ടെക്സാസിലെ സ്കൂളില്‍ വെടിവെപ്പ്; 21 പേര്‍ കൊല്ലപ്പെട്ടു, കൊലയാളിയായ 18കാരനെ പൊലീസ് വെടിവച്ചു കൊന്നു

അമേരിക്ക: അമേരിക്കയിലെ ടെക്സാസിലെ ഉവാൾഡ പട്ടണത്തിൽ 18കാരൻ 21 പേരെ വെടിവെച്ചു കൊന്നു. കൊല്ലപ്പെട്ടവരിൽ 18 കുട്ടികളും ഒരു അധ്യാപികയും. കൊലയാളി സാൽവദോർ റമോസിനെ പൊലീസ് വെടിവെച്ചു കൊന്നു. രണ്ട്,മൂന്ന്,നാല് സ്കൂളുകളിലെ കുട്ടികളാണ് കൊല്ലപ്പെട്ടത്. കയ്യിൽ രണ്ട് തോക്കുമായി സ്കൂളിൽ ഓടിക്കയറി വെടിവെക്കുകയായിരുന്നു.അക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. കൊലപാതകി സ്കൂളിലെത്തിയത് മുത്തശ്ശിയെ വെടിവെച്ചുകൊന്ന ശേഷമാണെന്നും സൂചനകളുണ്ട്.ചൊവ്വാഴ്ച പ്രാദേശിക സമയം 11.32ഓടെയാണ് സംഭവം. ഉവാൾഡിലുള്ള റോബ് എലിമെന്‍ററി സ്കൂളിനു സമീപം വാഹനം ഇടിച്ചുനിര്‍ത്തിയ […]

Continue Reading

കൂട്ടില്‍ കയ്യിട്ടു; വിരല്‍ കടിച്ചെടുത്ത് സിംഹം; ഞെട്ടിച്ച് വിഡിയോ

സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ മൃഗശാല സൂക്ഷിപ്പുകാരന്‍ സിംഹംക്കൂട്ടില്‍ കയ്യിട്ടു. ഒടുവില്‍ സിംഹം യുവാവിനെ കടിച്ചു. സമൂഹമാധ്യമങ്ങളില്‍ ഇതിന്‍റെ വിഡിയോ പ്രചരിക്കുകയാണ്. ജമൈക്കയിലാണ് സംഭവം. ഇയാള്‍ സിംഹത്തിന്‍റെ വായില്‍ കയ്യിടുമ്പോള്‍ തന്നെ സിംഹം തലവെട്ടിച്ചുമാറ്റാനും ഒഴിഞ്ഞുമാറാനും ശ്രമിക്കുന്നുണ്ട്. പ്രകോപനപരമായ ഇടപെല്‍ സിംഹത്തിനെ ചൊടിപ്പിച്ചു. പിന്നീടാണ് യുവാവിന്‍റെ വിരല്‍ കടിച്ചുപിടിച്ച് സിംഹം അക്രമിക്കാന്‍ തുടങ്ങിയത്.സംഭവം കണ്ടുനില്‍ക്കുന്നവരാണ് വിഡിയോ പകര്‍ത്തിയത്. ഇത് ആസ്വദിച്ച് ചിരിച്ചുകൊണ്ടാണ് അവരും വിഡിയോ എടുത്തിരിക്കുന്നത്. പരാക്രമത്തിനൊടുവില്‍ വിരലിലെ മാംസം സിംഹം കടിച്ചെടുത്തു. യുവാവിന് തിരികെ അസ്ഥി മാത്രമാണ് കിട്ടിയതെന്നാണ് […]

Continue Reading

ജൈവസുരക്ഷയ്ക്ക് ഭീഷണി; ന്യൂസിലാൻഡ് വിമാനത്താവളത്തിൽ ‘ഗോമാതാ’ ഗോമൂത്രം പിടികൂടി നശിപ്പിച്ചു

ക്രൈസ്റ്റ്ചർച്ച്: വിദേശ യാത്രക്കാരനിൽനിന്ന് രണ്ടു കുപ്പി ‘ഗോമാതാ’ ഗോമൂത്രം പിടിച്ചെടുത്ത് നശിപ്പിച്ചതായി ന്യൂസിലാൻഡ് ക്രൈസ്റ്റ്ചർച്ച് വിമാനത്താവളം അധികൃതർ. അന്താരാഷ്ട്ര അതിർത്തികൾ തുറക്കുന്നതിന്റെ ഭാഗമായുള്ള പതിവു സുരക്ഷാ പരിശോധനയിലാണ് ബോട്ടിലുകള്‍ കണ്ടെത്തിയത് എന്നും ഗോമൂത്രം ഗുരുതര അസുഖങ്ങൾക്ക് കാരണമാകുമെന്നും അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി. പിടിച്ചെടുത്ത രണ്ടു ഗോമൂത്ര ബോട്ടിലുകളുടെ ചിത്രവും പ്രൈമറി ഇൻഡസ്ട്രീസ് മന്ത്രാലയം പുറത്തുവിട്ടു.’ക്രൈസ്റ്റ് ചർച്ച് വിമാനത്താവളത്തിലെ പതിവു പരിശോധയ്ക്കിടെ ഈയിടെ രണ്ടു കുപ്പി ഗോമൂത്രം പിടിച്ചെടുത്തു നശിപ്പിച്ചു. ഇത്തരത്തിലുള്ള ഉത്പന്നങ്ങൾ ഗുരുതരമായ അസുഖങ്ങൾക്ക് കാരണമാകുന്നു. കാലിലും […]

