സൗദിയില്‍ വരും ദിവസങ്ങളിലും കോവിഡ് കേസുകള്‍ കുതിച്ചുയരുമെന്ന് ആരോഗ്യമന്ത്രി

റിയാദ്: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നത് മന്ത്രാലയം സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും വരും ദിവസങ്ങളില്‍ കോവിഡ് വ്യാപനത്തില്‍ വലിയ വര്‍ധനവാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യ മന്ത്രി ഫഹദ് അല്‍ ജലാജില്‍ അറിയിച്ചു. കൊറോണയുടെ പുതിയ വകഭേദത്തിനെതിരെ വാക്‌സിന്‍ വലിയ രീതിയില്‍ ഫലപ്രദമാണ്. രോഗലക്ഷണങ്ങളിലെ കുറവും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലെ കുറവും ഇതാണ് തെളിയിക്കുന്നത്. എന്നാല്‍ വാക്‌സിന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കാത്തവരെക്കുറിച്ച് വലിയ ആശങ്കയുള്ളതായും അദ്ദേഹം പറഞ്ഞു.ഇന്ന് 2585 പുതിയ കോവിഡ് കേസുകളും രണ്ട് മരണങ്ങളുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് […]

Continue Reading

ഒമിക്രോണിനെക്കാൾ വ്യാപനശേഷി, ഫ്രാൻസിൽ കണ്ടെത്തിയത് കോവിഡിന്‍റെ പുതിയ വകഭേദം ‘ഇഹു’

ഒമിക്രോണ്‍ വ്യാപനം ലോകമെമ്പാടും ആശങ്ക പടര്‍ത്തവെ കോവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമായ ‘ഇഹു’ ഫ്രാന്‍സില്‍ കണ്ടെത്തി. ദക്ഷിണ ഫ്രാന്‍സിലെ മാഴ്സെയില്‍ 12 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ വകഭേദത്തിന് ഒമിക്രോണിനേക്കാൾ വ്യാപനശേഷി കൂടുതലാണെന്നാണ് വിലയിരുത്തല്‍. ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ നിന്ന് തിരിച്ചെത്തിയ ആളിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന്, സമ്പര്‍ക്കത്തിലുണ്ടായിരുന്നവരില്‍കൂടി രോഗം കണ്ടെത്തുകയായിരുന്നു. ഇഹു(ഐ.എച്ച്.യു) മെഡിറ്ററാൻ ഇൻഫെക്ഷൻ എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് രോഗം സ്ഥിരീകരിച്ചത്. അതിനാലാണ് ബി.1.640.2 എന്ന വകഭേദത്തിന് ‘ഇഹു’ എന്ന് പേരിട്ടത്. ലോകാരോഗ്യ സംഘടന അംഗീകരിക്കുന്നത് […]

Continue Reading

യുവ വ്യവസായി ഇല്യാസ് പള്ളിപ്പുറത്തിന് യു എ ഇ ഗോള്‍ഡന്‍ വിസ

ദുബായ്: ദുബായിലെ യുവ വ്യവസായി എബോണ്‍ മെഡ് ഗ്രൂപ്പ് മാനേജിങ്ങ് പാര്‍ട്ട്ണര്‍ കാസറഗോഡ് മേല്‍പറമ്പ് സ്വദേശി ഇല്യാസ് പള്ളിപ്പുറത്തിന് യു എ ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബായ് എമിഗ്രെഷന്‍ ഉദ്യോഗസ്ഥനില്‍ നിന്നാണ് ഇല്യാസ് പള്ളിപ്പുറം ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്. മെഡിക്കല്‍ എക്യുപ്‌മെന്റ് മേഖലയില്‍ യു എ ഇ വിപണിയില്‍ പ്രശസ്തമായഎബോണ്‍ മെഡ് ഗ്രൂപ്പിന് കീഴില്‍ എബോണ്‍ മെഡിക്കല്‍ എക്യുപ്‌മെന്റ്, റീഗല്‍ മെഡിക്കല്‍ എക്യുപ്‌മെന്റ്, മൈക്രോ ഇഞ്ച് ജനറല്‍ ട്രെഡിങ്, ലാബെക്‌സ്, ഡിസൈന്‍ വേള്‍ഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ […]

Continue Reading

വെളിച്ചം മറഞ്ഞിട്ട് ദിവസങ്ങൾ, 24 മണിക്കൂറും ഇരുട്ടിൽ; ഈ ഗ്രാമത്തിൽ ഇനിയെന്ന് സൂര്യനെത്തും?

