സൗദിയിൽ ബിനാമി ബിസിനസ്: മലയാളികളുടേതുൾപ്പടെ നിരവധി സ്ഥാപനങ്ങൾക്കെതിരെ നടപടി

റിയാദ്: സൗദി പൗരന്റെ പേരിൽ വിദേശികൾ നടത്തുന്ന ബിനാമി ബിസിനസുകൾ ക്കെതിരെ സൗദിയിൽ ശക്തമായ നടപടി. ഇത്തരം സ്ഥാപനങ്ങൾ കണ്ടെത്താനുള്ള വാണിജ്യ മന്ത്രാലയത്തിന്റെ പരിശോധനയിൽ ഈ വർഷം ഇതു വരെ കുടുങ്ങിയത് അറുന്നൂറോളം സ്ഥാപനങ്ങളാണ്. ഈ സ്ഥാപനങ്ങൾക്കെതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു.  മലയാളികൾ നടത്തുന്ന സ്ഥാപനങ്ങൾ വരെ ഇങ്ങനെ ശിക്ഷാ നടപടി നേരിട്ടവയിൽ ഉൾപ്പെടും. നിക്ഷേപക ലൈസൻസ് നേടി മാത്രമേ വിദേശികൾക്ക് രാജ്യത്ത് നിയമാനുസൃതമായി ബിസിനസ് നടത്താൻ അനുവാദമുള്ളൂ. എന്നാൽ പലരും സൗദി […]

Continue Reading

ഇനി പഴയ സന്ദേശങ്ങളും വീണ്ടെടുക്കാനാകില്ല, വാട്‌സാപ്പ് സ്റ്റോറേജിലും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍

അന്വേഷണ, സുരക്ഷാ ഏജൻസികളെ വലച്ച് ചാറ്റുകളുടെ എൻഡ് ടു എൻഡ് എൻക്രിപ്ഷനിൽ ഒന്നുകൂടിപഴുതടയ്ക്കുകയാണ് വാട്സാപ്പ്. ഇനി മുതൽ ബാക്കപ്പ് ചെയ്ത സന്ദേശങ്ങളും സ്റ്റോറേജിൽ നിന്നുംവീണ്ടെടുക്കാനാവില്ല. ഇതിനുവേണ്ടി ചാറ്റുകളുടെ ബാക്കപ്പ് സ്റ്റോറേജിലും എൻഡ് ടു എൻഡ് എൻക്രിപ്ഷൻനടപ്പിലാക്കാൻ തയ്യാറെടുക്കുകയാണ് വാട്സാപ്പ്. വാട്സാപ്പ് സി.ഇ.ഒ. വിൽ കാത്കാർട്ട് ആണ് ട്വിറ്റലൂടെ ഇക്കാര്യംഅറിയിച്ചത്. നിലവിൽ വാട്സാപ്പ് സന്ദേശങ്ങൾ പുറത്ത് നിന്ന് ഒരാൾക്കോ വാട്സാപ്പിനോ കാണാൻകഴിയില്ലെങ്കിലും സ്റ്റോറേജിൽ നിന്ന് ഇത് വീണ്ടെടുക്കാൻ കഴിയുമായിരുന്നു. സ്റ്റോറേജിലും എൻഡ് ടു എൻഡ്എൻക്രിപ്ഷൻ നടപ്പിലാക്കുന്നത് അന്വേഷണ ഏജൻസികൾക്കും സർക്കാരുകൾക്കും തിരിച്ചടിയാവും. ഒരു പാസ്വേർഡ് സംവിധാനത്തിലൂടെയാകും പുതിയ എൻക്രിപ്ഷൻ നടപ്പിലാക്കുക. നിലവിൽ വാട്സാപ്പ്ചാറ്റുകൾ ഗൂഗിൾ ഡ്രൈവിലോ മറ്റ് എവിടെയെങ്കിലുമോ സ്റ്റോർ ചെയ്യാനുള്ള സംവിധാനം ആൻഡ്രോയിഡ്ഫോണുകളിൽ ലഭ്യമാണ്. ഐ ഫോൺ ഉപയോക്താക്കൾക്ക് ഐ ക്ലൗഡിലും ഇതിനുള്ള ഓപഷൻ ലഭ്യമാണ് പുതിയ സർവീസ് ലോഞ്ചിനിടെ കേസന്വേഷണങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇത്തിരിച്ചടിയാകുന്നതിനേക്കുറിച്ച് വാട്സാപ്പ് സി.ഇ.ഒ പറഞ്ഞത് ഇത്തരം കാര്യങ്ങളിലെ സുരക്ഷ എല്ലാ മേഖലയിലുംപ്രധാനമാണ്, കാരണം സ്മാർട് ഫോണുകളും ഡിവൈസുകളും മനുഷ്യന് ഇന്ന് അത്രത്തോളംപ്രാധാന്യമുള്ളതാണെന്നാണ്. ചില രാജ്യങ്ങൾ ഇത്രയും സുരക്ഷ ഏർപ്പെടുത്തുന്നതിനെ എതിർക്കുന്നുണ്ട്. എന്നാൽ ഉപയോക്താവിന്റെ വിവരങ്ങൾക്ക് സുരക്ഷ നൽകുക എന്നതാണ് കമ്പനിയെ സംബന്ധിച്ച്പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാറ്റ് ബാക്ക്അപ്പ് ചെയ്യുന്നതിൽ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ നടപ്പിലാക്കുന്നതിലൂടെ മീഡിയ, ചാറ്റുകൾഎന്നിവ ഗൂഗിൾ ഡ്രൈവ്സ ഐ ക്ലൗഡ് എന്നിവിടങ്ങളിൽ നിന്ന് വീണ്ടെടുക്കാൻ കഴിയില്ല. ഒരു എൻക്രിപ്ഷൻകീയുടേയോ പാസ് വേർഡിന്റെയോ സഹായത്തോടെ ഈ സേവനം ഉപയോക്താവിന് ലഭ്യമാകും. പുതിയസർവീസ് നടപ്പിലാക്കുന്നത് വർഷങ്ങൾ നീണ്ട പരിശ്രമത്തിന്റെ ഭാഗമായിട്ടാണ്. ആൻഡ്രോയിഡിലുംഐ.ഒ.എസിലും ഉപയോഗിക്കാൻ കഴിയുന്ന ഒരു പുതിയ സംവിധാനമാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്. ഇന്ത്യയിൽ 53 കോടി ഉപയോക്താക്കളാണ് വാട്സാപ്പിനുള്ളത്. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയത്തിൽപറയുന്നത് അനുസരിച്ച് സന്ദേശങ്ങളുടെ ഉറവിടം വ്യക്തമാക്കണമെന്ന ആവശ്യത്തിനെതിരെ വാട്സാപ്പ് ഡൽഹിഹൈക്കോടതിയെ സമീപിച്ചിരുന്നു. വാട്സാപ്പ് സന്ദേശങ്ങളുടെ ഉറവിടം വ്യക്താമാക്കണമെന്നാണ് കേന്ദ്രസർക്കാർ അന്ന് ആവശ്യപ്പെട്ടതെങ്കിലും ഇത് തങ്ങളുടെ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ പോളിസിക്ക്വിരുദ്ധമാണെന്നാണ് വാട്സാപ്പ് പ്രതികരിച്ചത്.

