ലോക ജനസംഖ്യ ഇന്ന് 800 കോടിയാകും

ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം ലോകജനസംഖ്യ ഇന്ന് 8 ബില്യൺ കടക്കും. ഏറ്റവും പുതിയ യുഎൻ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത് ആഗോള ജനസംഖ്യ 2030 ൽ ഏകദേശം 8.5 ബില്യണിലേക്കും, 2050 ൽ 9.7 ബില്യണിലേക്കും 2100 ൽ 10.4 ബില്യണിലേക്കും വളരുമെന്നാണ്. ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ ഇന്ത്യയാവും ലോക ജനതയുടെ കാര്യത്തില്‍ ഒന്നാമത് എത്തുകയെന്നും റിപ്പോർട്ടിൽ പറയുന്നു.ലോക ജനസംഖ്യ ദിനത്തോട് അനുബന്ധിച്ച് യുഎൻ പുറത്തിറക്കിയ വാർഷിക വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്ട് റിപ്പോർട്ടിൽ 1950ന് ശേഷം ആദ്യമായി 2020ൽ […]

Continue Reading

ഹാലോവീൻ: നാലു മീറ്റർ വീതിയുള്ള വഴിയിൽ ഒരു ലക്ഷം പേർ; ആളുകൾ മരിച്ചു വീഴുമ്പോഴും നൃത്തം തുടർന്നു(വീഡിയോ കാണാം )

സോള്‍: ദക്ഷിണ കൊറിയയിലെ ഹാലോവീന്‍ ആഘോഷത്തിനിടെയുണ്ടായ അപകടത്തിൽ മരണം 151ആയി. മരിച്ചവരിൽ ഏറെയും 20 കളിലുള്ള യുവാക്കളാണ്. കോവിഡിനു ശേഷം നടന്ന ആദ്യ ഹാലോവീൻ ആഘോഷമായിരുന്നു ഇത്. അതേസമയം, ആഘോഷത്തിനിടയിൽ മയക്കുമരുന്നുകൾ ഉപയോഗിച്ചിരിക്കാമെന്ന ആരോപണം അധികൃതർ തള്ളി.ദക്ഷിണകൊറിയയിലെ ഹാമിൽട്ടൺ ഹോട്ടലിന് സമീപമാണ് എല്ലാവർഷവും ഹാലോവീൻ ആഘോഷം നടക്കാറ്. ഹോട്ടലിനു സമീപത്തെ പ്രധാന ആഘോഷവേദിയായ ഇറ്റാവോണിലേക്കുള്ള നാല് മീറ്റര്‍ മാത്രം വീതിയുള്ള വഴിയിൽ ആളുകൾ തിങ്ങിക്കൂടിയിരുന്നു. ഇതാണ് അപകടത്തിനിടയാക്കിയത്.ഒരു ലക്ഷത്തിലധികം പേരാണ് ഇവിടെ തിങ്ങി നിറഞ്ഞത്. ഹോട്ടലിൽ നിന്നും […]

Continue Reading

‘സൂര്യന്റെ ചിരി’ പങ്കുവച്ച് നാസ; മനുഷ്യമുഖമുള്ള സൂര്യൻ വൈറൽ

വാഷിങ്ടൻ ∙ സൂര്യൻ ചിരിക്കുമോ? സൂര്യനു മനുഷ്യനു സമാനമായ മുഖമുണ്ടോ? സാങ്കൽപ്പികമായ ചോദ്യങ്ങളെന്നു തോന്നാമെങ്കിലും, അമേരിക്കൻ ബഹിരാകാശ സംഘടനയായ നാസ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്ത ചിത്രത്തിൽ സൂര്യൻ ‘ചിരിക്കുന്ന’തു കാണാം. മനുഷ്യനോടു രൂപസാദൃശ്യമുള്ള മുഖവും ഈ ചിത്രത്തിൽ സൂര്യനുണ്ട്! നാസ ട്വിറ്ററിൽ പങ്കുവച്ചതിനു പിന്നാലെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി.സോളർ ഡൈനമിക്സ് ഒബ്സർവേറ്ററിയാണ് സൂര്യൻ ചിരിക്കുന്ന ചിത്രം പകർത്തിയതെന്ന് നാസ ട്വീറ്റ് ചെയ്തിട്ടുണ്ട്. കൊറോണൽ ഹോൾസ് എന്ന് അറിയപ്പെടുന്ന ഇരുണ്ട ഭാഗങ്ങളാണ് സൂര്യന് ഇത്തരമൊരു ‘ചിരിക്കുന്ന മുഖം’ […]

