അപൂർവങ്ങളിൽ അപൂർവം; യെമനിൽ ഒരു കണ്ണുമായി പിറന്ന കുഞ്ഞ് മരിച്ചു

കഴിഞ്ഞ ബുധനാഴ്ചയാണ് യെമനിൽ ഒരു കണ്ണുമായി ആൺ കുഞ്ഞ് പിറന്നത്. ലോകത്തിൽ തന്നെ അത്യപൂർവ്വമായ സംഭവമാണിത്. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗൾഫ് ന്യൂസ്’ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. യെമനിലെ അൽ ബയ്ഡ ഗവർണറേറ്റിലെ ആശുപത്രിയിൽ പിറന്ന കുഞ്ഞ് ജനിച്ച് ഏഴ് മണിക്കൂറിന് ശേഷം തന്നെ മരിച്ചു.ഒരു ഐ സോക്കറ്റും ഒറ്റ ഒപ്റ്റക്കൽ നെർവുമായാണ് കുഞ്ഞ് ജനിച്ചതെന്ന് കുട്ടിയുടെ ചിത്രം പങ്കുവെച്ച് യെമനി മാധ്യമപ്രവർത്തകൻ കരീം സരായ് കുറിച്ചു. ഗ്രീക്ക് പുരാണങ്ങളിൽ അറിയപ്പെട്ടിരുന്ന വളരെ അപൂർവമായ […]

Continue Reading

വില കൂടി, സ്‌റ്റോക്കില്ല; റഷ്യയിൽ പഞ്ചസാരക്കായി പിടിവലി, (വീഡിയോ)

യുക്രൈനിൽ അധിനിവേശം നടത്തുന്ന റഷ്യയിൽ പഞ്ചസാരക്കായി പിടിവലി. യുദ്ധത്തെ തുടർന്നുണ്ടായ സാമ്പത്തിക തകർച്ചയിൽ പഞ്ചസാരയുടെ വില കൂടുകയും സ്‌റ്റോക്ക് കുറയുകയും ചെയ്തതോടെ ഒരു റഷ്യൻ സൂപ്പർ മാർക്കറ്റിൽ ഉപഭോക്താക്കൾക്കിടയിൽ നടന്ന പിടിവലിയുടെ വീഡിയോ വൈറലായിരിക്കുകയാണ്. രാജ്യത്തെ ചില സ്‌റ്റോറുകൾ 10 കിലോഗ്രാം പരിധി വെച്ചാണ് പഞ്ചസാര വിൽക്കുന്നത്. 2015 ന് ശേഷമുള്ള ഏറ്റവും വലിയ വിലവർധനവാണ് റഷ്യയിൽ പഞ്ചസാരക്കുണ്ടായിരിക്കുന്നത്. ചിലരുടെ ഷോപ്പിങ് കാർട്ടുകളിൽ നിന്ന് മറ്റുചിലർ പഞ്ചസാര പാക്കറ്റ് എടുത്തുകൊണ്ടുപോകുന്ന കാഴ്ചയാണ് വീഡിയോകളിൽ കാണുന്നത്. യുദ്ധത്തിനിറങ്ങിയ രാജ്യത്തും […]

Continue Reading

‘ഇരട്ടയടി’; വീട്ടാവശ്യത്തിനുള്ള പാചക വാതകത്തിനും വില കൂട്ടി

കൊച്ചി: രാജ്യത്ത് ഇന്ധനവില കൂട്ടിയതിന് പിന്നാലെ പാചക വാതകത്തിനും വില വര്‍ധിപ്പിച്ചു. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. അഞ്ച് കിലോയുടെ സിലണ്ടറിന് 13 രൂപയും വര്‍ധിപ്പിച്ചു. ഇതോടെ സംസ്ഥാനത്ത് വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന പാചക വാതകത്തിന് സിലിണ്ടറിന് 956 രൂപ എന്ന നിലയിലെത്തി.ഇന്ന് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിവ വര്‍ധിച്ചിട്ടില്ല. എന്നാല്‍ മാര്‍ച്ച് ഒന്നിന് വില പുതുക്കി നിര്‍ണയിച്ചപ്പോള്‍ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 104-105 രൂപ വരെ ഉയര്‍ന്നിരുന്നു. കേരളത്തില്‍ നിലവില്‍ 2009 രൂപയാണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില.138 ദിനങ്ങള്‍ക്കിപ്പുറമായിരുന്നു […]

Continue Reading

നടുക്കുന്ന ദൃശ്യങ്ങൾ! നിയന്ത്രണം വിട്ട് മലയിലേക്ക് കുത്തിവീണ് ചൈനീസ് വിമാനം; 132 പേരും മരിച്ചതായി റിപ്പോർട്ട്- വിഡിയോ

