‘ഞാനൊക്കെ മരിച്ചാൽ കൊണ്ട് പോകാൻ ഇക്ക ഉണ്ടാകുമല്ലോ’, എന്ന് തമാശയായി പറഞ്ഞ 24കാരന്റെ മൃതദേഹം ഷാർജയിൽ നിന്നും അയക്കേണ്ടി വന്നു; കണ്ണീരോടെ അഷ്‌റഫ് താമരശ്ശേരി

പ്രവാസലോകത്ത് വെച്ച് മരണപ്പെടുന്ന മലയാളികളെ നാട്ടിലെത്താക്കാനായി ഓടി നടക്കുന്നതിനിടയിൽ കണ്ടുമുട്ടാറുള്ള യുവാവിന്റെ മൃതദേഹവും തനിക്ക് നാട്ടിലേക്ക് അയക്കേണ്ടി വന്നതിന്റെ ദുഃഖം പങ്കിട്ട് അഷ്‌റഫ് താമരശ്ശേരി. ഷാർജ വിമാനത്താവളത്തിൽ നിന്നും കഴിഞ്ഞദിവസം നാട്ടിലേക്ക് അയച്ച അഞ്ച് മൃതദേഹങ്ങളിലൊന്ന് തന്റെ സുഹൃത്തിന്റേതായിരുന്നെന്ന് അദ്ദേഹം പറയുന്നു. ഷാർജ വിമാനത്താവളത്തിലേക്കുള്ള പോലീസ് എയ്ഡ് പോസ്റ്റിലെ സെക്യൂരിറ്റിക്കാരനായ കാസർകോട് മധൂർ കൂടൽ ആർഡി നഗർ ഗുവത്തടുക്ക ഹൗസിലെ എംകെ ചന്ദ്രന്റേയും സാവിത്രിയുടേയും മകൻ സച്ചിൻ എംസി(24)യാണ് മരണപ്പെട്ടത്. സച്ചിന്റേയടക്കം അഞ്ചു മൃതദേഹങ്ങൾ നാട്ടിലേക്ക് അയച്ച […]

Continue Reading

സൗദിയിലേക്ക്​ വരുന്നവർക്ക്​ 48 മണിക്കൂറിനുള്ളിലെ പി.സി.ആർ സർട്ടിഫിക്കറ്റ്​ നിർബന്ധം

ജിദ്ദ: പൗരന്മാർ ഉൾപ്പെടെ സൗദിയിലേക്ക്​ വരുന്ന എല്ലാവരും 48 മണിക്കൂറിനുള്ളിൽ എടുത്ത അംഗീകൃത പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റ്​ സമർപ്പിക്കണമെന്ന്​ ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കോവിഡ്​ നെഗറ്റീവ്​ റിസൾട്ടാണ്​ വേണ്ടത്​. എട്ട്​ വയസ്സിനു താഴെയുള്ളവരെ ഈ നിബന്ധനയിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​. കൂടാതെ രാജ്യത്തിന് പുറത്ത് പോകാൻ ഉദേശിക്കുന്ന പൗരന്മാർ കോവിഡ്​ വാക്​സിൻ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് മൂന്ന് മാസം കഴിഞ്ഞവരാണെങ്കിൽ ബൂസ്റ്റർ ഡോസ് എടുക്കേണ്ടതുണ്ട്​. 16 ന്​ താഴെ പ്രായമുള്ളവർക്കും വാക്​സിൻ എടുക്കുന്നതിൽ നിന്ന്​ ഒഴിവാക്കിയവർക്കും ഇത്​ […]

Continue Reading

യുഎഇയിലെ സ്‌കൂളുകൾ പൂർണതോതിൽ തുറക്കുന്നു

യുഎഇയിലെ വിദ്യാലയങ്ങളിൽ ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. ദുബൈയിലെ സ്‌കൂളുകളിൽ പാഠ്യേതര പ്രവർത്തനങ്ങൾക്ക് അനുമതി നൽകി. അബൂദബിയിലെ സ്‌കൂളുകളിൽ തിങ്കളാഴ്ച മുതൽ ക്ലാസ് പഠനം സജീവമാകും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനുവരി മൂന്ന് മുതൽ ദുരന്തനിവാരണ അതോറിറ്റിയും വിദ്യഭ്യാസ വകുപ്പും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലാണ് അയവ് വരുന്നത്. ദുബൈയിലെ സ്‌കൂളുകളിൽ കായികപഠനം, പഠനയാത്ര, കലാകായിക പരിപാടികൾ എന്നിവക്ക് അനുമതി നൽകുമെന്ന് വിദ്യാഭ്യാസ അതോറിറ്റിയായ കെഎച്ച്ഡിഎ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കാന്റീനുകളും തുറക്കാൻ അനുവദിക്കും. സർവകലാശാലകൾ മുതൽ നഴ്‌സറികൾക്ക് […]

