സൗദിയിൽ അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് വാക്സിനേഷൻ ആരംഭിച്ചു

സൗദിയിൽ അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികൾക്കും വാക്സിനേഷൻ ആരംഭിച്ചു. 12 വയസ്സിന് മുകളിലുള്ളവർക്കായിരുന്നു സൗദിയിൽ ഇത് വരെ വാക്സിൻ നൽകിയിരുന്നത്. ഇന്ന് മുതൽ അഞ്ച് മുതൽ 11 വയസ്സ് വരെയുള്ള കുട്ടികൾക്കും വാക്സിനേഷൻ ആരംഭിച്ചിരിക്കുകയാണ്. വൈറസ് ബാധയേൽക്കാൻ സാധ്യതയുള്ള കുട്ടികൾക്ക് മുൻഗണന നൽകുന്നുണ്ട്. വാക്സിനേഷൻ സെന്ററുകളിൽ കുട്ടികളെ ആകർഷിക്കുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങളൊരുക്കി. വിമാനത്താവളങ്ങളിലും കുട്ടികൾക്കായി പ്രത്യേക വാക്സിനേഷൻ കൗണ്ടറുകൾ പ്രവർത്തനമാരംഭിച്ചു. ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 20 റൂമുകളാണ് കുട്ടികൾക്ക് മാത്രമായി ക്രമീകരിച്ചിട്ടുള്ളത്. അഞ്ചു […]

Continue Reading

ഇനി 10 ദിവസത്തേക്ക് ചിരിയും ആഘോഷവും വേണ്ട; വിചിത്ര ഉത്തരവുമായി ഉത്തര കൊറിയ

ഉത്തര കൊറിയയുടെ പരമോന്നത നേതാവായിരുന്ന കിം ജോങ് ഇല്ലിന്‍റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഉത്തര കൊറിയ. ഡിസംബര്‍ 17നാണ് കിമ്മിന്‍റെ ചരമവാര്‍ഷികം. അന്ന് മുതല്‍ 10 ദിവസത്തേക്ക് ചിരിക്കരുതെന്നാണ് പൊതുജനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്. ചിരിക്കു മാത്രമല്ല വിലക്ക്. മദ്യപിക്കുന്നതിനും പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിനും ഒഴിവുസമയങ്ങളില്‍ വിനോദത്തില്‍ ഏര്‍പ്പെടുത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അതിർത്തി നഗരമായ സിനുയിജുവിലെ താമസക്കാരൻ റേഡിയോ ഫ്രീ ഏഷ്യയോട് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. 10 ദിവസത്തെ ദുഃഖാചരണത്തിനിടയില്‍ നിരോധനം ലംഘിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങൾ […]

Continue Reading

ഒമിക്രോണ്‍ ബാധിച്ച് ആദ്യ മരണം; ജാഗ്രത ശക്തമാക്കി ബ്രിട്ടന്‍

ലോകത്ത് ഒമിക്രോണ്‍ ബാധിച്ചുളള ആദ്യ മരണം ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന രോഗി മരിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിതിന് ശേഷം ആദ്യമായാണ് ലോകത്ത് മരണം സ്ഥിരീകരിക്കുന്നത്.മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.ബ്രിട്ടനില്‍ ഏകദേശം 3137 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകിരിച്ചിട്ടുളളത്. ജാഗ്രത മുന്‍നിര്‍ത്തി 18വയസിന് മുകളിലുളള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. രോഗം വ്യാപനം തടയാന്‍ […]

Continue Reading

വിശ്വസുന്ദരി പട്ടം ഇന്ത്യയുടെ ഹർണാസ് സന്ധുവിന്

ഇന്ത്യയുടെ ഹർണാസ് സന്ധുവിനെ വിശ്വസുന്ദരിയായി തെരഞ്ഞെടുത്തു. സുസ്മിത സെന്നിനും ലാറാ ദത്തയ്ക്കും ശേഷം 2021 ലാണ് വിശ്വസുന്ദരി പട്ടം ഇന്ത്യയിലേക്ക് വീണ്ടും എത്തുന്നത്. പഞ്ചാബ് സ്വദേശിയാണ് ഹർണാസ്. 21 വർഷത്തിന് ശേഷമാണ് ഇന്ത്യൻ സ്വദേശിനിക്ക് വിശ്വസുന്ദരി പട്ടം ലഭിക്കുന്നത്. ഇസ്രായേലിൽ നടന്ന മത്സരത്തിൽ പരാഗ്വേയെയും ദക്ഷിണാഫ്രിക്കയേയും തള്ളിയാണ് ഇന്ത്യ പദവി സ്വന്തമാക്കിയത്.

