ദുല്‍ഖര്‍ വീണ്ടും ബോളിവുഡില്‍: ‘ചുപ്’

കാര്‍വാന്‍, സോയ ഫാക്ടര്‍, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ സൽമാൻ അഭിനയിക്കുന്ന ഹിന്ദി ചിത്രം ചുപ് ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു. ചീനി കം, പാ, കീ ആന്‍ഡ് കാ, പാഡ്മാന്‍, തുടങ്ങിയ ചിത്രങ്ങളൊരുക്കിയ ബാല്‍കിയാണ് സംവിധാനം. ദുല്‍ഖറിനൊപ്പം സണ്ണിഡിയോള്‍, ശ്രേയ ധന്വന്തരി, പൂജ ഭട്ട് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ‘റിവഞ്ച് ഓഫ് ദ ആര്‍ടിസിറ്റ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. സൈക്കോളജിക്കല്‍ ത്രല്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ വിഖ്യാത ചലചിത്രകാരന്‍ ഗുരുദത്തിന്റെ […]

Continue Reading

കുമ്പള കോട്ട നാശത്തിന്റെ വക്കിൽ; സംരക്ഷിക്കണമെന്ന് ആവശ്യം

കുമ്പള : വർഷങ്ങളുടെ പഴക്കമുള്ള കുമ്പള കോട്ട സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നൂറ്റാണ്ടു പഴക്കമുള്ള കോട്ട നാശത്തിന്റെ വക്കിലാണു. കോട്ടയുടെ സ്ഥലങ്ങൾ പലരും കയ്യേറി. കോട്ടയും അനുബന്ധ പ്രദേശങ്ങളും പൈതൃക സംരക്ഷണ മേഖലയിൽ ഉൾപ്പെടുത്തണ ആവശ്യം ഉന്നയിക്കാൻ തുടങ്ങിയിട്ടു ഏറെയായി. എന്നാൽ ഇതു വരെ ഒന്നുമായില്ല. ആരിക്കാടി പ്രദേശത്തെ പൈതൃക ഗ്രാമമാക്കിയാൽ ജില്ലയുടെ വിനോദ സഞ്ചാര മേഖലയിൽ പുത്തനുണർവ് ഉണ്ടാകുമെന്നാണു പ്രതീക്ഷയിലാണു നാട്ടുകാർ. ദേശീയ പാതയോരത്തു സ്ഥിതി ചെയ്യുന്ന കോട്ടയുടെ സംരക്ഷണവും പ്രദേശത്തെ വിനോദ സഞ്ചാര മേഖലയിൽ […]

Continue Reading

ലംബോർഗിനി Aventador കാസർകോടിന് സ്വന്തം

കാസർകോട്: സ്വപ്ന വാഹനമായ ലംബോർഗിനി Aventador ഇനി കാസർകോടിന് സ്വന്തം. ലംബോർഗിനി Aventador സ്വന്തമാക്കിയിരിക്കുന്നത് കാസർകോട് ജാസ്മീൻ ഗ്രൂപ്പ് ഉടമകളയ ജാനിഫും ജാനിഷുമാണ്. ആറ് കോടി രൂപയാണ് ഈ കാറിന്റെ പുതിയ വില. കേരളത്തിൽ ലംബോഗിനി വാഹനങ്ങൾ ധാരാളം ഉണ്ടെങ്കിലും കേരളത്തിൽ ഇതിന്റെ വില കൂടിയ മോഡലായ Aventador വിൽക്കപ്പെട്ടത് കാസര്‍ക്കോട് ആണു എന്നത് അഭിമാനമാണ് . ഈ കാറിന്റെ ഏറ്റവും വലിയ പ്രത്യേകത ഡോർ തുറക്കുന്ന രീതിയാണ്. സ്വിസർ ഡോർ എന്നാണ് അറിയപ്പെടുന്നത്. പവർഫുൾ എൻഞ്ചിനും […]

