‘അവരെ വീട്ടിൽനിന്ന് പറഞ്ഞയക്കാനാകില്ല’; മരുമകൾ മുസ്ലിമായതിന് പൂരക്കളി കലാകാരന് ക്ഷേത്രവിലക്ക്‌

ഉത്തര മലബാറിലെ ക്ഷേത്രങ്ങളിലും കാവുകളിലും പൂരക്കളിപ്പാട്ടിന്റെയും മറത്തുകളിയുടെയും ആരവങ്ങൾ മുഴങ്ങുമ്പോൾ കണ്ണൂരിലെ ഒരു പൂരക്കളി കലാകാരൻ മാത്രം ഈ ആരവങ്ങളിൽ നിന്നെല്ലാം നിർബന്ധപൂർവ്വം വിട്ടുനിൽക്കുകയാണ്. കരിവെള്ളൂർ കുതിരുമ്മലയിലെ പൂരക്കളി കലാകാരൻ വിനോദ് പണിക്കരെയാണ് പ്രദേശത്തെ ക്ഷേത്ര ഭാരവാഹികൾ പൂരക്കളിയിൽ നിന്ന് മാറ്റിനിർത്തിയിരിക്കുന്നത്. മകൻ മറ്റൊരു മതത്തിൽപ്പെട്ട യുവതിയെ വിവാഹം കഴിച്ചുവെന്നതിന്റെ പേരിലാണ് ക്ഷേത്ര ഭാരവാഹികൾ തനിക്ക് വിലക്കേർപ്പെടുത്തിയതെന്നാണ് വിനോദിന്റെ ആരോപണം.പൂരക്കളിയുടെ ഈറ്റില്ലമായ കരിവെള്ളൂരിൽ കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി ഈ രംഗത്തെ സജീവ സാന്നിധ്യമാണ് വിനോദ് പണിക്കർ. മകന്റെ […]

Continue Reading

രണ്ട് വര്‍ഷത്തെ കാത്തിരിപ്പ്, മാറ്റാറായോ മാസ്‌ക്?; ആലോചന തുടങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം∙ കോവിഡ് കുറയുന്ന സാഹചര്യത്തിൽ‌ മാസ്കുകൾ ഒഴിവാക്കുന്നതു സംബന്ധിച്ച് സർക്കാർ ആലോചന തുടങ്ങി. കോവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച വിദഗ്ധ സമിതിയിലെ അംഗങ്ങളോടും മറ്റ് ആരോഗ്യവിദഗ്ധരോടും സർക്കാർ അഭിപ്രായങ്ങൾ തേടി.മാസ്ക് ഒഴിവാക്കുന്നതിൽ പ്രശ്നമില്ലെന്നാണ് വിദഗ്ധസമിതി നിർദേശിച്ചത്. മാസ്ക് നിർബന്ധമായി ധരിക്കണമെന്ന നിബന്ധന ഒഴിവാക്കണം. താൽപര്യമുള്ളവർക്കു തുടർന്നും മാസ്ക് ധരിക്കാം. രോഗലക്ഷണങ്ങളുള്ളവർ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്ന നിർദേശം വയ്ക്കണമെന്നും വിദഗ്ധസമിതി സർക്കാരിനെ അറിയിച്ചു.രോഗം കുറയുന്ന സാഹചര്യത്തിൽ മാസ്ക് ഒഴിവാക്കണമെന്നാണ് സർക്കാർ തീരുമാനം. എന്നു മുതൽ ഒഴിവാക്കണമെന്ന് നിശ്ചയിച്ചിട്ടില്ല. ചർച്ചകൾ നടക്കുകയാണ്’–വിദഗ്ധസമിതി […]

Continue Reading

കാണാതായ പെൺകുട്ടിയുടെ കൂടെ കണ്ടെത്തിയ കാമുകന് പ്രായപൂർത്തിയായില്ല; 19കാരിയെ വീട്ടുകാർക്കൊപ്പം വിട്ടു

രാജപുരം : കാമുകന് വിവാഹപ്രായം ആകാത്തതിനെ തുടർന്ന് കൂടെ താമസിച്ച് കാമുകിയെ കോടതി വീട്ടുകാർക്കൊപ്പം വിട്ടയച്ചു. രാജപുരം പോലീസ് രജിസ്റ്റർ ചെയ്ത മിസ്സിംഗ് കേസിലെ പെൺകുട്ടിയെയാണ് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്ന് വീട്ടുകാർക്കൊപ്പം വിട്ടയച്ചത്. പെൺകുട്ടിയെ കാണാതായത് സംബന്ധിച്ച് മാതാവ് നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് പെൺകുട്ടിയെ കൗമാരക്കാരനായ കാമുകനൊപ്പം കണ്ടെത്തുകയായിരുന്നു. ഫോണിൽ പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടിയ പെൺകുട്ടി കാമുകാനൊപ്പം താമസിക്കാൻ താൽപര്യം കാണിച്ചെങ്കിലും കൗമാരക്കാരനായ കാമുകന് പ്രായപൂർത്തിയായില്ലെന്ന കാരണത്താൽ ഇരുവരേയും […]

