മാസപ്പിറവി ദൃശ്യമായില്ല; സൗദിയിലും യുഎഇയിലും ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച

റിയാദ്: സൗദി അറേബ്യയില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായില്ല. ഇതനുസരിച്ച് ചെറിയ പെരുന്നാള്‍ തിങ്കളാഴ്ചയായിരിക്കും. തുമൈര്‍, ഹോത്ത സുദൈര്‍, തായിഫ് തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ മാസപ്പിറവി നിരീക്ഷകര്‍ രംഗത്തുണ്ടായിരുന്നെങ്കിലും എവിടെയും മാസപ്പിറവി ദൃശ്യമായില്ല. സുപ്രീം കോടതിയുടെയും റോയല്‍ കോര്‍ട്ടിന്റെയും അറിയിപ്പുകള്‍ വൈകാതെ ലഭിക്കും. അതേസമയം മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ യുഎഇയിലും ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച ആയിരിക്കുമെന്ന് യുഎഇ മൂണ്‍ സൈറ്റിങ് കമ്മറ്റി അറിയിച്ചു. 

Continue Reading

സലാലയിൽ മലയാളി വെടിയേറ്റ്​ മരിച്ച നിലയിൽ​

സലാല: കോഴിക്കോട് സ്വദേശിയെ സലാലയിൽ പള്ളിയിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചെറുവണ്ണൂർ കക്കറമുക്ക് സ്വദേശി മൊയ്തീൻ (56) ആണ്​ മരിച്ചത്. സലാല സാദയിലെ ഖദീജ മസ്ജിദിൽ വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവംആരാണ് വെടി വെച്ചതെന്ന് വ്യക്​തമല്ല. മ്യതദേഹത്തിന് സമീപത്ത്​നിന്ന്​ ഒരു തോക്കും കണ്ടെത്തിയിട്ടുണ്ട്​. പൊലിസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം നടത്തുകയാണ്. ഈ പള്ളിയിൽ നമസ്കാരം നിർത്തി വെച്ചു.’

Continue Reading

‘ജനാധിപത്യ ഇന്ത്യയിൽ മനുഷ്യാവകാശങ്ങൾക്ക്‌ സംഭവിക്കുന്നതെന്താണ്?’; ലൈലത്തുൽ ഖദ്‌റിന്റെ രാവിൽ ഇന്ത്യൻ മുസ്‌ലിംകൾക്കായി പ്രാർഥിക്കുന്നുവെന്ന് മെസ്യൂട്ട് ഓസിൽ

ലൈലത്തുൽ ഖദ്‌റിന്റെ രാവിൽ ഇന്ത്യൻ മുസ്‌ലിംകൾക്കായി പ്രാർഥിക്കുന്നുവെന്ന് മുൻ ജർമൻ ഫുട്‌ബോളർ മെസ്യൂട്ട് ഓസിൽ. ലജ്ജാകരമായ ഈ സാഹചര്യത്തിൽ നമുക്ക് ബോധവത്കരണം നടത്താമെന്നും ഇന്ത്യയിലെ മുസ്‌ലിം സഹോദരന്മാർക്കും സഹോദരിമാർക്കുമായി പ്രാർഥിക്കാമെന്നും താരം ട്വിറ്ററിൽ കുറിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അറിയപ്പെടുന്ന ഇന്ത്യയിൽ മനുഷ്യാവകാശങ്ങൾക്ക്‌ സംഭവിക്കുന്നതെന്താണെന്നും താരം ചോദിച്ചു. ‘ബ്രേക് ദി സൈലൻസ് – നിശബ്ദത വെടിയാം എന്ന ഹാഷ്ടാഗോടെ ഡൽഹി ജുമാ മസ്ജിദിന് മുമ്പിലെ ജനക്കൂട്ടത്തിന്റെ ചിത്രം പങ്കുവെച്ചായിരുന്നു പ്രതികരണം.മതസ്വാതന്ത്ര്യം ഗണ്യമായി വഷളാകുന്നതിനാൽ തുടർച്ചയായ […]

