കുമ്പളയില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘട്ടനം: ഒരാള്‍ അറസ്റ്റില്‍

കുമ്പള: ഒരു ഇടവേളക്ക് ശേഷം കുമ്പളയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘട്ടനം. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. പത്ത് വിദ്യാര്‍ത്ഥികളെ പൊലീസ് തിരയുന്നു. ഉപ്പള ഗേറ്റിന് സമീപത്തെ ഇസ് മായില്‍ റിയാസിനെ(20)യാണ് കുമ്പള എസ്.ഐ. ശ്രിജേഷും സംഘവും അറസ്റ്റ് ചെയ്തത്. നിസാരകാര്യത്തെ ചൊല്ലിയുണ്ടായ പ്രശ്‌നമാണ് കഴിഞ്ഞദിവസം കുമ്പള മാര്‍ക്കറ്റ് റോഡില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് കാരണമായത്. വിവരമറിഞ്ഞെത്തിയ പൊലീസ് വിദ്യാര്‍ത്ഥികളെ വിരട്ടിയോടിക്കുകയും ചെയ്തു. സംഭവ സ്ഥലത്ത് നിന്നാണ് റിയാസിനെ കസ്റ്റഡിയിലെടുത്തത്. സംഘട്ടനത്തിലേര്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പത്തോളം വിദ്യാര്‍ത്ഥികളെ കണ്ടെത്തിയ ശേഷം […]

Continue Reading

കര്‍ണാടകത്തില്‍ ചുരുക്കം സീറ്റുകളില്‍ മാത്രം മത്സരിച്ച് എസ്ഡിപിഐ, എഐഎംഐഎം; ആശ്വാസത്തില്‍ കോണ്‍ഗ്രസ്

ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ അസദുദ്ദീൻ ഒവെെസിയുടെ എഐഎംഐഎം, പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐയും ശക്തമായി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങാത്തതിനാൽ കോൺഗ്രസിന് ആശ്വാസം. തിരഞ്ഞെടുപ്പിലെ ഇക്കൂട്ടരുടെ ശക്തമായ സാന്നിദ്ധ്യം 13% ശതമാനത്തോളം വരുന്ന മുസ്ലീം വോട്ടുകൾ ഭിന്നിക്കുമെന്നതായിരുന്നു കോൺഗ്രസിന്റെ ആശങ്ക. ഇതോടെ സംസ്ഥാനത്ത് ബിജെപിയും കോൺഗ്രസും ജനതാദളും (എസ്) തമ്മിലുള്ള പോരാട്ടത്തിനാണ് വഴിവെക്കുന്നത്.100 സീറ്റുകളിൽ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി നേരത്തെ എസ്ഡിപിഐ രംഗത്തെത്തിയിരുന്നു. എന്നാൽ കേവലം 16 സീറ്റിലേക്കാണ് അവർ സ്ഥാനാർത്ഥികളെ ചുരുക്കിയത്. ഒപ്പം എഐഎംഐഎം […]

Continue Reading

നാളത്തെ പി എസ് സി പരീക്ഷാ സമയത്തിൽ മാറ്റം, കേന്ദ്രങ്ങളിൽ മാറ്റമില്ല; വിശദാംശങ്ങളിവയാണ്…

തിരുവനന്തപുരം: കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നാളെ നടത്തുന്ന അസിസ്റ്റന്റ് പ്രിസൺ ഓഫീസർ പരീക്ഷയുടെ സമയത്തിൽ മാറ്റം. രാവിലെ 10.30 മുതൽ 12.30 വരെ നടത്താൻ നിശ്ചയിച്ച അസിസ്റ്റൻ്റ് പ്രിസൺ ഓഫിസർ തസ്തികയിലേക്കുള്ള മെയിൻ പരീക്ഷയാണ് ഉച്ചക്ക് ശേഷം 2.30 മുതൽ 4.30 വരെ മാറ്റി നിശ്ചയിച്ചത്. പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമില്ല. ഉദ്യോഗാർത്ഥികൾ നിലവിലെ അഡ്മിഷൻ ടിക്കറ്റുമായി പുതിയ സമയക്രമമനുസരിച്ച് പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണ്.