Continue Reading

മീഡിയവൺ സംപ്രേഷണം തുടരാം; കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന് സുപ്രിംകോടതി സ്റ്റേ

ന്യൂഡൽഹി: മീഡിയവൺ സംപ്രേഷണം വിലക്കിയ കേന്ദ്രസർക്കാർ നടപടി ശരിവച്ച ഹൈക്കോടതി വിധിക്ക് സുപ്രിംകോടതിയുടെ സ്‌റ്റേ. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവർ അടങ്ങുന്ന ബഞ്ചിന്റേതാണ് വിധി. സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ ഇടക്കാല ഉത്തരവ് വേണമെന്ന മിഡീയവണിന്റെ ആവശ്യത്തിലാണ് ബഞ്ച് വാദം കേട്ടത്. ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിനെതിരെ മീഡിയവൺ സമർപ്പിച്ച ഹർജി മാർച്ച് പത്തിനാണ് സുപ്രിംകോടതി പരിഗണിച്ചത്. ചൊവ്വാഴ്ച വിശദമായ വാദം കേൾക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു. ‘മാധ്യമം ബ്രോഡ്കാസ്റ്റിങ് […]

Continue Reading

ദേശീയവേദിയുടെ പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയയിലൂടെ മനസ്സിലാക്കിയ മംഗലാപുരം സ്വദേശി വീൽചെയറുമായി എത്തി

മൊഗ്രാൽ: ജീവകാരുണ്യ രംഗത്ത് മാതൃകാപരമായ സേവനങ്ങളർപ്പിച്ച് മുന്നേറുന്ന മൊഗ്രാൽ ദേശീയവേദിക്ക് സംസ്ഥാനാതിർത്തി കടന്ന് അംഗീകാരമെത്തിയത് ശ്രദ്ധേയമായി. ദേശീയവേദിയുടെ ഈ മേഖലയിലെ പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയയിലൂടെ മനസ്സിലാക്കിയാണ് മംഗലാപുരം സ്വദേശി ജാവിദ് മുഹമ്മദ്‌ വീൽ ചെയറുമായി എത്തിയത്. ദേശീയവേദിക്ക് വീൽചെയർ സമ്മാനിക്കുന്നതോടെ, വീടുകളിൽ നടക്കാനാവാതെ ദുരിതം പേറുന്ന രോഗികൾക്ക് ഏറെ ഉപകാരപ്രദമാവുമെന്ന ഉറച്ച വിശ്വാസമുണ്ടെന്ന് ദേശീയവേദി വൈസ് പ്രസിഡന്റ്‌ റിയാസ് മൊഗ്രാലിന് വീൽചെയർ കൈമാറിക്കൊണ്ട് മംഗലാപുരത്തെ പ്രമുഖ വ്യവസായി കൂടിയായ ജാവിദ് മുഹമ്മദ്‌ പറഞ്ഞു. തന്റെ പിതാവിന്റെ നാമഥെയത്തിലാണ് […]

Continue Reading

സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്ത് മാര്‍ച്ച് 24 മുതൽ സ്വകാര്യ ബസ് സമരം. അനിശ്ചിതകാലത്തേക്ക് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതായി ബസ് ഉടമകള്‍ അറിയിച്ചു. ബസ് ഉടമകളുടെ സംയുക്ത സമരസമിതിയുടേതാണ് തീരുമാനം. ചാര്‍ജ് വര്‍ധന അടക്കമുള്ള വിഷയങ്ങളില്‍ പരിഹാരമുണ്ടാകാത്ത പശ്ചാത്തലത്തിലാണ് നീക്കം. ഗതാഗതമന്ത്രി പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയിട്ട് നാലു മാസം കഴിഞ്ഞു. മിനിമം ചാർജ് 12 രൂപയാക്കണമെന്നും വിദ്യാർഥികളുടെ കൺസഷൻ ആറ് രൂപയാക്കണമെന്നുമാണ് ബസുടമകളുടെ ആവശ്യം. സ്വകാര്യ ബസുകളോട് സർക്കാര്‍ വിവേചനം കാട്ടുന്നു. വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാരിന്റെ ഭാഗത്തു നിന്ന് ഒരു നടപടിയുമുണ്ടായില്ല. […]

