ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു; ഷവര്‍മ്മ കഴിച്ച 18 പേര്‍ ചികിത്സയില്‍

കാസര്‍കോട്: ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു (student died). കണ്ണൂര്‍ പെരളം സ്വദേശി 16 വയസ്സുകാരി ദേവനന്ദയാണ് മരിച്ചത്. കരിവെള്ളൂർ ജിഎച്ച്എസ്എസിലെ വിദ്യാർത്ഥിനിയാണ്. ഷവര്‍മ്മ കഴിച്ച 18 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെന്നാണ് റിപ്പോര്‍ട്ട്. ആരുടെയും നില ഗുരുതരമല്ലെന്ന് ഡിഎംഒ പറഞ്ഞു. ചെറുവത്തൂരിലെ ഐഡിയല്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ്മ കഴിച്ചവരാണ് ഇവരെല്ലാം. സ്ഥാപനത്തിന് ലൈസന്‍സില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പറഞ്ഞു. സ്ഥാപനം അധികൃതര്‍ പൂട്ടി സീല്‍ ചെയ്തു. 

Continue Reading

നിരവധി കേസുകളില്‍ പ്രതിയായ കുഡ്‌ലുവിലെ മമ്മൂട്ടി ദീപകിനെ ആറുമാസത്തേക്ക് നാടുകടത്തി

കാസര്‍കോട്: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ആറുമാസത്തേക്ക് നാടുകടത്തി. കൂഡ്‌ലു മന്നിപ്പാടിയിലെ ദീപക് എന്ന മമ്മൂട്ടി ദീപകി(32)നെയാണ് പൊലീസ് റിപ്പോര്‍ട്ട് പ്രകാരം നാടുകടത്തിയത്. കാസര്‍കോട് എക്‌സൈസില്‍ രണ്ട് മദ്യക്കടത്ത് കേസുകളും കാസര്‍കോട് പൊലീസില്‍ സാമുദായിക സ്പര്‍ദ്ദയുമായി ബന്ധപ്പെട്ട കേസും ദീപകിനെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു. നിരവധി കേസുകളില്‍ പ്രതികളായവര്‍ക്കെതിരെ ഐ.ജിയുടെ നിര്‍ദ്ദേശപ്രകാരം നടപടി സ്വീകരിച്ചു വരികയാണ്. ആറ് മാസത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നതിനാണ് വിലക്ക്.

Continue Reading

സംസ്ഥാനത്തെ പുതുക്കിയ ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ബസിന്റെ മിനിമം ചാർജ് 10 രൂപയായും ഓട്ടോ ചാർജ് മിനിമം 30 രൂപയായും ടാക്സിക്ക് അഞ്ചുകിലോമീറ്ററിന് 200 രൂപയുമായാണ് വർദ്ധിപ്പിച്ചത്. ഏപ്രിൽ 20ന് നടന്ന മന്ത്രിസഭായോഗത്തിലാണ് ബസ്, ഓട്ടോ, ടാക്‌സി നിരക്കുകൾ വർധിപ്പിക്കാനുളള തീരുമാനം ഉണ്ടായത്. നിരക്ക് വർദ്ധന ആവശ്യപ്പെട്ട് മാർച്ച് 24 മുതൽ 27 വരെ നടത്തിയ ബസ് സമരത്തെ തുടർന്നായിരുന്നു സർക്കാർ തീരുമാനം. ലോ ഫ്‌ളോർ നോൺ എയർകണ്ടീഷൻ സർവീസുകളുടെ […]

Continue Reading

‘വിദ്വേഷ പ്രസംഗത്തിന് വേദിയൊരുക്കുന്നതെന്തിന്?’; ഭീമ ജ്വല്ലറിക്ക് സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം

മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷപരാമര്‍ശം നടത്താന്‍ പി.സി ജോര്‍ജ് അടക്കമുള്ളവര്‍ക്ക് വേദിയൊരുക്കിയെന്ന് ചൂണ്ടിക്കാണിച്ച് ഭീമ ജ്വല്ലേഴ്‌സിനെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനം. പിസി ജോര്‍ജ് വിദ്വേഷ പരാമര്‍ശം നടത്തിയ സംഘപരിവാര്‍ സംഘടനകളുടെ അനന്തപുരി ഹിന്ദു മഹാ സമ്മേളനം സ്‌പോണ്‍സര്‍ ചെയ്തത് ഭീമ ജ്വല്ലേഴ്‌സായിരുന്നു. ഇതിനെതിരെയാണ് സോഷ്യല്‍മീഡിയ രംഗത്തെത്തിയിരിക്കുന്നത്.നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയസംഘടനകളുടെ മുന്നൊരുക്കങ്ങള്‍ക്ക് എന്തിനാണ് ഭീമ ജ്വല്ലേഴ്‌സ് സ്‌പോണ്‍സര്‍ഷിപ്പ് നടത്തുന്നതെന്നും സോഷ്യല്‍മീഡിയ ചോദിക്കുന്നു. സംഘപരിവാര്‍ പരിപാടികള്‍ക്കായി ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഫണ്ടിറക്കുന്നതും ഭീമ ഗ്രൂപ്പാണ് സോഷ്യല്‍മീഡിയയിലെ ഒരു വിഭാഗം ആരോപിക്കുന്നു. ഭീമ […]

