കാസർകോട് ഷിറിയ പുഴയിൽ അനധികൃത മണൽവാരലിൽ ഏർപ്പെട്ട 2 തോണികൾ പോലീസ് പിടികൂടി

ഷിറിയ പുഴയില്‍ കളപ്പാറ ഭാഗത്ത് അനധികൃതമായി മണല്‍ വാരലില്‍ ഏര്‍പ്പെട്ട 2 തോണികള്‍ പോലീസ് പിടികൂടി. കാസര്‍കോട് ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍ നായര്‍, കുമ്പള ഇന്‍സ്പെക്ടര്‍ പ്രമോദ്. എസ് ഐ അനീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അഭിലാഷ്, കാശിഫ് മിന്‍ഹാജ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് തോണികള്‍ പിടികൂടിയത്. സംഭവത്തില്‍ കേസ് എടുക്കുകയും ചെയ്തു.

Continue Reading

കാസറഗോഡ് സ്വദേശിനിയായ പതിനേഴുകാരിയായ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് കടത്താൻ ശ്രമിച്ച സംഭവം മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ

വെള്ളരിക്കുണ്ട്:പതിനേഴുകാരിയായ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് കടത്താൻ ശ്രമിച്ച സംഭവത്തിൽ മലപ്പുറം സ്വദേശി മനാഫിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.നാഗർകോവിൽ നിന്നുമാണ് ഇയാൾ പിടിയിൽ ആയത്. രാജപുരം സ്വദേശിനിയായ പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു.ചൊവ്വാഴ്ച സ്കൂളിൽ പോയ പെൺകുട്ടി തിരിച്ചെത്താതായതോടെയാണ്പിതാവ് പോലീസിനെ സമീപിച്ചത്. ബളാംതോട് ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ് പെൺകുട്ടിസൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണമാണ് യുവാവിനെ കുരുക്കിയത്. വിരുത നഗർ റെയിൽവേ സ്റ്റേഷനിലെ സി സി ടി വിയിൽ […]

Continue Reading

മല്ലം വാർഡിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

ബോവിക്കാനം: മുളിയാർ ഗ്രാമ പഞ്ചായത്ത് 2021-22വാർഷിക പദ്ധതിയിൽ ഉൾപ്പെട്ത്തി പഞ്ചായത്തിലെ ജനറൽ വിഭാഗത്തിലെ വയോജനങ്ങൾക്ക് വിതരണം ചെയ്യുന്ന കിട്ടലിന്റെ മല്ലം മൂന്നാം വാർഡ് തല വിതരണം ഗ്രാമ പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ് നിർവ്വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ അനിസ മൻസൂർ ,പഞ്ചായത്ത്ആസൂത്രണ സമിതി അംഗം കെ.ബി.മുഹമ്മദ് കുഞ്ഞി,പൊതു പ്രവർത്തകരായ ബി.സി കുമാരൻ, കൃഷ്ണൻ ചേടിക്കാൽ, എം.മാധവൻ നമ്പ്യാർ, ഉമ്മർ മല്ലം, ഹമീദ് കുമ്പളത്തോട്ടി തുടങ്ങിയവർ സംബന്ധിച്ചു.

Continue Reading

വിടപറഞ്ഞത് കാൽപ്പന്ത് കളിയെ ജീവവായുവാക്കിയ കാരണവർ

മൊഗ്രാൽ : വിടപറഞ്ഞത് കാൽപ്പന്ത് കളിയെ ജീവവായുവാക്കിയ കാരണവരാണെന്ന് മൊഗ്രാൽ സ്പോർട്സ് ക്ലബ്‌ സംഘടിപ്പിച്ച കുത്തിരിപ്പ് മുഹമ്മദ്‌ അനുശോചന യോഗം അഭിപ്രായപ്പെട്ടു. മൊഗ്രാൽ ടൗണിൽ ചേർന്ന അനുശോചന യോഗത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.ഫുട്ബോളിന്റെ ഈറ്റില്ലമായ മൊഗ്രാലിൽ നിന്ന് നിരവധി താരങ്ങളെ ഉന്നതങ്ങളിലേക്ക് വാർത്തെടുക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുകയും ഫുട്ബാളിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച് സംസ്ഥാനത്തുടനീളം ശ്രദ്ധപിടിച്ച് പറ്റുകയും ചെയ്ത കുത്തിരിപ്പ് മുഹമ്മദിന്റെ വിയോഗം നാടിനും ഫുട്ബോൾ മേഖലയ്ക്കും തീരാ നഷ്ടമാണെന്ന് യോഗത്തിൽ സംസാരിച്ചവർ ഒരേ സ്വരത്തിൽ പറഞ്ഞു.എം മാഹിൻ മാസ്റ്റർ […]