Continue Reading

ദുബായിലെ ആദ്യ ഹിന്ദു ക്ഷേത്രം നട തുറക്കുന്നു; ദർശനം രാവിലെ 6 മുതൽ

ദുബായ്• ആരാധനാലയങ്ങൾ ചുവരോടു ചുവർ ചേർന്നു നിൽക്കുന്ന ജബൽ അലിയുടെ സഹിഷ്ണുതാ മണ്ണിലെ ആദ്യ ഹിന്ദു ക്ഷേത്രം ചൊവ്വാഴ്ച ഭക്തർക്കായി സമർപ്പിക്കും. ഒരു മാസം മുൻപേ ക്ഷേത്രത്തിന്റെ വാതിലുകൾ വിശ്വാസികൾക്കായി തുറന്നിരുന്നു.നാലിനു വൈകുന്നേരം 5നു സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനും ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീറും ഉൾപ്പെടെയുള്ള അതിഥികളുടെ സാന്നിധ്യത്തിൽ ക്ഷേത്ര നടകൾ ഔദ്യോഗികമായി തുറക്കപ്പെടും. 3 വർഷമെടുത്താണ് എമിറേറ്റിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം നിർമാണം പൂർത്തിയാക്കിയത്. ദുബായിലെ ആദ്യ […]

Continue Reading

ഇന്തോനേഷ്യയിൽ മരണക്കളമായി മൈതാനം; ഫുട്ബോൾ മത്സരത്തിന് ശേഷമുണ്ടായ സംഘർഷത്തിൽ മരിച്ചത് 127 പേർ(വീഡിയോ കാണാം )

ജക്കാർത്ത: ലോകത്തെ ഞെട്ടിച്ച് ഇന്തോനേഷ്യയിൽ ഫുട്ബോൾ മത്സരത്തിന് ശേഷം കാണികൾ മൈതാനത്തേക്കിറങ്ങിയതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 127 പേർ കൊല്ലപ്പെട്ടു. 180 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈസ്റ്റ് ജാവ പ്രവിശ്യയിലെ കഞ്ചുരുഹാൻ സ്റ്റേഡിയത്തിലാണ് അപകടമുണ്ടായതെന്ന് ഇന്തോനേഷ്യൻ പൊലീസ് അറിയിച്ചു.  ചിരവൈരികളായ അരേമ എഫ്‌സിയും പെർസെബയ സുരബായയും തമ്മിലുള്ള മത്സരം അവസാനിച്ചതിന് ശേഷമാണ് സംഘർഷവും പൊലീസ് നടപടിയുമുണ്ടായത്.മത്സരത്തിൽ പെർസെബയ 3-2ന് വിജയിച്ചിരുന്നു. തോറ്റ ടീമായ അരേമ എഫ്സിയുടെ ആരാധകർ മൈതാനത്തിറങ്ങി ആക്രമിക്കുകയായിരുന്നു. ആരാധകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ […]

Continue Reading

എലിസബത്ത് രാഞ്ജിക്ക് വേണ്ടി ഉംറ ചെയ്യാന്‍ ബാനറും പിടിച്ചു മക്കയിലെത്തിയ വിദേശി അറസ്റ്റില്‍