Continue Reading

ഇതിഹാസ താരത്തെ മറികടക്കാൻ രണ്ട്​ ഗോളുകൾ കൂടി; ചരിത്ര നേട്ടത്തിനരികിൽ ഛേത്രി

അന്താരാഷ്​ട്ര ഫുട്​ബോളിലെ ഗോൾ വേട്ടയിൽ ബ്രസീലി​െൻറ ഇതിഹാസ താരം പെലെക്ക്​ അടുത്തെത്തി ഇന്ത്യയുടെ സൂപ്പർ താരം സുനിൽ ഛേത്രി. സാഫ്​ കപ്പിൽ ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ നേടിയ ഗോളോടെയാണ്​ ഛേത്രി പെലെക്ക്​ അരികിലെത്തിയത്​. 27-ാം മിനിറ്റിലായിരുന്നു താരം ഇന്ത്യക്ക്​ വേണ്ടി വലകുലുക്കിയത്​.

Continue Reading

കോഴിക്കോട് ബീച്ച് തുറന്നു; പ്രവേശനം രാത്രി എട്ടുമണിവരെ, മാലിന്യം വലിച്ചെറിഞ്ഞാല്‍ പിഴ

കോഴിക്കോട്: ഒരു വര്‍ഷത്തിലേറെയായി അടച്ചിട്ട കോഴിക്കോട് ബീച്ച് ഇന്ന് സന്ദർശകർക്കായി തുറന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ കർശനമായി പാലിച്ച് മാത്രമേ ബീച്ചില്‍ പ്രവേശിക്കാനാവു. രാവിലെ മുതല്‍ ബീച്ചിലേക്ക് ജനങ്ങളുടെ ഒഴുക്കാണ്. വ്യായാമം ചെയ്യുന്നവർക്കായി നേരത്തെ രാവിലെ ചെറിയ ഇളവുകൾ നല്‍കിയിരുന്നെങ്കിലും നവീകരണം പൂർത്തിയായ ശേഷം ബീച്ച് പൂർണമായും തുറക്കുന്നത് ഇന്നാണ്. രാത്രി എട്ട് മണി വരെയാണ് ബീച്ചിലേക്ക് പൊതു ജനങ്ങൾക്ക് പ്രവേശനമുണ്ടാകുക. മാസ്കും സാമൂഹിക അകലും നിർബന്ധമാണ്. തുറന്ന ആദ്യ ദിനം പുലർച്ചെ മുതല്‍ തന്നെ നിരവധി പേരാണ് […]

Continue Reading

സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍; സിനിമാ തീയേറ്ററുകള്‍ ഈ മാസം 25 മുതല്‍ തുറക്കും

തിരുവനനതപുരം: ലോക്ഡൗണിന് ശേഷം അടഞ്ഞുകിടക്കുന്ന സിനിമ തീയേറ്ററുകള്‍ തുറക്കുന്നതിന് തീരുമാനമായി. ഈ മാസം 25 മുതല്‍ തീയേറ്ററുകള്‍ തുറക്കാനാണ് കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ തീയേറ്ററുകള്‍ തുറക്കും. പൂര്‍ണമായ തുറക്കല്‍ എന്നാല്‍ സാദ്ധ്യമാകില്ലെന്നാണ് സൂചന. ഇക്കാര്യങ്ങള്‍ സിനിമാ സംഘടനകളുമായി ചര്‍ച്ച ചെയ്ത് സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കും. ഏതാണ്ട് ആറ് മാസത്തിന് ശേഷമാണ് സംസ്ഥാനത്ത് സിനിമാ തീയേറ്ററുകള്‍ തുറക്കുന്നത്. പൊതുചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നുമുളള ആവശ്യങ്ങളിലും തീരുമാനം ഉണ്ടാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുളള കൊവിഡ് […]

