌സി) യൂണിറ്റുകളിൽ വിവിധ ഒഴിവുകളിലേക്കുള്ള വിജ്ഞാപനം കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ൽ പ്രസിദ്ധീകരിച്ചു. 100 ഒഴിവുണ്ട്. ചെന്നൈ, ബെംഗളൂരു, മുംബൈ, പുണെ, ഡൽഹി അടക്കം വിവിധ കേന്ദ്രങ്ങളിലാണ് ഒഴിവ്. തസ്തിക, യോഗ്യത, ശമ്പളം: സിവിൽ മോട്ടർ ഡ്രൈവർ (42 ഒഴിവ്): പത്താം ക്ലാസ് ജയം/തത്തുല്യം, ഹെവി, ലൈറ്റ് വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, 2 വർഷ പ്രവൃത്തിപരിചയം, 19,900 രൂപയും മറ്റ് ആനുകൂല്യങ്ങളും ക്ലീനർ (40): […]

Continue Reading

കോസ്റ്റ് ഗാര്‍ഡില്‍ 350 നാവിക്/യാന്ത്രിക്; ജൂലായ് 16 വരെ അപേക്ഷിക്കാം

ഇന്ത്യൻ കോസ്റ്റ് ഗാർഡ് നാവിക് (ജനറൽ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്), യാന്ത്രിക് 01/2022 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 350 ഒഴിവാണുള്ളത്. ഓൺലൈനായി അപേക്ഷിക്കണം. ജൂലായ് 2 മുതൽ അപേക്ഷ സമർപ്പിക്കാം. പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ അവസരം. ഒഴിവുകൾ:നാവിക് (ജനറൽ ഡ്യൂട്ടി)- 260, നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്)- 50, യാന്ത്രിക് (മെക്കാനിക്കൽ)- 20, യാന്ത്രിക് (ഇലക്ട്രിക്കൽ)- 13, യാന്ത്രിക് (ഇലക്ട്രോണിക്സ്)- 7. യോഗ്യത നാവിക് (ജനറൽ ഡ്യൂട്ടി):മാത്സ്, ഫിസിക്സ് പഠിച്ച് 10+2 പാസായിരിക്കണം. നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്):പത്താംക്ലാസ് പാസായിരിക്കണം. […]

Continue Reading

കായികതാരങ്ങള്‍ക്ക് ഐ.ടി.ബി.പി.യില്‍ അവസരം: ശമ്പളം: 21700-69100 രൂപ

ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിൽ (ഐ.ടി.ബി.പി.) കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്ക് കായികതാരങ്ങൾക്ക് അപേക്ഷിക്കാം. 65 ഒഴിവുണ്ട്. ശമ്പളം: 21700-69100 രൂപ.റസലിങ്, കബഡി, കരാട്ടെ, ആർച്ചറി, വുഷു, തായ്ക്കൊണ്ടോ, ജൂഡോ, ജിംനാസ്റ്റിക്സ്, സ്പോർട്സ് ഷൂട്ടിങ്, സ്കൈ, ബോക്സിങ്, ഐസ് ഹോക്കി എന്നിവയാണ് മികവ് തെളിയിച്ചിരിക്കേണ്ട കായിക ഇനങ്ങൾ. ഇവയിൽ ജിംനാസ്റ്റിക്സ് വിഭാഗത്തിൽ പുരുഷൻമാർക്ക് മാത്രവും ഐസ് ഹോക്കിയിൽ വനിതകൾക്ക് മാത്രവുമാണ് അവസരം. മറ്റുള്ളവയിൽ ഇരു വിഭാഗത്തിനും അപേക്ഷിക്കാം.ഓൺലൈനായി അപേക്ഷിക്കണം. ജൂലായ് അഞ്ച് മുതൽ സെപ്റ്റംബർ വരെ അപേക്ഷകൾ […]

Continue Reading