Continue Reading

വടയ്ക്ക് 350, ഇഡലിക്ക് 125, കാപ്പിക്ക് 300; വിലക്കയറ്റത്തിൽ പൊറുതിമുട്ടി ലങ്ക

കൊളംബോ: തൈരുവട 350, സാമ്പാർ വട 350, ഒനിയൻ റവ ദോശ 750, ഇഡലി രണ്ടെണ്ണം 350, ബട്ടർ നാൻ 200, ചില്ലി പനീർ ഗ്രേവി 1,100, കുപ്പി വെള്ളം 100, ഫിൽറ്റർ കോഫി 300… വില കേട്ട് ഞെട്ടേണ്ട. സാമ്പത്തിക പ്രതിസന്ധി മൂലം വലയുന്ന ശ്രീലങ്കയിലെ ഹോട്ടലുകളിലൊന്നിലെ ഭക്ഷ്യവസ്തുക്കളുടെ വിലയാണിത്. ഇതുമായി ബന്ധപ്പെട്ട് കൊളംബോ രാമകൃഷ്ണ റോഡിലെ ശംഖുമുഖാസ് റെസ്റ്ററന്റിലെ ബിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഏപ്രിൽ 22ലെ ബില്ലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.രാജ്യം കടുത്ത ഭക്ഷ്യപ്രതിസന്ധിയാണ് […]

Continue Reading

സര്‍വേയില്‍ ഗ്യാന്‍ വ്യാപി മസ്ജിദിലെ കുളത്തില്‍ ശിവലിംഗം കണ്ടെത്തിയതായി അഭിഭാഷകന്‍; ഈ ഭാഗം അടച്ചിടാന്‍ കോടതി ഉത്തരവ്

ലഖ്‌നോ: മഥുര കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാന്‍ വാപി മസ്ജിദിന്റെ ഒരു ഭാഗം അടച്ചിടാന്‍ വരാണസി കോടതി. ശിവലിംഗം കണ്ടെത്തിയെന്ന അഭിഭിഷകന്റെ വാദത്തെ തുടര്‍ന്നാണിത്. മസ്ജിദിന്റെ വീഡിയോ സര്‍വേ ഇന്ന് പൂര്‍ത്തിയായിരുന്നു. മസ്ജിദിനുമേല്‍ അവകാശം ഉന്നയിക്കുന്ന വിഭാഗത്തിന്റെ അഭിഭാഷകനായ മദന്‍ മോഹന്‍ യാദവും ശിവലിംഗം കണ്ടെത്തിയതായി പ്രതികരിച്ചു. എന്നാല്‍, കമ്മീഷന്‍ അംഗങ്ങള്‍ ഇതുവരെ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടില്ല. അതേസമയം, സര്‍വേ സംഭവ വിഭാഗങ്ങള്‍ രാഷ്ട്രീയമായി മുതലെടുക്കാനുള്ള ശ്രമങ്ങള്‍ക്കും ബി.ജെ.പി തുടക്കമിട്ടു. ഉത്തര്‍ പ്രദേശ് ഉപ മുഖ്യമന്ത്രി കേശവ് […]

Continue Reading

ഉത്തര കൊറിയയിൽ പിടിവിട്ട് കോവിഡ് വ്യാപനം; മൂന്നു ദിവസത്തിനിടെ എട്ടു ലക്ഷം രോഗികൾ; 42 മരണം

പ്യോങ് യാങ്: ഉത്തര കൊറിയയിൽ പിടിവിട്ട് കോവിഡ് വ്യാപിക്കുന്നു. മൂന്നു ദിവസത്തിനിടെ രാജ്യത്ത് 8,20,620 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഞായറാഴ്ച പനി ബാധിച്ച് 15 പേർ കൂടി മരിച്ചു. ഇതോടെ മൂന്നു ദിവസത്തിനിടെ രാജ്യത്ത് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 42 ആയി. എന്നാൽ മരണങ്ങൾ കോവിഡ് മൂലമാണെന്ന് ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കിയിട്ടില്ല. 3,24,550 പേർ കോവിഡ് ബാധിച്ച് ചികിത്സയിലാണെന്നും സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.രണ്ട് വർഷത്തിനിടയിൽ ഒരു കോവിഡ് കേസുപോലും റിപ്പോർട്ട് ചെയ്യാത്ത രാജ്യമാണ് ഉത്തരകൊറിയ. […]

Continue Reading

യുഎഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ അന്തരിച്ചു

ദുബൈ: യുഎഇ പ്രസിഡണ്ടും അബുദബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ അന്തരിച്ചു. യുഎഇ വാർത്താ ഏജൻസിയാണ് മരണ വാർത്ത അറിയിച്ചത്. 2004 നവംബർ മൂന്നു മുതൽ യുഎഇ പ്രസിഡണ്ടാണ്. പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്‌യാൻ അന്തരിച്ച ശേഷമാണ് അദ്ദേഹം പ്രസിഡണ്ട് പദവിയിലെത്തിയത്. 1948ലാണ് ജനനം. യുഎഇയുടെ രണ്ടാമത്തെ പ്രസിഡണ്ടും അബുദാബിയുടെ 16-ാമത് ഭരണാധികാരിയുമാണ്. ശൈഖ് സായിദിന്റെ മൂത്ത മകനാണ്.