Continue Reading

കരിപ്പൂരിൽ വൻ സ്വർണവേട്ട; ദമ്പതികൾ പിടിയിൽ

കോഴിക്കോട്: കരിപ്പൂരിൽ വൻ സ്വർണ വേട്ട. 7. 314 കിലോ ഗ്രാം സ്വർണ മിശ്രിതമാണ് എയർപോർട്ട് കസ്റ്റംസ് പിടികൂടിയത്. സംഭവത്തിൽ പെരിന്തൽമണ്ണ സ്വദേശികളും ദമ്പതികളുമായ അബ്ദുസമദ്, സഫ്ന അബ്ദുസമദ് എന്നിവർ പിടിയിലായി. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഒളിപ്പിച്ചായിരുന്നു ഇവര്‍ മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. മൂന്ന് കോടിരൂപയിലധികം മൂല്യമാണ് ഈ സ്വര്‍ണത്തിന് കണക്കാക്കുന്നത്. ഇരുവരും റിമാന്‍റിലാണ്. ആര്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്നതുള്‍പ്പെടെ അന്വേഷിച്ച് വരികയാണെന്ന് കസ്റ്റംസ് അറിയിച്ചു. 

Continue Reading

‘വീണ്ടും പോസ്റ്റുമോർട്ടം നടത്താനും തയാറാണ്’; റിഫയുടെ മരണത്തിന് പിന്നിലെ ദുരൂഹതകൾ നീക്കണമെന്നാവശ്യപ്പെട്ട് കുടുംബം

വ്‌ളോഗർ റിഫാ മെഹ്നുവിന്റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് കുടുംബം മന്ത്രി. എ.കെ ശശീന്ദ്രനെ കണ്ടു. റിഫയുടെ മരണത്തിൽ ഭർത്താവിനും സുഹൃത്തിനും കൃത്യമായ പങ്കുണ്ടെന്ന് ആരോപിച്ച കുടുംബം ആവശ്യമെങ്കിൽ വീണ്ടും പോസ്റ്റുമോർട്ടം നടത്താനും തയാറാണെന്നും പിതാവ് റാഷിദ് അറിയിച്ചു. ( rifa mehnu family ready for re postmortem ) മാർച്ച് 1നാണ് റിഫയെ ദുബായിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ദുബായിൽ വച്ച് പോസ്റ്റുമോർട്ടം നടത്തിയെന്ന് ഭർത്താവ് തെറ്റിദ്ധരിപ്പിച്ചതായി റിഫയുടെ കുടുംബം ആരോപിക്കുന്നു. ഇന്നലെ […]

Continue Reading

പൂച്ചയെ അയൽവാസി വെടിവെച്ചു; സംഭവം കണ്ട ദമ്പതികൾ തളർന്ന് വീണു

കോട്ടയം: പൂച്ചയെ അയൽവാസി വെടിവെച്ചത് കണ്ട ദമ്പതികള്‍ തളർന്ന് വീണു. കോട്ടയം നീണ്ടൂരിലാണ് സംഭവം. നീണ്ടൂർ സ്വദേശികളായ സജീവനും ഭാര്യയും വളർത്തുന്ന പൂച്ചയെയാണ് വെടിവെച്ചത്. സ്‌കൂട്ടറിന്റെ സീറ്റ് കീറിയെന്ന കാരണം പറഞ്ഞാണ് അയൽവാസി വെടിവെച്ചത്.വെള്ളിയാഴ്ച ഉച്ചയോടെ ഇവരുടെ വീടിന്റെ മതിലിലിരിക്കുകയായിരുന്ന പൂച്ചയെ അയൽവാസി വെടിവെച്ചത്. ഇതു കണ്ട് പേടിച്ചാണ് ദമ്പതികൾ തളർന്ന് വീണത്. പിന്നീട് അയൽവാസികളും ബന്ധുക്കളും കൂടിയാണ് പൂച്ചയെ ആശുപത്രിയിലെത്തിച്ചത്. എക്‌സറേ എടുത്തപ്പോൾ വെടിയുണ്ട കാണുകയും ചെയ്തു. തുടർന്ന്ശസ്ത്രക്രിയ നടത്തി വെടിയുണ്ട പുറത്തെടുത്തു. നാടൻ തോക്കിൽ […]

Continue Reading

പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞ് മുന്‍ എം.എല്‍.എ; ഹിന്ദുക്കളുടെ പണം മുസ്ലിംകള്‍ ഊറ്റിയെടുക്കുന്നു; വന്ധ്യംകരിക്കാന്‍ ഭക്ഷണത്തില്‍ മരുന്ന് കലക്കുന്നുവെന്നും പി.സി ജോര്‍ജ്

