അധ്യാപകർക്ക് കോവിഡ്; സ്കൂൾ അടച്ചു
ഓച്ചിറ: അധ്യാപകർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് എൽ.പി.സ്കൂൾ അടച്ചു പൂട്ടി. കുലശേഖരപുരം ഗ്രാമ പഞ്ചായത്തിൻ്റെ അധീനതയിലുള്ള കുറങ്ങപ്പള്ളി ഗവ: വെൽഫയർ എൽ .പി .എസ്സാണ് അടച്ചത്. ഈ സ്കൂളിൽ 4 അധ്യാപകരാണുള്ളത്. മുന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു അധ്യാപകക്ക് പനിയെ തുടർന്നുള്ള പരിശോധനയിൽ കോവിഡ് കണ്ടെത്തിയതിനെ തുടർന്ന് മറ്റ് അധ്യാപകരും കോവിഡ് ടെസ്റ്റ് ചെയ്യുകയായിരുന്നു.
Continue Reading