തലകൾ കൂട്ടിച്ചേർന്ന വിധത്തിൽ ജനിച്ച സയാമീസ് ഇരട്ടകൾ; 27 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ വേർപെടുത്തി

ബ്രസീലിയ: മസ്തിഷ്കം ഒന്നിച്ചുചേർന്ന ബ്രസീലിയൻ സയാമീസ് ഇരട്ടകളെ ബ്രിട്ടീഷ് ന്യൂറോ സർജന്‍റെ സഹായത്തോടെ വിജയകരമായി വേർപെടുത്തി. ഗ്രേറ്റ് ഓർക്കണ്ട് സ്ട്രീറ്റ് ഹോസ്പിറ്റൽ പീഡിയാട്രിക് സർജൻ ഡോ.നൂർ ഉൾ ഒവാസി ജീലാനിയുടെ മേൽനോട്ടത്തിൽ നടന്ന സങ്കീര്‍ണമായ ശസ്ത്രക്രിയയിൽ നാലു വയസുകാരായ ബെർണാഡോയും ആർതർ ലിമയെയും സ്വതന്ത്രരാക്കിയത്. വടക്കൻ ബ്രസീലിലെ റൊറൈമ സംസ്ഥാനത്ത് 2018ലായിരുന്നു ആർതറിന്‍റെയും ബെർണാഡോ ലിമയുടെയും ജനനം. നാലു വര്‍ഷത്തോളം ഇരുവരുടെയും തലകളുടെ മുകള്‍ഭാഗം പരസ്പരം ഒട്ടിച്ചേര്‍ന്ന നിലയിലായിരുന്നു. 27 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ശസ്ത്രകിയക്ക് ശേഷമാണ് […]

Continue Reading

കാസർകോട് സ്വദേശി അബൂദാബിയിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

അബുദബി: കാസർകോട് സ്വദേശിയായ യുവാവ് അബുദബിയിൽ താമസ സ്ഥലത്തെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണുമരിച്ചു. പാണത്തൂർ പനത്തടി സ്വദേശിയും കുണിയ പള്ളാരത്ത് താമസക്കാരനുമായ നസീർ – സുലൈഖ ദമ്പതികളുടെ മകൻ മുഹമ്മദ് ശമീം (24) ആണ് മരിച്ചത്. ഞായറാഴ്ച പുലർചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്.ശമീം അബുദബി സിറ്റി വിമാനത്താവളത്തിനടുത്തുള്ള പലചരക്ക് കടയിൽ ജോലി ചെയ്തു വരികയായിരുന്നു. ജോലി കഴിഞ്ഞതിന് ശേഷം താമസ സ്ഥലത്ത് എത്തിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. കെഎംസിസിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ […]

Continue Reading

മഴക്കെടുതിയിൽ യുഎഇയിൽ ആറ് പ്രവാസികൾ മരിച്ചു

മഴക്കെടുതിയിൽ യുഎഇയിൽ 6 പ്രവാസികൾ മരിച്ചു. റാസൽഖൈമ, ഫുജൈറ, ഷാർജ മേഖലകളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ചവരുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല. വെള്ളക്കെട്ടുണ്ടായിരുന്ന പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുമ്പോഴാണ് ആറ് മൃതദേഹങ്ങൾ കണ്ടെത്തിയതായി യു.എ.ഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. മരിച്ചവർ ഏഷ്യൻ രാജ്യത്തിൽ നിന്നുള്ളവരാണ് എന്ന വിവരം മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്. ഇതിൽ ഇന്ത്യക്കാരുണ്ടോ എന്നതിൽ വ്യക്തത വന്നിട്ടില്ല. ഫുജൈറയിൽ ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. അതേസമയം നിലവിൽ യുഎഇയിൽ മഴ കുറഞ്ഞിട്ടുണ്ട്.