മക്ക: അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് വേണ്ടി ഉംറ തീർഥാടനം നിർവഹിക്കാൻ മുസ്‌ലിം പുണ്യനഗരമായ മക്കയിലേക്ക് എത്തിയ ആൾ അറസ്റ്റിൽ. താൻ ഉംറ നിർവഹിക്കാൻ മക്കയിലെത്തിയതാണെന്നും അന്തരിച്ച എലിസബത്ത് രാജ്ഞിക്കു വേണ്ടിയാണ് തന്റെ കർമമെന്നും വ്യക്തമാക്കിയുള്ള വീഡിയോ ഇയാൾ പങ്കുവച്ചിരുന്നു. ഇത് സൗദിയിൽ വ്യാപകമായി പ്രചരിക്കുകയും നിരവധി പേർ ഇയാൾക്കെതിരെ നടപടിയാവശ്യപ്പെട്ട് രം​ഗത്തെത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സൗദി പൊലീസ് നടപടി.യെമനി പൗരനാണ് അറസ്റ്റിലായതെന്ന് സൗദി അധികൃതർ അറിയിച്ചു. തിങ്കളാഴ്ചയാണ് മക്കയിലെ മസ്ജിദുൽ ഹറമിലെത്തി ഇയാൾ വീഡിയോ ചെയ്തത്. […]

Continue Reading

വര്‍ഷങ്ങളോളം മുഖത്ത് മാത്രം ക്രീം തേച്ചു, കഴുത്തില്‍ തേച്ചില്ല; ഞെട്ടിക്കുന്ന ഫോട്ടോ

സ്കിൻ കെയര്‍ അഥവാ ചര്‍മ്മ പരിപാലനത്തിന്‍റെ കാര്യത്തില്‍ നാം എപ്പോഴും കേള്‍ക്കാറുള്ളതാണ് സണ്‍സ്ക്രീനിന്‍റെ പ്രാധാന്യം. രാവിലെയും വൈകീട്ടും മുഖം വൃത്തിയാക്കി, മോയിസ്ചറൈസര്‍ അപ്ലൈ ചെയ്ത ശേഷം സണ്‍സ്ക്രീൻ തേക്കുകയാണ് വേണ്ടത്. പ്രധാനമായും വെയിലില്‍ നിന്നേല്‍ക്കുന്ന അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുവാനാണ് സൺസ്ക്രീൻ തേക്കുന്നത്. ഇപ്പോഴും ധാരാളം പേര്‍ സൺസ്ക്രീനിന്‍റെ പ്രാധാന്യത്തെ കുറിച്ച് മനസിലാക്കുന്നില്ല എന്നതാണ് സത്യം. ഇതിനെക്കുറിച്ച് കുറെക്കൂടി വ്യക്തത കൈവരാൻ സഹായകമാകുന്നൊരു സംഭവത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. വര്‍ഷങ്ങളോളം മുഖത്ത് മാത്രം സണ്‍സ്ക്രീൻ തേക്കുകയും കഴുത്തില്‍ തേക്കാതിരിക്കുകയും ചെയ്തൊരു […]

