കനത്തമഴ തുടരുന്നു; എട്ടുജില്ലകളിൽ യെലോ അലർട്ട് ​

സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. ഇന്ന് എട്ടുജില്ലകളിൽ യെലോ അലർട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ പരക്കെ മഴകിട്ടും. ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട അതിശക്തമഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദവും അറബി കടലിൽ ചക്രവാത ചുഴിയും തുടരുകയാണ്. തമിഴ് നാടിനും കേരളത്തിനും മുകളിൽ ന്യൂനമർദ പാത്തിയും ഉണ്ട്

Continue Reading

മറ്റുള്ളവര്‍ക്കു ശല്യം ഉണ്ടാക്കാതെ സ്വകാര്യസ്ഥലത്തു മദ്യപിക്കുന്നതു കുറ്റകരമല്ല; ഹൈക്കോടതി

കൊച്ചി: മറ്റുള്ളവര്‍ക്ക് ശല്യം ഉണ്ടാക്കാതെ സ്വകാര്യസ്ഥലത്ത് മദ്യപിക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. മദ്യത്തിന്റെ മണം ഉണ്ടെന്നതുകൊണ്ട് ഒരാള്‍ മദ്യപിച്ചെന്ന് പറയനാവില്ലെന്ന് കോടതി. മണല്‍വാരല്‍ കേസിലെ പ്രതിയെ തിരിച്ചറിയാന്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ വില്ലേജ് അസിസ്റ്റന്റ് മദ്യലഹിരിയില്‍ ആയിരുന്നു എന്നാരോപിച്ചു പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് സോഫി തോമസിന്റെ ഉത്തരവ്. പൊതുസ്ഥലത്തു മദ്യപിച്ചു ബഹളമുണ്ടാക്കുന്നതിനു ബാധകമായ കേരള പൊലീസ് നിയമത്തിലെ 118(എ) വകുപ്പിനു വ്യാഖ്യനിച്ചുകൊണ്ടാണ് കോടതി നടപടി. എന്നാല്‍ ലഹരിയുടെ സ്വാധീനത്താല്‍ ആത്മനിയന്ത്രണം നഷ്ടപ്പെട്ട് പൊതുസ്ഥലത്ത് പ്രശ്‌നങ്ങള്‍ […]

Continue Reading

കാഞ്ഞങ്ങാട് പഴക്കടയിൽ പെരുമ്പാമ്പിനെ കണ്ടെത്തി

കാഞ്ഞങ്ങാട്: അതിഞ്ഞാലിലെ മൊത്ത വിതരണ സ്ഥാപനമായ അജ് വാ ഫ്രൂട്സിൽ പെരുമ്പാമ്പിനെ കണ്ടെത്തി. പഴവർഗങ്ങൾ സൂക്ഷിക്കുന്ന ബോക്സിനുള്ളിലാണ് രാത്രിയോടെ 4 കിലോ വരുന്ന പെരുമ്പാമ്പ് കയറിക്കൂടിയത്. ജീവനക്കാർ പെരുമ്പാമ്പിനെ പിടികൂടി കാഞ്ഞങ്ങാട് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. രാത്രിറോഡ് മുറിച്ച് വന്ന പെരുമ്പാമ്പ് പെട്ടന്ന് കടയിൽ കയറിക്കൂടുകയായിരുന്നുവെന്ന് അജ് വ സ്ഥാപന ഉടമ ബഷീർ പറഞ്ഞു.

Continue Reading

മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് (78) അന്തരിച്ചു. കാഫ് മലകണ്ട പൂങ്കാറ്റേ, ഒട്ടകങ്ങൾ വരി  വരിയായി തുടങ്ങിയ ഹിറ്റ് പാട്ടുകൾ ഈണമിട്ടതും പാടിയതും പീർ മുഹമ്മദാണ്. 1945 ജനുവരി 8 ന് തമിഴ്‌നാട്ടിലെ തെങ്കാശിക്കടുത്തുള്ള ‘സുറണ്ടൈ’ ഗ്രാമത്തിലാണ് പീർ മുഹമ്മദിന്റെ ജനനം. തെങ്കാശിക്കാരിയായ ബൽക്കീസായിരുന്നു മാതാവ്. തലശ്ശേരിക്കാരനായ അസീസ് അഹമ്മദ് പിതാവും. നാലു വയസ്സുള്ളപ്പോൾ പിതാവുമൊത്ത് അദ്ദേഹം തലശ്ശേരിയിലെത്തി. തായത്തങ്ങാടി താലിമുൽ അവാം മദ്രസ യു.പി സ്‌കൂൾ, തലശ്ശേരിയിലെ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ, മുബാറക് ഹൈസ്‌കൂൾ […]