Continue Reading

വിമാനത്തിലെ ഭക്ഷണത്തില്‍ പാമ്പിന്‍റെ തല; എയര്‍ലൈന്‍‌സ് അന്വേഷണം ആരംഭിച്ചു

അങ്കാര: തുര്‍ക്കി ആസ്ഥാനമായുള്ള എയര്‍ലൈന്‍ കമ്പനിയുടെ വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാമ്പിന്‍റെ തല കണ്ടെത്തിയത് യാത്രക്കാര്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ത്തി. ജൂലൈ 21ന് തുർക്കിയിലെ അങ്കാറയിൽ നിന്ന് ജർമ്മനിയിലെ ഡസൽഡോർഫിലേക്ക് പറന്ന സൺഎക്‌സ്‌പ്രസ് വിമാനത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നതെന്ന് വൺ മൈൽ അറ്റ് എ ടൈം എന്ന ഏവിയേഷൻ ബ്ലോഗിനെ ഉദ്ധരിച്ച് ഇൻഡിപെൻഡന്‍റ് റിപ്പോർട്ട് ചെയ്തു. പച്ചക്കറികള്‍ക്കിടയിലാണ് വേര്‍പെട്ട പാമ്പിന്‍റെ തല കണ്ടെത്തിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. ‘തികച്ചും അപ്രതീക്ഷിതം’ എന്നാണ് സൺഎക്‌സ്‌പ്രസിന്‍റെ പ്രതിനിധി ടർക്കിഷ് […]

Continue Reading

ചെസ് മത്സരത്തിൽ ഊഴം തെറ്റിച്ച് കരുനീക്കം; ഏഴു വയസ്സുകാരന്റെ വിരലൊടിച്ച് റോബോട്ട്- വീഡിയോ കാണാം

മോസ്കോ: ചെസ് മത്സരത്തിൽ ഊഴം തെറ്റിച്ച് കരുനീക്കിയ ഏഴു വയസ്സുകാരൻ ക്രിസ്റ്റഫറിന്റെ വിരലൊടിച്ച് റോബോർട്ട്. ജൂലൈ 19ന് നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ നടന്ന മോസ്കോ ചെസ് ഓപ്പൺ ടൂർണമെന്റിനിടെയാണ് റോബോട്ട് കുട്ടിയുടെ വിരലൊടിച്ചത്. റോബോർട്ടിന്റെ ഊഴം പൂർത്തിയാകും മുമ്പേ ക്രിസ്റ്റഫർ കരുനീക്കിയതാണ് പ്രശ്നത്തിന് കാരണമായതെന്ന് റഷ്യൻ ചെസ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് സെർജി സ്മാഗിൻ വ്യക്തമാക്കി.റോബോട്ടിന്റെ കരുനീക്കം പൂർത്തിയാകുന്നതിനു മുമ്പേ കരുനീക്കാൻ തുനിഞ്ഞ ക്രിസ്റ്റഫറിന്റെ കൈയ്ക്കു മുകളിലേക്ക് റോബോട്ട് കയ്യെടുത്തു […]

Continue Reading

അഞ്ചാം നിലയിൽ നിന്നു വീണ് 2 വയസ്സുകാരി; നിലത്തുവീഴാതെ പിടിച്ച് സൂപ്പർ ഹീറോ(വീഡിയോ കാണാം )

ഫ്ലാറ്റിന്റെ ജനാലയിലൂടെ അഞ്ചാം നിലയിൽ നിന്നു വീണ 2 വയസ്സുകാരിയെ നിലത്തുവീഴാതെ കൈകളിൽ ഏറ്റുവാങ്ങി ജീവൻ രക്ഷിച്ച യുവാവ് ചൈനയുടെ സൂപ്പർ ഹീറോയായി.ഷെജിയാങ് പ്രവിശ്യയിലെ ടോങ്ഷിയാങ് നഗരത്തിലാണു സംഭവം. അവിടത്തെ പൊലീസ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ ആദ്യം ചൈനയിലും പിന്നീട് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും കുഞ്ഞിനെ രക്ഷിച്ച ഷെൻ ഡോങ് (31) ഹീറോയായി.കാലിനും ശ്വാസകോശത്തിനും ചെറിയ പരുക്കുള്ള പെൺകുഞ്ഞ് ആശുപത്രിയിൽ സുഖം പ്രാപിക്കുന്നു.‘ദേശീയ സൂപ്പർതാരം’ എന്നാണ് ‍ഡോങ്ങിനെ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.