Continue Reading

യു .എ.ഇ ഇയർ ഓഫ് ഫിഫ്‌റ്റിയത് പ്രൈഡ് ഓഫ് ഇന്ത്യ പുരസ്‍കാരം ഡോ പി.എ.ഇബ്റാഹിം ഹാജിക്കും കെ.വി.ആർ കുഞ്ഞിരാമൻ നായർക്കും സമ്മാനിച്ചു

ദുബായ്; യു.എ.ഇ യുടെ അമ്പതാമത് സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രൈഡ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഇയർ ഓഫ് ഫിഫ്‌റ്റിയത് പ്രൈഡ് ഓഫ് ഇന്ത്യ പുരസ്‌കാരങ്ങൾ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് കോ ചെയര്മാന് പി.എ ഇബ്രാഹിം ഹാജിക്കും , കെ.വി.ആർ ഗ്രൂപ് ചെയര്മാന് കുഞ്ഞിരാമൻ നായർക്കും സമ്മാനിച്ചു . ദുബായ് അൽ ഖൂരി സ്കൈ ഗാർഡൻസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ , ലൈഫ് ടൈം അചീവ്മെന്റ് പുരസ്‌കാരം പി.എ.ഇബ്രാഹിം ഹാജിയും , ഹ്യുമാനിറ്റേറിയൻ വിഭാഗത്തിൽ കെ.വി.ആർ […]

Continue Reading

ലോകത്തെ ആദ്യ കടലാസ് രഹിത സർക്കാറായി ദുബൈ

ലോകത്തിലെ ആദ്യത്തെ കടലാസ് രഹിത സർക്കാരെന്ന പകിട്ട് സ്വന്തമാക്കി​ ദുബൈ. 2021 ഡിസംബർ 12ന് ശേഷം ദുബൈയിലെ സർക്കാർ ഓഫിസുകളിൽ പേപ്പർ ഉപയോഗിക്കില്ല എന്ന്​ ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം മൂന്ന്​​ വർഷം മുമ്പ് നൽകിയ ഉറപ്പാണ്​ ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്​. ഇനിമുതൽ സർക്കാർ ഓഫിസുകളിലെ എല്ലാ പ്രവർത്തനവും ഓൺലൈൻ വഴി മാത്രമായിരിക്കും. 2018ലാണ്​ ശൈഖ്​ ഹംദാൻ പദ്ധതി പ്രഖ്യാപിച്ചത്​.അന്ന്​ മുതൽ സർക്കാർ ഓഫിസുകളിലെ പേപ്പർ […]

Continue Reading

രൂപയ്ക്ക് മൂല്യതകർച്ച; നാട്ടിലേക്ക് പണമയക്കാൻ പ്രവാസികളുടെ തിരക്ക്‌

ഇന്ത്യൻ രൂപയുടെ മൂല്യ തകർച്ച പ്രവാസികൾക്ക് നേട്ടമായി. സൗദി റിയാലിന് 19 രൂപ 93 പൈസ വരെയാണ് ഇന്ന് ലഭിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം താഴോട്ടാണ്. സൗദി റിയാലിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം രണ്ട് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് അന്താരാഷ്ട്ര വിപണിയിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം താഴോട്ട് പോയികൊണ്ടിരിക്കുകയാണ്. ഇതോടെ സൗദിയിലെ വിവിധ ബാങ്കുകളിൽ കഴിഞ്ഞ മൂന്ന് ദിവസമായി ഒരു റിയാലിന് 19 […]

