വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന് അഡ്മിൻ ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി

വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങളിൽ അഡ്മിൻ ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി. വാട്സ്​ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളെ ചേർക്കാനും ഒഴിവാക്കാനും മാത്രമാണ് അഡ്മിന് കഴിയുക. എന്നാൽ ഗ്രൂപ്പിലിടുന്ന പോസ്റ്റുകളിൽ അഡ്മിന് പ്രത്യേക നിയന്ത്രണമില്ല. ഗ്രൂപ്പിൽ പങ്കുവെയ്ക്കുന്ന സന്ദേശങ്ങൾ നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ അഡ്മിന് കഴിയില്ലെന്നും അത്തരത്തിൽ അഡ്മിനെതിരെ നടപടികൾ സ്വീകരിക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ചേർത്തല സ്വദേശി മാനുവലിനെതിരെ എറണാകുളം പോക്‌സോ കോടതിയിലുള്ള കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി നിർദേശം. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റേതായിരുന്നു ഉത്തരവ്.ഫ്രണ്ട്സ് എന്ന […]

Continue Reading

ആര്‍എസ്എസുകാരുടെ ഔദ്യോഗിക വിവരം എസ്ഡിപിഐക്ക് ചോര്‍ത്തി; പൊലീസുകാരനെ പിരിച്ചുവിട്ടു

പൊലീസിന്റെ ഔദ്യോഗിക വിവരം എസ്ഡിപിഐ നേതാവിന് ചോര്‍ത്തി നല്‍കിയ പൊലീസുകാരനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. ഇടുക്കി കരിമണ്ണൂര്‍ സ്റ്റേഷനിലെ അനസ് പികെക്കെതിരായാണ് നടപടി. ഡിസംബര്‍ മാസത്തിലായിരുന്നു നടപടിക്കാസ്പദമായ സംഭവം നടന്നത്. കരുതല്‍ നടപടിയുടെ ഭാഗമായി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ച് ഡാറ്റാ ബേസില്‍ സൂക്ഷിച്ചിരുന്നു. ഈ വിവരങ്ങള്‍ അനസ് ചോര്‍ത്തി എസ്ഡിപിഐ നേതാവായ വണ്ണപ്ര സ്വദേശി പ്ലാമൂട്ടില്‍ ഷാനവാസിന് നല്‍കിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. വണ്ണപ്രത്തെ കെഎസ്ആര്‍ടിസി കണ്ടക്ടറെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് ചില എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയിലായിരുന്നു. […]

Continue Reading

റോഡ് മുറിച്ചു കടക്കാനുള്ള സൗകര്യം പോലുമില്ലാതെ ബോവിക്കാനം സ്കൂൾ പ്രദേശം, നടപടി ആവശ്യപ്പെട്ടു കാർഗിൽ ക്ലബ്ബ്.

ബോവിക്കാനം : മൂന്നു തലങ്ങളിലായ് ആയിരകണക്കിന് വിദ്യാർത്ഥികൾ പഠനാവശ്യത്തിനു വേണ്ടി എത്തുന്ന ബോവിക്കാനം സ്കൂൾ മേഖലയിൽ വിദ്യാർത്ഥികൾക്ക് റോഡ് മുറിച്ചു കടക്കാൻ യാതൊരു സൗകര്യം ഒരുക്കാത്തതു അധികാരികളുടെ വീഴ്ച്ചയെന്ന് കാർഗിൽ ക്ലബ്ബ്. വിദ്യാർത്ഥികൾക്കു മുന്നിലെ ബോവിക്കാനം സ്കൂളിലേക്കുള്ള ഏക യാത്രാ മാർഗ്ഗം ചെർക്കള-ജാൽസൂർ സ്റ്റേറ്റ് ഹൈവേ റോഡ് വഴി മാത്രമാണ്. വളരെയേറെ പരാക്രമത്തോടെ എൽ.പി/യു.പി തലങ്ങളിലെ ചെറു പ്രായക്കാരായ വിദ്യാർത്ഥികളുടെ റോഡ് മുറിച്ചു കൊണ്ടുള്ള പോക്ക്-വരവ് കാഴ്ച്ച ഭീതി പടർത്തുന്നതും ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങളുടെ വേഗത കുറയിക്കാനോ […]

