ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ പതിനാറുകാരിയെ പിന്നിൽനിന്നു വെടിവച്ച് യുവാവ്‌ – വിഡിയോ

പട്ന ∙ ബിഹാറിലെ പട്നയിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന പതിനാറുകാരിയെ അജ്ഞാതൻ പിന്നിൽനിന്നും വെടിവച്ചു വീഴ്ത്തുന്ന സിസിടിവി ദൃശ്യം പുറത്ത്. ബുധനാഴ്ച രാവിലെയാണ് സംഭവം. പിൻകഴുത്തിനു വെടിയേറ്റ പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിയുതിർത്ത ശേഷം ഓടി രക്ഷപ്പെട്ട അക്രമിയെ ഇതുവരെ പിടികൂടാനായിട്ടില്ല.പട്‍നയിലെ സിപാറ പ്രദേശത്താണ് നാടിനെ നടുക്കിയ അക്രമം അരങ്ങേറിയത്. ഒൻപതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി ട്യൂഷനുശേഷം രാവിലെ എട്ടു മണിയോടെ വീട്ടിലേക്കു മടങ്ങുമ്പോഴാണ് വെടിയേറ്റത്.ആക്രമണത്തിനു കാരണമെന്താണെന്ന് അറിയില്ലെന്നാണ് പൊലീസിന്റെ നിലപാട്. ആക്രമണം നടത്തിയ […]

Continue Reading

കടിച്ച പാമ്പിനെ തിരിച്ച് കടിച്ചുകൊന്ന് രണ്ടുവയസുകാരി

അംഗാര:പാമ്പെന്ന് കേട്ടാലേ പേടിച്ചോടുന്നവരാണ് ഭൂരിഭാഗം പേരും. അപ്പോൾ പാമ്പ് മുന്നിലെത്തിയാലോ…പറയുകയും വേണ്ട. എന്നാൽ തുർക്കിയിലെ ഒരു രണ്ടുവയസുകാരി തന്നെ കടിച്ച പാമ്പിനെ തിരിച്ചുകടിച്ചു എന്ന് മാത്രമല്ല അതിനെ കൊല്ലുകയും ചെയ്തു. തുർക്കിയിലെ ബിംഗോളിന് സമീപമുള്ള കാന്താർ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നതെന്ന് news.com.au റിപ്പോർട്ട് ചെയ്യുന്നു. കുട്ടിയെ അയൽവാസികൾ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിൽ എത്തിച്ചു. കുട്ടി അപകടനില തരണം ചെയ്തതായും റിപ്പോർട്ട് പറയുന്നു. എന്നാൽ കുട്ടിയെ പേര് വെളിപ്പെടുത്തിയിട്ടില്ല. എസ്.ഇ എന്നാണ് പെൺകുട്ടിയെ വിശേഷിപ്പിക്കുന്നത്. വീട്ടുമുറ്റത്ത് […]

Continue Reading

കടുത്ത സാമ്പത്തിക പ്രതിസന്ധി; അന്താരാഷ്ട്ര സഹായം തേടി ബംഗ്ലാദേശ്

ധാക്ക: ശ്രീലങ്കക്കും പാകിസ്താനും പിന്നാലെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട് ബംഗ്ലാദേശ്. യുക്രൈൻ യുദ്ധത്തോടെ എണ്ണ വിപണിയിലുണ്ടായ പ്രതിസന്ധിയാണ് ബംഗ്ലാദേശിനും തിരിച്ചടിയായത്. സാമ്പത്തിക വളർച്ചയുടെ എല്ലാ സൂചികകളിലും മുൻനിരയിലെത്തിയ രാജ്യത്ത് എണ്ണ വിലയിൽ ഒരാഴ്ചക്കിടെ അമ്പത് ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്.ഇന്ധന വില കുത്തനെ ഉയരുകയും ഭക്ഷ്യസാധനങ്ങൾക്ക് വില കൂടുകയും ചെയ്തതോടെ ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. പെട്രോൾ പമ്പുകൾക്ക് മുന്നിൽ നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്. പച്ചക്കറിക്കും ധാന്യങ്ങൾക്കും കുത്തനെ വില കയറി. ഭക്ഷണത്തിനും യാത്രക്കും വൻ തുക ചിലവാകുന്നതിനാൽ […]