ചൈനയിൽ യാത്രാവിമാനം തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. യാത്രക്കാരും ജീവനക്കാരുമടക്കം 132 പേരുമായി പുറപ്പെട്ട വിമാനം നിയന്ത്രണം വിട്ട് കുത്തനെ മലയിലേക്ക് പതിക്കുന്ന നടുക്കുന്ന ദൃശ്യങ്ങളാണ് ചൈനീസ് വ്യോമയാന വിഭാഗം പുറത്തുവിട്ടത്. അതേസമയം, ആളപായത്തെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി കരുതുന്നതായാണ് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.പ്രദേശത്തെ ഒരു ഖനി കമ്പനിയുടെ സുരക്ഷാ കാമറയിലാണ് വിമാനം തകർന്നുവീഴുന്നതിന്റെ അവസാനദൃശ്യങ്ങൾ പതിഞ്ഞത്. ദുരന്തസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സമുദ്രനിരപ്പിൽനിന്ന് 29,100 അടി ഉയരത്തിൽനിന്നാണ് വെറും രണ്ട് […]

Continue Reading

‘വേഗം ബോട്ടിമിലേക്ക് വാ ഉമ്മാ’, ‘വിവാഹത്തിന് മുമ്പ് തന്നെ റിഫയുടെ ജീവിതത്തില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍’; വ്‌ലോഗറുടെ മരണത്തില്‍ പരാതി

കോഴിക്കോട്: വ്ലോഗർ റിഫ മെഹ്നുവിൻറെ മരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് പിതാവ് റാഷിദ് കോഴിക്കോട് എസ്‍പിക്ക് പരാതി നൽകി. ദുബായ് ജാഫലിയ്യയിലെ ഫ്‌ളാറ്റിലാണ് റിഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം ഒന്നാം തിയതി രാത്രിയാണ് റിഫ മരണപ്പെട്ടത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവ് മെഹ്നാസാണ് മൃതദേഹം ആദ്യം കണ്ടത്. മരിച്ച ദിവസം ദുബായ് പൊലീസെടുത്ത കേസിൽ തുടരന്വേഷണം ആവശ്യപ്പെടുമെന്ന് റിഫയുടെ സഹോദരൻ റിജുൻ പറഞ്ഞു.നേരത്തെ റിഫയുടെ മരണം ആത്മഹത്യയല്ലെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങളൊന്നും റിഫയ്ക്ക് […]

Continue Reading

ഇന്ത്യ-സൗദി വിമാന സർവീസ് പുനരാരംഭിക്കുന്നു; ആദ്യ സർവ്വീസ് മാർച്ച് 27 ന്

ഇന്ത്യ-സൗദി സെക്ടറിൽ റഗുലർ വിമാന സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചു. കേരളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസാണ് സൗദിയിലെ വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്തുക. ഈ മാസം 27 മുതൽ എയർ ഇന്ത്യ എകസ്പ്രസ് സർവീസ് ആരംഭിക്കും. രണ്ട് വർഷത്തിന് ശേഷമാണ് ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് റഗുലർ സർവീസ് പുനരാരംഭിക്കുന്നത്.മാർച്ച് 27 മുതൽ ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചായായാണ് എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും റഗുലർ സർവീസുകളുടെ […]

Continue Reading

ഒറ്റ ദിവസം ശ്രീലങ്കയില്‍ പെട്രോളിന് 77 രൂപയും, ഡീസലിന് 55 രൂപയും കൂടി

കൊളംബോ: ഒറ്റദിവസത്തില്‍ ശ്രീലങ്കയില്‍ (Sri Lanka) പെട്രോളിന് ലിറ്ററിന് 77 രൂപയും, ഡീസലിന് 55 രൂപയും വര്‍ദ്ധിപ്പിച്ചു. സര്‍ക്കാര്‍ എണ്ണകമ്പനിയായ സിലോണ്‍ പെട്രോളിയമാണ് (Ceylon Petroleum) വില വര്‍ദ്ധനവ് നടത്തിയത്. ലങ്കയിലെ കറന്‍സിയായ ശ്രീലങ്കന്‍ റൂപ്പീസിന് (LKR – Sri Lankan Rupees) ഇന്ത്യന്‍ രൂപയേക്കാള്‍ മൂല്യം കുറവാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ ഉപവിഭാഗമായ ലങ്ക ഐഒസിയാണ് ലങ്കയിലെ പ്രധാന എണ്ണവിതരണ കമ്പനിയാണ്. ഐഒസിയും വില വര്‍ദ്ധിപ്പിച്ചതോടെയാണ് ശ്രീലങ്കയിലെ എണ്ണവില ഉയര്‍ന്നത്. ശ്രീലങ്കന്‍ രൂപയില്‍ ഡീസലിന് 50 […]