Continue Reading

അന്താരാഷ്​ട്ര വിമാനസർവീസ്​ വിലക്ക്​ വീണ്ടും നീട്ടി

ന്യൂഡൽഹി: കോവിഡിനെ തുടർന്ന്​ ഏർപ്പെടുത്തിയ അന്താരാഷ്​ട്ര വിമാനങ്ങളുടെ വിലക്ക്​ ജനുവരി 31 വരെ നീട്ടി. വ്യോമയാന മന്ത്രാലയമാണ്​ ഇക്കാര്യം അറിയിച്ചത്​.ഇന്‍റർനാഷണൽ കാർഗോ വിമാനങ്ങൾക്ക്​ വിലക്ക്​ ബാധകമാവില്ല. പ്രത്യേക വിമാനങ്ങൾക്കും സർവീസ്​ നടത്താമെന്ന്​ വ്യോമയാന മന്ത്രാലയം അറിയിച്ചു. ഒമിക്രോൺ ഭീതിയുടെ കൂടി പശ്​ചാത്തലത്തിലാണ്​ വിമാനവിലക്ക്​ നീട്ടിയത്​. നേരത്തെ ഡിസംബർ 15 മുതൽ അന്താരാഷ്​ട്ര വിമാന സർവീസുകൾ പുനഃരാരംഭിക്കുമെന്ന്​ കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. നവംബർ 26ന്​ ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കുകയും ചെയ്​തിരുന്നു . എന്നാൽ, ഒമിക്രോൺ ഭീതി പടർന്നതോടെ തീരുമാനത്തിൽ നിന്ന്​ […]

Continue Reading

ജീവനക്കാർക്ക് 1.2 ലക്ഷം രൂപ അധിക ബോണസ് പ്രഖ്യാപിച്ച് ഗൂഗിൾ

ആഗോള ടെക് ഭീമനായ ഗൂഗിൾ (ആൽഫബെറ്റ്)ലോകമെമ്പാടുമുള്ള ജീവനക്കാർക്ക് 1.2 ലക്ഷം രൂപ അധിക ബോണസ് പ്രഖ്യാപിച്ചു. 1600 ഡോളറോ അവരവരുടെ രാജ്യത്തെ അതിന് തത്തുല്യമായ തുകയോ ആണ് നൽകുക. കോവിഡ് സമയത്ത് ജീവനക്കാർക്ക് അനുവദിച്ച വർക്ക് ഫ്രം ഹോം അലവൻസിനും ക്ഷേമ ബോണസിനും പുറമെയാണ് അധിക ബോണസ് പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനിയുടെ ഇന്റേൺസ് അടക്കം മുഴുവൻ ജീവനക്കാർക്കും ബോണസ് ലഭിക്കും. അധിക ബോണസിനായി മൊത്തം എത്ര തുക ചെലവാകുമെന്നത് സംബന്ധിച്ച വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Continue Reading

ഇന്നൊരു പ്രധാനപ്പെട്ട ഡ്യൂട്ടി ഉണ്ട് അമ്മേ; പ്രദീപിന്‍റെ അവസാന ഫോണ്‍ കോളിന്‍റെ ഓര്‍മയില്‍ കുടുംബം

രാജ്യം മുഴുവനും ഒരു വലിയ ദുരന്തത്തിന്‍റെ ഞെട്ടലിലാണ്. കുനൂരിലുണ്ടായ ഹെലികോപ്ടര്‍ അപകടം അത്രമേല്‍ രാജ്യത്തെ തളര്‍ത്തിക്കളഞ്ഞു. കേരളത്തെ സംബന്ധിച്ചിടത്തോളം ആ ദുഃഖത്തിന് ആഴമേറും. ദുരന്തത്തില്‍ മരിച്ച വ്യോമസേന അസിസ്റ്റന്‍റ് വാറണ്ട് ഓഫീസർ പ്രദീപ്‌ അറയ്ക്കൽ തൃശൂര്‍ പൊന്നൂക്കര സ്വദേശിയാണ്. പ്രദീപിന്‍റെ അപ്രതീക്ഷിത വിയോഗത്തില്‍ തേങ്ങുകയാണ് നാട്. ഒരു പ്രധാനപ്പെട്ട ഡ്യൂട്ടി ഉണ്ടെന്ന് പറഞ്ഞ് വിളിച്ച പ്രദീപിന്‍റെ അവസാന ഫോണ്‍ കോളിനെക്കുറിച്ച് ഓര്‍ക്കുകയാണ് കുടുംബം.പൊന്നൂക്കര മൈമ്പുള്ളി ക്ഷേത്രത്തിന് സമീപം അറക്കല്‍ വീട്ടില്‍ രാധാക്യഷ്ണന്‍റെ മൂത്ത മകനാണ് പ്രദീപ് (37). […]

Continue Reading