കുമ്പളയില്‍ ഹോള്‍സെയില്‍ ഷോപ്പ്‌ കുത്തിത്തുറന്ന്‌ 1.80 ലക്ഷം രൂപ കവര്‍ന്നു

കുമ്പള: നാടും നഗരവും പുതുവത്സരാഘോഷ രാവില്‍ ഉറങ്ങിക്കിടക്കവെ കുമ്പള ടൗണില്‍ വന്‍ കവര്‍ച്ച. കുമ്പള- ബദിയഡുക്ക റോഡിലെ വ്യാപാര ഭവന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജനറല്‍ സ്റ്റോറിലാണ്‌ കവര്‍ച്ച. കുമ്പളയിലെ എം എ അബ്‌ദുല്‍ ഖാദറിന്റെ ഉടമസ്ഥതയിലുള്ളതാണ്‌ കട. പതിവുപോലെ ഇന്നലെ രാത്രിയിലും കടയടച്ച്‌ പോയതായിരുന്നു. ഇന്നു രാവിലെ കട തുറക്കാന്‍ എത്തിയപ്പോഴാണ്‌ കടയുടെ ഷട്ടറിന്റെ പൂട്ട്‌കുത്തിത്തുറന്ന നിലയില്‍ കണ്ടത്‌. അകത്തു കയറി പരിശോധിച്ചപ്പോള്‍ മേശ വലുപ്പ്‌ കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തി.

Continue Reading

ദ്യുതി 2022 വാർഷിക സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു

മൊഗ്രാൽ. ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ മൊഗ്രാൽ, വി.എച്ച്.എസ് സി വിഭാഗം എൻ.എസ്.എസ് യൂണിറ്റിന്റെ 2022 വർഷത്തെ വാർഷിക സപ്തദിന സഹവാസ ക്യാമ്പ് ദ്യുതി 2022 26.12.2022 മുതൽ 01.01.2023 വരെ ഗവ: ജൂനിയർ ബേസിക് സ്ക്കൂൾ പേരാൽ വെച്ച് നടന്നു. എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപനം സമ്മേളത്തന്റെ ഉദ്ഘാടനം നാസർ മൊഗ്രാൽ (വൈസ് പ്രസിഡന്റ് കുമ്പള ഗ്രാമ പഞ്ചായത്ത്) നിർവ്വഹിച്ചു. ചടങ്ങിൽ അദ്ധ്യക്ഷ സ്ഥാനം വഹിച്ചത് ശ്രീ. സിദ്ധിഖ് റഹ്മാൻ (പി.ടി.എ.പ്രസിഡന്റ് GVHSSമൊഗ്രാൽ), […]

Continue Reading

രേഖകൾ ഉടൻ നൽകണം, അല്ലാത്തപക്ഷം ദുരിതാശ്വാസ നിധിയുടെ അപേക്ഷ അംഗീകരിക്കില്ല; ഇനിയെന്തിന്, നാരായണൻ വിടപറഞ്ഞിട്ട് 3 വർഷം!

പൊന്നാനി: അപേക്ഷകൻ മരണപ്പെട്ട് 3 വർഷം പിന്നിടുമ്പോൾ ചകിത്സാ സഹായത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകിയ അപേക്ഷയ്ക്ക് മറുപടി ലഭിച്ചു. പൊന്നാനി ചെറുവായ്ക്കര സ്വദേശി പുഴമ്പ്രത്ത് നാരായണന്റെ അപേക്ഷയിലാണ് വിചിത്രമായ നടപടി എത്തിയത്. അപേക്ഷയ്‌ക്കൊപ്പം നൽകേണ്ട ചില രേഖകൾ ഈ മാസം 4ന് മുൻപായി നൽകണമെന്നാണ് കുടുംബത്തിന് നൽകിയ കത്തിൽ പറയുന്നത്. അപേക്ഷകൻ മരിച്ച് 3 വർഷത്തിന് ശേഷം വില്ലേജ് ഓഫീസിൽ നിന്നും നടപടി സ്വീകരിച്ചതിലെ അതിശയമാണ് കുടുംബത്തിന് ഇപ്പോൾ. അർബുദ രോഗിയായിരുന്ന നാരായണൻ ചികിത്സാ സഹായത്തിനായി […]

