ജനം ഇരച്ചുകയറി; പ്രസിഡന്‍റിന്‍റെ കൊട്ടാരത്തില്‍ മുറികള്‍ മുതല്‍ സ്വിമിംഗ് പൂള്‍വരെ കൈയ്യടക്കി

കൊളംബോ: ശ്രീലങ്കയില്‍ പ്രക്ഷോഭകാരികള്‍  പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതി വളഞ്ഞതോടെ ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെ വീട്ടിൽ നിന്ന് ഓടിപ്പോയതായി പ്രതിരോധ വൃത്തങ്ങളെയും പ്രാദേശിക മാധ്യമങ്ങളെയും ഉദ്ധരിച്ച് വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു.തലസ്ഥാന നഗരമായ കൊളംബോയിലെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറാൻ ആയിരക്കണക്കിന് പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടുകയും ബാരിക്കേഡുകൾ തകർക്കുകയും ചെയ്തു. ശനിയാഴ്ച രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളും, വിദ്യാര്‍ത്ഥി സംഘടനകള്‍ അടക്കം ആസൂത്രണം ചെയ്ത റാലിക്ക് മുന്നോടിയായി പ്രസിഡന്റ് ഗോതബയ രാജപക്‌സെയെ വെള്ളിയാഴ്ച ഔദ്യോഗിക വസതിയില്‍ നിന്നും […]

Continue Reading

ഹജ്ജിൽ ഇന്ന് തിരക്കുപിടിച്ച ദിനം; ഹാജിമാർ ജംറയിൽ കല്ലേറുകർമം പൂർത്തിയാക്കും

റിയാദ്: ഹജ്ജിലെ ഏറ്റവും തിരക്ക് പിടിച്ച ദിനമാണ് ഇന്ന്. അറഫയിൽനിന്ന് മടങ്ങിയ ഹാജിമാർ ഇന്നലെ മുസ്ദലിഫയിൽ രാപ്പാർത്ത് ജംറയിൽ കല്ലേറ് കർമത്തിനായെത്തുന്നുണ്ട്. ബലിപെരുന്നാൾ ദിനമായ ഇന്ന് ബലികർമങ്ങളും ഹാജിമാർക്കുണ്ട്. കർമങ്ങൾ പൂർത്തിയാക്കി ഹാജിമാർ ഇന്ന് ശുഭ്രവസ്ത്രത്തിൽനിന്ന് ഒഴിവാകും.അറഫാ സംഗമം കഴിഞ്ഞ് ഹാജിമാർ ഇന്നലെ രാത്രി മുസ്ദലിഫയിൽ രാപ്പാർത്തു. ഇവിടെനിന്ന് ശേഖരിച്ച കല്ലുകളുമായെത്തി ജംറയിലെ സ്തൂപത്തിനരികിലെത്തി. മനുഷ്യന്റെ ഉള്ളിലെ പൈശാചികതകളെ കല്ലെറിഞ്ഞോടിക്കുകയാണ് ഈ കർമത്തിലൂടെ ഹാജിമാർ. ഇത് കഴിഞ്ഞ് ഹാജിമാർ ഹറമിലെത്തി കഅ്ബയെ വലയം ചെയ്യും. സഫാ മർവാ […]

Continue Reading

ഹജ്ജ് കർമങ്ങൾക്ക് ഇന്ന് തുടക്കം; നാളെ അറഫാ സംഗമം

ഹജ്ജ് കർമങ്ങൾക്ക് ഇന്ന് തുടക്കം. തീർഥാടക ലക്ഷങ്ങൾ തമ്പുകളുടെ നഗരമായ മിനായിലേക്ക് ഒഴുകുകയാണ്. 10 ലക്ഷത്തോളം തീർഥാടകരാണ് ഹജ്ജ് നിർവഹിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള ഭൂരിഭാഗം തീർഥാടകരും ഇന്നലെ രാത്രിയോടെ മിനായിലെത്തി.അല്ലാഹുവേ, നിൻറെ വിളിക്ക് ഞാൻ ഉത്തരം ചെയ്യുന്നു എന്നർത്ഥം വരുന്ന തൽബിയത് ചൊല്ലിക്കൊണ്ട് തീർഥാടക ലക്ഷങ്ങൾ മിനായിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് കൊണ്ട് പത്തു ലക്ഷത്തോളം വരുന്ന തീർഥാടകർ ഇന്ന് മിനായിൽ തംപടിക്കും. ഇന്നലെയാണ് തീർഥാടകർ മിനായിലേക്ക് നീങ്ങിത്തുടങ്ങിയത്. ഹജ്ജ് സർവീസ് ഏജൻസി ഒരുക്കിയ […]

Continue Reading

നീന്തൽക്കുളത്തിൽ കുളിക്കാനിറങ്ങിയ 16 പെൺകുട്ടികൾ ഒരുമിച്ച് ഗർഭിണിയായി.

