ലോകത്ത് ഏറ്റവും മലിനീകരണമുള്ള നഗരങ്ങളിൽ ഡൽഹിയും മുംബൈയും

ലോകത്ത് ഏറ്റവും മലിനീകരണമുള്ള നഗരങ്ങളിൽ അഞ്ചാം സ്ഥാനത്ത് ഡൽഹി. തൊട്ടടുത്ത സ്ഥാനം മുംബൈക്കാണ്. കൊൽക്കത്ത എട്ടാം സ്ഥാനത്തുണ്ട്.അന്തരീക്ഷ മലിനീകരണം സംബന്ധിച്ച് ഗവേഷണം നടത്തുന്ന സ്വിസ് വായു ഗുണമേന്മാ ടെക്നോളജി കമ്പനിയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഡൽഹിയിൽ വായുമലിനീകരണം മൂലം സ്കൂളുകൾ അടച്ചിരിക്കെയാണ് വായു മലിനീകരണം രൂക്ഷമായ നഗരങ്ങളുടെ പട്ടിക പുറത്തു വന്നിരിക്കുന്നത്.പാക് നഗരമായ ലാഹോറാണ് ലോകത്ത് ഏറ്റവും മലിനീകരണത്തിനിരയായ നഗരം. റാങ്കിങ്ങിൽ 50 വരെയാണ് നല്ല ശുദ്ധവായു ഉള്ള നഗരങ്ങൾ.101 മുതൽ 150 വരെ ചിലർക്ക് അനാരോഗ്യകരമായിരിക്കും.151-200 […]

Continue Reading

തീരദേശ പോലീസില്‍ ബോട്ട് ജീവനക്കാരെ നിയമിക്കുന്നു

തീരദേശ പോലീസില്‍ ബോട്ട് ജീവനക്കാരെ നിയമിക്കുന്നു കാസര്‍കോട് തളങ്കര തീരദേശ പോലീസ് സ്റ്റേഷനില്‍ ബോട്ട് ഡ്രൈവര്‍, ബോട്ട് സ്രാങ്ക്, ബോട്ട് ലാസ്‌ക്കര്‍, സ്‌പെഷ്യല്‍ മറൈന്‍ ഹോം ഗാര്‍ഡ് എന്നീ തസ്തികകളില്‍ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 29 ന് രാവിലെ 9.30 ന് തളങ്കര കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍. ഇന്ത്യന്‍ നേവി/ കോസ്റ്റ് ഗാര്‍ഡ്/ബിഎസ്ഇഎഫ്/സിആര്‍പിഎഫ്, മുതലായവയോ/ തത്തുല്യമായ സേനാ വിഭാഗങ്ങളില്‍ നിന്നോ വിരമിച്ചവര്‍ക്കും നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവര്‍ക്കും പങ്കെടുക്കാം. 50 വയസ് കവിയരുത്. അപേക്ഷകര്‍ കടലില്‍ […]

Continue Reading

കാസറഗോഡ് ഗവ.കോളേജ് പ്രിൻസിപ്പൽ വിദ്യാർഥിയെ കൊണ്ട് കാലു പിടിപ്പിച്ചതായി പരാതി

കാസർകോട് ഗവ. കോളേജ് പ്രിൻസിപ്പൽ വിദ്യാർഥിയെ കൊണ്ട് കാലു പിടിപ്പിച്ചതായി പരാതിയുമായി എംഎസ്എഫ്. രണ്ടാം വർഷ ബിരുദ വിദ്യാർഥിയെക്കൊണ്ട് മൂന്ന് തവണ കാലു പിടിപ്പിച്ചുവെന്നാണ് പരാതി. കോളേജിൽ നിന്ന് പുറത്താക്കാതിരിക്കണമെങ്കിൽ കാലു പിടിക്കണമെന്ന് പ്രിൻസിപ്പൽ (ഇൻ ചാർജ് ) എം. രമ ആവശ്യപ്പെടുവെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് പറഞ്ഞു. വിദ്യാർഥി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.

