നടുവൊടിയുമോ? വരുന്നു നികുതി ഭാരം… ബജറ്റ് പരിഷ്കാരങ്ങള്‍ ഇങ്ങനെ

സംസ്ഥാന ബജറ്റ് അവതരണത്തില്‍ കേരളം ഏറ്റവുമധികം ഉറ്റുനോക്കിയ ഘടകങ്ങളില്‍ ഒന്നാകും നികുതി സംബന്ധിച്ച പ്രഖ്യാപനം. ദൈനംദിന ജീവിതത്തെ നികുതിയിലെ കയറ്റിറക്കങ്ങള്‍ ബാധിക്കുമെന്നതുകൊണ്ട് തന്നെ ബജറ്റ് പ്രഖ്യാപനത്തില്‍ നികുതി എന്നും പ്രധാന ‘നോട്ടപ്പുള്ളി’യാണ്. ഇത്തവണ പക്ഷേ പ്രതീക്ഷക്ക് വക നല്‍കുന്ന തരത്തിലായിരുന്നില്ല പക്ഷേ നികുതി സംബന്ധിച്ച പ്രഖ്യാപനം. പല കാര്യങ്ങളിലും നികുതിയില്‍ ഇളവുണ്ടായില്ലെന്ന് മാത്രമല്ല ഭൂമിയുടെ ന്യായവിലയിലും പഴയ വാഹനങ്ങളുടം ഹരിത നികുതിയിലുമടക്കം വര്‍ധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിസ്ഥാന ഭൂ നികുതി പരിഷ്കരിക്കുന്നത് വഴി 80 കോടി രൂപയുടെ അധിക […]

Continue Reading

ഒന്നര വയസുകാരിയെ കൊലപ്പെടുത്തിയ ബിനോയ് ക്രൂരനായ കൊലയാളി; മൃഗങ്ങളെ മുക്കിക്കൊല്ലുന്നത് പതിവെന്ന് പൊലീസ്

ഒന്നര വയസുകാരിയെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി ജോൺ ബിനോയിക്ക് മാത്രമാണ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെന്ന് പൊലീസ്. ബിനോയ് ക്രൂരനായ കൊലയാളിയാണെന്നും വളർത്തു മൃഗങ്ങളെയടക്കം മുക്കിക്കൊല്ലുന്നത് പതിവാണെന്നുമാണ് പൊലീസിന്‍റെ കണ്ടെത്തൽ.അതേസമയം കുഞ്ഞിനെ സംരക്ഷിക്കാത്തതിന്‍റെ പേരിൽ അമ്മൂമ്മ ഡിപ്സിക്ക് എതിരെ കേസ് എടുക്കാൻ കഴിയുമോ എന്ന കാര്യം പൊലീസ് പരിശോധിച്ചു വരികയാണ്. ഇന്നലെ വൈകീട്ടോടെ മജിസ്‌ട്രേറ്റിന്റെ മുൻപിൽ ഹാജരാക്കിയ ബിനോയിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.എറണാകുളം കലൂരിലെ ഹോട്ടല്‍ മുറിയുടെ ബാത്ത് റൂമിലാണ് ബിനോയ് ഒന്നര […]

Continue Reading

റഹീമിനെ ബിജെപിയിലേക്ക് ക്ഷണിച്ച് ഗോപാലകൃഷ്ണന്‍; ‘എന്റെ ഗോപാലകൃഷ്ണാ’ വിളിച്ച് കൈകൂപ്പി മറുപടി

ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എഎ റഹീമിനെ ബിജെപിയിലേക്ക് ക്ഷണിച്ച് ബി ഗോപാലകൃഷ്ണന്‍. റഹീം ബിജെപിയിലേക്ക് വന്നാല്‍ സ്വീകരിക്കുമെന്നും ഇത് താന്‍ കാര്യമായി തന്നെ പറയുന്നതാണെന്നും ഗോപാലകൃഷ്ണന്‍ മാതൃഭൂമി ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. ഗോപാലകൃഷ്ണന്റെ ക്ഷണത്തിന് പിന്നാലെ മറുപടിയുമായി റഹീമും രംഗത്തെത്തി. ചാണക കുഴിയിലേക്ക് ആരെങ്കിലും ചാടുമോ എന്റെ ഗോപാലകൃഷ്ണാ എന്നാണ് കൈകൂപ്പി കൊണ്ട് റഹീം മറുപടി നല്‍കിയത്. ബി ഗോപാലകൃഷ്ണന്‍ പറഞ്ഞത്: ”ഉത്തര്‍പ്രദേശില്‍ മാത്രമല്ല, ബിജെപിയുടെ സ്ഥാനാര്‍ത്ഥിയെന്ന നിലയിലേക്ക് മുസ്ലീങ്ങള്‍ വരുന്നില്ല. പാര്‍ട്ടിയിലേക്ക് കൂടുതല്‍ മുസ്ലീം, ക്രിസ്ത്യന്‍ […]

Continue Reading

കാസർകോട് രണ്ടു വാഹനാപകടങ്ങളിൽ മൂന്നു പേർ മരിച്ചു

കാസർകോട് കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ വ്യത്യസ്തമായ രണ്ടു വാഹനാപകടങ്ങളിൽ മൂന്നു പേർ മരിച്ചു. മീൻ ലോറി ബൈക്കിലിടിച്ച് രണ്ടുപേരും കാഞ്ഞങ്ങാട് മഡിയനിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാളുമാണ് മരിച്ചത്. ബൈക്ക് യാത്രക്കാരായ പെരിയ നടുവോട്ടു പാറയിലെ എൻ.എ.പ്രജീഷ് (22), പള്ളിക്കര സി.എച്ച് നഗറിലെ അനിൽ (24) എന്നിവരാണ് മരിച്ചത്. രാത്രി 11 മണിയോടെയായിരുന്നു അപകടം. ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് അടോട്ട് സ്വദേശിയായ രതീഷ് (31) മരിച്ചത്. ബുധനാഴ്ച രാത്രി കാഞ്ഞങ്ങാട് മഡിയനിലായിരുന്നു അപകടം.

Continue Reading

ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം; കാസർഗോഡ് മദ്രസ അധ്യാപകന് 45 വർഷം തടവും പിഴയും

കാസർഗോഡ്: ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മദ്രസ അധ്യാപകന് 45 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ. കർണാടക ബണ്ട്വാള്‍ സ്വദേശി അബ്ദുള്‍ മജീദ് ലത്തീഫിയെയാണ് കാസര്‍കോട് പോക്സോ (POCSO)കോടതി ശിക്ഷിച്ചത്. 2016 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം.കാസര്‍കോട് നഗരത്തിനോട് ചേര്‍ന്നുള്ള മദ്രസയില്‍ അബ്ദുള്‍ മജീദ് ജോലി ചെയ്യുന്ന സമയത്തായിരുന്നു പീഡനം. മദ്രസ വിദ്യാര്‍ത്ഥിയായ കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്കൂള്‍ അധ്യാപകര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് ക്രൂരത പുറത്തു വന്നത്. കാസര്‍ഗോഡ് ടൗണ്‍ പോലീസ് […]

Continue Reading

ഒന്നര വയസ്സുള്ള കുഞ്ഞിനെ മുക്കിക്കൊന്നു; അമ്മൂമ്മയുടെ കാമുകൻ അറസ്റ്റിൽ

കൊച്ചി പള്ളുരുത്തിയിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ മുക്കിക്കൊന്നു. ബക്കറ്റിലെ വെള്ളത്തിൽ മുക്കിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ അമ്മൂമ്മയുടെ 27 വയസ്സുകാരനായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. 84 വയസ്സുള്ള അമ്മൂമ്മയോടൊപ്പമാണ് കുഞ്ഞ് താമസിച്ചിരുന്നത്. മുക്കിക്കൊന്ന കുഞ്ഞിനെ തുടർന്ന് ഇവർ ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രി അധികൃതരുടെ പരാതി ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.

