വെള്ളക്കരം 1.9 കോടി, വസ്തു നികുതി 1.5 ലക്ഷം; കുടിശിക അടച്ചില്ലെങ്കിൽ താജ്മഹൽ കണ്ടുകെട്ടും!

ന്യൂഡൽഹി • ചരിത്രസ്മാരകമായ താജ്മഹലിനു 1.9 കോടി രൂപ വെള്ളക്കരം അടയ്ക്കാൻ നോട്ടിസ്. 1.5 ലക്ഷം രൂപയുടെ വസ്തുനികുതിയും അടയ്ക്കണമെന്നു കാട്ടി ആഗ്ര നഗരസഭയാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കു നോട്ടിസ് നൽകിയത്. കുടിശിക 15 ദിവസത്തിനകം അടച്ചില്ലെങ്കിൽ വസ്തു കണ്ടുകെട്ടുമെന്നും നോട്ടിസിൽ പറയുന്നു.എന്നാൽ, ചരിത്രസ്മാരകങ്ങൾക്കു വസ്തു നികുതി ബാധകമല്ലെന്നാണ് എഎസ്ഐ അധികൃതരുടെ വിശദീകരണം. വാണിജ്യ ആവശ്യത്തിനല്ല വെള്ളം ഉപയോഗിക്കുന്നതെന്നതിനാൽ വെള്ളക്കരം അടയ്ക്കാനും ചട്ടമില്ല. ‘താജ്മഹലിന്റെ പരിസരത്തെ പച്ചപ്പു നിലനിർത്താനാണു വെള്ളം ഉപയോഗിക്കുന്നത്. ഇതാദ്യമാണ് ഇത്തരമൊരു നോട്ടിസ്’– […]

Continue Reading

ഒരു ബര്‍ഗര്‍ മുഴുവന്‍ കേറും; ലോകത്തിലെ ഏറ്റവും ‘വലിയ വായ’യുമായി യുവതി; വീഡിയോ വൈറല്‍

സാമന്ത റംസ്ഡെല്‍ എന്ന് 32–കാരി സോഷ്യൽ മീഡിയയിൽ പ്രശസ്തയാണ്. കാരണം ലോകത്തിലെ ഏറ്റവും വലിയ വായയുള്ള യുവതി എന്ന പേരിലാണ് ഇവര്‍ വൈറലായത്. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സാണ് 2021ലെ വലിയ വായയുളള സ്ത്രീയെന്ന റെക്കോര്‍ഡ് സാമന്ത റാംസ്‌ഡെല്ലിന് നല്‍കിയിരിക്കുന്നത്.6.52 സെന്റിമീറ്റര്‍ വീതിയാണ് സാമന്തയുടെ വായയ്ക്കുളളത്. ആപ്പിള്‍, ഓറഞ്ച്, വലിയ കുക്കീസ്, ചോക്ലേറ്റ് ബാര്‍, ബര്‍ഗര്‍ എന്നിവ മുറിക്കാതെ അതേ രീതിയില്‍ സാമന്തയുടെ വായയില്‍ വയ്ക്കാനാവും. ഇതിന്‍റെ ഒരു വീഡിയോ രണ്ടു ദിവസം മുമ്പ് ഗിന്നസ് […]

Continue Reading

ലോകജേതാക്കളായിട്ടും അർജന്‍റീനയ്ക്ക് ഒന്നാം റാങ്കില്ല; ഫിഫ റാങ്കിങ്ങിൽ ‘നമ്പർ 1’ ബ്രസീൽ തന്നെ

സൂറിച്ച്: ഖത്തർ ലോകകപ്പിനു തിരശ്ശീല വീണതിനു പിന്നാലെ ഫിഫയുടെ റാങ്കിങ് പുറത്ത്. ആവേശകരമായ കലാശപ്പോരാട്ടത്തിൽ ഫ്രാൻസിനെ തകർത്ത് ലോകജേതാക്കളായെങ്കിലും അർജന്റീനയല്ല പട്ടികയിൽ ഒന്നാമത്. ബ്രസീൽ ഒന്നാംസ്ഥാനം നിലനിർത്തിയപ്പോൾ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുകയാണ് അർജന്റീന. ഒരു സ്ഥാനം കടന്ന് ഫ്രാൻസ് മൂന്നിലേക്ക് മുന്നേറിയപ്പോൾ ഏറെക്കാലം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബെൽജിയം രണ്ടു സ്ഥാനം പിന്നോട്ടുപോയി നാലിലെത്തി. ഇംഗ്ലണ്ടാണ് അഞ്ചാം സ്ഥാനത്ത്. നെതർലൻഡ്‌സ് രണ്ടടി മുന്നോട്ട് വച്ച് ആറിലുമെത്തി.ക്രൊയേഷ്യയാണ് റാങ്കിങ്ങിൽ വൻ കുതിപ്പുണ്ടാക്കിയ ടീമുകളിലൊന്ന്. 12-ാം സ്ഥാനത്തുണ്ടായിരുന്ന […]

