ദേശീയ പണിമുടക്ക് രണ്ടാം ദിനം; കടകൾ തുറക്കുമെന്ന് വ്യാപാരികൾ

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് രണ്ടാം ദിവസത്തിൽ. ഇന്ന് അർധരാത്രി വരെയാണ് പണിമുടക്ക്. പണിമുടക്കുമായി സഹകരിക്കില്ലെന്നും സംസ്ഥാനത്തെ എല്ലാ കടകളും തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കിയിരുന്നു.  തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കർഷകരുടെ ആവശ്യങ്ങൾ സംരക്ഷിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് 48 മണിക്കൂർ പണിമുടക്ക്. കർഷകസംഘടനകൾ, കർഷകതൊഴിലാളി സംഘടനകൾ, കേന്ദ്ര-സംസ്ഥാന സർവീസ് സംഘടനകൾ, അധ്യാപകസംഘടനകൾ, ബി.എസ്.എൻ.എൽ, എൽ.ഐ.സി, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ, തുറമുഖ […]

Continue Reading

പാർട്ടിക്ക് പണിമുടക്കില്ല; പണി മുടക്കാതെ പാർട്ടി കോൺഗ്രസ് വേദി നിർമ്മാണം

രാജ്യവ്യാപകമായ പണിമുടക്കിനിടെ കണ്ണൂരിൽ പാർട്ടി കോൺഗ്രസ് വേദിക്കായുള്ള നിർമാണം തകൃതി. നിരവധി തൊഴിലാളികൾ പണിമുടക്ക് ദിനത്തിലും ജോലി ചെയ്യുകയാണ്. ( strike not applicable for party congress construction ) നായനാർ അക്കാദമിയിലേയും, ടൗൺ സ്‌ക്വയറിലേയും വേദി നിർമാണമാണ് പുരോഗമിക്കുന്നത്. ചെന്നൈയിൽ നിന്നുള്ള സ്വകാര്യ കമ്പനിക്കാണ് പന്തൽ നിർമാണത്തിനുള്ള കരാർ നൽകിയിരിക്കുന്നത്. നിർമാണ തൊഴിലാളികളിൽ ഭൂരിഭാഗവും ഇതരസംസ്ഥാന തൊഴിലാളികളാണ്.പണിമുടക്ക് ദിനത്തിൽ പലയിടങ്ങൡും വാഹനം തടയുന്നത് പോലുള്ള സമരപരിപാടികളിലേക്ക് കടക്കുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കുക, ടാക്‌സി വാഹനങ്ങൾ […]

Continue Reading

‘സദാചാര ഗുണ്ടായിസമല്ല, നാട്ടുകാരുടെ അവകാശമാണ്’; ‘മമ്പാട് മോഡല്‍’ ഭീഷണി ഫ്‌ലെക്‌സുകള്‍ ഫാറൂഖ് കോളേജ് പരിസരത്തും

കോഴിക്കോട്: വൈകീട്ട് അഞ്ചുമണിക്ക് ശേഷം കോളേജ് പരിസരത്ത് വിദ്യാര്‍ത്ഥികളെ കണ്ടാല്‍ പൊലീസിനെ ഏല്‍പ്പിക്കുമെന്നും രക്ഷിതാക്കളെ അറിയിക്കുമെന്ന മുന്നറിയിപ്പുമായി കോഴിക്കോട് ഫാറൂഖ് കോളേജിന് മുന്നില്‍ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍. ഫറൂഖ് കോളേജ് ഏരിയാ ജാഗ്രതാ സമിതി എന്ന പേരിലാണ് ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. കോളേജിന്റെ പ്രധാന ഗേറ്റിന് സമീപത്തായി മൂന്നോളം ബോര്‍ഡുകളാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. നേരത്തെ സമാന രീതിയിലുള്ള ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ മലപ്പുറം മമ്പാട് എംഇഎസ് കോളേജിന് മുന്നിലും പ്രത്യക്ഷപ്പെട്ടിരുന്നു.ചിലര്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതായും സദാചാര മര്യാദയില്ലാതെ ആണ്‍കുട്ടികളും […]