Continue Reading

അഡ്മിന് കൂടുതൽ അധികാരം; വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റ് ഉടൻ

ഉപയോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും ആപ്പിലെ ഫീച്ചറുകളും മെച്ചപ്പെടുത്താൻ നിരന്തരമായ ശ്രമിക്കുന്ന പേഴ്‌സണൽ മെസേജിങ് ആപ്പാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പ്. ഇപ്പോൾ അഡ്മിൻമാർക്ക് കൂടുതൽ അധികാരം നൽകുന്ന ഒരു ഫീച്ചർ ടെസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ് വാട്‌സാപ്പ്.വാട്‌സാപ്പ് ഗ്രൂപ്പുകളുടെ സ്വകാര്യത വർധിപ്പിക്കാനും സ്പാം മെസേജുകൾ കുറക്കാനും സഹായിക്കുന്നതാണ് പുതിയ ഫീച്ചർ. ഈ ഫീച്ചർ നിലവിൽ വന്നാൽ ഫേസ്ബുക്ക് ഗ്രൂപ്പുകളിലേത് പോലെ അഡ്മിൻമാർക്ക് ആരൊക്കെ ഗ്രൂപ്പിൽ കയറാമെന്നത് നിയന്ത്രിക്കാൻ പറ്റും. ഗ്രൂപ്പ് ഇൻവൈറ്റ് ലിങ്ക് വഴി ഗ്രൂപ്പിൽ ആരെങ്കിലും കയറാൻ ശ്രമിച്ചാൽ അഡ്മിന് […]

Continue Reading

കേസുകൾ കുമിഞ്ഞുകൂടി; ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ ഉത്പന്നങ്ങൾ പിൻവലിക്കുന്നു

നിരവധി കേസുകൾ നേരിടേണ്ടി വരുന്നതിനാൽ ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ ഉത്പന്നങ്ങൾ പിൻവലിക്കുന്നു. യു.എസ്, കാനഡ എന്നിവിടങ്ങളിൽ നിന്ന് ഉത്പന്നം പിൻവലിച്ചിരിക്കെ 2023 ൽ ഇതരയിടങ്ങളിൽ നിന്നും ഒഴിവാക്കാനാണ് തീരുമാനം. ഉത്പന്നങ്ങൾ അർബുദത്തിന് കാരണമാകുന്നുവെന്ന് കുറ്റപ്പെടുത്തി ദശാബ്ദത്തോളമായി കമ്പനി കേസുകൾ നേരിടുകയാണ്. എന്നാൽ അവ സുരക്ഷിതമാണെന്നാണ് ജോൺസൺ ആൻഡ് ജോൺസൺ അവകാശപ്പെടുന്നത്.2020 മേയിൽ ജെ. ആൻഡ് ജെ. ആയിരക്കണക്കിന് കേസുകൾ നേരിട്ടതിനെ തുടർന്നാണ് യു.എസ്, കാനഡ എന്നിവിടങ്ങളിൽ നിന്ന് പിൻവലിച്ചത്. അർബുദത്തിന് കാരണമാകുന്നുവെന്ന് ആരോപിച്ചായിരുന്നു കേസുകൾ. […]

Continue Reading

നൂറു വര്‍ഷം മുന്‍പ് മരണമടഞ്ഞു; ഇന്നും കേടുപാടുകളില്ലാത്ത മൃതശരീരം, ലോകത്തിലെ ഏറ്റവും സുന്ദരിയായ മമ്മി: വീഡിയോ കാണാം