Continue Reading

മുസ്‌ലിം വിദ്വേഷത്തെക്കുറിച്ചു പഠിച്ചു; തമിഴ് മോട്ടിവേഷനൽ സ്പീക്കർ ശബരിമല ഇസ്‌ലാം സ്വീകരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് മോട്ടിവേഷനൽ സ്പീക്കറും സാമൂഹിക പ്രവർത്തകയുമായ ശബരിമല ജയകാന്തൻ ഇസ്‌ലാം സ്വീകരിച്ചു. സൗദി സന്ദർശനത്തിനെത്തിയ അവർ മക്കയിലെ ഹറം പള്ളിയിൽ കഅ്ബയ്ക്ക് മുന്നിൽനിന്നാണ് ഇസ്‌ലാം ആശ്ലേഷം പ്രഖ്യാപിച്ചത്. ഫാത്തിമ ശബരിമല എന്ന പേര് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.”എന്തുകൊണ്ടാണ് ലോകത്തെങ്ങും മുസ്‌ലിംകളോട് ഇത്രയും വിദ്വേഷമെന്ന് ഞാൻ എന്നോടു തന്നെ ചോദിച്ചു. തുടർന്ന് നിഷ്പക്ഷ മനസോടെ ഖുർആൻ വായിച്ചുതുടങ്ങി. അങ്ങനെയാണ് ആ സത്യം ഞാൻ മനസിലാക്കുന്നത്. ഇപ്പോൾ എന്നെക്കാളും ഞാൻ ഇസ്‌ലാമിനെ സ്‌നേഹിക്കുന്നു.”- അവർ പറഞ്ഞു. മുസ്‌ലിമായിരിക്കുന്നത് വലിയൊരു […]

Continue Reading

വീടിന് മുന്നിൽ പെൺകുഞ്ഞിനെ ആക്രമിച്ച് കുരങ്ങൻ, ‘തട്ടിക്കൊണ്ടുപോകാനും’ ശ്രമം, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

ചൈന(China)യിൽ ഒരു മൂന്നുവയസുള്ള പെൺകു‍‍ഞ്ഞിനെ കാട്ടുകുരങ്ങ്(wild monkey) ആക്രമിക്കുകയും തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്‍തു. കുഞ്ഞ് വീടിന് പുറത്ത് കളിക്കുകയായിരുന്നു. ഇത് കണ്ട കുരങ്ങൻ പെട്ടെന്ന് അവളുടെ മേൽ പാഞ്ഞുകയറുകയും അവളെ നിലത്തേക്ക് തള്ളിയിടുകയും അതിവേഗം അവളെ വലിച്ചിഴക്കുകയും ചെയ്യുകയായിരുന്നു.ഭാഗ്യവശാൽ, കുറച്ച് മാറിയുണ്ടായിരുന്ന ഒരാൾ ഓടിവരികയും കുട്ടിയെ കുരങ്ങൻ കൊണ്ടുപോകുന്നതിന് മുമ്പ് തന്നെ അതിന്റെ പിടിയിൽ നിന്ന് അവളെ രക്ഷിക്കുകയും ചെയ്തു എന്ന് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോങ്കിംഗ് മുനിസിപ്പാലിറ്റിയിലെ ഒരു ഗ്രാമത്തിലാണ് സംഭവം […]

Continue Reading

സുബഹി നമസ്‌കാരത്തിനിടെ ഇരച്ചുകയറി; വിശ്വാസികൾക്കുനേരെ തുരുതുരാ വെടിയുതിർത്തു, പള്ളി കുരുതിക്കളമാക്കി- അൽഅഖ്‌സ പള്ളിയിലെ ഇസ്രായേൽ നരനായാട്ട്( വീഡിയോ കാണാം )

