‘തിയേറ്ററുകളില്‍ ഒരു ഡോസ് മതി, വിവാഹത്തിന് 200 പേര്‍’; സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍

ഒരു ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവരെ സിനിമാ തിയേറ്ററില്‍ പ്രവേശിപ്പിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചു. തിയേറ്ററുകളില്‍ ശാരീരിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിക്കാന്‍ ആരോഗ്യ വകുപ്പിനോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സ്‌കൂള്‍ തുറന്നത് നല്ല പ്രതികരണമുണ്ടാക്കി. ഇക്കാര്യത്തില്‍ നേരത്തെയുണ്ടായ ആശങ്ക ഇപ്പോഴില്ല. ആദ്യ ദിവസം 80 ശതമാനം കുട്ടികളാണ് സംസ്ഥാനതലത്തില്‍ ഹാജരായത്. ആരോഗ്യപ്രശ്‌നങ്ങളുള്ള കുട്ടികളെ ഡോക്ടര്‍മാര്‍ സ്‌കൂളില്‍ സന്ദര്‍ശിച്ച് അതതു ഘട്ടങ്ങളില്‍ പരിശോധിക്കണം. അത് […]

Continue Reading

ഹരിയാനയില്‍ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനുള്ള അനുമതി ജില്ലാ ഭരണകൂടം പിൻവലിച്ചു

ഹരിയാനയില്‍ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനുള്ള അനുമതി ജില്ലാ ഭരണകൂടം പിൻവലിച്ചു. വെള്ളിയാഴ്ച പ്രാർഥനക്കായി അനുമതിയുള്ള 37 സ്ഥലങ്ങളിൽ എ​ട്ടെണ്ണത്തിന്‍റെ അനുമതിയാണ്​ പിൻവലിച്ചത്.​ ബ​ജ്​​റം​ഗ്​​ദ​ൾ പ്ര​വ​ർ​ത്ത​ക​ർ എല്ലാ വെള്ളിയാഴ്ചയും നമസ്കാരം തടസ്സപ്പെടുത്തുന്നത് പതിവായിരുന്നു. പ്രതിഷേധത്തെ തുടർന്നാണ് നടപടിയെന്ന് ജില്ലാ ഭരണകൂടത്തിന്‍റെ വിശദീകരണം. ബംഗാളി ബസ്തി സെക്ടര്‍ 49, വി ബ്ലോക്ക് ഡിഎല്‍എഫ് ഘട്ടം 3, സൂറത്ത് നഗര്‍ ഘട്ടം 1, ഖേരി മജ്ര ഗ്രാമത്തിന് പുറത്തെ സ്ഥലം, ദ്വാരക എക്‌സ്പ്രസ് വേയില്‍ ദൗലതാബാദ് ഗ്രാമത്തിന് സമീപമുള്ള ഒരു സ്ഥലം, […]

Continue Reading

എൻ എ നെല്ലിക്കുന്ന് എംഎല്‍എ യുടെ നിവേദനം; ബദിയഡുക്ക പള്ളത്തടുക്ക പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ▪️കാസര്‍കോട് കല്ലടക്ക-ചെര്‍ക്കള റോഡിലെ പള്ളത്തടുക്ക പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുമെന്ന് പൊതുമരാമത്ത് – വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.നിര്‍മാണത്തിനു ശേഷം 2019 ലാണ് പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയത്. 2019 ല്‍ മെയിന്റനന്‍സ് വര്‍ക്കില്‍ ഉള്‍പ്പെടുത്തി എക്‌സ്പാന്‍ഷന്‍ ജോയിന്റിന്റെയും വിയറിംഗ് കോട്ടിന്റെയും താല്‍കാലിക തകരാറുകള്‍ പരിഹരിച്ചിരുന്നു. ഈ പാലം ഇപ്പോള്‍ അപകടാവസ്ഥയില്‍ ആണെന്ന കാര്യം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ പൊതുമരാമത്ത് വകുപ്പു് മന്ത്രിയുടെയും ഉദ്യോഗസ്ഥന്‍മാരുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.ഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള ബോര്‍ഡ് ഈ പാലത്തില്‍ 28-04-2018 […]