Continue Reading

വിദ്യാർഥിയെ കഞ്ചാവിന് അടിമയാക്കി; ഒരാൾ അറസ്റ്റിൽ

കാഞ്ഞങ്ങാട് ∙ ഒൻപതാം ക്ലാസ് വിദ്യാർഥിയെ പ്രലോഭിപ്പിച്ച് കഞ്ചാവിന് അടിമയാക്കിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഴിഞ്ഞ വളപ്പിലെ ശ്യാമിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. 6 മാസം മുൻപ് കുട്ടിയെ വീട്ടിലെ ടാങ്ക് വൃത്തിയാക്കാൻ എന്ന പേരിൽ വിളിച്ചു വരുത്തിയാണു പ്രതി കഞ്ചാവ് നൽകിയത്. നിരന്തരം വാട്സാപ്പിൽ സന്ദേശം അയച്ചു ബന്ധം പുതുക്കി. കുട്ടിയെ ദിവസം മൂന്ന് കഞ്ചാവ് ബീഡി വരെ വലിക്കുന്ന അവസ്ഥയിൽ എത്തിച്ചു.സംഭവമറിഞ്ഞ അച്ഛൻ നീലേശ്വരം താലൂക്ക് ആശുപത്രിയിലെ ലഹരി മുക്ത കേന്ദ്രത്തിൽ […]

Continue Reading

അടിമാലിയില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്

ഇടുക്കി: അടിമാലിയില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മലപ്പുറം സ്വദേശി മില്‍ഹാജാണ് മരിച്ചത്. പുലര്‍ച്ചെ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ബസ്സിനടിയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മലപ്പുറത്ത് നിന്ന് ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കായി എത്തിയ സംഘം സഞ്ചരിച്ച ബസ് മുനിയറയില്‍ വെച്ചാണ് അപകടത്തില്‍പ്പെട്ടത്.മലപ്പുറം വളാഞ്ചേരി റീജിയണല്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. വിനോദ യാത്ര കഴിഞ്ഞ് വിദ്യാര്‍ത്ഥി സംഘം തിരികെ മടങ്ങുന്നതിനിടെയായിരുന്നു അപകടം. നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. കുത്തനെയുള്ള ഇറക്കവും കൊടും […]

Continue Reading

പയർമണി തൊണ്ടയിൽ കുരുങ്ങി രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം

തൊടുപുഴ: പയർമണി തൊണ്ടയിൽ കുരുങ്ങി രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം. അടിമാലി തോക്കുപാറ പുത്തൻപുരക്കൽ രഞ്ജിത് -ഗീതു ദമ്പതികളുടെ മകൾ റിതികയാണ് മരിച്ചത്.വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. മുളപ്പിക്കാനായി ടിന്നിൽ സൂക്ഷിച്ചിരുന്ന പയർ മണികൾ വാരിവായിലിടുകയായിരുന്നു കുഞ്ഞ്. അസ്വസ്ഥത പ്രകടിപ്പിച്ച ഉടൻ കുട്ടിയെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading

വീട്ടില്‍നിന്ന് പുറത്തിറങ്ങാനാകാതെ കോണ്‍ക്രീറ്റ് മതില്‍; ദേശീയപാതാ വികസനത്തില്‍ വഴിമുട്ടി ബീഫാത്തിമയും കുടുംബവും

ചെർക്കള: ദേശീയപാതാവികസനത്തിന്റെ ഭാഗമായി വീടിനോട് ചേർന്ന് മുൻഭാഗത്ത് കോൺക്രീറ്റ് ഭിത്തി ഉയർന്നതോടെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലായിരിക്കയാണ് ചെങ്കള സന്തോഷ് നഗറിലെ കെ. ബീഫാത്തിമയും കുടുംബവും. ചെങ്കള സന്തോഷ് നഗറിനും നാലാംമൈലിനും ഇടയിൽ ദേശീയപാതയോട് ചേർന്ന് താഴ്ന്ന് കിടന്ന 18 സെന്റിലാണ് വീടുണ്ടായിരുന്നത്. മുൻഭാഗത്തുണ്ടായിരുന്ന കിണർ ഉൾപ്പെടെയുള്ള മൂന്ന് സെന്റ് ദേശീയപാതാ വികസനത്തിന് നൽകിയിരുന്നു. വീടിന്റെ മുൻഭാഗത്തുണ്ടായിരുന്നു ഏക വഴി കെട്ടിയടക്കുംവിധം മൂന്ന് മീറ്ററോളം ഉയരത്തിലാണ് ഇപ്പോൾ കോൺക്രീറ്റ് ഭിത്തി പണിതത്. ബീഫാത്തിമ്മയും മക്കളായ അസൈനാർ, നാസർ, സമർ […]