യുഎസ് സംസ്ഥാനമായ അലാസ്കയിലെ ഉട്ക്വിയാഗ്വിക്കിൽ കഴിഞ്ഞ നവംബർ 18ന് മറഞ്ഞതാണ് സൂര്യൻ. ഇനി സൂര്യനെ കാണണമെങ്കിൽ ജനുവരി 22 ആകണം. ഉത്തര ധ്രുവമേഖലയിൽ സ്ഥിതി ചെയ്യുന്ന നഗരത്തിൽ ‘പോളർ നൈറ്റ്’ തുടങ്ങിയതോടെയാണ് ഈ സ്ഥിതിവിശേഷം. എല്ലാ വർഷവും ശൈത്യകാലത്ത് ഈ പ്രതിഭാസം ഉണ്ടാകും. സൂര്യനില്ലെങ്കിലും പകൽസമയത്ത് അരണ്ട പ്രകാശമുണ്ടാകും. 24 മണിക്കൂറിലധികം തുടർച്ചയായി രാത്രി അനുഭവപ്പെടുന്നതിനെയാണു പോളർ നൈറ്റ് എന്നു വിളിക്കുന്നത്. ഉത്തര, ദക്ഷിണ ധ്രുവങ്ങളിൽ ഇതു സാധാരണമാണ്. നീണ്ട 64 ദിവസത്തെ കാത്തിരിപ്പിനു ശേഷമേ ഇനി […]

Continue Reading

‘കല്യാണം കഴിക്കൂ, കുട്ടികളുണ്ടാക്കൂ’; നേടാം 25 ലക്ഷത്തിന്‍റെ ലോൺ

ലോകജനസംഖ്യയിൽ ഇന്ത്യയ്ക്ക് തൊട്ടുമുൻപിൽ ഒന്നാം സ്ഥാനത്താണ് ഇപ്പോഴും ചൈനയുടെ സ്ഥാനം. 140 കോടിയാണ് നിലവിൽ ചൈനയിലെ ജനസംഖ്യ. എന്നാൽ, അവിടെയിപ്പോൾ കാര്യങ്ങൾ അത്ര ശുഭകരമല്ല. കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുന്ന ജനസംഖ്യയാണ് ചൈന ഇപ്പോൾ നേരിടുന്ന വലിയ പ്രശ്‌നങ്ങളിലൊന്ന്. ഇതിനുള്ള പരിഹാരനടപടികളും അവിടത്തെ പ്രവിശ്യാ ഭരണകൂടങ്ങൾ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. വടക്കുകിഴക്കൻ ചൈനയിലെ ജിലിൻ പ്രവിശ്യയാണ് ഏറ്റവുമൊടുവിൽ ജനസംഖ്യാ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പുതിയ ജനപ്രിയ പ്രഖ്യാപനങ്ങളുമായി രംഗത്തെത്തിയത്. വിവാഹം കഴിച്ച് കുട്ടികളുണ്ടാക്കുന്നവർക്ക് രണ്ടു ലക്ഷം യുവാൻ(ഏകദേശം 25 ലക്ഷം രൂപ) ലോൺ നൽകാനായി […]

Continue Reading

ഒ​മി​ക്രോ​ൺ: നാ​ല് രാ​ജ്യ​ക്കാ​ർ​ക്ക് യു​എ​ഇ​യി​ലേ​ക്ക് യാ​ത്രാ​വി​ല​ക്ക്

ദു​ബാ​യ്: നാ​ലു ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ​ക്ക് കൂ​ടി യു​എ​ഇ​യി​ലേ​ക്ക് യാ​ത്ര വി​ല​ക്കേ​ർ​പെ​ടു​ത്തി. കെ​നി​യ, താ​ൻ​സ​നി​യ, ഇ​ത്യോ​പ്യ, നൈ​ജീ​രി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ യാ​ത്രി​ക​ർ​ക്കാ​ണ് വി​ല​ക്ക്. ഇ​തോ​ടെ വി​ല​ക്കേ​ർ​പെ​ടു​ത്തി​യ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളു​ടെ എ​ണ്ണം 11 ആ​യി. ഡി​സം​ബ​ർ 25ന് ​രാ​ത്രി 7.30 മു​ത​ൽ വി​ല​ക്ക് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു. ഈ ​രാ​ജ്യ​ങ്ങ​ളി​ൽ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം വ്യാ​പ​ക​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. നേ​ര​ത്തെ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ന​മീ​ബി​യ, ല​സൂ​ട്ടു, എ​സ്വാ​റ്റീ​നി, സിം​ബാബ്‌വേ, ബോ​ട്സ്വാ​ന, മൊ​സാം​ബി​ക് എ​ന്നി​വി​ട​ങ്ങ​ളി​ലെ […]

Continue Reading

ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണംകെടുത്തി ഹിന്ദുത്വ പ്രവര്‍ത്തകര്‍; മുസ്‌ലിങ്ങളെ കൊല്ലാനുള്ള ഹിന്ദുയുവവാഹിനിയുടെ ആഹ്വാനത്തിനെതിരെ ടെന്നീസ് ഇതിഹാസം മര്‍ട്ടിന നവരത്തിലോവ