Continue Reading

തനിക്ക് ഇത്ര വിലയേ ഉള്ളൂ; അതൃപ്തി പരസ്യമാക്കി ക്രിസ്റ്റ്യാനോ

തനിക്ക് വേണ്ടത്ര വിപണി മൂല്യം കാണിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി ട്രാൻസ്ഫർ വെബ്‌സൈറ്റായ ട്രാൻസ്ഫർ മാർക്കറ്റിനെ ബ്ലോക് ചെയ്ത് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ട്രാൻസ്ഫർ മാർക്കറ്റിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് താരം ബ്ലോക് ചെയ്തത്. കഴിഞ്ഞ വർഷം മാർച്ചിലാണ് സംഭവം. ജോർജ് മെൻഡിസ് ഇലവൻ എന്ന പേരിൽ തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ട്രാൻസ്ഫർ മാർക്കറ്റ് പങ്കുവച്ച പോസ്റ്ററിൽ വില കുറഞ്ഞതാണ് റോണോയെ ചൊടിപ്പിച്ചത്. ക്രിസ്റ്റ്യാനോക്ക് 75 മില്യൺ യൂറോയാണ് വില നിശ്ചയിച്ചിരുന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് […]

Continue Reading

ധാക്ക അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനായി ജയസൂര്യ; പുരസ്‌കാരം ‘സണ്ണി’ക്ക്

ബംഗ്ലാദേശിലെ ധാക്കാ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഏഷ്യൻ മത്സര വിഭാഗത്തിൽ മികച്ച നടനായി മലയാളികളുടെ ഇഷ്ടതാരം ജയസൂര. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ‘സണ്ണി’ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിനാണ് താരത്തെ പുരസ്‌കാരത്തിന് അർഹനാക്കിയത്. എഴുപത് രാജ്യങ്ങളിൽ നിന്നുള്ള 220 ഓളം സിനിമകളാണ് പല വിഭാഗങ്ങളിലായി മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.ജയസൂര്യയുടെ നൂറാമത്തെ ചിത്രമാണ് ‘സണ്ണി’. കോവിഡ് പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ഒരേയൊരു കഥാപാത്രം മാത്രമാണുള്ളത്. ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ ജയസൂര്യ മനോഹരമായി അവതരിപ്പിച്ചുവെന്ന് ജൂറി വിലയിരുത്തി. അതേസമയം, […]

Continue Reading

ഖത്തര്‍ ലോകകപ്പിനുള്ള ടിക്കറ്റുകള്‍ നാളെ മുതല്‍ ബുക്ക് ചെയ്യാം

ദോഹ: ഖത്തര്‍ അതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനുള്ള ടിക്കറ്റുകള്‍ ‌നാളെ മുതല്‍ ബുക്ക് ചെയ്യാം. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. കൂടുതല്‍ വിശദാംശങ്ങള്‍ ഫിഫ നാളെ പുറത്തുവിടും. അറബ് ലോകത്ത് ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പിന് ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് ആരാധകര്‍. ഗ്രൂപ്പ് നിര്‍ണയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഏപ്രില്‍ ഒന്നിന് ദോഹയില്‍ വെച്ചാണ് നടക്കുന്നത്. ഫിഫയുടെ വാര്‍ഷിക യോഗത്തിന് ശേഷമാകും നറുക്കെടുപ്പ്. 32 ടീമുകള്‍ പങ്കെടുക്കുന്ന അവസാനത്തെ ലോകകപ്പ് ടൂര്‍ണമെന്റ് കൂടിയാണ് ഖത്തറിലേത്. ആതിഥേയരായ ഖത്തറടക്കം 13 […]

Continue Reading

രണ്ടു മാസമായി യജമാനന്റെ കുഴിമാടത്തിനരികിൽ നിന്ന് മാറാതെ വളർത്തുപൂച്ച, നൊമ്പര ചിത്രം

വളർത്തു മൃഗങ്ങൾക്ക് ഉടമകളോടുള്ള സ്നേഹത്തിന് അതിരുകളില്ല. സ്വന്തം ജീവനേക്കാളേറെ അവർ ഉടമകളെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യും. അത് നായകളായാലും പൂച്ചകളായാലും അങ്ങനെതന്നെ. അത്തരമൊരു പൂച്ചയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നൊമ്പരക്കാഴ്ചയാകുന്നത്. സെർബിയയിൽ നിന്നുള്ള ചിത്രമാണിത്.ഉടമ മരിച്ച് രണ്ട് മാസം പിന്നിട്ടിട്ടും ഉടമയുടെ കുഴിമാടത്തിനരികിൽ നിന്നു മാറാൻ കൂട്ടാക്കാതെ കാവലിരിക്കുന്ന വളർത്തു പൂച്ചയുടെ ചിത്രമാണിത്. ഹൃദയാഘാതത്തെ തുടർന്ന് നവംബർ 6നാണ് പൂച്ചയുടെ ഉമയായ ഷെയ്ഖ് മുവാമെർ സുകോർലി മരിച്ചത്. അദ്ദേഹത്തെ അടക്കിയ അന്നു മുതൽ സുകോർലിയുടെ പൂച്ച കൂടുതൽ […]