Continue Reading

ബിരിയാണിയിൽ കോഴിമുട്ടയും പപ്പടവും ഇല്ല; ഹോട്ടലുടമകളായ ദമ്പതികൾക്ക് മർദനം

ബിരിയാണിയിൽ കോഴിമുട്ടയും പപ്പടവും ഇല്ലെന്നും കൈകഴുകുന്ന സ്ഥലം വൃത്തിയില്ലെന്നും ആരോപിച്ചുകൊണ്ട് ഹോട്ടൽ ഉടമകളായ ദമ്പതികൾക്ക് ക്രൂര മർദനം. ചൂണ്ടലിൽ കറി ആൻഡ് കോ. ഹോട്ടൽ നടത്തുന്ന തിരുവനന്തപുരം സ്വദേശിയും നിലവിൽ കേച്ചേരി തൂവാനൂരിൽ താമസക്കാരുമായ ആലഞ്ചേരി തോപ്പിൽ 42 വയസ്സുള്ള സുധി, ഭാര്യ 40 വയസ്സുള്ള ദിവ്യ എന്നിവർക്കാണ് മർദനമേറ്റത്. ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കേറ്റ അടിയിൽ ഗുരുതരമായി പരുക്കേറ്റ സുധിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സുധിയുടെ തലയിൽ ആഴത്തിൽ പരുക്കേറ്റതിനെത്തുടർന്ന് എട്ടോളം തുന്നലുകളുണ്ട്.ഇന്നലെ വൈകിട്ട് 3 […]

Continue Reading

ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം നടത്തിയ കറൻസിയായി ഇന്ത്യൻ രൂപ

മുംബൈ: ഏഷ്യയിൽ ഏറ്റവും മോശം പ്രകടനം നടത്തിയ കറൻസിയായി ഇന്ത്യൻ രൂപ. 2022ലെ കണക്ക് പ്രകാരം 11.3 ശതമാനം നഷ്ടമാണ് രൂപക്കുണ്ടായത്. 2013ന് ശേഷം ഇതാദ്യമായാണ് ഡോളറിനെതി​രെ രൂപ ഇത്രയും കനത്ത നഷ്ടം നേരിടുന്നത്. യു.എസ് ​കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കുകൾ ​ഉയർത്തിയതാണ് രൂപക്ക് തിരിച്ചടിയായത്.ഈ വർഷം രൂപ 82.72ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 2021ൽ 74.33ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, ഡോളർ ഇൻഡക്സ് 2015ന് ശേഷമുള്ള ഏറ്റവും വലിയ നേട്ടമുണ്ടാക്കി. എണ്ണവിലയും രൂപയുടെ മൂല്യം ഇടിയുന്നതിനുള്ള കാരണങ്ങളിലൊന്നായി. […]

Continue Reading

സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമർദ്ദനം; യുവതിയേയും കുട്ടികളേയും ഇറക്കിവിട്ടതായി പരാതി

കോഴിക്കോട്: സ്ത്രീധനം നൽകിയില്ലെന്ന പേരില്‍ യുവതിയേയും കുട്ടികളേയും ഭര്‍ത്താവ് പെരുവഴിയില്‍ ഇറക്കിവിട്ടതായി പരാതി. മാനന്തവാടി സ്വദേശിനി സൈഫുന്നിസയാണ് ഭർത്താവിനും കുടുംബത്തിനുമെതിരെ പരാതി നൽകിയത്. തിരികെയെത്തിയ യുവതിയെ ഭർതൃ വീട്ടുകാർ ക്ഉരൂരമായി ഉപദ്രവിക്കുകയും മർദ്ദനമേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. സംഭവത്തിൽ ചേവായൂർ പൊലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.കോഴിക്കോട് എംഇഎസ് കോളജില്‍ ബിരുദ പഠനത്തിനെത്തിയ സൈഫുന്നീസ ഓട്ടോഡ്രൈവറായ മുസ്തഫയെ പരിചയപ്പെടുകയും പിന്നീട് ഇരുവരും വിവാഹിതരാവുകയായിരുന്നു. വിവാഹശേഷം സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും നിരന്തരം […]

Continue Reading