Continue Reading

നാലു കാലിൽ നടക്കുന്ന കുടുംബം; ഉത്തരംമുട്ടി ശാസ്ത്രജ്ഞരും ഡോക്ടർമാരും

ശാസ്ത്രജ്ഞരെയും ഡോക്ടർമാരെയും ഉത്തരംമുട്ടിച്ച് നാലുകാലിൽ നടക്കുകയാണ് തുർക്കിയിലെ ഒരു കുർദ് കുടുംബം. വർഷങ്ങൾക്ക് മുമ്പ് ബി.ബി.സി ഡോക്യു​മെന്ററിയിലൂടെയാണ് ഈ കുടുംബം ലോകത്തിന്റെ ശ്രദ്ധയിൽ വരുന്നത്. കാലമിത്ര കഴിഞ്ഞിട്ടും ഈ കുടുംബത്തിന്റെ അവസ്ഥ സംബന്ധിച്ച് പൂർണമായ വിശദീകരണം നൽകാൻ ശാസ്ത്രജ്ഞർക്കോ ഡോക്ടർമാർക്കോ ആയിട്ടില്ല.കുടുംബത്തിലുള്ള ഏറെപേരും കാലുകൾ കൂടാതെ കൈകൾ കൂടി നിലത്തുകുത്തിയാണ് നടക്കുന്നത്. ഈ വാർത്തകൾ പുറത്തുവന്നയുടനെ ‘പരിണാമത്തിന്റെ പിൻനടത്തം’ എന്നാണ് അതി​നെ പല ശാസ്ത്രജ്ഞരും വിളിച്ചത്. പിന്നീട് നടത്തിയ പരിശോധനകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിൽ ഇത് ഒരു​ രോഗാവസ്ഥയാണെന്ന് […]

Continue Reading

പ്രളയത്തിൽ തകർന്ന് പാക്കിസ്ഥാൻ; മരിച്ചവരുടെ എണ്ണം 1300 കടന്നു, രാജ്യത്തിന്റെ മൂന്നിലൊന്ന് വെള്ളത്തിൽ

ഇസ്ലാമാബാദ്: പാക്കിസ്ഥാനെ പകുതിയോളം മുക്കിയ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1300 കടന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുമ്പോഴും മരണം ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 29 പേർ മരിച്ചു. ജൂൺ മുതൽ 1,290 പേർ മരിച്ചതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻഡിഎംഎ) ശനിയാഴ്ച അറിയിച്ചതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. അതേസമയം, പാകിസ്ഥാൻ സർക്കാർ ഏജൻസികളും സ്വകാര്യ എൻജിഒകളും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. പാക്കിസ്ഥാൻ സർക്കാർ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെയാണ് പ്രകൃതി ദുരന്തവും സംഭവിച്ചിരിക്കുന്നത് എന്നത് രാജ്യത്തിന് […]

Continue Reading

26 വര്‍ഷമായി ഒറ്റയ്ക്ക്; ലോകത്തെ ഏറ്റവും ഏകാന്തനായ മനുഷ്യന്‍ വിടവാങ്ങി

റിയോ ഡി ജനീറോ: പുറംലോകവുമായി ബന്ധമില്ലാതെ 26 വര്‍ഷമായി ആമസോണ്‍ വനാന്തരങ്ങളില്‍ ഒറ്റയ്ക്ക് കഴിയുകയായിരുന്ന ലോകത്തെ ഏറ്റവും ഏകാന്തനായ മനുഷ്യന്‍ അന്തരിച്ചു. ‘മാന്‍ ഒഫ് ദ ഹോള്‍ ‘ ലോകത്തെ ഏറ്റവും ഏകാന്തനായ മനുഷ്യന്‍’ എന്നീ വിശേഷണങ്ങളില്‍ അറിയപ്പെട്ടിരുന്ന ഇയാള്‍ക്ക് ഏകദേശം 60 വയസുണ്ടെന്നാണ് കരുതുന്നത്.വന്യമൃഗങ്ങളെ കെണിയില്‍ വീഴ്ത്താനും ഒളിക്കാനുമായി കാട്ടില്‍ ഇയാള്‍ ആഴത്തിലുള്ള കുഴികള്‍ ഉണ്ടാക്കിയിരുന്നു. അതുകൊണ്ടാണ് ‘മാന്‍ ഓഫ് ദ ഹോള്‍’ എന്നറിയപ്പെട്ടിരുന്നത്. ആഗസ്ത് 23ന് അദ്ദേഹത്തിന്‍റെ വൈക്കോല്‍ കുടിലിനു പുറത്താണ് മൃതദേഹം കണ്ടെത്തിയത്. […]

Continue Reading