ഈഴവ സമുദായം 28 ശതമാനമായി കുറഞ്ഞതിന് പ്രധാന കാരണം ലൗ ജിഹാദും മതപരിവര്‍ത്തനവും’: വെള്ളാപ്പള്ളി

ലൗ ജിഹാദ് ആരോപണവും, സംഘടിത മത പരിവര്‍ത്തന ആക്ഷേപവും വീണ്ടും ഉയര്‍ത്തി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മതാധിപത്യത്തിനു വേണ്ടി നിലകൊള്ളുന്നവരാണ് മതനിരപേക്ഷത പറയുന്നതെന്ന് വിമര്‍ശനം ഉയര്‍ത്തിയാണ് ന്യൂന പക്ഷ സമുദായങ്ങള്‍ക്കെതിരെ പുതിയ നിലപാടുമായി വെള്ളാപ്പള്ളി രംഗത്ത് എത്തിയത്. സംസ്ഥാനത്ത് 33 ശതമാനം ജനസംഖ്യ ഉണ്ടായിരുന്ന ഈഴവ സമുദായം 28 ശതമാനമായി കുറഞ്ഞു. ഇതിന് പ്രധാന കാരണം മതപരിവര്‍ത്തനവും ലൗ ജിഹാദുമാണെന്നാണ് വെള്ളാപ്പള്ളി നടേശന്റെ ആക്ഷേപം. എസ്എന്‍ഡിപി യോഗം തൃശൂര്‍ യൂനിയന്‍ ആസ്ഥാന മന്ദിരം […]

Continue Reading

തലവേദന മാറ്റാൻ വടികൊണ്ട് അടിച്ചു, 37കാരിക്ക് ദാരുണാന്ത്യം;ആൾദൈവത്തിനെതിരെ കേസ്

ബെംഗളൂരു: തലവേദന മാറ്റാൻ ആൾദൈവം തലയിലും ദേഹത്തും അടിച്ചതിനെത്തുടർന്ന് യുവതി മരിച്ചു. 37കാരിയായ പാർവതിയാണ് മരിച്ചത്. സംഭവത്തിൽ ഹാസൻ ജില്ലയിലെ ബെക്ക സ്വദേശിയായ മനു(42)വിനെതിരേ പൊലീസ് കൊലപാതകത്തിന് കേസെടുത്തു. ഇയാൾ ഒളിവിലാണ്. പാർവതിയുടെ മകൾ ചിത്ര പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രണ്ടുമാസമായി തുടർച്ചയായി തലവേദന ഉണ്ടായതിനെത്തുടർന്ന് പാർവതി മൂന്ന് ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും യഥാ‌ർത്ഥ പ്രശേനം കണ്ടെത്താനായില്ല. ഈ സമയത്ത് ബന്ധു പറഞ്ഞാണ് ബെക്ക ഗ്രാമത്തിൽ തലവേദന മാറ്റുന്ന ആൾദൈവമുണ്ടെന്ന് അറിഞ്ഞത്. തുടർന്ന് യുവതി […]

Continue Reading

മൊഗ്രാൽ കുത്തിരിപ്പ് മമ്മസ്ചാന്റെ വിയോഗത്തിൽ മിറാക്കിൾ കമ്പാർ അനുശോചിച്ചു.

കമ്പാർ:മൊഗ്രാൽ കുത്തിരിപ്പ് മമ്മസ്ചാന്റെ വിയോഗത്തിൽ മിറാക്കിൾ കമ്പാർ അനുശോചിച്ചു. കാസർകോട് മേഘലയിൽ ഫുട്ബോൾ വളർത്തി കൊണ്ട് വരുന്നതിൽ നിർണായകമായ പങ്ക് വഹിച്ച വ്യക്തിത്വമായിരുന്നു കുത്തിരിപ്പ് മമ്മസ്ചയെന്ന് അനുശോചനം യോഗം വിലയിരുത്തി. കൂടെ ഒരു മിനിട്ട് മൗനം പ്രാർത്ഥനയും നടത്തി.

