കുവൈറ്റിലും ഒമിക്രോൺ; ആശങ്കയിൽ പ്രവാസ ലോകം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കൊവിഡ് വൈറസിന്റ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. കുവൈറ്റ് ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആഫ്രിക്കയിൽ നിന്നെത്തിയ വ്യക്തിക്കാണ് കൊവി‍ഡ് വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളുടെ വ്യക്തി വിവരങ്ങൾ ലഭ്യമായിട്ടില്ല. കുവൈറ്റ് പൗരനാണോയെന്നും സ്ഥിരീകരണമില്ല. രാജ്യത്ത് ആഫ്രിക്കൻ രാജ്യത്ത് നിന്നെത്തിയ ഒരാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്‍ദുല്ല അൽ സനദ് പറഞ്ഞു. ഇയാൾ രണ്ട് ഡോസ് വാക്സിൻ സ്ഥിരീകരിച്ചുവെന്നത് ആശങ്കയുളവാക്കുന്നതാണ്. രാജ്യത്തെ മെ‍ഡിക്കൽ പ്രോട്ടോകോൾ പ്രകാരം ഇയാളെ ക്വാറന്റീൻ ചെയ്തിരിക്കുകയാണ്. ആവശ്യമായ […]

Continue Reading

രണ്ടാം ടെസ്റ്റിൽ 372 റൺസ്​ ജയം; കിവികളെ തകർത്ത്​ ഇന്ത്യക്ക്​ പരമ്പര

ന്യൂസിലൻഡിനെതിരായ ടെസ്റ്റ്​ പരമ്പര ഇന്ത്യക്ക്​​. മുംബൈ ടെസ്റ്റിൽ​ 372 റൺസിന്‍റെ മിന്നും ജയത്തോടെയാണ്​​ ഇന്ത്യ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര 1-0ത്തിന്​ സ്വന്തമാക്കിയത്​. രണ്ടാം ഇന്നിങ്​സിൽ കിവികൾ 167 റൺസിന്​ പുറത്താവുകയായിരുന്നു.

Continue Reading

കോവിഡ് വന്നവർക്ക് ഒമിക്രോൺ വകഭേദം ബാധിക്കാനുള്ള സാധ്യത മൂന്നിരട്ടിയെന്ന് പഠനം

ജോഹന്നസ്ബർഗ്: ഒരിക്കൽ കോവിഡ് ബാധിച്ചവർക്ക് ഒമിക്രോൺ വകഭേദം ബാധിക്കാനുള്ള സാധ്യത മൂന്നിരട്ടിയെന്ന് ഇതുസംബന്ധിച്ച പ്രാഥമിക പഠനം. ഡെൽറ്റ, ബീറ്റ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് മൂന്നിരട്ടി വ്യാപനശേഷി കൂടുതലാണെന്ന് ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തു നിന്ന് ശേഖരിച്ച ഒമിക്രോൺ സാമ്പിളുകൾ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തിയത്. പഠനം മെഡിക്കൽ പ്രിപ്രിന്റ് സർവറിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. എന്നാൽ വിദഗ്ധരുടെ മേൽനോട്ട പരിശോധനയ്ക്ക് വിധേയമായിട്ടില്ല. ദക്ഷിണാഫ്രിക്കയില്‍ നവംബർ 27 വരെ 28 ലക്ഷം കോവിഡ് ബാധിതരിൽ 35670 പേർക്ക് […]

Continue Reading

യു.എ.ഇയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു

ദുബൈ: കോവിഡി​െൻറ ​വകഭേദം വന്ന ഒമിക്രോൺ വൈറസ്​ യു.എ.ഇയിൽ സ്​ഥിരീകരിച്ചു.ആരോഗ്യ, രോഗ പ്രതിരോധ മന്ത്രാലയമാണ്​ ഇക്കാര്യം അറിയിച്ചത്​. ആഫ്രിക്കയിൽ നിന്നെത്തിയ സ്​ത്രീക്കാണ്​​ രോഗം സ്​ഥിരീകരിച്ചത്​.ഇവർ രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ചിരുന്നു. ഇവരെ ഐസോലേഷനിലേക്ക്​ മാറ്റി. ​ഇവർക്ക്​ രോഗലക്ഷണങ്ങളൊന്നുമില്ല. ഇവരുമായി സമ്പർക്കം പുലർത്തിയവരെയും ഐസോലേഷനിലാക്കിയിട്ടുണ്ട്​. ഇവരെ നിരീക്ഷിച്ച്​ വരുകയാണ്​. ആവശ്യമായ മുൻകരുതൽ എടുത്തിട്ടുണ്ടെന്നും ബൂസ്​റ്റർ ഡോസ്​ ഉൾപെടെ എല്ലാവരും വാക്​സിനെടുക്കണമെന്നും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ബുധനാഴ്​ച സൗദിയിലും ഒമിക്രോൺ സ്​ഥിരീകരിച്ചിരുന്നു.