Continue Reading

ബന്ധുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ അഞ്ച് വയസുകാരി മുങ്ങി മരിച്ചു

മുള്ളേരിയ: ബന്ധുക്കളോടൊപ്പം കുളിക്കുന്നതിനിടയിൽ അഞ്ച് വയസുകാരി പുഴയിൽ മുങ്ങി മരിച്ചു. കാറഡുക്ക കർമ്മന്തൊടിയിലെ മൊയ്തീൻ കുഞ്ഞിയുടെ മകൾ ഫാത്തിമത്ത് മെഹ്സയാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ അടുക്കാത്തൊട്ടിയിലെ പയസ്വിനി പുഴയിലാണ് സംഭവം.ആദൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Continue Reading

ഹെല്‍മറ്റ് ധരിക്കാതെ കാറോടിച്ചതിന് പിഴ; ‘എന്ത് ചെയ്യാന്‍’ എന്ന് മോട്ടോര്‍ വാഹന വകുപ്പ്

ആലപ്പുഴ: ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്‌തെന്നാരോപിച്ച് കാറുടമയ്ക്ക് പിഴയിട്ട് ട്രാഫിക് പൊലീസ്.ആലപ്പുഴ പട്ടണക്കാട് സ്വദേശി സുജിത്തിനാണ് പിഴ അടയ്ക്കാനുളള നോട്ടീസ് ലഭിച്ചത്. രണ്ട് തവണയാണ് നോട്ടീസ് ലഭിച്ചത്. സുജിത്തിന്റെ കാറിന്റെ അതേ നമ്പറുളള ബൈക്കില്‍ രണ്ട് പേര്‍ ഹെല്‍മറ്റ് വെക്കാതെ യാത്ര ചെയ്യുന്നതിന്റെ ചിത്രം ഉള്‍പ്പെടെയാണ് നോട്ടീസ് അയച്ചത്എന്നാല്‍ തനിക്ക് ഈ നമ്പറിലുളള കാറ് മാത്രമാണുളളതെന്നും ബൈക്കില്ലെന്നും കാണിച്ച് രേഖകള്‍ ഹാജരാക്കിയിട്ടും ഉദ്യോഗസ്ഥര്‍ നടപടി എടുക്കുന്നില്ലെന്നാണ് സുജിത്ത് പറയുന്നത്. 2022 ഡിസംബര്‍ 26നാണ് സുജിത്തിന് ആദ്യത്തെ നോട്ടീസ് […]

Continue Reading

വന്ദേഭാരത് ബുക്കിങ് ആരംഭിച്ചു; കാസർഗോഡ് വരെ ചെയർ കാർ നിരക്ക് 1590 രൂപ

വന്ദേഭാരത് എക്സ്പ്രസിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. രാവിലെ 8 മണിക്കാണ് ബുക്കിങ് ആരംഭിച്ചത്. തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡ് വരെ ചെയര്‍കാറില്‍ യാത്ര ചെയ്യാന്‍ 1590 രൂപയാണ് നിരക്ക്. എക്സിക്യുട്ടീവ് ക്ലാസിന് 2,880രൂപയുമാകും. തിരുവനന്തപുരം – എറണാകുളം ചെയർ കാറിനു 765 രൂപ, തിരുവനന്തപുരം – എറണാകുളം എക്സിക്യൂട്ടീവ് കോച്ചിന് 1420 രൂപ എന്നിങ്ങനെയാണ് മറ്റ് നിരക്കുകൾ എക്സിക്യൂട്ടീവ് കോച്ചിൽ 86 സീറ്റുകകളും ചെയർ കാറിൽ 914 സീറ്റുകളുമാണ് ഉള്ളത്. ടിക്കറ്റുകള്‍ നേരിട്ട് റെയില്‍വെ കൗണ്ടറുകള്‍ വഴിയോ, വെബ്സൈറ്റുകള്‍, […]

