എലിയെ പിടിക്കാനറിയാമോ? ശമ്പളം 1.38 കോടി രൂപ

വാഷിംഗ്ടണ്‍: എലിയെ കൊണ്ടു പൊറുതിമുട്ടുകയാണ് ന്യൂയോര്‍ക്കുകാര്‍. എന്തു ചെയ്തിട്ടും എലി ശല്യം നിയന്ത്രിക്കാനാകുന്നില്ല. എലിയെ തുരത്താന്‍ പല വഴികളും നോക്കിയിട്ടും ഫലം കാണാത്തതിനെ തുടര്‍ന്ന് മേയര്‍ ഒരു പരസ്യം നല്‍കിയിരിക്കുകയാണ്. എലിശല്യം ഇല്ലാതാക്കുന്നതിന് ആവശ്യമായ പദ്ധതി തയാറാക്കുന്നതിന് ഒരാളെ തിരയുകയാണ് മേയര്‍. എലിയെ പിടിക്കാനെത്തുന്നവര്‍ക്ക് കനത്ത തുകയാണ് ശമ്പളം.”ന്യൂയോർക്ക് നഗരത്തില്‍ പെരുകിക്കൊണ്ടിരിക്കുന്ന എലികളോട് പോരാടാൻ ആവശ്യമായ നിശ്ചയദാർഢ്യവും കൊലയാളി സഹജവാസനയും നിങ്ങൾക്കുണ്ടെങ്കിൽ – നിങ്ങളുടെ സ്വപ്ന ജോലി കാത്തിരിക്കുന്നു.” എന്നായിരുന്നു ന്യൂയോര്‍ക്ക് മേയര്‍ എറിക് ആദംസിന്‍റെ ട്വീറ്റ്. […]

Continue Reading

യു.എ.ഇയിൽ കനത്ത മൂടൽമഞ്ഞ്; വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം

യു.എ.ഇയിൽ ഇന്ന് കനത്ത മൂടൽമഞ്ഞിന് സാധ്യത. കാഴ്ചപരിധി കുറയുന്നതിനാൽ വാഹനമോടിക്കുന്നവർക്ക് സുരക്ഷിതമായി വാഹനമോടിക്കാനുള്ള ജാഗ്രതാ നിർദ്ദേശം നൽകി. ഇന്നലെ രാത്രി തന്നെ രാജ്യത്ത് പലയിടത്തും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. മൂടൽമഞ്ഞിൽ ദൂരക്കാഴ്ച കുറയുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലീസും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ താമസക്കാർക്ക് മുന്നറിയിപ്പ് സന്ദേശങ്ങൾ നൽകിയിട്ടുണ്ട്.

Continue Reading

‘മെസേജ് യുവര്‍സെല്‍ഫ്’; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

കാലിഫോര്‍ണിയ: മെറ്റ കമ്പനിയുടെ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു. വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ കാത്തിരുന്ന ഫീച്ചറാണ് ഒടുവില്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്നത്. ‘മെസേജ് യുവര്‍സെല്‍ഫ്’ എന്നതാണ് പുതിയ അപ്‌ഡേഷനുകളില്‍ ഒന്ന്. സ്വന്തം വിവരങ്ങള്‍ സൂക്ഷിച്ച് വെക്കാനും റിമൈന്‍ഡ് ചെയ്യാനും ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത് അതില്‍ നിന്നും ലെഫ്റ്റായി ഇനി കഷ്ടപ്പെടണ്ട കാര്യമില്ല. ഈ ഫീച്ചര്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും ഓഡിയോയും ആപ്പിനുള്ളില്‍ തന്നെ സ്വയം പങ്കിടാന്‍ കഴിയും. പ്രാരംഭഘട്ടത്തില്‍ ഐഫോണ്‍, ആന്‍ഡ്രോയ്ഡ് […]

Continue Reading

മറഡോണക്കൊപ്പമെത്തി മെസി; അര്‍ജന്റീനക്കായി ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിക്കുന്ന താരം