Continue Reading

ഇറ്റലിയോ പോർച്ചുഗലോ? ഖത്തർ ലോകകപ്പിനെത്തുക രണ്ടിലൊരു ടീം മാത്രം

ഖത്തർ ലോകകപ്പ് യോഗ്യതയ്ക്കുള്ള യൂറോപ്യൻ പ്ലേഓഫിൽ പോർച്ചുഗലും ഇറ്റലിയും ഒരേ ഗ്രൂപ്പിൽ. ഇരു ടീമുകളിൽ നിന്നും ഒരു ടീം മാത്രമാകും ലോകകപ്പിന് യോഗ്യത നേടുക. ഒന്നുകിൽ യൂറോ ജേതാക്കളായ അസൂറിപ്പട. അല്ലങ്കിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പറങ്കിപ്പട. ഇവയിൽ ഏതെങ്കിലും ഒന്ന് മാത്രമാകും ഖത്തർ ലോകകപ്പിൽ പന്ത് തട്ടുക. യൂറോപ്പിൽ നിന്നും ബാക്കിയുള്ള മൂന്ന് സ്ഥാനങ്ങൾക്കായുള്ള പ്ലേഓഫ് മത്സരങ്ങളിലാണ് ഇറ്റലിയും പോർച്ചുഗലും ഒരേ ഗ്രൂപ്പിൽ ഇടം പിടിച്ചത്.

Continue Reading

ഇന്ത്യയിൽ നിന്നുള്ള യാത്രാ വിലക്ക് നീക്കി സൗദി അറേബ്യ

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ യാത്രാ വിലക്ക് നീക്കി സൗദി അറേബ്യ. ഡിസംബർ 1 മുതൽ ഇന്ത്യക്കാർക്ക് സൗദിയിലേക്ക് നേരിട്ട് യാത്ര ചെയ്യാം. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ യാത്രാ വിലക്കാണ് നീക്കിയത്. സൗദി അറേബ്യയിൽ കൊവിഡ് വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയാണ് ഭരണകൂടം. ഇളവുകളുടെ ഭാഗമായി പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കേണ്ട എന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. സാമൂഹിക അകലം പാലിക്കണമെന്നും നിർബന്ധമില്ല.

Continue Reading

18നും 50നും ഇടയിൽ പ്രായമുള്ള വിദേശ തീർത്ഥാടകർക്ക് മാത്രം ഉംറക്ക് അനുമതി

റിയാദ്: സൗദി അറേബ്യയിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറക്ക് വരുന്നവരുടെ പ്രായം 18നും 50നും ഇടയിൽ ആയിരിക്കണമെന്ന് ഹജ്ജ് – ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ നിർവഹിക്കാനും മസ്ജിദുൽ ഹറമിൽ നമസ്കരിക്കാനും അനുമതി പത്രം ലഭിക്കാൻ നിശ്ചയിച്ച പ്രായം 18നും 50നും ഇടയിലുമാണെന്ന് മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങളാണ് റിപ്പോർട്ട് ചെയ്തത്.  സൗദി അറേബ്യക്ക് പുറത്ത് നിന്ന് വരാൻ ഉംറ വിസ ലഭിക്കണമെങ്കിൽ അതത് രാജ്യങ്ങളിലെ ഔദ്യോഗിക ട്രാവൽ ഏജൻസികളെ ബന്ധപ്പെടണം. ഈ ഏജൻസികൾക്ക് സൗദിയിലെ ഉംറ […]

Continue Reading

യൂറോപ്പിൽ വീണ്ടും കോവിഡ് പടരുന്നു; ഓസ്ട്രിയയിൽ സമ്പൂർണ ലോക്ഡൗൺ

കോവിഡ് വ്യാപിച്ചതോടെ പടിഞ്ഞാറൻ യൂറോപ്യൻ രാജ്യമായ ഓസ്ട്രിയയിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തുന്നു. അയൽരാജ്യമായ ജർമനിയും ഉടൻ ലോക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. കോവിഡിന്റെ നാലാം തരംഗം വ്യാപിച്ചതോടെ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് ജർമൻ ആരോഗ്യമന്ത്രി ജെൻസ് സ്പാൻ പറഞ്ഞു. സാമൂഹ്യ സമ്പർക്കം കുറക്കണമെന്നും വാക്‌സിനേഷൻ സ്വീകരിച്ചതുകൊണ്ട് മാത്രം കോവിഡിനെ തടഞ്ഞുനിർത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഓസ്ട്രിയൻ ജനതയുടെ മൂന്നിൽ രണ്ടുപേരാണ് ഇതുവരെ വാക്‌സിനേഷൻ സ്വീകരിച്ചത്. പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. യൂറോപ്പിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കോവിഡ് […]

Continue Reading

റോയൽ ചാലഞ്ചേഴ്സിനായി പാഡണിയാൻ ഇനിയില്ല; എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് എ ബി ഡിവില്ലിയേഴ്സ്

കേപ്ടൗണ്‍: മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവും (South Africa) ഐപിഎല്ലില്‍ (IPL) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ (RCB) പ്രധാന ബാറ്ററുമായ എ ബി ഡിവില്ലിയേഴ്‌സ് (AB de Villiers) ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു (Retirement From All Forms of Cricket). സോഷ്യൽ മീഡിയയിലൂടെയാണ് 37കാരനായ താരം വിരമിക്കല്‍ വാര്‍ത്ത ആരാധകരെ അറിയിച്ചത്. 2018 ല്‍ കരിയറില്‍ മികച്ച ഫോമില്‍ തുടരുന്ന സമയത്ത് എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു ഡിവില്ലിയേഴ്‌സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇപ്പോൾ […]

Continue Reading