Continue Reading

സൗദിയിലേക്ക് നേരിട്ട് എല്ലാവർക്കും മടങ്ങുന്ന കാര്യത്തിൽ തീരുമാനമായില്ല; നവംബർ 30 വരെ ഇഖാമയും റീഎൻട്രിയും സൗജന്യമായി നീട്ടും

സൗദിയിലേക്ക് യാത്രാ വിലക്കുള്ള രാജ്യക്കാർക്ക് താമസ രേഖയും വിസാ കാലാവധിയും നീട്ടി നൽകാൻസൽമാൻ രാജാവ് വീണ്ടും ഉത്തരവിട്ടു. നവമ്പർ മുപ്പത് വരെയാണ് കാലാവധി നീട്ടുക. ഇതോടെ ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് മടങ്ങാനാകാത്തവർക്ക് ഇഖാമയും, റീ എൻട്രി വിസയും സന്ദർശകവിസയും കാലാവധി സൗജന്യമായി നീട്ടിക്കിട്ടും. യാത്രവിലക്ക് മൂലം സൗദിയിലേക്ക് തിരിച്ച് വരാൻ സാധിക്കാത്തവരുടെ ഇഖാമ, എക്സിറ്റ്-റീ എൻട്രി, വിസിറ്റ്വിസ എന്നിവയാണ് കാലാവധി നീട്ടി നൽകുക. നിലവിൽ സെപ്തംബർ വരെ നീട്ടി ലഭിച്ചവർക്കുംലഭിക്കാത്തവർക്കും ഇതിന്റെ ഗുണം ലഭിക്കും.  സൗദി ഭരണാധികാരി സൽമാൻ രാജാവാണ് ഇതിനുള്ള ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ പാസ്പോർട്ട്വിഭാഗം വരും ദിനങ്ങലിൽ ഇതിന്റെ നടപടിയാരംഭിക്കും.  സൗജന്യമായാണ് വിസകളും റീ എൻട്രി കാലാവധിയും നീട്ടുക. മലയാളികളുൾപ്പെടെ നിരവധി പ്രവാസികൾക്ക്ഇതാശ്വാസമാകും. ഇതിനുള്ള ചിലവും സൗദി സർക്കാർ വഹിക്കും. സന്ദർശന വിസ നേടിയവർക്കും വിസാ കാലാവധി ദീർഘിപ്പിച്ച് നൽകും. വിസാ കാലാവധി പുതുക്കിയിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നതിനായി മുഖീം ഡോട്ട് എസ്.എ എന്ന പോർട്ടിലിൽനിന്നും വിസ വാലിഡിറ്റി എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇഖാമ നമ്പറും അനുബന്ധ വിവരങ്ങളും നൽകിയാൽമതി. അബ്ഷിർ വഴിയും കാലാവധി പരിശോധിക്കാം. നിലവിൽ സൗദിയിൽ നിന്നും രണ്ട് ഡോസ് വാക്സിനെടുത്തവർക്കാണ് നേരിട്ട് സൗദിയിലേക്ക് മടങ്ങാൻഅനുമതി. ബാക്കിയുള്ളവർ സൗദിയിലേക്ക് പ്രവേശിക്കുന്നതിന് 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കണം.