Continue Reading

മഞ്ചേശ്വരം മതേതരത്തിന്റെ മണ്ണ് : എ. കെ .എം അഷ്‌റഫ് എം എൽ എ

അബു ദാബി : സപ്തഭാഷാ സംഗമഭൂമിയായ മഞ്ചേശ്വരം മണ്ഡലം മതേതരത്തിന്റെ മണ്ണാണെന്നും അത് മുൻകാല നേതാക്കന്മാരുടെ പ്രവത്തനഫലമാണെന്നും അതിനെ തകർക്കാൻ ആർക്കും സാധ്യമല്ലെന്നും എ കെ എം അഷ്‌റഫ് എം എൽ എ പറഞ്ഞു . മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണുന്ന പാലങ്ങളും റോഡുകളും വിദ്യാഭ്യാസ സമുച്ചയങ്ങളും മുസ്ലിം ലീഗ് എം എൽ എ മാരുടെ വികസന പ്രവർത്തനത്തിന്റെ ഉദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു . അബു ദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി നാട്ടിൽ […]

Continue Reading

പുതുമോടിയിലേക്ക് ബേക്കല്‍ ബീച് പാര്‍ക്; കൂടുതൽ ഇനങ്ങൾ ഉൾപെടുത്തും; നവീകരണത്തിന് ഏഴ് കോടിയുടെ പദ്ധതിക്ക് അനുമതി ലഭിച്ചതായി അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ

ബേക്കല്‍:ബേക്കൽ ബീച് പാര്‍ക് ആധുനിക രീതിയില്‍ നവീകരിച്ച് കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന് ബിആര്‍ഡിസി സമര്‍പിച്ച പ്രൊജക്ടിന് ടൂറിസം വകുപ്പിന്റെ അനുമതി ലഭിച്ചതായി അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ അറിയിച്ചു. 11 ഏകെര്‍ വിസ്തൃതിയിലുള്ള പാര്‍ക് 2000-ലാണ് അവസാനമായി നവീകരിച്ചത്.നിലവില്‍ ബിആര്‍ഡിസിയില്‍ നിന്ന് ടെൻഡര്‍ നടപടിയിലൂടെ പള്ളിക്കര സെർവീസ് സഹകരണ ബാങ്ക് ആണ് പാര്‍ക് ഏറ്റെടുത്ത് നടത്തുന്നത്. മാസത്തില്‍ ബാങ്ക് 7.50 ലക്ഷം രൂപ ബിആര്‍ഡിസിക്ക് നല്‍കണം. പാര്‍ക് കൂടുതല്‍ നവീകരിച്ച് ടൂറിസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് ബിആര്‍ഡിസി അഞ്ച് […]

Continue Reading

ചിലര്‍ തന്നെ യൂദാസെന്ന് വിളിച്ചു: ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്: വഖഫ് (Waqf) നിയമന കാര്യത്തില്‍ പള്ളികളില്‍ (Mosques) പ്രതിഷേധം വേണ്ടെന്ന് തീരുമാനമെടുത്തതിന്റെ പേരില്‍ തന്നെ ചിലര്‍ യൂദാസെന്ന് (judas) വിളിക്കുന്നുണ്ടന്നും അത് കാര്യമാക്കുന്നില്ലെന്നും സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍(Jifri Muthukkoya Thangal). യുഎഇയില്‍ ഒരു പൊതു പരിപാടിയിലാണ് ലീഗിന്റെ പേരെടുത്ത് പറയാതെയുള്ള പ്രതികരണം. തീരുമാനം തനിച്ച് എടുത്തതാണെന്ന് പ്രചരിപ്പിക്കാനുള്ള നീക്കം പരാജയപ്പെട്ടതായും ജിഫ്രി തങ്ങള്‍ പറഞ്ഞു. വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട് പള്ളികളില്‍ പ്രതിഷേധം സംഘടിപ്പിക്കില്ലെന്നുള്ള തീരുമാനം തന്റേത് മാത്രമായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ തീരുമാനമാണെന്ന […]