Continue Reading

കുഞ്ഞാലിക്കുട്ടിയുടെ പഴയ പോസ്റ്റിന് താഴെ സംഘികളുടെ വ്യാജ പ്രചരണം; ‘അഫ്ഘാനില്‍ കൊല്ലപ്പെട്ട തീവ്രവാദി ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദ്’

മലപ്പുറം: ‘അഫ്ഗാനില്‍ കൊല്ലപ്പെട്ട ഐ.എസ് അംഗം നജീബ്, മലപ്പുറം പൊന്മള സ്വദേശിയെന്ന് സംശയം’ എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ കൊല്ലപ്പെട്ടയാള്‍ എ.ബി.വി.പി ആക്രമണത്തിന് ശേഷം കാണാതായ ദല്‍ഹിയിലെ ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദാണെന്ന് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറും അന്വേഷണ ഏജന്‍സികളും തുടരുന്ന നിസ്സംഗത പ്രതിഷേധാര്‍ഹമാണെന്ന് പറഞ്ഞ് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി 2020 ഒക്ടോബറില്‍ ഷെയര്‍ ചെയ്ത ചിത്രത്തിന് […]

Continue Reading

ഇറച്ചിക്കോഴി വില 200ലേക്ക് അടുക്കുന്നു; കോഴി തീറ്റയ്ക്ക് സബ്സീഡി വേണമെന്ന് കർഷകർ

തൃശ്ശൂർ: സംസ്ഥാനത്ത് കുതിച്ചുയർന്ന് ഇറച്ചിക്കോഴി വില. കഴിഞ്ഞ രണ്ട് മാസങ്ങൾക്കിടെ ഇറച്ചിക്കോഴിയുടെ വില ഏറ്റവും ഉയര്‍ന്ന നിരക്കായ 164 ലേക്ക് എത്തി. വര്‍ധിച്ച് വരുന്ന ഉത്പാദന ചിലവ് മൂലം കേരളത്തിലെ കോഴിവളര്‍ത്തല്‍ നാമമാത്രമാവുകയും, അയല്‍ സംസ്ഥാനങ്ങളെ  ആശ്രയിക്കേണ്ട അവസ്ഥയുണ്ടായതുമാണ് വില വര്‍ധനവിന് കാരണമായത്. അതേസമയം, വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കോഴിതീറ്റക്ക് സര്‍ക്കാര്‍ സബ്സീഡി അനുവദിക്കണമെന്ന് കോഴി കര്‍ഷകർ ആവശ്യപ്പെട്ടു. ഡിസംബർ- ജനുവരി മാസങ്ങളിൽ കോഴിത്തീറ്റയുടെ വില ക്രമതീതമായി വർധിച്ചത് ചെറുകിട ഫാമുകൾ പൂട്ടുന്നതിന് കാരണമായി. തുടർന്നാണ് 97 […]

Continue Reading

എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് ഫോക്കസ് ഏരിയ 70 ശതമാനം മാത്രം

എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് ഫോക്കസ് ഏരിയ 70 ശതമാനം മാത്രമെന്ന് മന്ത്രി വി. ശിവൻകുട്ടി. ബാക്കി 30 ശതമാനം നോൺ ഫോക്കസ് ഏരിയയിൽ നിന്നായിരിക്കും. എല്ലാ കുട്ടികൾക്കും അവരുടെ മികവിന് അനുസരിച്ച് സ്‌കോർ നേടാനാണിതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ ഫോക്കസ് ഏരിയയിൽ നിന്ന് മാത്രം ചോദ്യങ്ങൾ ചോദിച്ചത് അസാധാരണ സാഹചര്യം പരിഗണിച്ചായിരുന്നു. ഇത്തവണ സാഹചര്യം വ്യത്യസ്തമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ കുറഞ്ഞിട്ടില്ല. ഫോക്കസ്, നോൺ ഫോക്കസ് ഏരിയകളിൽ 50 ശതമാനം അധിക ചോദ്യങ്ങൾ […]

Continue Reading

കാക്കനാട് നിയന്ത്രണം വിട്ട കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി, മൂന്ന് പേർക്ക് പരിക്ക്. ബൈക്കിലെത്തിയ പൊലീസുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് #Accident #Kakkanad

കാക്കനാട് നിയന്ത്രണം വിട്ട കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി, മൂന്ന് പേർക്ക് പരിക്ക്. ബൈക്കിലെത്തിയ പൊലീസുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്(വീഡിയോ കാണാം )

Continue Reading