Continue Reading

ചെഗുവേരയെ വെടിവച്ച് കൊന്ന ബൊളീവിയന്‍ സൈനികന്‍ മരിച്ചു

സാന്‍റിയാഗോ: കമ്യൂണിസ്റ്റ് വിപ്ലവകാരി ചെഗുവേരയെ വെടിവച്ച് കൊന്ന ബൊളീവിയന്‍ സൈനികന്‍ അന്തരിച്ചു. മാരിയോ ടെറാന്‍ സലാസര്‍ (80) ആണ് മരിച്ചത്. ബന്ധുക്കളാണ് മരണ വിവരം പുറത്ത് വിട്ടത്. ബൊളീവിയയിലെ കിഴക്കന്‍ നഗരമായ സാന്താക്രൂസ് ഡെ ലാ സിയേറയിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. എന്നാല്‍, സുരക്ഷാ പരമായ കാരണങ്ങളാൽ വിഷയത്തില്‍ പ്രതികരിക്കാന്‍ മാരിയോ ടെറാന്‍ ചികില്‍സയിലിരുന്ന മിലിറ്ററി ആശുപത്രി തയാറായിട്ടില്ല. 1967 ഒക്ടോബർ 8നാണ് ചെ ഗുവേര വെടിവെച്ച് കൊല്ലപ്പെട്ടത്. സി.ഐ.എ- ക്യൂബൻ ചാരന്മാരുടെ സഹായത്തോടെയാണ് ചെ ഗുവേരയെ […]

Continue Reading

യാത്രക്കാർക്ക് ക്വാറന്റീൻ വേണ്ട; സൗദിയിൽ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു

സൗദി അറേബ്യയിൽ കൊവിഡ് സുരക്ഷയുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊവിഡിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പുകളുടെയും പ്രതിരോധശേഷിയുടെയും നിരക്കുകളിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയതെന്നും പകർച്ചവ്യാധിയെ ചെറുക്കുക്കാൻ രാജ്യത്തിന് കഴിഞ്ഞെന്നും മന്ത്രാലയം വക്താക്കൾ പറഞ്ഞു. മക്കയിലെ മസ്ജിദുൽ ഹറമിലെയും പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയിലും സാമൂഹിക അകലം പാലിക്കൽ നടപടികൾ ഒഴിവാക്കി. അതേസമയം മാസ്ക് ധരിക്കൽ നിർബന്ധമാക്കുന്നത് തുടരും. പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കലും ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ രണ്ട് ഡോസ് വാക്സിൻ എടുക്കാതെ രാജ്യത്തേക്ക് വരുന്നവർ, […]

Continue Reading

പാകിസ്താനിലെ പള്ളിയിൽ ജുമുഅ നമസ്‌കാരത്തിനിടെ ചാവേർ സ്‌ഫോടനം; 30 പേർ കൊല്ലപ്പെട്ടു

പാകിസ്താനിൽ ഷിയാ പള്ളിയിൽ വൻസ്‌ഫോടനം. പെഷാവറിലെ വടക്കുപടിഞ്ഞാറൻ നഗരത്തിലാണ് വെള്ളിയാഴ്ചത്തെ പ്രത്യേക പ്രാർത്ഥനയ്ക്കിടെ ഉഗ്രസ്‌ഫോടനമുണ്ടായത്. സംഭവത്തിൽ 30 പേർ കൊല്ലപ്പെട്ടു. പെഷാവറിലെ ഖിസ്സ ഖ്വാനി ബസാറിലുള്ള ഇമാംഗഢ് കുച്ചാ റിസാൽദാർ ഷിയാ പള്ളിയിൽ വിശ്വാസികൾ പ്രാർത്ഥനയ്‌ക്കെത്തുമ്പോഴായിരുന്നു ശക്തമായ സ്‌ഫോടനമുണ്ടായത്. ആയുധധാരികളായ രണ്ട് അക്രമികൾ പള്ളിക്കു പുറത്ത് പൊലീസിനുനേരെ വെടിയുതിർത്തതിനു പിന്നാലെയാണ് സ്‌ഫോടനമുണ്ടായതെന്ന് പെഷാവർ പൊലീസ് മേധാവി മുഹമ്മദ് ഇജാസ് ഖാൻ പറഞ്ഞു. വെടിവയ്പ്പിൽ ഒരു ആക്രമിയും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു. ഒരു പൊലീസുകാരന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. […]

Continue Reading