Continue Reading

നായ്ക്കളുടെ ആക്രമണം: യുവതിയെ രക്ഷിച്ച നാട്ടുകാര്‍ക്കെതിരെ കേസ്

താമരശേരിയില്‍ നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് യുവതിയെ രക്ഷിച്ച നാട്ടുകാര്‍ക്കെതിരെ കേസ്. കണ്ടാലറിയുന്ന 20 പേര്‍ക്കെതിരെയാണ് കേസ്. നായ്ക്കളുടെ ഉടമ റോഷന്റെ പരാതിയിലാണ് നടപടി. റോഷനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരിയായ ഫൗസിയയ്ക്കാണ് പരുക്കേറ്റത്. മദ്രസയില്‍ പോയ കുട്ടിയെ തിരികെ വിളിക്കാനായി പോയതായിരുന്നു ഫൗസിയ. റോഡിലേക്കിറങ്ങിയതും നായ്ക്കള്‍ വളഞ്ഞു. ‌സമീപത്തുണ്ടായിരുന്നുവര്‍ എത്തിയാണ് നായ്ക്കളെ ഒാടിച്ച് യുവതിയെ രക്ഷപെടുത്തിയത്. സാരമായി പരുക്കേറ്റ ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ച മുമ്പാണ് നാട്ടുകാരനായ പ്രഭാകരന് കടിയേറ്റത്. മുമ്പ് […]

Continue Reading

സൂര്യാസ്തമയത്തിനു ശേഷവും ഇനി പോസ്റ്റ്മോർട്ടം നടത്താം, ആശുപത്രികൾക്ക് അനുമതി

ദില്ലി: സൂര്യാസ്തമയത്തിനു ശേഷവും പോസ്റ്റ്മോർട്ടം നടത്തുന്നതിന് ആശുപത്രികൾക്ക് അനുമതി.  സൂര്യാസ്തമയത്തിനു ശേഷം പോസ്റ്റ്മോർട്ടം നടത്താൻ പാടില്ലെന്ന വ്യവസ്ഥ കേന്ദ്ര ആരോഗ്യ മന്ത്രാലയം നീക്കി. കൊലപാതകം, ആത്മഹത്യ, ബലാത്സംഗം, അഴുകിയ നിലയിലുള്ളതൊഴികെയുള്ള മൃതശരീരങ്ങൾ മതിയായ അടിസ്ഥാന സൗകര്യങ്ങളുള്ള ആശുപത്രികളിൽ വെച്ച് സൂര്യാസ്തമയത്തിനുശേഷവും പോസ്റ്റ്‌മോർട്ടം നടത്താമെന്നാണ് പുതിയ നിർദ്ദേശം. അവയവദാന നടപടികൾ വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ നിർദ്ദേശം കേന്ദ്രം നടപ്പിലാക്കുന്നത്. 

Continue Reading

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പരീക്ഷകൾ മാറ്റി

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് മൂന്ന് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈൻ ക്ലാസുകൾ ക്രമീകരിക്കണം. അതേസമയം, സർക്കാർ ശമ്പളം നൽകുന്ന എല്ലാ സ്ഥാപനങ്ങളിലെയും അധ്യാപക, അനധ്യാപക ജീവനക്കാരുടെ സേവനം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന പക്ഷം അതാതിടങ്ങളിൽ ലഭ്യമാക്കണം. നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി കേരള, എംജി […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 4547 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

▪️തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 709, എറണാകുളം 616, കോഴിക്കോട് 568, തൃശൂര്‍ 484, കൊല്ലം 474, കണ്ണൂര്‍ 371, കോട്ടയം 226, ഇടുക്കി 203, പാലക്കാട് 176, പത്തനംതിട്ട 175, ആലപ്പുഴ 172, വയനാട് 168, മലപ്പുറം 159, കാസര്‍ഗോഡ് 46 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,638 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 […]

Continue Reading

‘സ്വന്തം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് ചിരിച്ചുകൊണ്ട് പറയുന്ന സുരേന്ദ്രന്‍’; അണികള്‍ക്കിടയില്‍ നിന്ന് വിമര്‍ശനം

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ചിരിച്ചുകൊണ്ട് പ്രതികരിക്കാനെത്തിയ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ വിമര്‍ശനം ശക്തം. സുരേന്ദ്രന്റെ ഫേസ്ബുക്ക് പേജിലെ കമന്റ് ബോക്‌സുകളിലാണ് ബിജെപി പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ വിമര്‍ശനം ഉന്നയിക്കുന്നത്. മാധ്യമങ്ങളോട് പ്രതികരിക്കും മുന്‍പാണ് സുരേന്ദ്രന്റെ ചിരി. ”സ്വന്തം പ്രവര്‍ത്തകന്‍ മരിച്ച വാര്‍ത്ത പറയാന്‍ ചിരിച്ചു കൊണ്ട് വരുന്ന ഒരേ ഒരു നേതാവാണ് സുരേന്ദ്രന്‍”, ”അണികള്‍ കൊല്ലപ്പെടുമ്പോളും നേതാക്കള്‍ ചിരിച്ചു കളിച്ചു വാര്‍ത്ത സമ്മേളനം നടത്തുന്നു”, ”ആ ചിരി ഒഴിവാക്കാമായിരുന്നു”, ”ഒരു പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് ചിരിച്ചു […]

Continue Reading