Continue Reading

50 ശതമാനത്തിൽ അധികം ആളുകളെ കയറ്റി പ്രദർശനം നടത്തുന്നു; തിയേറ്റർ ഉടമകൾക്ക് എതിരെ പരാതിയുമായി ‘കുറുപ്പ്’ നിർമ്മാതാക്കൾ

തിയേറ്ററുകളിൽ 50 ശതമാനം ആളുകളെ കയറ്റി മാത്രമാണ് പ്രദർശനാനുമതി. എന്നാൽ ഇതും മറികടന്ന് ചില തിയേറ്ററുകൾ കൂടുതൽ ആളുകളെ കയറ്റുന്നു. ഇത് സർക്കാരിനും നിർമ്മാതാക്കൾക്കും നഷ്ടം ഉണ്ടാക്കും. വ്യക്തമായ നടപടികൾ വേണമെന്നാണ് നിർമ്മാതാക്കളുടെ ആവശ്യം. നിർമ്മാതാക്കൾ തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ ഫിയോക് തിയേറ്റർ ഉടമകൾക്ക് കത്ത് നൽകിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ നൽകാൻ തയ്യാറാകണം എന്ന് ഫിയോക്കിന്റെ കത്തിൽ പറയുന്നു.

Continue Reading

പുത്തൻ ഉണർവിൽ ടീം ഇന്ത്യ; ദ്രാവിഡിനും രോഹിത്തിനും കന്നിയങ്കം; ഇന്ത്യ – ന്യൂസിലൻഡ് ആദ്യ ടി20 ഇന്ന്

ടി20 ലോകകപ്പിലെ (ICC T20 World Cup) മങ്ങിയ പ്രകടനത്തിന്റെ നിരാശ മായ്ക്കാൻ ഇന്ത്യൻ ടീം (Team India) കളത്തിലിറങ്ങുന്നു. ന്യൂസിലൻഡിനെതിരായ (New Zealand) പരമ്പരയിൽ പുത്തൻ ഉണർവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. സർവത്ര മാറ്റങ്ങളാണ് ലോകകപ്പിന് ശേഷം ഇന്ത്യ വരുത്തിയത്. പുതിയ പരിശീലകൻ, പുതിയ ക്യാപ്റ്റൻ, യുവതാരങ്ങൾ അടങ്ങുന്ന പുത്തൻ നിര ഇങ്ങനെ പുത്തൻ പ്രതീക്ഷകളുമായാണ് ഇന്ത്യൻ ടീം ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ ഇറങ്ങുക. ജയ്‌പൂരില്‍ വൈകീട്ട് ഏഴിനാണ് മത്സരം. ദ്രാവിഡ് (Rahul Dravid) സ്ഥിരം പരിശീലകനായും […]

Continue Reading

ഇന്ധന നികുതി കുറച്ച് രാജസ്ഥാന്‍; പ്രതിവര്‍ഷം 3800 കോടി നഷ്ടമെന്ന് ഗെഹ്‌ലോട്ട്

ഇന്ധനനികുതി കുറയ്ക്കില്ലെന്ന നിലപാടില്‍ നിന്ന് രാജസ്ഥാന്‍ പിന്നോട്ട്. സംസ്ഥാനത്ത് പെട്രോളിന് 4 രൂപയും ഡീസലിന് 5 രൂപയും എന്ന നിലയില്‍ ഇന്ധന നികുതി കുറയ്ക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. പുതുക്കിയ വില ബുധാനാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി അശോക്  ഗെഹ്‌ലോട്ട് ട്വീറ്റിലൂടെ വ്യക്തമാക്കി. ഇന്ധന നികുതി കുറച്ചതിലൂടെ രാജസ്ഥാനില്‍ വര്‍ഷത്തില്‍ 3800 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാകുമെന്നും അശോക്  ഗെഹ്‌ലോട്ട്  ട്വീറ്റിലൂടെ പറഞ്ഞു. ചൊവ്വാഴ്ച ചേര്‍ന്ന […]

