മതവിശ്വാസത്തിനും സാമൂഹിക സദാചാരത്തിനും എതിരെന്ന് വിമര്‍ശനം; സൗദിയില്‍ സാംബ നൃത്തപരിപാടിക്കെതിരെ അന്വേഷണം

റിയാദ്: സാംബ കലാകാരികളുടെ നൃത്തപരിപാടിക്കെതിരെ സൗദിയില്‍ വിമര്‍ശനം.സൗദിയിലെ തെക്കന്‍ ഭാഗത്തുള്ള നഗരമായ ജസാന്‍ പ്രവിശ്യയില്‍ നിന്നുള്ള നൃത്തത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിമര്‍ശനമുയരുന്നത്. അര്‍ധവസ്ത്രധാരികളായ കലാകാരികളുടെ നൃത്തം മതവിശ്വാസത്തിനും സാമൂഹിക സദാചാരത്തിനും എതിരാണ് എന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇസ്‌ലാമിക് തത്വങ്ങളില്‍ അധിഷ്ഠിതമായി മുന്നോട്ട് പോയിരുന്ന രാജ്യത്തെ ഭരണകൂടം അതില്‍ നിന്നും വ്യതിചലിക്കുകയാണ് എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരണമുയര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതോടെ സംഭവത്തില്‍ പ്രാദേശിക ഭരണകൂടം അന്വേഷണമാരംഭിച്ചിരിക്കുകയാണ്.ജസാന്‍ ഗവര്‍ണര്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ നാസര്‍ ആണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. […]

Continue Reading

വാക്സീൻ എടുക്കാത്തവർക്കു വിദേശ യാത്രാ വിലക്ക് പ്രാബല്യത്തിൽ

അബുദാബി• യുഎഇയിൽ വാക്സീൻ എടുക്കാത്ത സ്വദേശികൾക്ക് വിദേശ യാത്രാ വിലക്ക് ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. വാക്സീനും ബൂസ്റ്റർ ഡോസും എടുത്തവർക്കു മാത്രമാണ് അനുമതി. വാക്സീൻ എടുക്കുന്നതിൽ നിന്ന് ഇളവു ലഭിച്ചവർക്കും വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്കു പോകുന്നവർക്കും ഇളവുണ്ട്. ഇക്കാര്യം ബോധ്യപ്പെടുത്തുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഇവർ ഹാജരാക്കണമെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.

Continue Reading

പന്നിയുടെ ഹൃദയം മനുഷ്യനില്‍; ശാസ്ത്രക്രിയ വിജയകരം; ചരിത്ര നേട്ടം

മെഡിക്കല്‍ രംഗത്ത് പുത്തന്‍ ചരിത്രം കുറിച്ച് അമേരിക്കയിലെ ഒരു കൂട്ടം ഡോക്ടര്‍മാര്‍. മേരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാരാണ് വിജയകരമായി ഹൃദ്രോഗിക്ക് പന്നിയുടെ ഹൃദയം മാറ്റി വെച്ചത്. 57 കാരനായ ഡേവിഡ് ബെന്നറ്റ് എന്ന രോഗിയിലാണ് ഹൃദയം മാറ്റിവെച്ചത്. ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ഇതിനായി ഉപയോഗിച്ചത്. ശാസ്ത്രക്രിയക്ക് ശേഷം ബെന്നറ്റ് സുഖം പ്രാപിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.തിങ്കളാഴ്ച ഏഴ് മണിക്കൂറോളം നീണ്ട ശാസ്ത്രക്രിയയാണ് നടന്നത്. ബെന്നറ്റിനെ ഡോക്ടര്‍മാര്‍ സസൂക്ഷം നിരീക്ഷിച്ചു വരികയാണ്. അടുത്ത കുറച്ച് ആഴ്ചകള്‍ വളരെ […]

