എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് ഗ്രേസ് മാർക്കില്ല
തിരുവനന്തപുരം: ഈ വർഷം എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷയിൽ ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. ഇക്കാര്യം വ്യക്തമാക്കി പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി പരീക്ഷ കമീഷണറായ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കത്ത് നൽകി. കഴിഞ്ഞ അധ്യയനവർഷം സ്കൂൾ തുറക്കാത്ത സാഹചര്യത്തിൽ കലാകായിക മേളകൾ ഉൾപ്പെടെ പാഠ്യേതര പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ കഴിഞ്ഞില്ല. എന്നാൽ മുൻവർഷങ്ങളിലെ പ്രകടനം വിലയിരുത്തി ഗ്രേസ് മാർക്ക് നൽകാമെന്ന് എസ്.സി.ഇ.ആർ.ടി സർക്കാറിന് ശിപാർശ നൽകിയിരുന്നു. സ്കൂൾ തുറക്കാതിരിക്കുകയും പാഠ്യേതര പ്രവർത്തനങ്ങൾ നടക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ ഗ്രേസ് മാർക്ക് […]
Continue Reading