ജറൂസലേം: അൽഅഖ്‌സ പള്ളിയിലേക്ക് സുബഹി നമസ്‌കാരത്തിനിടെ(പ്രഭാത നമസ്‌കാരം) ഇരച്ചുകയറി ഇസ്രായേൽ സൈന്യം നടത്തിയ നരനായാട്ടിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. പള്ളിയിൽ നമസ്‌കരിക്കാനെത്തിയ വിശ്വാസികൾക്കുനേരെ ഒരു പ്രകോപനവുമില്ലാതെയാണ് ഇസ്രായേൽ സൈന്യം അഴിഞ്ഞാടിയത്. പള്ളിയിലേക്ക് ഇരച്ചുകയറിയ സംഘം തലങ്ങും വിലങ്ങും വിശ്വാസികൾക്കുനേരെ ഗ്രനേഡ് പ്രയോഗിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്ന വിഡിയോകളിൽ വ്യക്തമാകുന്നത്.പുലർച്ചെ അഞ്ചരയോടെ പ്രഭാത നമസ്‌കാരം പൂർത്തിയാകുന്നതേയുണ്ടായിരുന്നുള്ളൂ. ഈ സമയത്താണ് ഇസ്രായേൽ സൈന്യം അൽഅഖ്‌സ പള്ളിയിലേക്ക് ഒരു പ്രകോപനവുമില്ലാതെ ഇരച്ചുകയറിയതെന്ന് ‘മിഡിലീസ്റ്റ് ഐ’ റിപ്പോർട്ട് ചെയ്യുന്നു. ആരും രക്ഷപ്പെടരുതെന്ന് ഉറപ്പിച്ച പോലെ […]

Continue Reading

”ഞങ്ങളെ കൊന്ന് തരൂ’; അടച്ചിടലിൽ വലഞ്ഞ് ചൈന; നിലവിളിച്ച് ജനങ്ങൾ; വിഡിയോ

കോവിഡ് ലോക്ഡൗണിൽ വലഞ്ഞിരിക്കുകയാണ് ചൈനയിലെ ഷാങ്ഹായ് നിവാസികൾ. ഇപ്പോൾ അവിടെ നിന്ന് പുറത്ത് വരുന്ന ചിവ ദൃശ്യങ്ങളാണ് ലോകശ്രദ്ധ നേടുന്നത്. പ്രാദേശിക നേതൃത്വങ്ങളുമായി പോരാടുന്ന ജനങ്ങളെയാണ് കാണുന്നത്. ഏപ്രിൽ 5 മുതൽ ചൈനയിലെ ഏറ്റവും വലിയ നഗരം അടച്ചിട്ടിരിക്കുകയാണ്. കോവിഡ് കേസുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണിത്. 26 മില്യൺ ജനങ്ങളാണ് വീടുകളിൽ നിന്ന് പുറത്ത് ഇറങ്ങാനാകാതെ വലയുന്നത്.ഫ്ലാറ്റുകളുടെയും ബഹുനില അപ്പാർട്ട്മെന്റുകളുടെയും ഉള്ളിൽ നിന്ന് ജനങ്ങൾ ഉറക്കെ വിളിച്ച് പറയുന്നതാണ് വിഡിയോയിൽ. ജീവിതവും മരണവും, ഒന്ന് കൊന്ന് തരൂ എന്നർഥം […]

Continue Reading

വിശ്വാസ വോട്ടെടുപ്പിൽ ഇമ്രാൻ ക്ലീൻ ബൗൾഡ്

ഇസ്‌ലാമാബാദ്: ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം പാകിസ്താൻ പാർലമെന്റ് പാസാക്കി. പാകിസ്താന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രധാനമന്ത്രി അവിശ്വാസ പ്രമേയത്തിലൂടെ പുറത്തേക്ക് പോകുന്നത്. ഭരണകക്ഷി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നിരുന്നു.അവിശ്വാസ പ്രമേയ അവതരിപ്പിക്കുന്നതിന് മുമ്പ് പാർലമെന്റ് സീപീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവെച്ചിരുന്നു. അതേസമയം, രാജിവെക്കില്ലെന്നും അവസാനം വരെ പോരാടുമെന്നുമായിരുന്നു പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞത്. തോൽവി സമ്മതിക്കില്ല.ദേശീയ അസംബ്ലിയിലെ നടപടികൾ തടസ്സപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിദേശ ഗൂഢാലോചന ആരോപിക്കുന്ന കത്ത് പാക്ക് സർക്കാർ, സുപ്രീംകോടതി […]

