ഗോവയില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു, രണ്ടുപേർ ഗുരുതരാവസ്ഥയില്‍

ഗോവയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ആലപ്പുഴ വളിയഴീക്കല്‍ സ്വദേശി നിതിന്‍ദാസ് (24), പെരുമ്പള്ളി സ്വദേശികളായ വിഷ്ണു (27) സഹോദരന്‍ കണ്ണന്‍ (24) എന്നിവരാണ് മരിച്ചത്. അപകട സമയം അഞ്ചുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. മറ്റുള്ളവർ ഗുരുതര പരിക്കേറ്റ് ഗോവ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഗോവയില്‍ ഇന്ത്യന്‍ നേവിയില്‍ ജോലി ചെയ്യുന്ന നിതിന്‍ദാസിനെ കാണാനായി ഗോവയിലെത്തിയതായിരുന്നു മറ്റുള്ളവർ. വാടകയ്ക്ക് എടുത്ത കാറുമായി പുലർച്ചെ യാത്രചെയ്യവെ ഡിവെെഡറില്‍ വാഹനം ഇടിച്ചു മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. 

Continue Reading

പുതുവത്സരം; സംസ്ഥാനത്ത് ഇന്നുമുതൽ രാത്രികാല നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കും

പുതുവത്സരം പ്രമാണിച്ച് സംസ്ഥാനത്ത് ഇന്നുമുതൽ രാത്രികാല നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കും. ഒമിക്രോൺ കണക്കിലെടുത്ത് ഞായറാഴ്ച വരെയാണ് രാത്രികാല നിയന്ത്രണം. പത്ത് മണിക്ക് ശേഷം പൊലീസ് പരിശോധന ശക്തമാക്കും. പുറത്ത് ഇറങ്ങുന്നവർ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യിൽ കരുതണം. ഹോട്ടലുകളും റസ്റ്റോറൻറുകളും ബാറുകളും ക്ലബ്ബുകളും പത്ത് മണിയോടെ അടക്കണം. ആൾക്കൂട്ടങ്ങൾ ഒത്ത് ചേരുന്ന ഒരു പരിപാടിയും പത്ത് മണിക്ക് ശേഷം അനുവദിക്കില്ല. അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാകൂ. ദേവാലയങ്ങൾക്കും നിയന്ത്രണം ബാധകമാണ്.

Continue Reading

ജീവന്റെ തുടർച്ച നിലനിർത്തുക.. പി.ധനേഷ് കുമാർ(DFO)

അഡൂർ: ജില്ലയിൽ അവശേഷിക്കുന്ന ഹരിതാഭ നിലനിർത്തുകയും പൊതു സ്ഥലങ്ങളിൽ വനാവരണം വർദ്ധിപ്പിച്ചും ജീവന്റെ തുടർച്ചയും നിലനില്‌പും സംരക്ഷിക്കുന്നതിന് വന സംരക്ഷണ സമിതികൾ മുൻകൈയെടുക്കണമെന്ന് ജില്ലാ വന വികസന ഏജൻസിയുടേയും പാണ്ടി വന സംരക്ഷണ സമിതിയുടേയും നേതൃത്വത്തിൽ നടത്തിയ ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ശില്പശാലയിൽ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സോളമൻ ടി.ജോർജ് , രമേശ് സി.എച്ച് :.കുഞ്ഞിക്കണ്ണൻ മണിയാണി , രത്തൻ കുമാർ നായക് തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. വാർഡ് മെമ്പർ ടി.കെ.ദാമോദരൻ അധ്യക്ഷത വഹിച്ച […]

Continue Reading

കർണാടക നഗരസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ ജയം

കർണാടകയിലെ നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ ജയം. 58 നഗരസഭകളിലെ 1184 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 498 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചു. ബിജെപി 437 സീറ്റുകളാണ് നേടിയത്. ജെഡിഎസ് 45 സീറ്റുകളും മറ്റുള്ളവർ 204 സീറ്റും നേടി. കോൺഗ്രസ് 42.06 ശതമാനം വോട്ട് നേടി. ബിജെപി 36.98 ശതമാനം വോട്ടും ജെഡിഎസ് 3.8 ശതമാനം വോട്ടുമാണ് നേടിയത്. 166 സിറ്റി മുൻസിപ്പൽ കൗൺസിൽ വാർഡുകളിൽ 61 എണ്ണമാണ് കോൺഗ്രസിന് നേടാനായത്. 67 എണ്ണം ബിജെപി നേടി. […]