Continue Reading

പരിശീലകനിൽ തൃപ്തനല്ല; മാഞ്ചസ്റ്റർ വിടാനൊരുങ്ങി ക്രിസ്റ്റ്യാനോ

മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടേക്കും. പുതിയ പരിശീലകൻ റാൽഫ് റാങ്‌നിക്കിലും ക്ലബിൻ്റെ പ്രകടനങ്ങളിലും റൊണാൾഡോ തൃപ്തനല്ലെന്നും അതുകൊണ്ട് തന്നെ താരം ക്ലബ് വിട്ടേക്കും എന്നുമാണ് റിപ്പോർട്ട്. പോയിൻ്റ് പട്ടിയിൽ 31 പോയിൻ്റുമായി ഏഴാം സ്ഥാനത്താണ് മാഞ്ചസ്റ്റർ. പട്ടിയിൽ ഒന്നാമതുള്ള സിറ്റിക്ക് 53 പോയിൻ്റാണ് ഉള്ളത്. (cristiano ronaldo manchester united)റാങ്‌നിക്ക് ക്ലബിൽ തുടർന്നാൽ ക്രിസ്റ്റ്യാനോ ഉറപ്പായും യുണൈറ്റഡ് വിടും. പുതിയ പരിശീലകൻ എത്തിയാൽ അത് ആരാണെന്നതിനനുസരിച്ചാവും ക്ലബിൽ തുടരണോ വേണ്ടയോ എന്ന് […]

Continue Reading

അരോചകമായ രീതിയിൽ വേഷം കെട്ടി മണവാളൻ വധു ഗൃഹത്തിലേക്ക് ആനയിച്ച് കൂട്ടുകാരും; വ്യാപക വിമർശനം; വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു( വീഡിയോ കാണാം )

അരോചകമായ രീതിയിൽ വേഷം കെട്ടി മണവാളൻ വധു ഗൃഹത്തിലേക്ക് പോവുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. വൻ വിമർശനമാണ് വിവിധ കോണുകളിൽ നിന്ന് ഇതിനെതിരെ ഉയരുന്നത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവാവിന്റെ വിവാഹമാണ് വിവാദമായത്. യുവാവിന്റെ നികാഹ് നേരത്തെ നടന്നിരുന്നു. വധു ഗൃഹത്തിലേക്ക് പോകുന്നതിന്റെ ചടങ്ങായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട് വാൾ താലൂകിലായിരുന്നു വധൂഗൃഹം. മുഖത്തും മറ്റും കറുത്ത ചായം പൂശിയും കവുങ്ങിൻ പാള പോലെയുള്ളത് തൊപ്പിയായി ധരിപ്പിച്ചും […]

Continue Reading

അനുമതിയില്ലാതെ ഹജ്ജിനെത്തുന്നവർക്ക് തടവും പിഴയും നാട് കടത്തലും

അനുമതിയില്ലാതെ ഹജ്ജിനെത്തുന്നവർക്ക് ഇനിമുതൽ തടവും പിഴയും നാട് കടത്തലും.  അനുമതിപത്രമില്ലാതെ ഹജ്ജ് ചെയ്യുന്നതിനായി മക്കയിൽ പ്രവേശിക്കുന്നവർക്കും അതിന് സഹായിക്കുന്നവർക്കുമുള്ള ശിക്ഷ നടപടികളാണ് പരിഷ്‌കരിച്ചിരിക്കുന്നത്. തീർത്ഥാടകർക്ക് പ്രയാസരഹിതമായി ഹജ്ജ് നിർവഹിക്കാൻ അവസമൊരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹജ്ജിന് പത്ത് ദിവസം മുമ്പ് മുതൽ തന്നെ അനുമതി പത്രമില്ലാത്ത സൗദി പൗരന്മാർക്കും, ജി.സി.സി പൗരന്മാർക്കും മക്കയിലും പുണ്യ സ്ഥലങ്ങളിലും പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തും. മറ്റു രാജ്യങ്ങിൽ നിന്നുള്ളവർക്ക് ശവ്വാൽ 25 മുതൽ അഥവാ ഹജ്ജിന്റെ ഒന്നര മാസം […]

Continue Reading

രാജ്യാന്തര വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി ദുബായ്, ഇന്ത്യയില്‍നിന്നാണ് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തിയത്