Continue Reading

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: സുഹാസിനി ജൂറി അധ്യക്ഷ

തിരുവനന്തപുരം: നടിയും സംവിധായകയുമായ സുഹാസിയെ 2020ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി അധ്യക്ഷയായി സര്‍ക്കാര്‍ നിയമിച്ചു. കന്നട സംവിധായകന്‍ പി ശേഷാദ്രിയും സംവിധായകന്‍ ഭദ്രനും ഉള്‍പ്പടെ ഏഴു പേരാണ് വിധി നിര്‍ണയ സമിതിയിലുളളത്. ചിത്രത്തിന്റെ സ്‌ക്രീനിങ് തുടങ്ങി. 80 ചിത്രങ്ങളാണ് മത്സരത്തിനുള്ളത്. ഇത്തവണ എല്ലാ വിഭാഗങ്ങളിലേക്കും കടുത്ത മത്സരമാണ് നടക്കുന്നത്. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് വേണ്ടി മത്സരരംഗത്തുള്ളത് ബിജു മേനോന്‍, ഫഹദ് ഫാസില്‍, ജയസൂര്യ, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമ്മൂട്, ടൊവിനോ തോമസ് തുടങ്ങിയവരാണ്. മുതിര്‍ന്ന […]

Continue Reading

അനുമതി കിട്ടിയാലും തിയറ്ററുകള്‍ ഉടന്‍ തുറക്കില്ലെന്ന് ഉടമകള്‍

സര്‍ക്കാര്‍ അനുമതി നല്‍കിയാലും തിയറ്ററുകള്‍ ഉടന്‍ തുറക്കില്ലെന്ന് ഉടമകള്‍ വ്യക്തമാക്കി. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാതെ തിയറ്റുകള്‍ തുറക്കില്ലെന്നാണ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞത്. ഫിക്സഡ് ചാര്‍ജ്, അറ്റ കുറ്റപ്പണിക്ക് സഹായം എന്നിവയാണ് ആവശ്യം. ഇന്ന് കോവിഡ് അവലോകന യോഗം ചേരും. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നതടക്കം കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. കടകളുടെ പ്രവൃത്തി സമയം വര്‍ധിപ്പിക്കുന്നതും വാക്സിന്‍ വേഗത്തില്‍ നല്‍കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നതും യോഗം പരിഗണിച്ചേക്കും.

Continue Reading

പ്രഥമ ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യയുടെ സുവര്‍ണ്ണ ചുംബനത്തിന് ഇന്ന് 14 വയസ്സ്

2007 സെപ്റ്റംബര്‍ 24. ക്രിക്കറ്റ് ചരിത്രത്തിലെ പ്രഥമ ട്വന്‍റി-20 ലോകകപ്പ് കിരീടത്തില്‍ ഇന്ത്യയുടെ സുവര്‍ണ്ണ ചുംബനം വീണിട്ട് ഇന്നേക്ക് 14 വര്‍ഷം തികയുന്നു. അത്ര മേല്‍ പരിചയ സമ്പന്നരല്ലാത്ത ഒരു യുവ നിരയുമായി കളിക്കാനെത്തി ടൂര്‍ണമെന്‍റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത് ആധികാരികമായിത്തന്നെയാണ് ഇന്ത്യ പ്രഥമ ടി-20 ലോക കിരീടത്തില്‍ മുത്തമിട്ടത്. മഹേന്ദ്ര സിങ് ധോണി എന്ന ക്യാപ്റ്റനെ ഇന്ത്യയുടെ ക്രിക്കറ്റ് ഭൂപടത്തില്‍ അടയാളപ്പെടുത്തിയ ലോകകപ്പായിരുന്നു അത്. ജൊഹാനസ്ബര്‍ഗില്‍ വച്ചാണ് ഇന്ത്യയും പാക്കിസ്താനും തമ്മിലെ ഫൈനല്‍ മത്സരം അരങ്ങേറിയത്. […]

Continue Reading

മിന്നല്‍ മുരളി ഡിസംബര്‍ 24ന്

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടെവിനോ തോമസ് ചിത്രമാണ് മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണം തന്നെയാണ് ഇതിന് കാരണം. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുകയെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി അറിയിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ക്രിസ്മസ് റിലീസായിട്ടാകും ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. ചിത്രം ഡിസംബര്‍ 24ന് നെറ്റ്ഫ്‌ലിക്‌സിലൂടെ ലോകമൊട്ടാകെ റിലീസ് ചെയ്യും. സൂപ്പര്‍ഹിറ്റ് ചിത്രം ‘ഗോദ’യ്ക്കു ശേഷം ടൊവിനോ തോമസും ബേസില്‍ ജോസഫും […]

Continue Reading