Continue Reading

യുവാവിനെ ഭീഷണിപ്പെടുത്തി കാറും,മൊബൈൽ ഫോണും, പേഴ്‌സും തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ

കഴിഞ്ഞ ശനിയാഴ്ച രാത്രി കാസര്‍ഗോഡ് ഇന്ദിരാ നഗറില്‍ വെച്ച് യുവാവിനെ ഭീഷണിപ്പെടുത്തി കാറും മൊബൈല്‍ ഫോണും പേഴ്‌സും തട്ടിയെടുത്ത കേസിലെ പ്രതി ചെര്‍ക്കള നാലാം മൈല്‍ സ്വദേശി ന്യൂമാന്‍ അറസ്റ്റില്‍. വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ വി.വി മനോജ്, സബ് ഇന്‍സ്പെക്ടര്‍ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. തട്ടിയെടുത്ത കാറും ഫോണും പേഴ്‌സും പ്രതിയില്‍ നിന്നും കണ്ടെടുത്തു. എസ്.ഐ വിനോദ്, സി.പി.ഒ സലാം എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Continue Reading

കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ബുട്ടിക്കിൽ തീപിടുത്തം

കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ബുട്ടിക്കിൽ തീപിടുത്തം. ഇടപള്ളി ഗ്രാൻഡ് മാളിലെ ലക്ഷ്യാ ബുട്ടിക്കിലാണ് തീ പിടുത്തം ഉണ്ടായത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് സംഭവം.തീപിടുത്തത്തിൽ തുണികളും തയ്യൽ മെഷീനും കത്തി നശിച്ചു. ഫയർഫോഴ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ഇലക്ട്രിക് ഉപകരണത്തിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് കാരണം എന്നാണ് പ്രാഥമിക നിഗമനം.

Continue Reading

മൊബൈല്‍ ബാറ്ററി പൊട്ടിത്തെറിച്ച് അപകടം

കോട്ടയത്ത് മൊബൈല്‍ഫോണ്‍ റിപ്പയര്‍ ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച് അപകടം. ആളപായമില്ല. കോട്ടയം കോഴിച്ചന്ത റോഡിലെ എസ്‌കെ മൊബൈല്‍ ഷോപ്പിലാണ് സംഭവം. ജീവനക്കാരും ഉപഭോക്താക്കളും ഓടിമാറിയതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു.ഫോണില്‍ ചാര്‍ജ് നില്‍ക്കാത്തതിനാല്‍ നന്നാക്കാന്‍ ഇതര സംസ്ഥാന തൊഴിലാളിയാണ് ഷോപ്പിലെത്തിയത്. ജീവനക്കാരന്‍ ബാറ്ററി ഊരിമാറ്റി പുറത്തുവച്ചു. തുടര്‍ന്ന് ഫോണ്‍ പരിശോധിച്ചു. ബാറ്ററി വീര്‍ത്തതിനാലാണ് ചാര്‍ജ് നില്‍ക്കാത്തതെന്ന് ജീവനക്കാരന്‍ പറഞ്ഞു. നിമിഷങ്ങള്‍ക്കകം ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ ഒരാളുടെ തലമുടിയില്‍ ചെറിയ തോതില്‍ തീപിടിച്ചു. ഇദ്ദേഹത്തിന് പരുക്കുകളില്ല.

Continue Reading

മല്ലം കൊളംങ്കോട് – അടുക്കം റോഡ് വികസന പാങ്കജിൽ ഉൾപ്പെടുത്തി ഗതാഗത യോഗ്യമാക്കണം

ബോവിക്കാനം: മല്ലം കൊളംങ്കോട്- അടുക്കം റോഡ് കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി ടാറിംഗ് പ്രവർത്തി ചെയ്യത് ഗതാഗതയോഗ്യമാക്കാൻ ഫണ്ട് അനുവദിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞമ്പു നമ്പ്യാറും , മുളിയാർ ഗ്രാമപഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പും ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, കാസറഗോഡ് വികസന പാക്കേജ് സ്പെഷ്യൽ ഓഫിസർ ഇ.പി രാജ് മോഹൻ എന്നിവർക്ക് നിവേദനം നൽകി. ഗ്രാമീണ, കാർഷിക പ്രദേശമായ ഇവിടെ നിന്ന് പഞ്ചായത്തിന്റെ […]

Continue Reading