ലോകത്ത് നടക്കുന്ന പല കാര്യങ്ങളും കേൾക്കുമ്പോൾ വിശ്വസിക്കാൻ നമുക്കേറെ പ്രയാസം തോന്നിയേക്കാം. അത്തരത്തിൽ വിശ്വാസ യോഗ്യമല്ലാത്ത ഒരു സംഭവമാണ് ഫ്‌ളോറിഡയിൽ നിന്നും പുറത്തു വന്നിരിക്കുന്നത്. കാര്യമറിയുമ്പോൾ നിങ്ങൾ ഒരിക്കലും വിശ്വസിക്കില്ല എന്നത് വാസ്തവം. എന്താണ് അത്തരമൊരു വാർത്ത എന്ന് നോക്കാം. ശാരീരിക ബന്ധമില്ലാതെ 16 പെൺകുട്ടികൾ ഒരേസമയം ഗർഭിണികളായി എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാനാകുമോ?അതെങ്ങനെ സംഭവിച്ചു എന്ന ചോദ്യം എല്ലാരുടെയും മനസ്സിൽ ഉയർന്നു വരും.അല്ലെ? ഈ പെൺകുട്ടികൾ ശാരീരിക ബന്ധമില്ലാതെ എങ്ങനെ ഗർഭം ധരിച്ചു എന്നതിനെ കുറിച്ച് […]

Continue Reading

ചീങ്കണ്ണിയെ വിവാഹം ചെയ്ത് മേയര്‍!

സാന്‍ പെദ്രോ: ചീങ്കണ്ണിയെ വിവാഹം ചെയ്ത് മെക്സിക്കന്‍ മേയര്‍. സാന്‍ പെദ്രോ മേയര്‍ വിക്ടര്‍ ഹ്യൂഗോ സോസയാണ് ആചാരത്തിന്‍റെ ഭാഗമായി ചീങ്കണ്ണിയെ വിവാഹം ചെയ്തത്. ഒക്സാക എന്ന സ്ഥലത്താണ് വിചിത്രമായ കല്യാണം നടന്നത്.പ്രകൃതി കനിയാനുള്ള പ്രാര്‍ഥനയെന്ന നിലയിലാണ് മേയറുടെ സമുദായത്തിന്‍റെ വിശ്വാസ പ്രകാരം ചീങ്കണ്ണിയെ വിവാഹം ചെയ്യുന്നത്- “ആവശ്യത്തിന് മഴ ലഭിക്കാനും ഭക്ഷണം ലഭിക്കാനും നദിയില്‍ ആവശ്യത്തിന് മത്സ്യമുണ്ടാകാനും ഞങ്ങള്‍ പ്രകൃതിയോട് പ്രാര്‍ഥിക്കുന്നു”.ചീങ്കണ്ണിയെ ഭൂമിയുടെ പ്രതിനിധി എന്ന നിലയിലാണ് മേയറുടെ സമുദായം കാണുന്നത്. മേയറും ചീങ്കണ്ണിയും വിവാഹിതരാകുമ്പോള്‍ […]

Continue Reading

തേനീച്ചകള്‍ക്ക് ലോക്ഡൗണ്‍ ഏർപ്പെടുത്തി ഓസ്‌ട്രേലിയ

തേനീച്ചകള്‍ക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍. പരാദജീവിയായ വറോവ ഡിസ്ട്രക്ടറിന്റെ വ്യാപനം കണ്ടെത്തിയതോടെയാണ് തേനീച്ചകളുടെ സഞ്ചാരം നിയന്ത്രിച്ചത്. കര്‍ഷകര്‍ തേനീച്ചകളെയോ തേനീച്ചക്കൂടുകളോ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതാണ് ഇവിടെ നിരോധിച്ചത്.വറോവയെന്ന ചെള്ളുകളെ ഓസ്‌ട്രേലിയ തുടച്ചുനീക്കിയിരുന്നു . എന്നാൽ കഴിഞ്ഞയാഴ്ച സിഡ്‌നിക്ക് സമീപം ഇവയുടെ സാന്നിധ്യം വീണ്ടും കണ്ടെത്തി. നൂറ് കിലോമീറ്റര്‍ അകലെയുള്ള സ്ഥലങ്ങളില്‍ വരെ ഇവയെത്തിയെന്ന് വ്യക്തമായി. ലോകമെങ്ങും തേനീച്ചക്കൃഷിക്ക് ഏറ്റവും വലിയ വെല്ലുവിളി സൃഷ്ടിക്കുന്നതാണ് വറോവ ഡിസ്ട്രക്ടറിന്റെ വ്യാപനം. ഇവയെ ഓസ്‌ട്രേലിയയില്‍ വീണ്ടും […]

