ഇരുട്ടടിക്ക് അവസാനമില്ല; ഇന്നും പെട്രോള്‍, ഡീസല്‍ വില കൂട്ടി

രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 104 രൂപ 44 പൈസയായി വര്‍ധിച്ചു. ഡീസലിന് 97 രൂപ 48 പൈസയാണ് ഇന്നത്തെ വില. കോഴിക്കോട് ഡീസൽ വില ലിറ്ററിന് 96 രൂപ 20 പൈസയായി. പെട്രോളിന് 102 രൂപ 89 പൈസയാണ് പുതിയ നിരക്ക്.

Continue Reading

പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി; വിലവര്‍ധന തുടര്‍ച്ചയായ മൂന്നാം ദിവസം

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് 104 രൂപ 38 പൈസയാണ് പെട്രോൾ വില. ഡീസലിന് 95 രൂപ 67 പൈസയുമായി. കോഴിക്കോട് പെട്രോളിന് 102 രൂപ 64 പൈസയായി വില വര്‍ധിച്ചു. ഡീസലിന് 95 രൂപ 88 പൈസയാണ് ഇന്നത്തെ വില. തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് ഇന്ധന വില കൂട്ടിയത്.

Continue Reading

വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് വില വീണ്ടും കുത്തനെ കൂട്ടി

മുംബൈ: വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില വീണ്ടും വര്‍ധിച്ചു. ഓയില്‍-വാതക കമ്പനികള്‍ വാണിജ്യ എല്‍പിജി സിലിണ്ടറിന് 43.50 രൂപയാണ് വര്‍ധിപ്പിച്ചത്. വില വര്‍ധനവ് ഇന്ന് മുതല്‍ നിലവില്‍ വന്നു. ഗാര്‍ഹിക എല്‍പിജിക്ക് വില വര്‍ധിപ്പിച്ചിട്ടില്ല. ദില്ലിയില്‍ ഇനി 19 കിലോ ഭാരമുള്ള വാണിജ്യ സിലിണ്ടറിന് 1736.50 രൂപയായിരിക്കും വില. നേരത്തെ 1693 രൂപയായിരുന്നു. സെപ്റ്റംബര്‍ മുതല്‍ ഇത് രണ്ടാമത്തെ തവണയാണ് വില കൂടുന്നത്. സെപ്റ്റംബര്‍ ഒന്നിനാണ് നേരത്തെ വില വര്‍ധിപ്പിച്ചത്. രണ്ടുതവണയായി 75 രൂപയുടെ വര്‍ധനവുണ്ടായി. വാര്‍ത്താ […]

Continue Reading

പതിവു തെറ്റിയില്ല; ഇന്ധനവില വീണ്ടും കൂട്ടി

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് 104 രൂപ 13 പൈസയുമാണ് പെട്രോൾ വില. ഡീസലിന് 95 രൂപ 35 പൈസയുമായി. കോഴിക്കോട് പെട്രോളിന് 102 രൂപ 39 പൈസയും ഡീസലിന് 95 രൂപ 56 പൈസയുമാണ് ഇന്നത്തെ വില. 

Continue Reading

ഡീസൽ വിലയിൽ വീണ്ടും വർദ്ധനവ്

രാജ്യത്ത് ഡീസൽ വിലയിൽ വീണ്ടും വർദ്ധനവ്. തിങ്കളാഴ്ച 26 പൈസയാണ് ഡീസലിന് കൂടിയത്. പെട്രോൾ വിലയിൽ മാറ്റമില്ല. നിലവിലെ നിരക്ക് പ്രകാരം തിരുവനന്തപുരത്ത് ഡീസലിന് 96.15 രൂപയും എറണാകുളത്ത് 94.20 രൂപയുമാണ്. കോഴിക്കോട് 94.52 രൂപയും. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഡീസലിന് 74 പൈസയാണ് കൂടിയത്. കുറച്ചു നാളുകളായി ഇന്ധന വിലയിൽ മാറ്റമുണ്ടായിരുന്നില്ല. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായ ചാഞ്ചാട്ടങ്ങളോടെ വില വീണ്ടും ഉയരുകയായിരുന്നു. എന്നാൽ രാജ്യത്തെ പെട്രോൾ വില കുറയാതിരിക്കാൻ കാരണം ഇന്ധനവില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ […]

Continue Reading

ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു

ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന. ഒരു ലിറ്റർ ഡീസലിന് 26 പൈസയാണ് കൂട്ടിയത്. പെട്രോൾ വിലയില്‍ മാറ്റമില്ല. കോഴിക്കോട് ഡീസൽ വില 94 രൂപ 46 പൈസയായി. രണ്ട് ദിവസത്തിനിടെ ഡീസലിന് 48 പൈസയാണ് കൂട്ടിയത്. കഴിഞ്ഞ ദിവസം 23 പൈസയുടെ വര്‍ധനവ് ഉണ്ടായിരുന്നു.