കെയ്റോ: പുനര്‍ജന്‍മത്തില്‍ വിശ്വസിക്കുന്നവരാണ് ഈജിപ്തുകാര്‍. അതുകൊണ്ട് തന്നെ മൃതദേഹങ്ങള്‍ മമ്മിയാക്കി സൂക്ഷിക്കുന്ന രീതി അവര്‍ പിന്തുടര്‍ന്നിരുന്നു. ഈജിപ്തിലെ മമ്മികള്‍ എപ്പോഴും ദുരൂഹത സമ്മാനിക്കുന്നതായിരുന്നു. ഇപ്പോഴിതാ മറ്റൊരു മമ്മിയാണ് വാര്‍ത്തയാകുന്നത്. 100 വര്‍ഷം മുന്‍പ് രണ്ടാം വയസില്‍ മരിച്ച ഒരു പെണ്‍കുട്ടിയാണ് ലോകത്തിന് കൗതുകമാകുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു കേടുപാടുമില്ലാതെയാണ് മൃതശരീരമുള്ളത്. ലോകത്തിലെ ഏറ്റവും സുന്ദരിയായ മമ്മി എന്നാണ് ഇതറിയപ്പെടുന്നത്.റൊസാലിയ ലൊംബാര്‍ഡോ എന്ന കുട്ടിയുടേതാണ്. ഈ മമ്മി. സിസിലിയിലെ കപ്പൂച്ചിന്‍ കാറ്റാകോംബസ് ഓഫ് പലേര്‍മോയിലാണ് ‘സ്ലീപ്പിങ് ബ്യൂട്ടി’ എന്ന് […]

Continue Reading

എത്ര വേണമെങ്കിലും ഉറങ്ങിക്കോളൂ, ശമ്പളം തരാം; അപേക്ഷ ക്ഷണിച്ച് യു.എസ് കമ്പനി

ന്യൂയോർക്ക്: ഉറങ്ങാനൊരു അവസരമൊത്താൽ നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്തവരായിരിക്കും മിക്ക ആളുകളും. ജോലിക്കു പോകാതെ ആയുസു മുഴുവൻ ഉറങ്ങിത്തീർക്കാൻ കൊതിക്കുന്ന കുഴിമടിയന്മാരുമുണ്ടാകും. എന്നാൽ, അത്തരക്കാർക്കൊരു സന്തോഷവാർത്തയുണ്ട് അമേരിക്കയിൽനിന്ന്. എത്ര വേണമെങ്കിലും കിടന്നുറങ്ങാം, അതിനു ശമ്പളവും കിട്ടും!അമേരിക്കയിലെ പ്രമുഖ കിടക്ക നിർമാതാക്കളായ കാസ്പർ ആണ് കൗതുകമുണർത്തുന്ന ഒരു തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ‘കാസ്പർ സ്ലീപ്പേഴ്‌സ്’ എന്നു പേരിട്ടിരിക്കുന്ന ഈ ജോലിക്കു വേണ്ട ഏറ്റവും പ്രധാന യോഗ്യത നന്നായി ഉറങ്ങാൻ കഴിയണമെന്നതു തന്നെയാണ്. മണിക്കൂറിന് 25 യു.എസ് ഡോളറാണ്(ഏകദേശം 2,000 രൂപ) ശമ്പളമായി […]