Continue Reading

ഫൈനലിനെ ഫൈനലാക്കിയ എംബാപ്പെ ; രാജ്യം തോറ്റ കളിയിലെ രാജാവ്

ഇങ്ങനെയൊരു ഫൈനലും ഇങ്ങനെയൊരു കിരീടധാരണവും വേറെയുണ്ടാവില്ല. അടിമുടി നാടകീയത നിറഞ്ഞ സാധ്യതകൾ മാറിമറിഞ്ഞ സസ്പെൻസ് ത്രില്ലർ. അർജന്റീനയും മെസ്സിയും വിശ്വവിജയികളായപ്പോഴും ആരാണ് ഫൈനലിലെ യഥാർഥ ഹീറോ. എല്ലാ കിരീടവും നേടി ലോകകിരീടത്തിലും മുത്തമിട്ട മെസ്സിയോ. അതോ ഷൂട്ടൗട്ടിനെ നെഞ്ചുവിരിച്ച് നേരിട്ട് മിശിഹയായി മാറിയ മാർട്ടിനസോ. രാജ്യം തോറ്റ കളിയിൽ രാജാവായി വാണ എംബാപ്പെ തന്നെയല്ലെ യഥാർഥ ഹീറോ. സമ്മർദത്തിന്റെ പരകോടിയിൽ ഒരു ചാഞ്ചല്യവുമില്ലാതെ നാല് തവണ അയാൾ വല കുലുക്കിയപ്പോൾ അർജന്റീന ഞെട്ടിത്തരിച്ച് പോയ നിമിഷങ്ങൾ. 2014 […]

Continue Reading

പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് രാജിവച്ചു

ലിസ്ബണ്‍: ലോകകപ്പിൽ സെമി ഫൈനല്‍ കാണാതെ പുറത്തായതിന് പിന്നാലെ പോർച്ചുഗൽ കോച്ച് ഫെർണാണ്ടോ സാന്റോസ് രാജിവച്ചു. രാജി പോർച്ചുഗീസ് ഫുട്‌ബോൾ ഫെഡറേഷൻ സ്ഥിരീകരിച്ചു. അടുത്ത കോച്ചിനെ തെരഞ്ഞെടുക്കാനുള്ള കാര്യങ്ങളുമായി മുമ്പോട്ടു പോകുകയാണെന്ന് ഫെഡറേഷൻ അറിയിച്ചു. വിഖ്യാത പരിശീലകന്‍ ഹോസെ മൊറീഞ്ഞോ അടക്കമുള്ള വമ്പൻ പേരുകൾ ഫെഡറേഷന് മുമ്പിലുണ്ടെന്ന് പോര്‍ച്ചുഗീസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.ലോകകപ്പിലെ അവസാന മത്സരങ്ങളിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണോൾഡോയെ സാന്റോസ് ബഞ്ചിലിരുത്തിയ നടപടി വിമർശിക്കപ്പെട്ടിരുന്നു. ലൂയി ഫിഗോ അടക്കമുള്ള ഇതിഹാസ താരങ്ങൾ കോച്ചിനെതിരെ രംഗത്തുവരികയും […]

Continue Reading

ഓ മൊറോക്കൊ… നിങ്ങള്‍ മനസ് നിറച്ചു; ഖത്തറില്‍ നിന്ന് അഭിമാനത്തോടെ മടങ്ങാം

പരാജയപ്പെട്ടങ്കിലും ഫ്രാന്‍സിനെതിരായ സെമി ഫൈനലില്‍ മികച്ച പ്രകടനമാണ് ലോകകപ്പ് ചരിത്രത്തില്‍ തന്നെ ആദ്യമായി സെമി ഫൈനലില്‍ എത്തിയ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കൊ പുറത്തെടുത്ത്.അല്‍ബെയ്ത് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ഫ്രാന്‍സിന്റെ വിജയം. പ്രതിരോധ താരം തിയോ ഹെര്‍ണാണ്ടസും രണ്ടാം പകുതിയില്‍ പകരക്കാരനായി വന്ന റണ്ടാല്‍ കോലോ മുവാനിയുമാണ് ഫ്രാന്‍സിന്റെ സ്‌കോറര്‍മാര്‍.ലക്ഷ്യം കാണാനായില്ലെങ്കിലും കളിയുടെ ഏകദേശം മുഴുവന്‍ മേഖലയിലും ഏറക്കുറെ മുന്നില്‍ നില്‍ക്കാന്‍ മെറോക്കന്‍ ടീമിനായി.കളിയുടെ അഞ്ചാം മിനിട്ടില്‍ തന്നെ ഗോള്‍ കണ്‍സീഡ് ചെയ്യേണ്ടി വന്നതാണ് […]