തിരുവനന്തപുരം: പച്ചയ്ക്ക് വര്‍ഗീയത പറയുന്നത് ഇങ്ങനെയാണ്. വെട്ടിത്തുറന്ന് പറയുന്നത് ഒരു മുന്‍ എം.എല്‍.എയാണ്. പൂഞ്ഞാറിലെ തോല്‍വിക്കുശേഷം മുസ്ലിംകള്‍ക്കെതിരേ വിഷം ചീറ്റാനാണ് പി.സി ജോര്‍ജ് പലപ്പോഴും നാക്കു തുറക്കുന്നത്.വ്യവസായി എം.എ യൂസഫലിക്കും ലുലു ഗ്രൂപ്പിനും മുസ്ലിംങ്ങള്‍ക്കുമെതിരെയാണ് ഇത്തവണ വിഷം ചീറ്റി മുന്‍ എം.എല്‍.എ രംഗത്തെത്തിയിരിക്കുന്നത്.ഹിന്ദുക്കളുടെ പണം ലക്ഷ്യമിട്ടാണ് യൂസഫലി മാളുകള്‍ തുടങ്ങുന്നതെന്നാണ് പി.സി ജോര്‍ജ് ആരോപിക്കുന്നത്. ഹിന്ദുക്കളുടെ കാശ് മുഴുവനും വാങ്ങിച്ചെടുക്കുകയാണ് യൂസഫലിയുടെ ഗൂഢോദ്ദേശം. എന്തുകൊണ്ടദ്ദേഹം മലപ്പുറത്തും കോഴിക്കോട്ടും മാളുകള്‍ തുടങ്ങുന്നില്ല. അദ്ദേഹത്തിനുവേണ്ടത് നിങ്ങള്‍ ഹിന്ദുക്കളുടെ പണമാണ്. അതുകൊണ്ട് […]

Continue Reading

മഗ്‌രിബ് ആയാൽ എനിക്ക് പോകണം,മരണത്തെ ചിരിച്ചു കൊണ്ട് സ്വീകരിച്ച് ഷകീർ യാത്രയായി

കാഞ്ഞങ്ങാട് :അഞ്ചു വർഷക്കാലം അർബുദത്തോട് പൊരുതി ജീവിച്ച ഷക്കീർ ഒടുവിൽ നാട്ടുകാരെ കണ്ണീരിലാഴ്ത്തി തിരിച്ചു വരാത്ത ലോകത്തേക്ക് മടങ്ങി. അട്ടേങ്ങാനത്തെ ഉമറിൻ്റെയും ഹാജിറയുടെയും മകൻ ഷക്കീർ 33 നിര്യാതനായി.സൗദിയിൽ ജോലി ചെയ്തിരുന്ന ഷക്കീർ രോഗബാധിതനായാണ് അഞ്ചു വർഷം മുമ്പ് നാട്ടിൽ തിരിച്ചെത്തിയത്. പരിശോധനയിൽ അർബുദം ബാധിച്ചതായി കണ്ടെത്തി ഡോക്ടറുടെ നിർദ്ദേശപ്രകാരം നാലുവർഷം മുമ്പ് വലതുകാൽ മുട്ടിനുതാഴെ വച്ച് മുറിച്ചുമാറ്റി. അർബുദ ത്തോട് പടപൊരുതിയ സക്കീറിന് ഭീമമായ ചികിത്സ ചിലവ് വേണ്ടിവന്നപ്പോൾ നാട്ടുകാർ ഒന്നടങ്കം കൈ പിടിച്ചു അരക്കോടിയോളം […]

Continue Reading

ഖുർആൻ പാരായണ മത്സരം .സനോഫർ അലീമയും , ഇൻഷാഫാത്തിമയും സംസ്ഥാന തല മത്സരത്തിലേക്ക്

മൊഗ്രാൽ: അൽ ബിർ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന “ഇസ്തിഖാമ 2022 ” സംസ്ഥാന തല ഖുർആൻ പാരായണ മത്സരത്തിൽ മൊഗ്രാൽ അൽബീറിൽ പഠിക്കുന്ന സനോഫർ അലീമയും , ഇൻഷാഫാത്തിമയും പങ്കെടുക്കും. സോൺ തല മത്സരത്തിൽ സോൺ എ യിലാണ് ഇരുവരും സംസ്ഥാന തല മത്സരത്തിലേക്ക് അർഹത നേടിയത്. തുടർച്ചയായ് മൂന്നാം തവണയാണ് സോൺ തല മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തുന്നത്. കഴിഞ്ഞ വർഷം സംസ്ഥാന തലത്തിൽ IPS 1&2 വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി മൊഗ്രാൽ അൽ ബിർ […]

Continue Reading