Continue Reading

ഡീസല്‍ വില കൂട്ടി, മാറ്റമില്ലാതെ പെട്രോള്‍

ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്തെ ഇന്ധന വിലയില്‍ വര്‍ധന. ഡീസല്‍ വിലയില്‍ 23 പൈസയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ പെട്രോള്‍ വിലയില്‍ മാറ്റമില്ല. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി മാറ്റമില്ലതെ തുടര്‍ന്നിരുന്ന രാജ്യത്തെ ഇന്ധന വിലയിലാണ് ഇന്ന് വര്‍ധന രേഖപ്പെടുത്തിയത്. പെട്രോളിന് ജൂലൈ 17നും ഡീസലിന് ജൂലൈ 15നുമാണ് അവസാനമായി വില വര്‍ധിപ്പിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് 1.25 രൂപയും പെട്രോളിന് 58 പൈസയും കുറയുകയും ചെയ്തിരുന്നു. പുതിയ വില വര്‍ധനയോടെ കൊച്ചി നഗരത്തില്‍ ഡീസലിന് 93.80 രൂപ […]

Continue Reading

‘മെസിയെ പിന്നിലാക്കി ക്രിസ്റ്റ്യാനോ’; ലോകത്തെ ഏറ്റവും പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ താരം

ലോകത്തെ ഏറ്റവും പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫോര്‍ബ്‌സ് പുറത്തു വിട്ട പട്ടികയില്‍ മെസിയെ പിന്തള്ളിയാണ് റൊണാള്‍ഡോ ഒന്നാമതെത്തിയത്. 91.5 മില്യണ്‍ യൂറോയാണ് പോര്‍ച്ചുഗീസ് താരത്തിന്റെ ഈ സീസണിലെ പ്രതിഫലം. യുവന്റെസ് വിട്ട് മാഞ്ചസ്റ്റര്‍ യുണെയ്റ്റഡിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് താരത്തിന്റെ പ്രതിഫലത്തില്‍ വര്‍ധനവുണ്ടായത്. രണ്ടാം സ്ഥാനത്തുള്ള മെസിയുടെ പ്രതിഫലം 80.5 മില്യണ്‍ യൂറോയാണ്. എന്നാല്‍, സ്പാനിഷ് ക്ലബായ ബാര്‍സിലോണ വിട്ട് ഫ്രഞ്ച് ക്ലബായ പാരിസ് സെയ്ന്റ് ജര്‍മനിലെത്തിയ മെസിക്കാണ് അടിസ്ഥാന ശമ്പളം കൂടുതല്‍. 54.94 […]

Continue Reading

ബീച്ചിലും സ്വകാര്യ വാഹനത്തിലും ഉൾപ്പടെ ഇനി മാസ്‌ക് വേണ്ട; പുതിയ നിർദേശവുമായി യുഎഇ

ദുബായ്: രാജ്യത്ത് കോവിഡ് വ്യാപനം കുറയുകയും പൗരന്മാരും വിദേശികളുമടക്കം വാക്‌സിൻ എടുക്കുകയും ചെയ്തതോടെ മാസ്‌ക് ധരിക്കുന്നതിൽ ഇളവുകളുമായി യു എ ഇ. പൊതു സ്ഥലങ്ങളിൽ ചിലയിടങ്ങളിൽ മാസ്‌ക് ഒഴിവാക്കാമെന്ന് യുഎഇ അധികൃതർ അറിയിച്ചു. മാസ്‌ക് പൂർണമായും ഉപേക്ഷിച്ചിട്ടില്ല. ഇനി മുതൽ പൊതു സ്ഥലങ്ങളിൽ വ്യായാമം ചെയ്യുമ്പോൾ മാസ്‌ക് ധരിക്കേണ്ടതില്ല. ഒരേ വീട്ടിലെ അംഗങ്ങൾ സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്യുമ്പോഴും മാസ്‌ക് വേണ്ടെന്ന് ദേശീയ ദുരന്ത നിവാരണ സമിതിയാണ് അറിയിച്ചിരിക്കുന്നത്. ബീച്ച്, നീന്തൽ ക്കുളങ്ങൾ, ഒറ്റക്ക് സന്ദർശിക്കുന്ന സലൂണുകൾ, […]

Continue Reading

ക്രിക്കറ്റ് ആവേശം വീണ്ടും തിരുവനന്തപുരത്തേക്ക്; ഇന്ത്യ-വിന്‍ഡീസ് ടി 20 മത്സരം ഫെബ്രുവരി 20-ന്

തിരുവനന്തപുരത്തേക്കു വീണ്ടും രാജ്യാന്തര ക്രിക്കറ്റിന്റെ ആവേശം. ട്വന്റി 20 ക്രിക്കറ്റ് ലോക കപ്പിനു ശേഷം സ്വന്തം മണ്ണില്‍ ഇന്ത്യ കളിക്കുന്ന പരമ്പരകളുടെ ഫിക്‌സചര്‍ പ്രഖ്യാപിച്ചു ബി.സി.സി.ഐ. വെസ്റ്റിന്‍ഡീസ് , ശ്രീലങ്ക, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്കെതിരേയാണ് ഇന്ത്യ നാട്ടില്‍ പരമ്പരകള്‍ കളിക്കുന്നത്. ഇതില്‍ 14 ട്വന്റി 20 മത്സരങ്ങളും മൂന്ന് ഏക ദിനങ്ങളും നാലു ടെസ്റ്റ് മത്സരങ്ങളും ഉള്‍പ്പെടും. വെസ്റ്റിന്‍ഡീസിനെതിരായ ഒരു ട്വന്റി 20 മത്സരമാണ് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിന് അനുവദിച്ചിരിക്കുന്നത്. മൂന്നു മത്സരങ്ങളുടെ പരമ്പരയിലെ അവസാന […]

Continue Reading