ഇനി ഫേസ്ബുക്ക് റീല്‍സിലൂടെ പണം സമ്പാദിക്കാം; പദ്ധതി പ്രഖ്യാപിച്ച് സക്കര്‍ബര്‍ഗ്

ഇനിമുതല്‍ ഫേസ്ബുക്ക് റീല്‍സിലൂടെയും പണം സമ്പാദിക്കാം. മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുന്ന റീല്‍സുകള്‍ ഫേസ്ബുക്കിലും ഷെയര്‍ ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കും. മോണിറ്റൈസേഷന്‍ വഴിയാകും ക്രിയേറ്റേഴ്‌സിന് പണം സമ്പാദിക്കാനുള്ള അവസരമൊരുക്കുക. റീല്‍സ് ഇനിമുതല്‍ ‘ഫേസ്ബുക്ക് വാച്ചിലും’ ഉള്‍പ്പെടുത്തും.റീല്‍സ് നിര്‍മ്മിക്കാനുള്ള പുതിയ ക്രിയേറ്റീവ് ടൂള്‍സും ഫേസ്ബുക്ക് ലഭ്യമാക്കും. റീല്‍സുകള്‍ കൂടുതലായി പ്രസിദ്ധീകരിക്കപ്പെടുന്ന ടിക്ടോകിന് സമാനമായ പ്ലാറ്റ്‌ഫോമുകളോട് മത്സരിക്കുകയാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്. നിലവില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ടിക്ടോകിന് നിരോധനം നിലനില്‍ക്കുന്നുണ്ട്. ഈ സാധ്യതയും ഫേസ്ബുക്ക് […]

Continue Reading

നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു

കോട്ടയം: നടന്‍ കോട്ടയം പ്രദീപ് (61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്ത് വച്ചാണ് വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിക്ക് മരണം സംഭവിച്ചത്. അറുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടായി ചലച്ചിത്ര രംഗത്ത് സജീവമായിരുന്നു. ഐവി ശശി സംവിധാനം ചെയ്ത ‘ഈ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെയാണ് കോട്ടയം പ്രദീപ് (Kottayam Pradeep)  ചലച്ചിത്ര രംഗത്ത് എത്തിയത്. ജൂനിയര്‍ അഭിനേതാവായാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്.ഭാര്യ മായ. മകൻ വിഷ്ണു  ഫാഷൻ ഡിസൈനർ ആണ്. മകൾ വൃന്ദ ബി.ടെക് […]

Continue Reading

ഗൾഫ് ജീവിതം മടുത്തു; നാട്ടിലെത്തി 400 വർഷം പ്രായമുള്ള മരത്തിൽ വീടൊരുക്കി! ഇപ്പോൾ ഹാപ്പി ലൈഫ്

ഏറെക്കാലം ദുബായിൽ ജീവിച്ച പോൾസൺ -എൽസ ദമ്പതികൾ, തങ്ങളുടെ കുട്ടിക്കാലത്തെ ഗ്രാമീണ അനുഭവങ്ങൾ ആസ്വദിക്കാൻ മക്കൾക്കും അവസരമൊരുക്കണമെന്ന് ആഗ്രഹിച്ചിരുന്നു. പോൾസന്റെ മുത്തശ്ശൻ മൂന്നാറിലെ ദേവഗിരിയിൽ വർഷങ്ങൾക്കു മുൻപ് കുറച്ചു ഭൂമി സ്വന്തമാക്കിയിരുന്നു. Bദുബായ് ജീവിതം മടുത്തപ്പോൾ ഇവിടേക്ക് മടങ്ങാനാണ് ഇരുവരും തീരുമാനിച്ചത്.മൂന്നാറിലെ സ്ഥലത്ത് കൃഷി ചെയ്തിരുന്ന കാലത്ത് മൃഗങ്ങൾ കൃഷിയിടം നശിപ്പിക്കാതെ കാവലിരിക്കുന്നതിനായി ഏറുമാടങ്ങൾ നിർമിച്ചിരുന്നു. കുട്ടിക്കാലത്ത് ഈ ഏറുമാടത്തിൽ ചിലവിട്ട നിമിഷങ്ങളുടെ ഓർമ്മയിലാണ് മക്കൾക്കും അതോടൊപ്പം മൂന്നാർ കാണാൻ എത്തുന്ന സഞ്ചാരികൾക്കുമായി അത്തരമൊരു അനുഭവം സമ്മാനിക്കണം […]