Continue Reading

‘ഇസ്‍ലാം മതം ഉപേക്ഷിച്ചു, ഇനി ഈ പേര് വിളിച്ചാല്‍ മതി’: മതം മാറ്റം പ്രഖ്യാപിച്ച് അലി അക്ബര്‍

സംവിധായകന്‍ അലി അക്ബര്‍ ഇസ്‍ലാം മതം ഉപേക്ഷിച്ചു. ഇനി മുതല്‍ താനും കുടുംബവും ഭാരതീയ സംസ്കാരത്തിലായിരിക്കും ജീവിക്കുകയെന്ന് അലി അക്ബര്‍ പറഞ്ഞു. ജന്മം കൊണ്ട് കിട്ടിയ ഉടുപ്പ് ഇന്ന് മുതല്‍ വലിച്ചെറിയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനി മുതല്‍ രാമസിംഹന്‍ എന്ന പേരിലായിരിക്കും താന്‍ അറിയപ്പെടുകയെന്നും അലി അക്ബര്‍ വ്യക്തമാക്കി. ഫേസ്ബുക്ക് ലൈവിലൂടെയാണ് അലി അക്ബര്‍ തന്‍റെ മതം മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്‍റെ മരണ വാര്‍ത്തക്ക് താഴെ ചിരിക്കുന്ന ഇമോജിയിട്ടതില്‍ പ്രതിഷേധിച്ചാണ് […]

Continue Reading

വ്യക്തിപരമായ പരാമർശങ്ങൾക്ക് ന്യായീകരണമില്ല; മന്ത്രി റിയാസിനെ വിളിച്ച് ഖേദം പ്രകടിപ്പിച്ചു: സ്വാദിഖലി തങ്ങൾ

മുസ്‌ലിം ലീഗിന്റെ വഖഫ് സമ്മേളനത്തിൽ മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിമർശനമുന്നയിച്ച അബ്ദുറഹ്‌മാൻ കല്ലായിയുടെ പ്രസംഗത്തെ തള്ളി ലീഗ്. വ്യക്തിപരമായ വിമർശനങ്ങൾ ആരുടെ ഭാഗത്തു നിന്നായാലും തിരുത്തപ്പെടണമെന്നും അതിനെ ന്യായീകരിക്കുന്നില്ലെന്നും സ്വാദിഖലി തങ്ങൾ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ആരോപണമുന്നയിച്ചവരെ വിളിച്ച് തിരുത്താൻ പറയുകയും ആരോപണ വിധേയരെ വിളിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

കിംഗ്‌സ്റ്റാര്‍ ജിസിസി കമ്മിറ്റി നിലവില്‍ വന്നു

എരിയപ്പാടി കിംഗ്‌സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ജിസിസി കമ്മിറ്റി നിലവില്‍ വന്നു. ഹാരിസ് എസ് എ(പ്രസിഡന്റ്), അഷ്‌റഫ് സി എം (സെക്രട്ടറി), മഹ്മൂദ് മളിയില്‍ (ട്രഷറര്‍) എന്നിവരടങ്ങിയ പാനലിനെ വോട്ടെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റുമാര്‍: അബ്ദുല്ല ഇ എ, എസ് കബീര്‍, ഇബു വൈ എ. ജോയിന്റ് സെക്രട്ടറിമാര്‍: കബീര്‍ വൈ എ, മൊയ്തീന്‍ കുട്ടി, സെലു എം എം. ജിസിസി ഉപദേശക സമിതി ചെയര്‍മാന്‍ ബഷീര്‍ പാണലം, കണ്‍വീനര്‍ അബ്ദുല്ല കുവൈറ്റ്, വൈസ് ചെയര്‍മാന്‍ […]

Continue Reading

വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു.