Continue Reading

കാസർഗോഡ് 150 ഗ്രാം എം.ഡി.എം.എയുമായി ദമ്പതികൾ ഉൾപ്പടെ നാല് പേർ പിടിയിൽ

കാസർഗോഡ് ഉദുമ പള്ളത്ത് വൻ ലഹരി മരുന്ന് വേട്ട. 150 ഗ്രാം എം.ഡി.എം.എയുമായി ദമ്പതികൾ ഉൾപ്പടെ നാല് പേരാണ് പിടിയിലായത്. ബംഗളൂരുവിൽ നിന്നാണ് പ്രതികൾ ലഹരി മരുന്ന് കാസർഗോഡ് എത്തിച്ചത്.ബംഗളൂരുവിൽ നിന്ന് വിൽപ്പനയ്ക്കായി ലഹരി മരുന്ന് കാസർഗോഡ് എത്തിക്കുന്ന സംഘങ്ങളിലെ പ്രധാന കണ്ണികളെയാണ് ബേക്കൽ പൊലീസ് പിടികൂടിയത്. കാസർഗോഡ് പുത്തരിയടുക്കം സ്വദേശിയായ അബൂബക്കർ, ഭാര്യ അമീന അസ്ര, ബെംഗളൂരു സ്വദേശികളായ വസീം, സൂരജ് എന്നിവരാണ് അറസ്റ്റിലായത്. വാഹന പരിശോധനയ്ക്കിടെ പള്ളത്ത് വെച്ച് കർണാടക രജിസ്ട്രേഷൻ കാറിൽ എം.ഡി.എം.എ […]

Continue Reading

വന്ദേഭാരത് ഉദ്ഘാടനവും പ്രധാനമന്ത്രിയുടെ സന്ദര്‍ശനവും, മൂന്ന് ദിവസത്തെ ട്രെയിൻ സര്‍വീസുകളിൽ മാറ്റം

തിരുവനന്തപുരം : വന്ദേഭാരത് എക്സപ്രസിന്‍റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് യാത്ര ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന ട്രെയിനുകളാണ് ക്രമീകരിച്ചത്. 23, 24, 25 തീയതികളിലാണ് മാറ്റം. ഈ വരുന്ന ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മലബാര്‍ എക്സ്പ്രസും ചെന്നെ മെയിലും കൊച്ചുവേളിയില്‍ നിന്നാവും യാത്ര തുടങ്ങുക. ചെന്നെ മെയില്‍ 3.05 നും മലബാര്‍ എക്സ്പ്രസ് 6.45 നും പുറപ്പെടും. മടക്കയാത്രയും ഇവിടെവരെ തന്നെ, തിരുവനന്തപുരം സെന്‍ട്രല്‍ വരെ എത്തില്ല. 23 ന് എത്തുന്ന […]

Continue Reading

‘മോദി, രാഹുല്‍, പ്രിയങ്ക, എസ്ആര്‍കെ, ആലിയ…’; ട്വിറ്റര്‍ ബ്ലൂ ടിക്ക് നഷ്ടപ്പെട്ടവരില്‍ പ്രമുഖരുടെ നീണ്ട നിര

ന്യൂഡല്‍ഹി: ട്വിറ്ററില്‍ ബ്ലൂ ടിക്ക് സബ്‌സ്‌ക്രിപ്ഷന്‍ നിലവില്‍ വന്നതോടെ വെരിവിക്കേഷന്‍ നഷ്ടപ്പെട്ടവരില്‍ നിരവധി പ്രമുഖരും. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാഗാന്ധി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, ആലിയാഭട്ട്, വീരാട് കോഹ്‌ലി, രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ളവര്‍ക്ക് വെരിഫിക്കേഷന്‍ നഷ്ടമായി. പണം അടച്ച് സബ്‌സ്‌ക്രൈബ് ചെയ്തില്ലെങ്കില്‍ ഏപ്രില്‍ 20 മുതല്‍ വെരിഫൈഡ് ബാഡ്ജ് നീക്കം ചെയ്യുമെന്ന് നേരത്തെ ട്വിറ്റര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് […]

Continue Reading

അയോഗ്യത തുടരും; രാഹുൽ ഗാന്ധിയുടെ അപ്പീൽ തള്ളി സൂറത്ത് കോടതി

ഗാന്ധിനഗര്‍: മാനനഷ്ടക്കേസില്‍ വിചാരണ കോടിതിയുടെ വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി തള്ളി. വിധിക്ക് സ്‌റ്റേ നല്‍കിയില്ല. ഇതോടെ ലോക്‌സഭാംഗത്വത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും.

Continue Reading