Continue Reading

തിരുവനന്തപുരത്ത് യുവാവിന്‍റെ കാല്‍‌വെട്ടിയെറിഞ്ഞതിന് ശേഷം വെട്ടികൊന്നു

 തിരുവനന്തപുരം പോത്തൻകോട് യുവാവിനെ ഗുണ്ടാ സംഘം വെട്ടികൊന്നു. കല്ലൂർ സ്വദേശി സുധീഷാണ് മരിച്ചത്. ഗുണ്ടാ സംഘം സുധീഷിന്‍റെ കാൽ വെട്ടിയെടുത്ത് റോഡിൽ എറിഞ്ഞു.ബൈക്കിലും ഓട്ടോയിലുമായെത്തിയ പത്തംഗ സംഘമാണ് സുധീഷിനെ ആക്രമിച്ചത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ചെത്തിയവരെ കണ്ട് സുധീഷ് വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പുറകിലൂടെ വന്ന് വെട്ടുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാരെത്തിയെങ്കിലും ഗുണ്ടാ സംഘം വിരട്ടിയോടിച്ചു. സുധീഷിൻ്റെ കാൽ വെട്ടിയെടുത്ത സംഘം ഇത് റോഡിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പരിക്കേറ്റ സുധീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. പോത്തൻകോട് പോലീസ് അന്വേഷണം […]

Continue Reading

തബ്‍ലീഗ് ജമാഅത്തിനെ നിരോധിച്ച് സൗദി അറേബ്യ

മുസ്‍ലിം മത സംഘടനയായ തബ്‍ലീഗ് ജമാഅത്തിനെ നിരോധിച്ച് സൌദി അറേബ്യ ഭരണകൂടം. തബ്‌ലീഗ് ജമാഅത്ത് ഭീകരവാദത്തിന്‍റെ കവാടങ്ങളില്‍ ഒന്നാണെന്നും രാജ്യത്തിനാപത്താണെന്നും ചൂണ്ടിക്കാട്ടിയാണ് സൗദി അറേബ്യ തബ്‍ലീഗ് ജമാഅത്തിന് വിലക്കേ‍ര്‍പ്പെടുത്തിയത്. തബ്‌ലീഗ് ജമാഅത്തിനെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി വെള്ളിയാഴ്ച പള്ളികളില്‍ പ്രഭാഷണം നടത്താനുള്ള നിര്‍ദേശവും സൗദി ഇസ്‌ലാമിക കാര്യ മന്ത്രാലയം നല്‍കിയിരുന്നു. ട്വിറ്ററിലൂടെയാണ് സൗദി ഇസ്‍ലാമിക കാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

Continue Reading

കാസർകോടിനോടുള്ള വഞ്ചന തുടർന്നാൽ സർക്കാറിനു കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ.

മെഡിക്കൽ കോളേജിൻ്റെ കാര്യത്തിൽകബളിപ്പിക്കൽ തുടരുകയാണ്. ആരോഗ്യവകുപ്പുഉദ്യോഗസ്ഥന്മാരുൾപ്പെടെ പാരിവാരവുമായി ജില്ലയിലെത്തിയ മന്ത്രി പ്രഖ്യാപിച്ചത് ഡിസംമ്പർ ഒന്നിന്ഒ.പി.ആരംഭിക്കുമെന്നാണ്അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ഒ.പി. ആവശ്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രിക്ക് നൽകിയ കത്ത് ആവശ്യമായ നടപടികൾക്ക് മെഡിക്കൽ വിദ്യാഭ്യാസ ഡയരക്ടർക്ക് നൽകിയിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയിൽ നിന്ന് എം.എൽ.എ.ക്ക് ലഭിച്ച കത്തിൽ പറയുന്നത്.മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും നിയന്ത്രണത്തിലല്ല കാര്യങ്ങൾ എന്നാണ് വ്യക്തമാകുന്നത്. തോന്നിയ പോലെ തീരുമാനങ്ങളെടുക്കുന്ന ഉദ്യോഗസ്ഥന്മാർ കാസർകോട്ടുകാരെ കബളിപ്പിക്കുകയാണ്.ഇതിന് തടയിടാൻ സർക്കാറിന് കഴിയുന്നില്ല. കാസർകോട് മെഡിക്കൽ […]

Continue Reading