Continue Reading

‘മരക്കാർ’ ഓസ്കാർ നോമിനേഷനിൽ

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മലയത്തിൽ ചരിത്രം സൃഷ്ടിച്ചു കൊണ്ടാണ് മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ ഒരുങ്ങിയ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ പുറത്തിറങ്ങിയത്. ഇപ്പോൾ മരക്കാർ അണിയറപ്രവർത്തകർക്കും ആരാധകർക്കും ആവേശം നിറക്കുന്ന മറ്റൊരു വാർത്ത കൂടി പുറത്തു വന്നിരിക്കുകയാണ്. ഓസ്‌കാറിന്റെ മികച്ച ഫീച്ചർ ഫിലിം പട്ടികയിൽ മലയാളത്തിന്റെ മരക്കാറും ഇടം നേടിയിരിക്കുന്നു. ഗ്ലോബൽ കമ്യൂണിറ്റി ഓസ്‌കർ അവാർഡ്‌സ്-2021നുള്ള ഇന്ത്യയിൽ നിന്നുള്ള നോമിനേഷൻ പട്ടികയിലാണ് മരക്കാർ വന്നിരിക്കുന്നത്. കുഞ്ഞാലി മരക്കാറിന്റെ വീര സാഹസിക കഥ പറഞ്ഞ ചിത്രം മലയാളത്തിലെ തന്നെ ബിഗ് ബജറ്റ് […]

Continue Reading

മിന്നല്‍ തരംഗം; വേള്‍ഡ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടംപിടിച്ച് മിന്നല്‍ മുരളി

ലോകം മുഴുവന്‍ തരംഗമായി മലയാളത്തിന്റെ സൂപ്പര്‍ ഹീറോ മിന്നല്‍ മുരളി. ലോകമാകെ ട്രെന്‍ഡിംഗ് മൂന്നിലാണ് മിന്നല്‍ മുരളി. ഇംഗ്ലീഷ് ഇതര ഭാഷ വിഭാഗത്തിലാണ് മിന്നല്‍ മുരളി മൂന്നാം സ്ഥാനത്തെത്തിയത്. 30 രാജ്യങ്ങളില്‍ ടോപ്പ് ടെന്‍ ലിസ്റ്റിലുമുണ്ട്. സംവിധായകന്‍ ബേസില്‍ ജോസഫ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. അര്‍ജന്റീന, ബഹമാസ്, ബൊളീവിയ, ബ്രസീല്‍, ചിലി, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ഇക്വഡോര്‍, എല്‍ സാല്‍വദോര്‍, ഹോന്‍ഡൂറാസ്, ജമൈക്ക, പനാമ, പരാഗ്വേ, പെറു, ട്രിനാഡ് ആന്‍ഡ് ടൊബാന്‍ഗോ, ഉറുഗ്വേ എന്നീ രാജ്യങ്ങളിലാണ് […]

Continue Reading

ജഗതി ശ്രീകുമാർ സിബിഐ-5ൽ ജോയിൻ ചെയ്തിട്ടില്ല; പ്രചരിക്കുന്ന ചിത്രം പഴയത്; ഖേദംപ്രകടിപ്പിച്ച് ശ്വേത മേനോൻ

മലയാളത്തിന്റെ പ്രിയങ്കരനായ നടൻ ജഗതി ശ്രീകുമാർ സിബിഐ അഞ്ചാം ഭാഗത്തിൽ അഭിനയിക്കുമെന്ന വാർത്ത സിനിമാപ്രേമികൾ ഏറ്റെടുത്തിരിക്കുകയാണ്. ഇതിനിടെയാണ് സിബിഐ അഞ്ചിൽ ജഗതി അദ്ദേഹം ജോയിൻ ചെയ്‌തെന്ന തരത്തിലുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കാൻ ആരംഭിച്ചത്. ജഗതി ശ്രീകുമാർ മേക്കപ്പ് ഇടുന്ന വീഡിയോയും ഫോട്ടോകളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഈ വീഡിയോയും ദൃശ്യങ്ങളും സിബിഐ അഞ്ചാം ഭാഗത്തിലേതല്ല പഴയതാണെന്ന് വ്യക്തമായിരിക്കുകയാണ്. നടൻ സിബിഐ സിനിമയിൽ ജോയിൻ ചെയ്തിട്ടില്ല എന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ കഴിഞ്ഞ വർഷം ജഗതി അഭിനയിച്ച പരസ്യ […]