Continue Reading

വിദേശജോലി തേടുന്നവരെ മാടിവിളിച്ച് കാനഡ; 10 ലക്ഷത്തിലേറെ അവസരങ്ങൾ

ഒട്ടാവ • വിദേശത്തു തൊഴിൽ തേടുന്നവർക്കു ശുഭവാർത്തയുമായി കാനഡ. നിലവിൽ 10 ലക്ഷത്തിലേറെ ഒഴിവുകളാണു രാജ്യത്തുള്ളത്. 2021 മേയ് മാസത്തിനു ശേഷം 3 ലക്ഷത്തിലേറെ തൊഴിലവസരങ്ങൾ‌ സൃഷ്ടിക്കപ്പെട്ടു. 2022 മേയിലെ ലേബർ ഫോഴ്സ് സർവേയിലാണു വൻ തൊഴിലവസരങ്ങളുടെ കണക്കുള്ളത്. തൊഴിലാളികളുടെ കുറവ് രാജ്യത്തു വർധിക്കുകയാണെന്നു സർവേയിൽ പറയുന്നു. രാജ്യത്തു തൊഴിൽ ചെയ്യുന്ന പൗരന്മാർക്കു പ്രായമാകുന്നതും കൂട്ടത്തോടെ വിരമിക്കുന്നതുമാണ്‌ ഒഴിവുകൾ കൂട്ടുന്നത്. ഇത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നു കാനഡയിലേക്കുള്ള കുടിയേറ്റം വർധിക്കാനിടയാക്കും. ഈ വ‌ർഷം 4.3 ലക്ഷം പെർമനന്റ് റസിഡന്റ് […]

Continue Reading

വമ്പൻ അപകടത്തില്‍ നിന്ന് തലനാരിഴ വ്യത്യാസത്തില്‍ കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന അച്ഛൻ: (വീഡിയോ കാണാം)

നിത്യവും സോഷ്യല്‍ മീഡിയയിലൂടെ ഞെട്ടിക്കുന്ന എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ അപകടങ്ങളുടെയോ അപ്രതീക്ഷിതമായ ദുരന്തങ്ങളുടെയോ എല്ലാം വീഡിയോകള്‍ ( Accident Video ) പലപ്പോഴും നമ്മെ അക്ഷരാര്‍ത്ഥത്തില്‍ മുള്‍മുനയിലാക്കാറുണ്ട്. ഇങ്ങനെയുള്ള വീഡിയോകള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. കാരണം മിക്ക വീഡിയോകളും നമ്മെ ചിലത് പഠിപ്പിക്കുകയോ ഓര്‍മ്മിപ്പിക്കുകയോ ചെയ്യുന്നവയായിരിക്കും.അപ്രതീക്ഷിതമായി ഒരപകടമുണ്ടായാല്‍, പ്രതികൂലമായ ഒരു സാഹചര്യമുണ്ടായാല്‍ സമയം കളയാതെ സംയമനത്തോടെ പെരുമാറാൻ ഒരുപക്ഷേ ഇവ നമ്മെ സഹായിച്ചേക്കാം. എന്തായാലും അത്തരത്തില്‍ നമ്മെ ഞെട്ടിക്കുന്നൊരു അപകട വീഡിയോ ഈ ദിവസങ്ങളില്‍ സോഷ്യല്‍ […]

Continue Reading

ജോലി വീട്ടിലിരുന്ന് മിഠായി രുചിക്കല്‍; ശമ്പളം 61 ലക്ഷം, അപേക്ഷിക്കേണ്ട അവസാന തിയതി ആഗസ്ത് 31

കാനഡ: കൈ നിറയെ മിഠായികള്‍, ഐസ്ക്രീമുകള്‍, മധുരപലഹാരങ്ങള്‍…കുട്ടിയായിരിക്കുമ്പോള്‍ നമ്മുടെ സ്വപ്നങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് ഇതൊക്കെയായിരിക്കും. പലപ്പോഴും ഇതൊക്കെ വലപ്പോഴും കിട്ടുന്ന ഒരു വസ്തുവായതുകൊണ്ടായിരിക്കാം അവയൊക്കെ സ്വപ്നങ്ങളാകുന്നത്. നിങ്ങളുടെ കുട്ടിക്കാല സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കുകയാണ് കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാന്‍ഡി ഫണ്‍ഹൗസ് എന്ന കമ്പനി. മിഠായികള്‍ കഴിക്കുക മാത്രമല്ല, മികച്ച ശമ്പളമുള്ള ഒരു ജോലി കൂടിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.കമ്പനിയുടെ ചീഫ് കാൻഡി ഓഫീസർ തസ്തികയിലേക്കാണ് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നത്. വീട്ടിലിരുന്ന് കമ്പനി നിർമ്മിക്കുന്ന മിഠായികൾ രുചിച്ച് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുക എന്നതാണ് […]

Continue Reading