Continue Reading

28 ഭാര്യമാരും 35 മക്കളും 126 കൊച്ചുമക്കളും സാക്ഷി; വയോധികന് 35ാം വിവാഹം; വൈറല്‍ വിഡിയോ

28 ഭാര്യമാരു‌‌ടെയും 35 മക്കളു‌െയും 126 കൊച്ചുമക്കളു‌െയും സാന്നിധ്യത്തില്‍ 37-ാമതും വിവാഹിതനായി വയോധികന്‍. വിവാഹത്തിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഐപിഎശ് ഉദ്യോഗസ്ഥന്‍ രൂപിന്‍ ശര്‍മയാണ് ഈ വിഡിയോ ‌‌ട്വിറ്ററില്‍ പങ്കുവെച്ചത്. ജിവിച്ചിരിക്കുന്ന ഏറ്റവും വലിയ ധൈര്യശാലി എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കുവെച്ചത്. എപ്പോള്‍ എവി‌ടെ വെച്ച് ചിത്രീകരിച്ച വിഡിയോ ആണ് ഇതെന്ന് വ്യക്തമല്ല. പഴയ വിഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നതെന്നും ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.

Continue Reading

ദുബായ് വിമാനത്താവളം അടയ്ക്കുന്നു; ആയിരത്തോളം സർവീസുകളിൽ മാറ്റം

ദുബായ് : റൺവേ നവീകരണത്തിന് ദുബായ് രാജ്യാന്തര വിമാനത്താവളം (ഡിഎക്സ്ബി) തിങ്കൾ മുതൽ 45 ദിവസം ഭാഗികമായി അടയ്ക്കുമ്പോൾ സർവീസ് പുനഃക്രമീകരണം സംബന്ധിച്ച വിവരങ്ങൾ യാത്രക്കാർ ഉറപ്പുവരുത്തണമെന്ന് അധികൃതർ. പല സർവീസുകളും ജബൽഅലി അൽ മക്തൂം വിമാനത്താവളത്തിലേക്ക് (ദുബായ് വേൾഡ് സെൻട്രൽ-ഡിഡബ്ല്യുസി) മാറും. ഏതാനും സർവീസുകൾ ഷാർജയിലേക്കും മാറുന്നുണ്ട്. ആഴ്ചയിൽ ആയിരത്തോളം വിമാനങ്ങൾ അൽ മക്തൂം വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുമെന്നതിനാൽ പുറപ്പെടുംമുൻപ് യാത്രക്കാർ വിമാനത്താവളം, ടെർമിനൽ എന്നിവ ഏതാണെന്ന് അതത് വിമാന കമ്പനികളുടെ ഓഫിസുകളിൽ വിളിച്ച് ഉറപ്പുവരുത്തണം. എമിറേറ്റ്സ് […]

Continue Reading

സൗദിയില്‍ 10 വര്‍ഷമായി വധശിക്ഷ കാത്ത് അബ്ദുള്‍ റഹീം; മകന്റെ തിരിച്ചുവരവ് കാത്ത് ഉമ്മ

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനായി ശ്രമം തുടരുമ്പോള്‍, സൗദിയില്‍ പത്തുവര്‍ഷമായി വധശിക്ഷ കാത്ത് കഴിയുന്ന മകന്റെ മോചനത്തിനായി കേഴുകയാണ് കോഴിക്കോട് ഫറോക്കിലെ ഒരു ഉമ്മ. മരിച്ച കുട്ടിയുടെ കുടുംബം മാപ്പ് നല്‍കാന്‍ തയാറാകാത്തതാണ് ഫറോക്ക് സ്വദേശിയായ അബ്ദുള്‍ റഹീമിന്റ മോചനത്തിന് വിലങ്ങുതടിയാകുന്നത്.16 വർഷം മുമ്പ് റിയാദിൽ ഡ്രൈവര്‍ ജോലിക്ക് പോയതായിരുന്നു അബ്ദുൾ റഹീം. ഡ്രൈവർ ജോലിക്കൊപ്പം അപകടത്തെത്തുടര്‍ന്ന് യന്ത്രങ്ങളുടെ സഹായത്തോടെ ജീവിക്കുന്ന 15 വയസുകാരനെ കൂടി പരിപാലിക്കേണ്ടി വരുമെന്ന് അറിഞ്ഞത് അവിടെ ചെന്ന ശേഷമാണ്. […]

Continue Reading