Continue Reading

ആഴ്‌സനൽ താരം തോമസ് പാർട്ടി പുതിയ പേര് സ്വീകരിച്ചു; ഇനി യാക്കൂബ്

ലണ്ടൻ: ഇസ്‌ലാം സ്വീകരിച്ച ആഴ്‌സനലിന്റെ ഘാനാ മിഡ്ഫീൽഡർ തോമസ് പാർട്ടി തോമസ് പാർട്ടി പുതിയ പേര് സ്വീകരിച്ചു. യാകൂബ് എന്ന പേരിലായിരിക്കും താരം ഇനി അറിയപ്പെടുക. പാർട്ടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.”ഞാൻ മുസ്‌ലിംകൾക്കൊപ്പമാണ് വളർന്നത്. അതുകൊണ്ടുതന്നെ വലിയ മാറ്റമൊന്നുമില്ല. നേരത്തെ തന്നെ വിവാഹം കഴിച്ചതാണ്. യാകൂബ് എന്നായിരിക്കും എന്റെ മുസ്‌ലിം പേര്.” -പ്രമുഖ ഘാനാ മാധ്യമപ്രവർത്തകൻ നാനാ അബാ അനാമൂഹ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ തോമസ് പാർട്ടി വ്യക്തമാക്കി. ഞാൻ പ്രണയിക്കുന്നൊരു പെൺകുട്ടി ഇപ്പോൾ എന്റെ കൂടെയുണ്ട്. […]

Continue Reading

പ്രവാചകനിന്ദ: ഇന്ത്യക്കെതിരെ ഭീഷണിയുമായി അൽ ഖ്വയ്ദ; നാല് സംസ്ഥാനങ്ങളിൽ ചാവേറാക്രമണം നടത്തും

ഡൽഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ ബിജെപി നേതാക്കളുടെ അപകീർത്തി പരാമർശത്തിൽ ഇന്ത്യക്കെതിരെ ഭീഷണിയുമായി ആ​ഗോള ഭീകരവാദ സംഘടനയായ അൽ ഖ്വയ്ദ. ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ ചാവേറാക്രമണം നടത്തുമെന്നാണ് ഭീഷണിക്കത്തിൽ പറയുന്നത്.’പ്രവാചകന്റെ മഹത്വത്തിനായി പോരാടുന്നതിനായി’ ഡൽഹി, ​ഗുജറാത്ത്, ഉത്തർപ്രദേശ്, മുംബൈ എന്നീ സംസ്ഥാനങ്ങളിൽ ആക്രമണം നടത്തുമെന്നാണ് സന്ദേശത്തിൽ പറയുന്നത്. പ്രവാചകനെ അവഹേളിക്കുന്നവരെ കൊല്ലും. പ്രവാചകനെ അപമാനിക്കുന്നവരെ തകർക്കാൻ തങ്ങളുടെ ശരീരത്തിലും കുട്ടികളുടെ ശരീരത്തിലും സ്‌ഫോടകവസ്തുക്കള്‍ കെട്ടുമെന്നും ഭീഷണി കത്തിൽ പറയുന്നു. ഡൽഹി, മുംബൈ, ഉത്തർപ്രദേശ്, ​ഗുജറാത്ത് എന്നിവിടങ്ങളിലെ കാവിഭീകരർ […]

Continue Reading

പ്രവാചകനെതിരെ അപകീർത്തി പരാമർശം: പ്രതിഷേധമറിയിച്ച് ഖത്തര്‍; ഇന്ത്യൻ അംബാസഡറെ വിളിച്ചുവരുത്തി;

ദോഹ: ബി.ജെ.പി ദേശീയ വക്താവായിരുന്ന നുപൂർ ശർമ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടത്തിയ അപകീർത്തി പരാമർശത്തിൽ പ്രതിഷേധിച്ച് ഖത്തർ. ഇന്ത്യൻ അംബാസഡറെ ഖത്തർ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി. സംഭവത്തെ അപലപിച്ചുകൊണ്ടുള്ള പ്രതിഷേധക്കുറിപ്പ് കൈമാറുകയും ചെയ്തിട്ടുണ്ട്. നുപൂറിനെതിരെ ബി.ജെ.പി നടപടിയെടുത്ത  ശേഷമാണ് ഖത്തറിന്റെ പ്രതികരണം. ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ അൽമുറൈഖിയാണ് ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലിനെ വിളിച്ചുവരുത്തിയത്. പ്രവാചകനെതിരെ അപകീർത്തി പരാമർശം നടത്തിയ നുപൂർ ശർമയെ പുറത്താക്കിയ ബി.ജെ.പി നടപടിയെ ഖത്തർ സ്വാഗതം ചെയ്തു. […]

Continue Reading