Continue Reading

എസ് ഇ യു സംസ്ഥാന കമ്മിറ്റി എ.എം.അബൂബക്കർ പ്രസിഡന്റ്,സിബി മുഹമ്മദ്‌ സെക്രട്ടറി നാസർ നങ്ങാരത്ത് ഓർഗനൈസിംഗ് സെക്രട്ടറി

കാസറഗോഡ്: കാസറഗോഡ് സമാപിച്ച സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ. എസ് ഹംസ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സമാപന സമ്മേളനം എ..കെ.എം അഷ്‌റഫ്‌ എം.എൽ. എ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾഎ. എം അബൂബക്കർ മലപ്പുറം ( പ്രസിഡന്റ് ) സിബി മുഹമ്മദ് പത്തനംതിട്ട (ജനറൽ സെക്രട്ടറി) നാസർ നങ്ങാരത്ത് കാസറഗോഡ് (ഓർഗനൈസിംഗ് സെക്രട്ടറി) റഷീദ് മുളവൂർ എറണാകുളം (ട്രഷറർ) നൗഷാദ് പി.ഐ കോട്ടയം ( സീനിയർ വൈസ്പ്രസിഡന്റ്) വൈസ് […]

Continue Reading

സെഞ്ചൂറിയൻ കോട്ടയും തകർത്തു; ഇന്ത്യയ്ക്ക് 113 റൺസിന്റെ കൂറ്റൻ ജയം

ഗാബയ്ക്ക് പിറകെ ദക്ഷിണാഫ്രിക്കയുടെ സെഞ്ചൂറിയൻ കോട്ടയും പൊളിച്ച് വിരാട് കോഹ്ലിയും സംഘവും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 113 റൺസിന്റെ കൂറ്റൻ ജയം. ഇതോടെ ചരിത്രമുറങ്ങുന്ന സെഞ്ചൂറിയൻ ഗ്രൗണ്ടിൽ ടെസ്റ്റ് ജയിക്കുന്ന ആദ്യ ഏഷ്യൻ ടീമുമായി ഇന്ത്യ. ഇന്ത്യ ഉയർത്തിയ 305 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ദക്ഷിണാഫ്രിക്കൻ സംഘം അഞ്ചാംദിനം ലഞ്ച് കഴിഞ്ഞയുടൻ തന്നെ ഇന്ത്യൻ പേസ് നിരയുടെ ആക്രമണത്തിനുമുന്നിൽ കീഴടങ്ങി. അർധസെഞ്ച്വറിയുമായി നായകൻ ഡീൻ എൽഗാറിന്റെ(77) പോരാട്ടത്തിനും അധികം ആയുസുണ്ടായിരുന്നില്ല. […]

Continue Reading

മീന്‍വില്‍പ്പനയുടെ മറവില്‍ 15കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 68കാരന് ഇനി ജീവന്‍ പോകുന്നവരെ ജയില്‍ ജീവിതം! കോടതി വിധിച്ചത് ട്രിപ്പിള്‍ ജീവപര്യന്തം

തൃശ്ശൂര്‍: 15 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 68-കാരന് ട്രിപ്പിള്‍ ജീവപര്യന്തം. ജീവന്‍ പോകുന്നകുവരെ ജയില്‍ ജീവിതം അനുഭവിക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍ മീന്‍ കച്ചവടക്കാരനായ കൃഷ്ണന്‍ കുട്ടിക്ക്. ജയില്‍ ജീവതത്തിനു പുറമെ, ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. കുന്നംകുളം അതിവേഗ കോടതിയുടേതാണ് ഉത്തരവ് എടശ്ശേരി സ്വദേശിയാണ് കൃഷ്ണന്‍കുട്ടി.2015-ലായിരുന്നു കേസിനാസ്പദമായ സംഭവം. മീന്‍ കച്ചവടക്കാരനായ കൃഷ്ണന്‍കുട്ടിയുടെ വീട്ടില്‍ മീന്‍ വാങ്ങാനെത്തിയ പെണ്‍കുട്ടിയെ വീട്ടിനുള്ളിലേക്ക് പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചെന്നും ഗര്‍ഭിണിയാക്കിയെന്നുമാണ് കേസ്. വാടാനാപ്പള്ളി പോലീസാണ് പ്രതിയെ പിടികൂടി കുറ്റപത്രം സമര്‍പ്പിച്ചത്. […]