ദോഹ: ലോകകപ്പ് റെക്കോര്‍ഡുകളില്‍ ഫുട്‌ബോള്‍ ഇതിഹാസം മറഡോണക്കൊപ്പമെത്തി അര്‍ജന്റീന നായകന്‍ ലയണല്‍ മെസി. അര്‍ജന്റീനക്കായി ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളത്തിലിറങ്ങിയെന്ന നേട്ടത്തിലാണ് മെസി മറഡോണയുടെ ഒപ്പമെത്തിയത്. 21 ലോകകപ്പ് മത്സരങ്ങളാണ് മറഡോണ അര്‍ജന്റീനക്ക് വേണ്ടി കളത്തിലിറങ്ങിയത്. അര്‍ജന്റീന-മെക്‌സിക്കോ മത്സരത്തില്‍ തന്റെ 21-ാമത്തെ ലോകകപ്പ് മത്സരത്തിനാണ് മെസി ബൂട്ടു കെട്ടിയത്.മെസിയുടെ അഞ്ചാമത്തെ ലോകകപ്പാണിത്. 2006 മുതലുള്ള ലോകകപ്പുകളില്‍ ഏഴ് ഗോളുകളാണ് ഇതുവരെ മെസി നേടിയിട്ടുള്ളത്. താരത്തിന്റെ അവസാനത്തെ ലോകകപ്പായിരിക്കും എന്ന വാര്‍ത്തകള്‍ നിലനില്‍ക്കെ ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും […]

Continue Reading

റൊണാള്‍ഡോ യുണൈറ്റഡ് വിട്ടു; നന്ദി അറിയിച്ച് ക്ലബ്

മാഞ്ചസ്റ്റര്‍: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുഡൈറ്റഡ് വിട്ടു. കരാര്‍ റദ്ദാക്കുന്നതില്‍ താരവും ക്ലബും തമ്മില്‍ ധാരണയിലെത്തിയതോടെയാണ് തീരുമാനം. പരസ്പര ധാരണയോടെയാണ് താരം ക്ലബ് വിടുന്നതെന്ന് യുണൈറ്റഡ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. ക്ലബിനായി അദ്ദേഹം നല്‍കിയ സംഭവനകള്‍ക്ക് യുണൈറ്റഡ് നന്ദി അറിയിച്ചു. യുണൈറ്റഡില്‍ നിന്നും രണ്ടാമത്തെ വിടവാങ്ങലാണ് താരത്തിന്റേത്. 2009 ല്‍ ആയിരുന്നു താരത്തിന്റെ ആദ്യത്തെ വിടവാങ്ങല്‍. റയല്‍ മാഡ്രിഡിനൊപ്പമായിരുന്നു പിന്നീട് താരത്തിന്റെ കരിയര്‍. 2018 ലാണ് താരം ഇറ്റാലിയന്‍ ക്ലബായ യുവെന്റസില്‍ […]

Continue Reading

അർജന്റീനയ്ക്കെതിരായ തകർപ്പൻ ജയം: പൊതു അവധി പ്രഖ്യാപിച്ച് സൗദി

ജിദ്ദ • ഖത്തർ ലോകകപ്പിൽ അർജന്റീനയ്ക്കെതിരായ തകർപ്പൻ ജയത്തിനു പിന്നാലെ ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് നാളെ (ബുധൻ) പൊതു അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ. സ്വകാര്യ–സർക്കാർ മേഖലകൾക്കും വിദ്യാർഥികൾക്കും അവധിയായിരിക്കും.

Continue Reading

പാസ്‌പോർട്ടിൽ ഒറ്റ പേരുള്ളവർക്ക് വിസിറ്റ് വിസയിൽ യു.എ.ഇയിലേക്ക് വരാനാവില്ല

പാസ്‌പോർട്ടിൽ ഒറ്റ പേരുള്ളവർക്ക് ഇനി യു.എ.ഇയിലേക്ക് വിസിറ്റ് വിസയിൽ വരാനാവില്ലെന്ന് മുന്നറിയിപ്പ്. യു.എ.ഇയിലേക്ക് വിസിറ്റ് വിസയിൽ വരുന്നവരെയാണ് ഈ പ്രഖ്യാപനം ബാധിക്കുക.സർനെയിമോ, രണ്ടാം പേരോ പാസ്പോർട്ടിൽ വേണമെന്നാണ് നിബന്ധന. എന്നാൽ താമസ, തൊഴിൽ വിസക്കാർക്ക് വിലക്ക് ബാധകമായിരിക്കില്ല. പുതിയ നിയന്ത്രണം എയർ ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്.