ദുബായ്: കോവിഡ് മഹാമാരിക്കിടയിലും വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടമായി ദുബൈ. ടൂറിസം-കൊമേഴ്സ് മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ദുബായ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം ആദ്യ 11 മാസങ്ങളിലായി 60.02 ലക്ഷം രാജ്യാന്തര വിനോദസഞ്ചാരികളാണ് ദുബായ് സന്ദര്‍ശിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബറില്‍ മാത്രം എമിറേറ്റ് സന്ദര്‍ശിച്ച അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണം 1.14 ദശലക്ഷമാണ്. എമിറേറ്റിലെ എല്ലാ ഹോട്ടല്‍ സ്ഥാപനങ്ങളിലുമായി കഴിഞ്ഞ ജനുവരി മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ 66% താമസ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവില്‍ 7,94,000 സന്ദര്‍ശകരുമായി […]

Continue Reading

യാത്രക്കാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍; യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുളള വിമാനടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞു

അന്താരാഷട്ര യാത്രക്കാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയതോടെ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുളള വിമാനടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞു. ഏഴു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ഉള്‍പ്പെടെയുളള നിയന്ത്രണങ്ങളെ തുടര്‍ന്നാണ് നിരക്കില്‍ കുത്തനെ ഇടിവുണ്ടായത്. ദുബായില്‍നിന്ന് തിരുവനന്തപുരത്തേക്ക് 390 ദിര്‍ഹം മുതല്‍ (ഏകദേശം 7800 രൂപ) ടിക്കറ്റുകള്‍ ലഭ്യമാണ്. കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് 380 ദിര്‍ഹം മുതല്‍ 600 വരെ ദിര്‍ഹത്തിനുള്ളില്‍ (ഏകദേശം7600 രൂപ മുതല്‍ 12,000 രൂപ വരെ) ടിക്കറ്റുകള്‍ ലഭിക്കും. എമിറേറ്റ്‌സ് എയര്‍ലൈനും, ഫ്‌ളൈ ദുബായിയും ദുബായില്‍നിന്ന് കൊച്ചിയിലേക്ക് […]

Continue Reading

അമേരിക്കയില്‍ ഒറ്റദിവസം മാത്രം 10 ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ്

ഒമിക്രോണ്‍ വ്യാപനത്തിനിടെ അമേരിക്കയില്‍ ആശങ്കയുയര്‍ത്തി കോവിഡ്. തിങ്കളാഴ്ച മാത്രം ഒരു ദശലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 1,083,948 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു രാജ്യത്ത് ഇത്രയധികം കോവിഡ് കേസുകൾ ഒറ്റ ദിവസം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. നാലു ദിവസം മുമ്പ് യു.എസിൽ ഒരു ദിവസം 5,90,000 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിന്‍റെ ഇരട്ടി വര്‍ധനവാണ് കോവിഡ് കേസുകളില്‍ കഴിഞ്ഞ ദിവസമുണ്ടായത്. രണ്ടു വര്‍ഷം മുന്‍പ് മഹാമാരി തുടങ്ങിയതിനു ശേഷം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ പ്രതിദിന കണക്കാണിത്. […]

Continue Reading

വിമാനത്തിലെ ടോയ്‌ലെറ്റിൽ ചോരയിൽ കുളിച്ച് നവജാതശിശു

വിമാനത്തിലെ ടോയ്‌ലെറ്റിൽ നവജാതശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. മൗറീഷ്യസിലെ സർ സീവൂസാഗർ റാംഗൂലം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ വിമാനത്തിലാണ് ചോരയിൽ കുളിച്ച നിലയിൽ ചവറ്റുകുട്ടയിൽ കുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ കുട്ടിയുടെ അമ്മയെന്നു സംശയിക്കുന്ന 20കാരിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.മഡഗാസ്‌ക്കറിൽനിന്ന് എത്തിയ എയർ മോറീഷ്യസ് വിമാനത്തിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. വിമാനം ലാൻഡ് ചെയ്ത ശേഷം കസ്റ്റംസ് ഉദ്യോഗസ്ഥർ പതിവ് പരിശോധന നടത്തുകയായിരുന്നു. ഇതിനിടയിലാണ് ടോയ്‌ലെറ്റിൽ മാലിന്യങ്ങൾ ഉപേക്ഷിക്കാന്‍ വച്ച ചവറ്റുകുട്ടയിൽ കുഞ്ഞിനെ കണ്ടത്. കുട്ടിയെ ഉടൻ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. നിലവിൽ കുട്ടിയുടെ […]

Continue Reading