Continue Reading

പിഎസ്‌സി പരീക്ഷ സമയത്തില്‍ മാറ്റം

തിരുവനന്തപുരം: പിഎസ്‌സി നാളെ നടത്തുന്ന ക്ലാര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലാര്‍ക്ക് പരീക്ഷയുടെ സമയക്രമം ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ എന്നതു മാറ്റി ഉച്ചയ്ക്ക് 2.30 മുതല്‍ 4.15 വരെയാക്കി. ഫാമിങ് കോര്‍പറേഷനില്‍ ഡ്രൈവര്‍ ഗ്രേഡ് 2/ട്രാക്ടര്‍ ഡ്രൈവര്‍ തസ്തികയുടെ വിജ്ഞാപനത്തിന് 28ലെ അസാധാരണ ഗസറ്റില്‍ തിരുത്തല്‍ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തി. യോഗ്യതയുള്ളവര്‍ക്ക് ജനുവരി 17ന് അര്‍ധരാത്രി വരെ അപേക്ഷിക്കാനുള്ള സൗകര്യം പ്രൊഫൈലില്‍ ഏര്‍പ്പെടുത്തി. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ജൂനിയര്‍ മെംബര്‍മാര്‍ക്കുള്ള വകുപ്പുതല പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അപേക്ഷ ജനുവരി […]

Continue Reading

അബ്ബാസ് കുളങ്ങരക്ക് എസ്. ഇ. യു സംസ്ഥാന കമ്മിറ്റിയുടെ സ്നേഹാദരം

കാസറഗോഡ് : രണ്ട് പതിറ്റാണ്ടിലേറെയുള്ള സേവനത്തിനു ശേഷം സർവ്വീസിൽ നിന്ന് വിരമിച്ച എസ്.ഇ.യു മുൻ ജില്ലാ സെക്രട്ടറി അബ്ബാസ് കുളങ്ങരക്ക് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ സ്നേഹോപഹാരം പ്രതിപക്ഷ ഉപനേതാവ് പി. കെ കുഞ്ഞാലിക്കുട്ടി സമ്മാനിച്ചു. കാസറഗോഡ് വെച്ച് നടന്ന എസ്.ഇ.യു സംസ്ഥാന സമ്മേളനത്തിൽ വെച്ചാണ് ഉപഹാരം സമ്മാനിച്ചത്. മഞ്ചേശ്വരം താലൂക്ക് ജന. സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ പദവികൾ വഹിച്ച് എസ്. ഇ. യു വിന്റെ ജില്ലയിലെ വളർച്ചയ്ക്കായി നടത്തിയ പ്രവർത്തനങ്ങൾ മാനിച്ചാണ് അബ്ബാസ് […]

Continue Reading

സ്കൂൾ അടയ്ക്കേണ്ട സാഹചര്യമില്ല; സ്ഥിതി നിയന്ത്രണവിധേയം: മന്ത്രി

ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ സ്കൂൾ അടയ്ക്കേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഇപ്പോഴത്തെ സ്ഥിതി നിയന്ത്രണവിധേയമാണ്. ഉത്കണ്ഠപെടേണ്ട സാഹചര്യം ഇപ്പോഴിയില്ല. സ്ഥിതി വിലയിരുത്തി തീരുമാനങ്ങളെടുക്കുമെന്നും മന്ത്രി പറഞ്ഞു. കിറ്റക്സിൽ പരിശോധന നടത്തിയ ലേബർ കമ്മിഷണറുടെ റിപ്പോർട്ട് ലഭിച്ചാലുടൻ മുഖ്യമന്ത്രിക്ക് കൈമാറും. തൊഴിൽ നിയമങ്ങൾ ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

Continue Reading