Continue Reading

ഈ വർഷം സ്കൂൾ വേനലവധി ഒരുമാസം: ജൂൺ ഒന്നുമുതൽ പുതിയ അധ്യയനവർഷം

▪️തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം സ്കൂൾ വേനലവധി ഒരു മാസം മാത്രമാകും. കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ പഠന പ്രതിസന്ധി പരിഹരിക്കാൻ ക്ലാസുകളും പരീക്ഷകളും നീട്ടിയതോടെയാണ് ഈ വർഷം വേനൽക്കാല അവധി ഒരു മാസമായി ചുരുങ്ങുന്നത്. മെയ് മാസത്തിൽ മാത്രമാകും സ്കൂളുകൾക്ക് അവധി ലഭിക്കുക. നിലവിൽ പുരോഗമിക്കുന്ന സ്കൂൾ പഠനം മാർച്ച് 31വരെ നീണ്ടുനിൽക്കും. ഇതിനു ശേഷം ഏപ്രിൽ മാസത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടക്കുകയാണ്. ഇതോടൊപ്പം ഏപ്രിൽ ആദ്യവാരത്തിൽ ഒന്നുമുതൽ 9വരെ ക്ലാസുകളിലെ പരീക്ഷകളും നിശ്ചയിച്ചിട്ടുണ്ട്. […]

Continue Reading

സായി മന്ദിരം റോഡ് UP താഹിറ യൂസഫ് ഉൽഘാടനം നിർവഹിച്ചു

കുമ്പള ഗ്രാമ പഞ്ചായത്ത് 2021 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ സായി മന്ദിരം റോഡ് കോൺക്രീറ്റ് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യൂ പി താഹിറാ യൂസഫ് ഉദ്ഘാടനം ചെയ്തു . ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രേമലത. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രേമ ഷെട്ടി, വാർഡ് മെമ്പർ സുലോചന. എന്നിവർ സംബന്ധിച്ചു

Continue Reading

‘സുരേന്ദ്രന്റെ പേഴ്‌സണല്‍ സെക്രട്ടറിയെ ഉള്‍പ്പെടെ കായികമായി നേരിടണം’; ബിജെപി വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചര്‍ച്ച

യുവമോര്‍ച്ച മുന്‍ സംസ്ഥാന സെക്രട്ടറിയേയും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ പേഴ്‌സണല്‍ സെക്രട്ടറിയേയും കായികമായി നേരിടണമെന്ന് ബിജെപി ഗ്രൂപ്പുകളില്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ഓഡിയോ സന്ദേശം പുറത്ത്. കാസര്‍ഗോഡ് ജില്ല പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാര്‍ അടക്കം അംഗമായിട്ടുള്ള ഗ്രൂപ്പിലാണ് ചര്‍ച്ച. പിന്നാലെ ജില്ലാ പ്രസിഡണ്ട് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും പുറത്ത് പോയി. കാസര്‍ഗോഡ് കുമ്പളയില്‍ കൊലചെയ്യപ്പെട്ട മൂന്ന് ബിജെപി പ്രവര്‍ത്തകരുടെ പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ശബ്ദസന്ദേശം പ്രചരിച്ചത്. പാര്‍ട്ടിയുടെ ജില്ലാ സംസ്ഥാന ചുമതലകളിലുള്ള നേതാക്കളെ മാറ്റണമെന്നാണ് […]

Continue Reading

വാടക ക്വാർട്ടേഴ്‌സ് ചവിട്ടിപ്പൊളിച്ച് അകത്തുകയറി; മാനസിക വെല്ലുവിളി നേരിടുന്ന മകളെ മൃഗീയമായി പീഡിപ്പിച്ചു! കിടന്ന കിടപ്പിൽ ക്രൂരത കണ്ട് കരഞ്ഞ് അമ്മയും! ശേഷം മുട്ടാളൻ ഷിഹാബിന്റെ വധഭീഷണിയും