Continue Reading

അബുദാബിയില്‍ കൊവിഡ് ബാധിതരും സമ്പര്‍ക്കമുള്ളവരും പാലിക്കേണ്ട നിബന്ധനകളില്‍ മാറ്റം

അബുദാബി: അബുദാബിയില്‍ കൊവിഡ് പരിശോധന നടത്തി പോസിറ്റീവാണെന്ന് തെളിഞ്ഞവരും (Covid positive) കൊവിഡ് രോഗികളുമായി സമ്പര്‍ക്കമുണ്ടായവരും (close contacts of covid cases) പാലിക്കേണ്ട പുതിയ നിബന്ധനകള്‍ മാറ്റം വരുത്തി. വെള്ളിയാഴ്‍ചയാണ് അധികൃതര്‍ ഇത് സംബന്ധിച്ച പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. കൊവിഡ് പോസിറ്റീവായാല്‍ഹൈ റിസ്‍ക് വിഭാഗങ്ങളിലുള്ളവര്‍ – 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍, രോഗ ലക്ഷണങ്ങളുള്ളവര്‍, ഗുരുതരമായ മറ്റ് അസുഖങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍- ആദ്യം പ്രത്യേകം നിശ്ചയിച്ചിട്ടുള്ള കൊവിഡ് പ്രൈം അസസ്‍മെന്റ് സെന്ററില്‍ പോയി മെഡിക്കല്‍ പരിശോധന […]

Continue Reading

യുഎഇയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇനി ഉണ്ടാകില്ലെന്ന് മന്ത്രി

അബുദാബി: ഒമിക്രോണോ(Omicron) കൊവിഡിന്റെ(Covid 19) മറ്റേതെങ്കിലും വകഭേദമോ മൂലം യുഎഇ ഇനി സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് മടങ്ങില്ലെന്ന് വിദേശ വ്യാപാര വകുപ്പ് മന്ത്രി ഡോ. ഥാനി അല്‍ സയൂദി പറഞ്ഞു. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന്റെ ആഘാതം കുറവാണ്. ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്ത സമയത്ത് പോലും രാജ്യം ലോക്ക്ഡൗണിലേക്ക് പോയിട്ടില്ല. കാരണം സാമ്പത്തിക മേഖലയും ആരോഗ്യ മേഖലയും സന്തുലിതാവസ്ഥയിലായിരുന്നു. ഇനി വരും ഭാവിയില്‍ കൊവിഡ് വകഭേദങ്ങള്‍ […]

Continue Reading

ഇവിടെ മരണമില്ല, മരിച്ചവർ വര്‍ഷങ്ങളോളം ‘എഴുന്നേറ്റു നടക്കും’!

ഇന്തൊനീഷ്യയിൽ ദക്ഷിണ സുലവേസിയിലെ മലയോര പ്രദേശങ്ങളില്‍ വസിക്കുന്ന ഒരു ആദിമ ഗോത്രവർഗമാണ് ടൊറാജ. പുരാതനകാലത്തെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അതേപടി പിന്തുടരുന്നവരാണ് ഇക്കൂട്ടര്‍. പ്രത്യേകതരം ജീവിതരീതിയും വേഷവിധാനങ്ങളും പ്രത്യേക വാസ്തുവിദ്യാരീതിയും വർണ്ണാഭമായ മരംകൊത്തുപണികളുമെല്ലാം ഇവരുടെ സവിശേഷതകളില്‍പ്പെടുന്നു. എന്നാല്‍ ഇവരുടെ ഏറ്റവും വലിയ പ്രത്യേകത ഇവയൊന്നുമല്ല, ഇവിടെ മരിച്ചവര്‍ക്ക് മരണമില്ല, പിന്നെയും വര്‍ഷങ്ങളോളം അവര്‍ ‘എഴുന്നേറ്റു നടക്കും’!പ്രിയപ്പെട്ടവര്‍ മരിച്ചുപോയാല്‍ അവരെ അത്ര വേഗമൊന്നും പറഞ്ഞയയ്ക്കാന്‍ ഇക്കൂട്ടര്‍ തയാറല്ല. അവരെ സംബന്ധിച്ചിടത്തോളം മരണം ഒരു ആത്മീയ യാത്രയുടെ ഭാഗമാണ്. ശവസംസ്കാരം അവർക്കിടയില്‍ […]

Continue Reading