Continue Reading

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു: സഞ്ജു പുറത്ത്

ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു വി സാംസണിന് ടീമിലിടം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും താരത്തെ പരിഗണിച്ചില്ല. 15 അംഗ ടീമിനെയും മൂന്ന് അംഗ റിസര്‍വ് ടീമിനെയുമാണ് പ്രഖ്യാപിച്ചത്. വിരാട് കോഹ്‌ലി ക്യാപ്റ്റനും രോഹിത് ശര്‍മ വൈസ് ക്യാപ്റ്റനുമായി തുടരും. മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയെ ടീമിന്റെ ഉപദേശകനായും നിയമിച്ചു. നിശ്ചിത ഓവര്‍ ടീമിന് ഏറെ നാളായി പുറത്തുള്ള ആര്‍. അശ്വിന്‍ ട്വന്റി 20 ടീമില്‍ ഇടംപിടിച്ചു. ടീം: വിരാട് […]

Continue Reading

ഇന്ധന വിലവർധനയ്ക്ക് കാരണം താലിബാൻ; കർണാടകയിലെ ബിജെപി എംഎൽഎ

രാജ്യത്തെ ഇന്ധന വിലവർധനയ്ക്ക് കാരണം താലിബാനെന്ന് ബിജെപി എംഎൽഎ. കർണാടക ഹൂബ്ലി-ധർവാദ് വെസ്റ്റ് നിയോജക മണ്ഡലത്തിലെ എം-എൽഎ അരവിന്ദ് ബെല്ലാദ് ആണ് ഇന്ത്യയിലെ പെട്രോൾ, ഡീസൽ, പാചകവാതക വിലയ്ക്ക് കാരണം താലിബാനാണെന്ന അവകാശവാദവുമായി രംഗത്തെത്തിയത്.“അഫ്ഗാനിസ്ഥാനിലെ താലിബാൻ പ്രതിസന്ധി കാരണം ക്രൂഡ് ഓയിൽ വിതരണത്തിൽ കുറവുണ്ടായിരുന്നു. അതിൻ്റെ ഫലമായി എൽപിജി, പെട്രോൾ, ഡീസൽ വില വർധിക്കുകയാണ്. വോട്ടർമാർ വിലക്കയറ്റത്തിൻ്റെ കാരണം മനസ്സിലാക്കാനുള്ള വിവേകം ഉള്ളവരാണ്.”- അരവിന്ദ് ബെല്ലാദ് പറഞ്ഞു. ലോകത്ത് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് […]

Continue Reading

റണ്‍വേട്ടയില്‍ ഹിറ്റായി ഹിറ്റ്മാന്‍, അന്താരഷ്ട്ര തലത്തില്‍ രോഹിത്തിന് ചരിത്ര നേട്ടം

അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് ചരിത്ര നേട്ടം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15000 റണ്‍സ് എന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിലാണ് രോഹിത് ശര്‍മ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. അന്താരഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന എട്ടാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. കരിയറില്‍ 15000 റണ്‍സ് പൂര്‍ത്തിയാക്കിയ രോഹിത് ശര്‍മ ഇതില്‍ കൂടുതല്‍ റണ്‍സും നേടിയിരിക്കുന്നത് ഏകദിനങ്ങളില്‍ നിന്നാണ്. 227 ഏകദിനങ്ങളില്‍ നിന്ന് 9205 റണ്‍സാണ് രോഹിത് നേടിയത്. […]

Continue Reading

കോവിഡ് വാക്‌സിനെടുക്കാന്‍ വിസമ്മതിക്കുന്ന അധ്യാപകര്‍ക്കെതിരെ നടപടി; മുന്നറിയിപ്പുമായി യുഎഇ