Continue Reading

500 മില്യൺ സ്‌നേഹം, റോണോ; ഇൻസ്റ്റഗ്രാമിൽ 50 കോടി ഫോളോവേഴ്‌സുള്ള ആദ്യ വ്യക്തിയായി ക്രിസ്റ്റ്യാനോ

ഫുട്‌ബോൾ മൈതാനത്ത് റെക്കോർഡുകളുടെ കളിത്തോഴനാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അഞ്ച് തവണ ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട റോണോ തന്റെ 37ാം വയസ്സിലും മൈതാനങ്ങളിൽ നിറഞ്ഞാടുകയാണ്. ലോകത്ത് കോടിക്കണക്കിനാരാധകരുള്ള താരം ഇപ്പോഴിതാ മൈതാനത്തിനു പുറത്തും റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റഗ്രാമിൽ 500 മില്യൺ ഫോളോവേഴ്‌സിനെ തികക്കുന്ന ആദ്യ വ്യക്തിയായി മാറിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ. കഴിഞ്ഞ ദിവസമാണ് ക്രിസ്റ്റ്യാനോ ഈ റെക്കോര്‍ഡ് പിന്നിട്ടത്.   രണ്ടാമതുള്ള അർജന്‍റൈന്‍ സൂപ്പർ താരം ലയണൽ […]

Continue Reading

‘സൂര്യന്‍റെ ഉപരിതലത്തിനു കുറുകെ പായുന്ന പാമ്പ്’; ചിത്രത്തിന് പിന്നില്‍.!(വീഡിയോ കാണാം )

സൂര്യന്‍റെ ഉപരിതലത്തിനു കുറുകെ പായുന്ന പാമ്പ് എന്ന രീതിയില്‍ ചിത്രങ്ങള്‍ പുറത്ത്.യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ സോളാർ ഓർബിറ്ററാണ് ഈ വ്യത്യസ്തമായ ചിത്രം പകര്‍ത്തിയത്. ഇത് ഒരു സൗര പ്രതിഭാസമാണെന്നാണ് ശാസ്ത്ര നിരീക്ഷകര്‍ പറയുന്നത്.ഒക്‌ടോബർ 12-ന് സൂര്യന്‍റെ അടുത്തേക്ക് നീങ്ങുന്ന പെരിഹെലിയൻ എന്ന ഭ്രമണത്തിനിടെ സെപ്റ്റംബർ 5-നാണ് സര്‍പ്പത്തിന്‍റെ രൂപത്തിലുള്ള പ്രതിഭാസം സോളാർ ഓർബിറ്റര്‍ പകര്‍ത്തിയത്. സോളാർ ഓർബിറ്റർ അടുത്തെത്തിയപ്പോൾ അത് സൂര്യനു കുറുകെ ഒരു നീണ്ട പാമ്പ് പോലുള്ള രൂപം ചലിക്കുന്നതായി ഓര്‍ബിറ്റര്‍ കണ്ടു. സൂര്യനിൽ നിന്ന് […]

Continue Reading

മൂളിപ്പാട്ട് പാടി ഹൃദയത്തിലേക്ക്; 70കാരന്റെയും 19കാരിയുടെയും പ്രണയവും വിവാഹവും ഇങ്ങനെ

പ്രണയത്തിന് കണ്ണും കാതും കേള്‍ക്കില്ലെന്ന് നമ്മള്‍ പൊതുവേ പറയാറുണ്ട്. ജാതിയും മതവും പ്രായവും ഒന്നും നോക്കാതെ പരസ്പരം വിവാഹം കഴിക്കുന്നവര്‍ നിരവധിയാണ്. ഇപ്പോള്‍ 70കാരനെ വിവാഹം കഴിച്ച 19കാരിയുടെ വിവാഹ വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.പാകിസ്താന്‍ സ്വദേശികളായ 70കാരനും 19കാരിയുമാണ് പരസ്പരം പ്രണയിച്ച് വിവാഹം കഴിച്ചത്. ഈ കഥ ഇങ്ങനെ:പാകിസ്താനിലെ ലാഹോറിലാണ് ഈ മനോഹര പ്രണയ കഥ പിറക്കുന്നത്. പ്രഭാത നടത്തത്തിനിടെ പരസ്പരം ആദ്യമായി കണ്ടുമുട്ടുകയായിരുന്നു 19കാരിയായ ഷുമൈലയും 70കാരനായ ലിയാഖത്ത് അലിയും. എന്നും രാവിലെ നടക്കാനിറങ്ങുന്ന വഴിയേ […]

Continue Reading