Continue Reading

‘ബജ്​രംഗി ഭായിജാൻ’ രണ്ടാം ഭാഗം വരുന്നു; പ്രഖ്യാപിച്ച് സൽമാന്‍ ഖാൻ

സൂപ്പർഹിറ്റ് ചിത്രം ബജ്​രംഗി ഭായ്ജാന് രണ്ടാം ഭാഗം പ്രഖ്യാപിച്ച് സൽമാൻ ഖാൻ. കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വിജയേന്ദ്ര പ്രസാദ് തന്നെയാണ് തിരക്കഥയൊരുക്കുന്നത്. ദർഗയിലേക്ക് വരുന്നതിനിടെ അതിർത്തിക്കിപ്പുറമായിപ്പോയ പാകിസ്ഥാൻകാരിയായ കുഞ്ഞു മുന്നിയെ അവളുടെ മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചെത്തിക്കാൻ സൽമാൻഖാന്റെ പവൻ എന്ന കഥാപാത്രം നടത്തുന്ന ത്യാഗനിർഭരമായ യാത്രയായിരുന്നു സിനിമയുടെ പ്രമേയം. ടെലിവിഷൻ റിപ്പോർട്ടറുടെ വേഷത്തിൽ നവാസുദ്ദീൻ സിദ്ദിഖിയുടെ മികച്ച അഭിനയവും ബജ്​രംഗിയെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാക്കിയിരുന്നു. 2015 ലാണ് ബജ്​രംഗി ഭായിജാൻ പുറത്തിറങ്ങിയത്. മുന്നിയായി ഹർഷാലി മൽഹോത്രയാണ് […]

Continue Reading

അലക്സാണ്ടറായി ദുല്‍ഖര്‍; കുറുപ്പിന് രണ്ടാം ഭാഗമോ?

ഒരിടവേളക്ക് ശേഷം തിയറ്ററുകള്‍ തുറന്നപ്പോള്‍ തിരശ്ശീലയില്‍ ആഘോഷമൊരുക്കിയ ചിത്രമാണ് കുറുപ്പ്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതം പ്രമേയമായ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് നായകകഥാപാത്രത്തെ അവതരിപ്പിച്ചത്. തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രം ഉടന്‍ ഒ.ടി.ടിയിലൂടെയും പ്രേക്ഷകരുടെ മുന്നിലേക്കെത്തും. ഇപ്പോള്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചനയാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നത്. ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗവുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഡിക്യു പുറത്തുവിട്ടിരുന്നു. വീഡിയോയിൽ വാണ്ടഡ് സീലിൽ കുറുപ്പ് എന്ന പേര് മാറി അലക്‌സാണ്ടർ എന്ന പേര് തെളിയുന്നത് കാണാം. രണ്ടാം […]

Continue Reading

പുതുമോടിയിലേക്ക് ബേക്കല്‍ ബീച് പാര്‍ക്; കൂടുതൽ ഇനങ്ങൾ ഉൾപെടുത്തും; നവീകരണത്തിന് ഏഴ് കോടിയുടെ പദ്ധതിക്ക് അനുമതി ലഭിച്ചതായി അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ

ബേക്കല്‍:ബേക്കൽ ബീച് പാര്‍ക് ആധുനിക രീതിയില്‍ നവീകരിച്ച് കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന് ബിആര്‍ഡിസി സമര്‍പിച്ച പ്രൊജക്ടിന് ടൂറിസം വകുപ്പിന്റെ അനുമതി ലഭിച്ചതായി അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ അറിയിച്ചു. 11 ഏകെര്‍ വിസ്തൃതിയിലുള്ള പാര്‍ക് 2000-ലാണ് അവസാനമായി നവീകരിച്ചത്.നിലവില്‍ ബിആര്‍ഡിസിയില്‍ നിന്ന് ടെൻഡര്‍ നടപടിയിലൂടെ പള്ളിക്കര സെർവീസ് സഹകരണ ബാങ്ക് ആണ് പാര്‍ക് ഏറ്റെടുത്ത് നടത്തുന്നത്. മാസത്തില്‍ ബാങ്ക് 7.50 ലക്ഷം രൂപ ബിആര്‍ഡിസിക്ക് നല്‍കണം. പാര്‍ക് കൂടുതല്‍ നവീകരിച്ച് ടൂറിസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് ബിആര്‍ഡിസി അഞ്ച് […]

Continue Reading

റോഡിൻ്റെ ശോചനീയാവസ്ഥ: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തേക്കുള്ള യാത്ര ദുരിതപൂർണ്ണം

പനത്തടി: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തേക്കുള്ള യാത്ര ദുരിതത്തിലായി. പനത്തടി മുതൽ റാണിപുരം വരെയുള്ള റോഡ് നവീകരണ പ്രവൃത്തികൾ ഇഴയുന്നതു കാരണം കാൽനടയാത്ര പോലും ദുസഹമാണ്. മഴക്കാലത്ത് പോലും വേഗത്തിൽ നടന്ന പ്രവൃത്തി ഇപ്പോൾ മന്ദഗതിയിലാണ് നടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പനത്തടിയിലും പെരുതടി അംഗൻവാടി കെട്ടിടത്തിനു സമീപം ഉൾപ്പെടെ പലയിടത്തും റോഡ് കിളച്ചിട്ട നിലയിലാണ്. ഇതു വഴിയുള്ള യാത്ര അപകടകരവും ദുരിതപൂർണ്ണവുമാണ്. ഇരുചക്ര വാഹനങ്ങളെയാണ് ഏറെ ബാധിക്കുന്നത്. വാഹനങ്ങളുടെ അറ്റകുറ്റപണികൾ കൂടുന്നതായി ജീപ്പ്, ഓട്ടോ […]

Continue Reading