Continue Reading

മെസി ഇനി ലോകകപ്പിനില്ല

ഖത്തറില്‍ ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനൽ തന്‍റെ കരിയറിലെ അവസാന ലോകകപ്പ് മത്സരമായിരിക്കുമെന്ന് ലയണല്‍ മെസി. അർജന്‍റീനയിലെ പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മെസി ഇക്കാര്യം അറിയിച്ചത്. വ്യക്തിഗത നേട്ടങ്ങളല്ല കൂട്ടായ്മയുടെ വിജയത്തിനാണ് പ്രാധാന്യമെന്ന് അദ്ദേഹം പറഞ്ഞു.അടുത്ത ലോകകപ്പിന് നാല് വർഷങ്ങളുണ്ട്. ഇനിയും ഇതുപോലെ കളിക്കാനാവുമെന്ന് കരുതുന്നില്ല. ഈ രീതിയിൽ കരിയർ പൂർത്തിയാക്കുന്നതാണ് നല്ലത്. ലോകകപ്പ് എന്ന ലക്ഷ്യം നേടാന്‍ പരമാവധി ശ്രമിക്കും. ഒരു ചുവട് മാത്രം അകലെയാണ് തങ്ങളെന്നും മെസി പറഞ്ഞു. ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ […]

Continue Reading

മിശിഹായ്ക്ക് മുന്നിൽ വഴിമാറി ക്രൊയേഷ്യ; അര്‍ജന്റീന ഫൈനലിൽ

ഖത്തർ ലോകകപ്പിലെ ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ അധ്വാനിച്ചു കളിച്ച ക്രൊയേഷ്യയെ നിസഹായരാക്കി അര്‍ജന്റീന ഫൈനലിൽ. അൽവാരസ് രണ്ടു തവണയും മെസ്സി ഒരിക്കലും ലക്ഷ്യം കണ്ടപ്പോള്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം. ആറാം തവണയാണ് അര്‍ജന്റീന ലോകകപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്. പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം ക്രൊയേഷ്യ ആധിപത്യം പുലർത്തുന്ന കാഴ്ചയായിരുന്നു ആദ്യ 20 മിനിറ്റിൽ. ലൂക്കാ മോഡ്രിച്ച് ബ്രോസോവിച്ച് കൊവാസിച്ച് സഖ്യം മധ്യനിരയിൽ കളി നിയന്ത്രിച്ചതോടെ, അർജന്റീന താരങ്ങൾ കാഴ്ചക്കാരായി. ആദ്യ 20 മിനിറ്റ് നിയന്ത്രണം കുറഞ്ഞ […]

Continue Reading

ദക്ഷിണ കൊറിയന്‍ സിനിമ കണ്ടു; രണ്ട് കുട്ടികളെ വെടിവച്ച് കൊന്ന് ഉത്തരകൊറിയ

ദക്ഷിണ കൊറിയന്‍ സിനിമ കാണുകയും വില്‍ക്കുകയും ചെയ്ത രണ്ട് ആണ്‍കുട്ടികളെ വെടിവച്ച് കൊന്ന് ഉത്തരകൊറിയ. 16 ഉം 17 ഉം വയസ്സുള്ള കൗമാരക്കാരെയാണ് ഉത്തര കൊറിയയിലെ ഫയറിംഗ് സ്ക്വാഡ് വെടിവച്ച് കൊന്നത്. ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന് റിയാങ്ഗാങ് പ്രവിശ്യയിലെ സ്കൂളില്‍ പഠിച്ചിരുന്ന കുട്ടികള്‍ കഴിഞ്ഞ ഒക്ടോബറിലാണ് കൊല്ലപ്പെട്ടത്. പൊതുജന മധ്യത്തില്‍ അധക‍ൃതര്‍ വെടിവച്ച് ശിക്ഷ നടപ്പിലാക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയന്‍ സിനിമകള്‍ക്ക് നിരോധനമുള്ള രാജ്യത്ത് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് ഭരണകൂടം സ്വീകരിക്കുന്നത്. ദക്ഷിണ കൊറിയന്‍ […]

Continue Reading

കോവിഡ് മനുഷ്യ നിര്‍മിതം, ചോര്‍ന്നത് വുഹാന്‍ ലാബില്‍ നിന്ന്; വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞന്‍

ന്യൂയോർക്ക്: കോടിക്കണക്കിനു പേരുടെ ജീവന്‍ അപഹരിച്ച കോവിഡ് മഹാമാരിക്ക് കാരണമായ സാര്‍സ്- കോവി- 2 വൈറസ് ചൈനയിലെ വുഹാന്‍ ലാബിൽ നിന്ന് ചോർന്നതാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞൻ. വുഹാൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ (ഡബ്ല്യുഐവി)യിൽ പ്രവര്‍ത്തിച്ചിരുന്ന ശാസ്ത്രജ്ഞനാണ് വൈറസ് മനുഷ്യ നിർമിതമാണെന്നും ലാബിൽ നിന്ന് ചോർന്നതാണെന്നും വെളിപ്പെടുത്തിയിരിക്കുന്നത്.ഇപ്പോൾ യു.എസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വുഹാൻ ലാബിൽ ജോലി ചെയ്തിട്ടുള്ള ആൻഡ്രൂ ഹഫിന്‍റെതാണ് വെളിപ്പെടുത്തൽ. മനുഷ്യ നിർമിതമായ കൊറോണ വൈറസ് രണ്ട് വർഷം മുൻപ് വുഹാൻ ലാബിൽ നിന്ന് അബദ്ധത്തിൽ […]

Continue Reading