Continue Reading

സഹകരണ ബാങ്കുകളും റേഷന്‍ കടകളും ഇന്ന് പ്രവര്‍ത്തിക്കും

സംസ്ഥാനത്ത് റേഷന്‍ കടകളും സഹകരണ ബാങ്കുകളും ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും. നാളെയും മറ്റന്നാളും പൊതുപണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശം. പണിമുടക്കിന്‍റെ പശ്ചാത്തലത്തില്‍ സമയത്ത് റേഷന്‍ വിതരണം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല എന്ന വിലയിരുത്തലിലാണ് തീരുമാനം. രണ്ടു ദിവസത്തെ ബാങ്ക് അവധിയും രണ്ടു ദിവസത്തെ പൊതുപണിമുടക്കും കാരണം നാലു ദിവസം ബാങ്ക് പ്രവര്‍ത്തനം തടസപ്പെടുമെന്നുള്ളതിനാലാണ് സഹകരണ ബാങ്കുകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നത്. സഹകരണ രജിസ്ട്രാര്‍ ഇതു സംബന്ധിച്ച് ഉത്തരവിറക്കി. അതാത് ഭരണ സമിതി തീരുമാനപ്രകാരമാകും പ്രവര്‍ത്തനം. അതേ സമയം മറ്റു […]

Continue Reading

യാത്രാനിരക്ക് കൂട്ടാതെ പിന്മാറില്ല; സ്വകാര്യ ബസ് സമരം തുടരുമെന്ന് ബസുടമകള്‍

സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടരുമെന്ന് ബസ് ഉടമകള്‍. യാത്രാ നിരക്ക് കൂട്ടാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ബസുടമകള്‍ വ്യക്തമാക്കി. ഗതാഗത മന്ത്രിയുടെ പിടിവാശികൊണ്ടുണ്ടായ സമരമാണിത്. ഇത് സമരമല്ല, അതിജീവന പോരാട്ടമാണ്. ചര്‍ച്ചയ്ക്ക് വിളിക്കാന്‍ പോലും മന്ത്രി തയ്യാറാകുന്നില്ലെന്നും ബസ് ഓണേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രതിനിധി ടി ഗോപിനാഥ് പറഞ്ഞു.‘ഗാതഗതമന്ത്രിയുടെ പിടിവാശി കൊണ്ടാണ് സമരമിങ്ങനെ നീളുന്നത്. ഈ മാസം 30ന് എല്‍ഡിഎഫ് യോഗം ചേരുമ്പോള്‍ എല്ലാ ജില്ലയിലും പ്രതിഷേധം നടത്തും’. ടി ഗോപിനാഥ് പ്രതികരിച്ചു.ബസ് പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക് […]

Continue Reading

ഈ ക്വാർട്ടർ കഴിഞ്ഞാൽ ഒരു ക്വാർട്ടറും രണ്ട് സെമിയും ഒരു ഫുള്ളും , സോറി ഫൈനൽ! : വോളിബോൾ മത്സരത്തിനിടെ നടന്ന കമന്ററി വൈറൽ(വീഡിയോ കാണാം )

ഈ ക്വാർട്ടർ കഴിഞ്ഞാൽ ഒരു ക്വാർട്ടറും രണ്ട് സെമിയും ഒരു ഫുള്ളും , സോറി ഫൈനൽ! : വോളിബോൾ മത്സരത്തിനിടെ നടന്ന കമന്ററി വൈറൽ(വീഡിയോ കാണാം )