മലപ്പുറം: തളർന്നു കിടക്കുന്ന അമ്മയുടെ മുൻപിലിട്ട് മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ചതിനു പുറമെ, മുട്ടാളൻ ഷിഹാബിന്റെ വധഭീഷണിയും ഉണ്ടെന്ന് കുടുംബം. അരീക്കോട് കാവനൂരിൽ ആണ് സംഭവം. നിലവിൽ പോലീസ് അറസ്റ്റു ചെയ്ത പ്രതി മുട്ടാളൻ ഷിഹാബ് എന്നറിയപ്പെടുന്ന ടി.വി.ഷിഹാബ് ജയിലിൽനിന്ന് ജാമ്യം നേടി പുറത്തിറങ്ങിയാൽ ജീവനു ഭീഷണിയാണെന്ന പേടിയിലാണ് യുവതിയും പീഡനക്കേസിൽ സാക്ഷി നിൽക്കുന്നവരും. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാൽ തളർന്നു കിടക്കുന്ന അമ്മയുടെ ഏക ആശ്രയം ഈ മകൾ മാത്രമാണ്. പ്രാഥമിക കൃത്യങ്ങൾക്കു പോലും കട്ടിലിൽനിന്ന് […]

Continue Reading

ഒരു വയസുള്ള പെൺകുഞ്ഞ് ബകറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ച നിലയിൽ

കാസറഗോഡ് : കൊട്ടോടിയില്‍ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണു മരിച്ചു. കൊട്ടോടിയിലെ ഓട്ടോ ഡ്രൈവര്‍ മിഥുന്‍ ഫിലിപിന്റെയും അഞ്ജുവിന്റെയും മകള്‍ റിയയാണു (1 വയസ് ) മരിച്ചത്. വീട്ട്മുറ്റത്ത് കളിക്കുന്നതിനിടെ അബദ്ധത്തില്‍ ബക്കറ്റില്‍ വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: റയാന്‍, ഇവാന്‍ .

Continue Reading

നടി കെ.പി.എ.സി ലളിത അന്തരിച്ചു

ചലച്ചിത്ര നടി കെ.പി.എ.സി ലളിത(74) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖമായി ചികിത്സയിലായിരുന്നു. നാടകത്തിലൂടെ അഭിനയരംഗത്തേക്കെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയന്‍പതിലേറെ സിനിമകളില്‍ ഭാഗമായിട്ടുണ്ട്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലുവട്ടവും ലഭിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ ചെയർപേഴ്സനായിരുന്നു. പ്രശസ്ത സംവിധായകൻ ഭരതനാണ് ഭർത്താവ്. മക്കൾ: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതൻ.ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് മഹേശ്വരി അമ്മ എന്ന ലളിത ജനിച്ചത്. പിതാ‍വ് കടയ്ക്കത്തറൽ വീട്ടിൽ […]

Continue Reading

“ഓൾഡ് ഈസ് ഗോൾഡ്” പഴയ കാല പടക്കുതിരകളുടെ ഒരപൂർവ്വ സംഗമം

മൊഗ്രാൽ:ഒരു കാലത്ത് നാടിൻ്റെ വിവിധ ഭാഗങ്ങളിലെ കളി മൈതാനങ്ങളിൽ നിറഞ്ഞാടിയവർ, ആരവങ്ങളുടെയും തീ പാറുന്ന പോരാട്ടങ്ങളുടെ യും ഗത കാല സ്മരണകൾ അയവിറക്കിയ ഒത്ത് കൂടൽ..”ഓൾഡ് ഈസ് ഗോൾഡ് “എന്ന തലവാചകം അന്വർത്ഥമാക്കുന്ന പഴയ കാല പട കുതിരകളുടെ അപൂർവ്വ സംഗമം.. മൊഗ്രാൽ സ്പോർട്സ് ക്ലബ്ബ്ന് വേണ്ടി രണ്ട് പതിറ്റാണ്ട് മുൻപ് ബൂട്ടണിഞ്ഞവരുടെ ഒത്ത് കൂടൽ കാണാനും കേൾക്കാനും ആകാംക്ഷയോടെ കാതുകൂർപ്പിച്ച് പുതിയ തലമുറയും അണിനിരന്നു…. മൊഗ്രാൽ കടവത്ത് ഇമാൻ വില്ല സാക്ഷ്യം വഹിച്ചത് ഒരു നൂറ്റാണ്ട് […]

Continue Reading