ബോവിക്കാനം: മുളിയാർ ഗ്രാമ പഞ്ചായത്ത് വാർഷിക വ്യക്തിഗത ആനുകൂല്യ പദ്ധതി പ്രകാരം ബോവിക്കാനം വാർഡിൽ വയോജന ങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു.സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മൻസൂർ മല്ലത്ത് നേതൃത്വം നൽകി. കെ.ബി.മുഹമ്മദ് കുഞ്ഞി, ബി.സി. കുമാരൻ,ഹംസ ചോയിസ്,ശിവരാജ്,കൃഷണൻ ചേടിക്കാൽ, ചന്ദ്രൻ മാസ്റ്റർ സംബസിച്ചു.

Continue Reading

സ്വന്തം സ്ഥലം വിട്ടുനൽകിയ കബീർ PMന് മിറാക്കിൾ കമ്പാറിൻ്റെ സ്നേഹോപഹാരം

കമ്പാർ: വോൾട്ടേജ് ക്ഷാമം മൂലം ബുദ്ധിമുട്ടിൽ ആയിരുന്ന മീത്തൽ കമ്പാർ – ഉടുവ ട്രാൻസ്ഫോർമർ നിവാസികളുടെ ദീർഘകാല ആവശ്യമായിരുന്നു ഒരു ട്രാൻസ്ഫോമർ. ട്രാൻസ്ഫോർമറിന് വേണ്ടി പലതവണ ഇടപെടലുകൾ നടത്തിയ മിറാക്കിൾ കമ്പാറിൻ്റെ ശ്രമഫലമായി കിട്ടിയ ട്രാൻസ്ഫോമർ ഇന്ന് ശ്രീ.എൻ എ നെല്ലിക്കുന്ന് എം എൽ എ നാടിനു സമർപ്പിച്ചു . യോഗത്തിൽ ട്രാൻസ്ഫോമറിന് വേണ്ടി സ്ഥലം വിട്ടുനൽകിയ ക്ലബ്ബ് മുൻ സെക്രട്ടറി കബീർ PMന് മിറാക്കിൾ കമ്പർ ക്ലബ്ബിൻ്റെ സ്നേഹഉപഹാരം യോഗത്തിൽ ശ്രീ എൻ എ നെല്ലിക്കുന്ന് […]

Continue Reading

മിശ്രവിവിവാഹിതർക്കൊപ്പം സർക്കാരുണ്ട്; 30,000 രൂപ ധനസഹായം

മിശ്രവിവാഹിതരുടെ വെല്ലുവിളി നിറഞ്ഞ ജീവിതത്തിൽ സർക്കാർ ഒപ്പമുണ്ട്. എസ് സി / എസ് ടി ഒഴികെയുള്ള മിശ്രവിവാഹിതരിൽ സാമ്പത്തിക വിഷമം നേരിടുന്നവർക്ക് ഒറ്റത്തവണ സഹായമായി 30,000 രൂപ സാമൂഹിക നീതി വകുപ്പ് നൽകും. . നിയമപരമായി വിവാഹിതരായി ഒരു വർഷത്തിനു ശേഷം ധനസഹായത്തിന് അപേക്ഷ നൽകാം. രണ്ടു വർഷം തികയുന്നതിനു മുമ്പ് അപേക്ഷിച്ചിരിക്കണം. വാർഷിക വരുമാനം അര ലക്ഷം രൂപയിൽ കവിയരുത്. ജില്ലാ സാമൂഹിക നീതി ഓഫീസർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ചെറുകിട വ്യാപാരം തുടങ്ങുന്നതിനോ ഭൂമി വാങ്ങുന്നതിനോ […]

Continue Reading