Continue Reading

പള്ളിക്ക് സമീപം ക്രമസമാധാനം തകർക്കാൻ ശ്രമിക്കുകയും ഖത്വീബിനെ അധിക്ഷേപിക്കുകയും ചെയ്തതായി പരാതി; മൂന്ന് പേർ അറസ്റ്റിൽ

പള്ളിക്ക് സമീപം ക്രമസമാധാനം തകർക്കാൻ ശ്രമിക്കുകയും ഖത്വീബിനെ അധിക്ഷേപിക്കുകയും ചെയ്തതെന്ന പരാതിയിൽ മൂന്ന് പേരെ കൊണാജെ പൊലീസ് അറസ്റ്റ് ചെയ്തു. ബണ്ട് വാൾ താലൂക് പരിധിയിലെ ശരൺ (24), വിഗ്നേഷ് (23), ഹർഷിത് (22) എന്നിവരാണ് അറസ്റ്റിലായത്. നവംബർ 14 ഞായറാഴ്ച അർധരാത്രി കുർനാട് സുബ്ബഗുളി താജുൽ ഉലമ ജുമാ മസ്ജിദിന് സമീപത്താണ് സംഭവം നടന്നത്. ഇരുചക്രവാഹനത്തിൽ എത്തിയ പ്രതികൾ മുദ്രാവാക്യം മുഴക്കുകയും ബഹളം വെക്കുകയും ചെയ്തതായി മസ്ജിദ് കമിറ്റി അംഗങ്ങൾ പരാതിപ്പെട്ടു. പള്ളിയിൽ കയറി ഖത്വീബിനെ […]

Continue Reading

ഭാര്യവീട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ യുവതിക്കു ലിഫ്റ്റ് കൊടുത്തു; പിന്നാലെ ആക്രമണം, യുവാവിനെ നടുറോഡില്‍ വെട്ടിക്കൊന്നു! യുവതിയെയും വെട്ടി

തിരുവാരൂര്‍: ബൈക്കില്‍ യുവതിക്കു ലിഫ്റ്റ് കൊടുത്തതിനു തൊട്ടുപിറകെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട് തിരുവാരൂര്‍ കാട്ടൂര്‍ അകതിയൂരെന്ന സ്ഥലത്തെ കുമരേശനെന്ന പൊതുപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. മദ്യക്കടയ്‌ക്കെതിരെ നാട്ടുകാരെ കൂട്ടി സമരം ചെയ്തതാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.കാട്ടൂര്‍ അകതിയെന്നൂരിലെ പൊതുപ്രവര്‍ത്തകനായിരുന്നു കുമരേശന്‍. കഴിഞ്ഞ ദിവസം വൈകിട്ടു കാണൂരെന്ന സ്ഥലത്തെ ഭാര്യവീട്ടിലേക്കു പോകുന്നതിനിടെയായിരുന്നു ആക്രമണം. ആറംഗ സംഘം ഇരുചക്രവാഹനങ്ങളിലെത്തിയാണ് കുമരേശനെ വെട്ടിക്കൊന്നത്. യാത്രക്കിടെ കൈകാണിച്ച യുവതിയ്ക്കു കുമരേശന്‍ ബൈക്കില്‍ ലിഫ്റ്റ് നല്‍കിയിരുന്നു. തൊട്ടുപിന്നാലെയായിരുന്നു ആക്രമണം.ആക്രമണത്തില്‍ യുവതിക്കും വെട്ടേറ്റിട്ടുണ്ട്. സംഭവ സ്ഥലത്തെത്തിയ പോലീസാണ് […]

Continue Reading

കനത്തമഴ തുടരുന്നു; എട്ടുജില്ലകളിൽ യെലോ അലർട്ട് ​

സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. ഇന്ന് എട്ടുജില്ലകളിൽ യെലോ അലർട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ പരക്കെ മഴകിട്ടും. ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട അതിശക്തമഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദവും അറബി കടലിൽ ചക്രവാത ചുഴിയും തുടരുകയാണ്. തമിഴ് നാടിനും കേരളത്തിനും മുകളിൽ ന്യൂനമർദ പാത്തിയും ഉണ്ട്

Continue Reading