ന്യൂദല്‍ഹി: തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകര്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടത്തിയ വിദ്വേഷ പ്രസംഗത്തിനെ വിമര്‍ശിച്ച് ടെന്നീസ് ഇതിഹാസം മര്‍ട്ടിന നവരത്തിലോവ. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെങ്കില്‍ മുസ് ലിങ്ങള്‍ക്കെതിരെ പോരാടുകയും കൊല്ലുകയും ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യണമെന്നുള്‍പ്പെടെ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ നടത്തിയ ആഹ്വാനത്തിന്റെ വീഡിയോ പങ്കുവെച്ചാണ് മര്‍ട്ടിനയുടെ വിമര്‍ശനം. ഈ നടക്കുന്നതൊക്കെ എന്താണെന്ന് അവര്‍ ട്വീറ്റ് ചെയ്തു. ഹിന്ദു യുവവാഹിനിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരുന്നുണ്ട്. മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്യണമെന്നും ആയുധം കൊണ്ട് നേരിടണമെന്നും ആഹ്വനം ചെയ്യുന്ന വീഡിയോ സോഷ്യല്‍ […]

Continue Reading

ഇന്ത്യക്കാരുടെ ഇഷ്ട വിനോദ കേന്ദ്രമായി അബുദാബി; ഏറ്റവും കൂടുതൽ യാത്ര ചെയ്തതും യുഎഇയിലേക്ക്

അബുദാബി• ഇന്ത്യക്കാരുടെ ഇഷ്ട വിനോദ കേന്ദ്രമായി അബുദാബി തുടരുന്നു. ഈ വർഷം ആദ്യപാദത്തിൽ 3,14,495 ഇന്ത്യക്കാരാണു ടൂറിസ്റ്റ് വീസയിൽ അബുദാബിയിലെത്തിയത്. ലോക രാജ്യങ്ങളിൽ യുഎഇയിലേക്കാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ യാത്ര ചെയ്യുന്നതെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യ–യുഎഇ സെക്ടറിൽ 2020നെക്കാൾ 50% വർധന രേഖപ്പെടുത്തി. കഴിഞ്ഞ വർഷം മാർച്ചിൽ രാജ്യാന്തര യാത്രാവിലക്ക് വന്നതോടെ വിദേശത്തേക്കുള്ള ഇന്ത്യക്കാരുടെ ഒഴുക്കു കുറഞ്ഞു. അതിനുശേഷം എയർബബ്ൾ കരാർ പ്രകാരം സർവീസ് തുടരുന്നു. ഡിസംബർ 15ന് യാത്രാവിലക്ക് ഇന്ത്യ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ […]

Continue Reading

ഒമിക്രോൺ ഭീതി; അടുത്ത നാലാഴ്ചയിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിങ്ങ് നിർത്തി സിംഗപ്പൂർ

ക്രിസ്തുമസും പുതുവർഷമാഘോഷിക്കാൻ സിംഗപ്പൂരിലേക്ക് പറക്കാനൊരുങ്ങുന്നവർക്ക് തിരിച്ചടി. ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ള പുതിയ വിമാനടിക്കറ്റ് ബുക്കിങ്ങ് നിർത്തി സിംഗപ്പൂർ. ലോകമെമ്പാടും വർധിച്ചുവരുന്ന ഒമിക്രോൺ കേസുകളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. സിംഗപ്പൂരിലേക്ക് വരുന്ന വാക്‌സിനേറ്റഡ് ട്രാവൽ ലെയ്ൻ (വിടിഎൽ) വിമാനങ്ങളുടെ ടിക്കറ്റ് വിൽപ്പനയാണ് സിംഗപ്പൂരിലെ സിവിൽ ഏവിയേഷൻ അതോറിറ്റി നിർത്തുന്നത്. ക്വാറന്റൈൻ ഫ്രീ ട്രാവൽ പ്രോഗ്രാമിന്റെ കീഴിലുള്ള അധികൃതരാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ഓസ്ട്രേലിയ, ഇന്ത്യ, മലേഷ്യ, ബ്രിട്ടൻ, യു.എസ് തുടങ്ങി 24 ഓളം രാജ്യങ്ങളിൽ […]

Continue Reading

ഇബ്രാഹിം ഹാജി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

ദുബായ്; അന്തരിച്ച വ്യവസായ പ്രമുഖനും വിദ്യാഭ്യാസ ജീവകാരുണ്യ മത സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ ഡോക്ടർ പി.എ. ഇബ്രാഹിം ഹാജിയുടെ നിര്യാണത്തിൽ ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ചിന്റെ അഭിമുഘ്യത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. ഇ.സി.എച്ചിന്റെ പുതിയ ആസ്ഥാനമായ അൽ തവാറിലെ കോസ്റ്റൽ ബിൽഡിങ്ങിൽ നടന്ന ചടങ്ങിൽ സി.ഇ.ഓ ഇഖ്ബാൽ മാർക്കോണി ചടങ്ങ് ഉദ്ഘടനം ചെയ്തു. എമിറേറ്റ്സ് പി.ആർ.ഓ അസോസിയേഷൻ പ്രസിഡന്റ് അംജദ് മജീദ് , ഫാരിസ് ഫൈസൽ , പി.എം അബ്ദുറഹ്മാൻ , ജംഷാദ് അലി എന്നിവർ […]

Continue Reading