Continue Reading

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്: നീരജ് ചോപ്രക്ക് വെള്ളി

ഒറിഗോണ്‍: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജാവലിന്‍ ത്രോയില്‍  നീരജ് ചോപ്രക്ക് വെള്ളി. 88.13 മീറ്റർ ദൂരം പിന്നിട്ടാണ് നീരജ് വെള്ളി നേടിയത്. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം എന്ന നേട്ടം കൂടിയാണ് നീരജ് ചോപ്ര സ്വന്തമാക്കിയത്. 90.46 മീറ്റർ എറിഞ്ഞ ഗ്രനഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സണാണ് സ്വർണം.

Continue Reading

മങ്കിപോക്സ് ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

മങ്കി പോക്സ് ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. രോഗം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തിലാണ് നടപടി. ലോകാരോഗ്യ സംഘടന അടിയന്തരയോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്

Continue Reading

‘ആരും ജോലി തരുന്നില്ല, എനിക്ക് ഭ്രാന്താണെന്ന് അവര്‍ കരുതുന്നു’: പരാതിയുമായി ‘ബ്ലാക്ക് ഏലിയന്‍’

പാരിസ്: തന്നെ ഒരു സാധാരണ മനുഷ്യനായി കാണണമെന്ന അഭ്യര്‍ഥനയുമായി ദേഹം മുഴുവന്‍ ടാറ്റൂ ചെയ്ത ഫ്രാന്‍സിലെ യുവാവ്. ആളുകള്‍ തന്നെ മാറ്റിനിര്‍ത്തുകയാണെന്നും ആരും ജോലി തരുന്നില്ലെന്നും ആന്‍റണി ലോഫ്രെഡോ പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ ബ്ലാക്ക് ഏലിയന്‍ എന്ന പേരിലാണ് 34കാരന്‍ അറിയപ്പെടുന്നത്. തല മുതല്‍ കാല്‍പ്പാദം വരെ ടാറ്റൂ ചെയ്തിരിക്കുകയാണ് ലോഫ്രെഡോ. നാക്കിന്റെ അറ്റം പിളർന്ന് വരെ ടാറ്റൂ ചെയ്തിട്ടുണ്ട്. കണ്ണിലെ കൃഷ്ണമണിയിലും ടാറ്റൂ ചെയ്തു. ലോഫ്രെഡോ ചെവിയും രണ്ട് വിരലുകളും മുറിച്ചുമാറ്റിയത് അടുത്ത കാലത്താണ്. ഇന്‍സ്റ്റഗ്രാമില്‍ ലോഫ്രെഡോയ്ക്ക് […]

Continue Reading

പട്ടാപ്പകല്‍ റോഡിലൂടെ നടന്നുപോവുന്ന സ്ത്രീയെ കയറിപ്പിടിച്ച് യുവാവ്, പാക് വീഡിയോ വൈറല്‍!(വീഡിയോ കാണാം)

പട്ടാപ്പകല്‍ റോഡില്‍ കൂടി നടന്നുപോവുകയായിരുന്നു ആ സ്ത്രീ. ബുര്‍ഖ ധരിച്ച്, റോഡിന്റെ നടുവിലൂടെ നടന്നുപോവുകയായിരുന്ന അവര്‍ക്കു പിറകിലൂടെ പെട്ടെന്നാണ് ഒരാള്‍ ഓടി വന്നത്. അയാള്‍ പുറകില്‍നിന്നും അവരുടെ ദേഹത്ത് കയറിപ്പിടിച്ചു. അവര്‍ കുതറുമ്പോള്‍, മാറിടത്തില്‍ ബലമായി പിടിച്ചു നിന്ന അയാളെ അവര്‍ കുതറിത്തെറിപ്പിച്ചു. അതോടെ അയാള്‍ മുന്‍വശത്തേക്ക് ഓടിരക്ഷപ്പെട്ടു. പാക്കിസ്താനി സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയെക്കുറിച്ചാണ് പറയുന്നത്. സംഭവസ്ഥലത്തുള്ള ഒരു സിസിടിവി ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവമുള്ളത്. മാധ്യമപ്രവര്‍ത്തകര്‍ അടക്കം നിരവധി പേര്‍ […]

Continue Reading