Continue Reading

നാളെ മുതൽ നാല് ദിവസം ബാങ്ക് അവധി

നാളെ മുതൽ നാല് ദിവസം ബാങ്ക് അവധി. രണ്ട് ദിവസത്തെ ബാങ്ക് അവധിയും രണ്ട് ദിവസത്തെ പൊതുപണിമുടക്കും കാരണം നാളെ മുതല്‍ നാല് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ഈ മാസത്തെ നാലാമത്തെ ശനിയാഴ്ചയായ നാളത്തെ ബാങ്ക് അവധിയും ഞായറും കഴിഞ്ഞ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അഖിലേന്ത്യാ പണിമുടക്കാണ്.(banks to remain shut for continues four days)ബാങ്ക് ജീവനക്കാരുടെ 9 സംഘടനകളില്‍ മൂന്നെണ്ണം സംസ്ഥാനത്ത് പണിമുടക്കുന്നുണ്ട്. തൊഴിലാളിവിരുദ്ധ ലേബർകോഡുകൾ പിൻവലിക്കുക, അവശ്യപ്രതിരോധ സേവനനിയമം റദ്ദാക്കുക, ക​ർ​ഷ​ക​രു​ടെ അ​വ​കാ​ശ​പ​ത്രി​ക […]

Continue Reading

കാസര്‍കോട് കീഴൂരില്‍ മത്സ്യബന്ധനത്തിനിടെ കടലില്‍ തോണിയപകടം; ഒരു മത്സ്യത്തൊഴിലാളി മരിച്ചു

കാസര്‍കോട്: കീഴൂരില്‍ മത്സ്യബന്ധനത്തിനിടെ കടലില്‍ തോണിയപകടം, ഒരു മത്സ്യത്തൊഴിലാളി മരിച്ചു.കീഴൂര്‍ സ്വദേശി ആനന്ദന്‍ (55) ആണ് മരിച്ചത്. രണ്ട് പേര്‍ രക്ഷപ്പെട്ടു. വലയിറക്കുന്നതിനിടെ തോണിയില്‍നിന്ന് കടലില്‍ വീണാണ് അപകടം.

Continue Reading

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി; പെട്രോളിനും ഡീസലിനും ഇന്നും വില വർധിച്ചു

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 84 പൈസയും പെട്രോൽ ലിറ്ററിന് 87 പൈസയും വർധിച്ചു. അർദ്ധരാത്രി മുതൽ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ കൂടുകയാണ്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് ലഭിക്കുന്ന വിവരം. തെരഞ്ഞെടുപ്പിന് മുൻപ് അവസാനം ഇന്ധന വിലയിൽ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയിൽ വില 82 ഡോളറിനരികെയായിരുന്നു.(fuel price hike again in india)ഇപ്പോള്‍ 120 […]

Continue Reading

സ്വകാര്യ ബസ് സമരം രണ്ടാം ദിവസത്തില്‍; വലഞ്ഞ് വിദ്യാര്‍ഥികള്‍

യാത്രാ നിരക്ക് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം രണ്ടാം ദിവസത്തിലേക്ക്. മിനിമം ചാർജ് എട്ടിൽ നിന്നും 12 രൂപയാക്കി ഉയർത്തണമെന്നതാണ് ബസ് ഉടമകളുടെ ആവശ്യം. സമരം മൂലം പല ജില്ലകളിലും വിദ്യാർഥികൾ പരീക്ഷക്കെത്താൻ ബുദ്ധിമുട്ടി.വടക്കൻ ജില്ലകളിൽ ഇന്നലെ സ്വകാര്യ ബസ് സമരം പൂർണമായിരുന്നു. കെഎസ്ആർടിസി അധിക സർവീസുകൾ ഏർപ്പെടുത്തിയിരുന്നില്ല. യാത്രക്കാർ കുറഞ്ഞ റൂട്ടുകളിൽ നിന്നും ബസുകൾ പിൻവലിച്ചു തിരക്കേറിയ റൂട്ടുകളിൽ കെഎസ്ആർടിസി സർവീസ് നടത്തി. മെഡിക്കൽ കോളജുകളിലേക്ക് ഷട്ടിൽ സർവീസും ഏർപ്പെടുത്തിയിരുന്നു. […]

Continue Reading