അബൂദബി: യുഎഇയില്‍ കോവിഡ് വാക്‌സിൻ എടുക്കാന്‍ വിസമ്മതിക്കുന്ന പബ്ലിക് സ്‌കൂള്‍ അധ്യാപകര്‍ക്ക് എ തിരെ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി അധികൃതര്‍. രാജ്യത്തെ സ്‌കൂളുകളില്‍ ക്ലാസുകള്‍ ആരംഭിച്ച സാഹചര്യത്തില്‍ എല്ലാ അധ്യാപകരും സ്‌കൂള്‍ ജീവനക്കാരും കൊവിഡ് വാക്‌സിൻ എ ടുത്തിരിക്കണമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശിച്ചിരുന്നത്. വാക്‌സിൻ എടുക്കാന്‍ പാടില്ലാത്ത തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് കാണിച്ച് ആരോഗ്യ വകുപ്പ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന പ്രത്യേക അനുമതിയില്ലാത്തവര്‍ക്കെല്ലാം വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്. 16 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്. രക്ഷിതാക്കള്‍ക്കും […]

Continue Reading

ഇന്റര്‍നെറ്റ് സേവനം ദിവസങ്ങളോളം തടസ്സപ്പെടാം; സൗരകൊടുങ്കാറ്റ് ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്നു, മുന്നറിയിപ്പ്

ഇന്റര്‍നെറ്റ് ഇല്ലാത്ത ലോകത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല.അത്രമാത്രം ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുകയാണ് ഇന്റര്‍നെറ്റ് സേവനം. അപ്പോള്‍ ദിവസങ്ങളോളം ഇന്റര്‍നെറ്റ് കിട്ടാതെ വരുന്ന ഒരു അവസ്ഥ ഉണ്ടായാലോ?, ഓര്‍ക്കാൻ സാധിക്കുകയില്ല. ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്ന സൗര കൊടുങ്കാറ്റായ ‘സോളാര്‍സൂപ്പര്‍ സ്റ്റോം’ നിമിത്തം ആഗോള തലത്തില്‍ ഇന്റര്‍നെറ്റ് സേവനം തകരാറിലാകാമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഇര്‍വിനാണ് ഇതുസംബന്ധിച്ച ഗവേഷണ പ്രബന്ധം അവതരിപ്പിച്ചത്. സമീപഭാവിയില്‍ തന്നെ ഇന്റര്‍നെറ്റ് സേവനം തകരാറിലാകാമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സൂര്യന്റെ […]

Continue Reading

സ്വര്‍ണ്ണവിലയില്‍ ഇന്ന് മാറ്റമില്ല, ഗ്രാമിന് 4,420 രൂപയും പവന് 35,360 രൂപയും

സ്വര്‍ണ്ണവിലയില്‍ ഇന്ന് മാറ്റമില്ല, ഗ്രാമിന് 4,420 രൂപയും പവന് 35,360 രൂപയും

Continue Reading

ലോകകപ്പ് യോഗ്യതാ റൗണ്ട്: കുതിപ്പ് തുടര്‍ന്ന് ബ്രസീല്‍. അര്‍ജന്‍റീനയ്‌ക്കും ജയം

കരാക്കസ്:തെക്കേ അമേരിക്കൻ മേഖല യിലെ ലോക കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ അ‍ർജന്റീനയ്‌‌ക്ക് നാലാംജയം. അര്‍ജന്‍റീന ഒന്നിനെതിരെ മൂന്ന് ഗോളിന് വെനസ്വേലയെ തോൽപിച്ചു. തോല്‍വിയറിയാതെ കുതിക്കുന്ന ബ്രസീലും ജയംസ്വന്തമാക്കി. മുപ്പത്തി രണ്ടാം മിനിറ്റിൽ അഡ്രിയൻ മാർട്ടിനസ് ചുവപ്പ് കാർഡ് കണ്ടതോടെ വെനസ്വേല പത്ത് പേരായി ചുരുങ്ങി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ലൗറ്ററോ മാർ‍ട്ടിനസ് അ‍ർജന്റീനയെ മുന്നിലെത്തിച്ചു. എഴുപത്തിയൊന്നാം മിനിറ്റിൽ യോക്വിം കൊറേയയും എഴുപത്തിനാലാം മിനിറ്റിൽ ഏഞ്ചൽ കൊറേയയും അ‍ർജന്റീനയുടെ ലീഡുയ‍ർത്തി. ഇഞ്ചുറി ടൈമിൽ പെനാല്‍റ്റിയിലൂടെ യെഫേഴ്‌സനാണ് […]

Continue Reading