Continue Reading

“പരിശുദ്ധ മക്കയില്‍ എത്തിച്ച ദൈവത്തിന് നന്ദി”; ഇസ്‍ലാം സ്വീകരിച്ച പ്രമുഖ കൊറിയന്‍ പോപ് ഗായകന്‍ ആദ്യ ഉംറ നിര്‍വ്വഹിച്ചു

ഇസ്‍ലാം സ്വീകരിച്ച പ്രമുഖ കൊറിയന്‍ പോപ് ഗായകനും വ്ളോഗറുമായ ദാവൂദ് കിം തന്‍റെ ആദ്യ ഉംറ നിര്‍വ്വഹിച്ചു. ആദ്യമായാണ് ദാവൂദ് കിം മക്കയിൽ എത്തുന്നത്. ഉംറ നിര്‍വ്വഹിക്കുന്നതിന്‍റെ ഭാഗമായി ഒരാഴ്ച മുമ്പാണ് കിം മദീനയിലെത്തിയത്. മദീന സന്ദര്‍ശിച്ചതിന് ശേഷം കിം കഴിഞ്ഞ ദിവസമാണ് മക്കയിലെത്തിയത്. മക്കയില്‍ റമദാനിലെ നോമ്പുതുറയിലും(ഇഫ്താര്‍) രാത്രി നമസ്കാരത്തിലും ആദ്യമായി പങ്കെടുത്തതിന്‍റെ സന്തോഷവും കിം ചിത്രങ്ങളിലൂടെ പങ്കുവെച്ചു. മക്കയിലെയും മദീനയിലെയും റമദാന്‍ അനുഭവങ്ങളും കിം തന്‍റെ യൂട്യൂബ് ചാനലില്‍ .”അവസാനം ഞാൻ മക്കയിൽ എത്തി, […]

Continue Reading

ഈ വർഷം ഹജ്ജിന് പത്തുലക്ഷം പേർക്ക് അനുമതി

റിയാദ്: ഈ വർഷം ഹജ്ജിന് പത്ത് ലക്ഷം പേർക്ക് അനുമതി നൽകും. കോവിഡിനെ തുടർന്ന് കടുത്ത നിയന്ത്രണങ്ങളോടെ നടന്ന രണ്ടര വർഷത്തെ തീർത്ഥാടനത്തിനു ശേഷമാണ് ഇത്തവണ റെക്കോർഡ് തീർത്ഥാടകർക്ക് അനുമതി നൽകാൻ സൗദി ഭരണകൂടത്തിന്റെ തീരുമാനം. രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് വിദേശത്തുനിന്ന് തീർത്ഥാടകർക്ക് ഹജ്ജിന് എത്താനുള്ള അനുമതി നൽകിയിരിക്കുന്നത്. ഓരോ രാജ്യത്തിനുമുള്ള ക്വാട്ട അതത് എംബസികളുമായി കൂടിയാലോചിച്ച് ഹജ്ജ്-ഉംറ മന്ത്രാലയം നിശ്ചയിക്കും. ഇന്ത്യയുടെ അടക്കമുള്ള ക്വാട്ടയുടെ വിവരങ്ങൾ വരുംദിവസങ്ങളിൽ ലഭ്യമാകും. അതേസമയം, 65 വയസ്സിൽ താഴെയുള്ളവർക്കു മാത്രമാണ് […]

Continue Reading