Continue Reading

ചികിത്സ കിട്ടാതെ കുട്ടി മരിച്ച കേസിൽ പിതാവും ഇമാമും അറസ്റ്റിൽ; കുടുംബത്തിലെ മൂന്ന് പേരുടെ മരണത്തിലും അന്വേഷണം

കണ്ണൂര്‍: പനി ബാധിച്ച പതിനൊന്നുകാരി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പിതാവിനെയും മന്ത്രവാദ ചികിത്സ നടത്തിയ ഉസ്താദിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ചികിത്സ നടത്താതെ കുട്ടിക്കു മന്ത്രിച്ച് ഊതിയ വെള്ളം നല്‍കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇരുവര്‍ക്കുമെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു. മരിച്ച ഫാത്തിമയുടെ പിതാവ് അബ്ദുല്‍ സത്താര്‍, മന്ത്രവാദം നടത്തിയ ഉവൈസ് എന്നിവരാണ് അറസ്റ്റിലായത്. കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ക്കൂടി നേരത്തെ സമാന സാഹചര്യത്തില്‍ മരിച്ചതായ വിവരം പുറത്തുവന്നിട്ടുണ്ട്. ഇതും അന്വേഷിക്കാനൊരുങ്ങുകയാണ് പൊലീസ്.”കണ്ണൂര്‍ സിറ്റി ഞാലുവയലില്‍ എംസി അബ്ദുല്‍ […]

Continue Reading

ചെറുവത്തൂരില്‍ യുവാവ് തെങ്ങില്‍ നിന്നും വീണു മരിച്ചു

ചെറുവത്തൂർ: ചെറുവത്തൂർ കൊവ്വലിൽ യുവാവ് തെങ്ങിൽ നിന്നും വീണു മരിച്ചു. പുതിയകണ്ടം സ്വദേശി മുകേഷ് (34) ആണ് മരണപ്പെട്ടത്. അപകടം സംഭവിച്ച ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇളനീർ പറിക്കാൻ തെങ്ങിൽ കയറിയപ്പോൾ അബദ്ധത്തിൽ വീഴുകയായിരുന്നു.

Continue Reading

ഭരണനിർവഹണം; കേരളം നമ്പർ വൺ, യുപി ഏറ്റവും പിന്നിൽ

ന്യൂഡൽഹി: രാജ്യത്തെ ഭരണനിർവഹണം പരിശോധിക്കുന്ന പൊതുകാര്യ സൂചികയിൽ (പബ്ലിക് അഫയേഴ്‌സ് ഇൻഡക്‌സ്) കേരളം ഇന്ത്യയിൽ ഒന്നാമത്. ബംഗളൂരൂ ആസ്ഥാനമായ സന്നദ്ധ സംഘടന പബ്ലിക് അഫയേഴ്‌സ് സെന്ററാണ് 2020-21 വർഷത്തെ സൂചിക പുറത്തു വിട്ടത്. പ്രധാനമായും സമത്വം, വളർച്ച, സുസ്ഥിരത എന്നീ മൂന്ന് കാര്യങ്ങൾ പരിഗണിച്ചാണ് സൂചിക തയ്യാറാക്കിയത്. ദ ഹിന്ദുവാണ് വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, നാഷണൽ ഹെൽത്ത് മിഷൻ തുടങ്ങിയ അഞ്ചു കേന്ദ്രാവിഷ്‌കൃത പദ്ധതിയും പരിശോധിച്ചു. മഹാമാരിയെ നേരിട്ട രീതിയും പഠനവിഷയമായി. വലിയ സംസ്ഥാനങ്ങളുടെ […]

Continue Reading

ഉപ്പളയിൽ റെയിൽവേ മേൽപ്പാലത്തിന് പച്ചക്കൊടി

ഉപ്പള: മഞ്ചേശ്വരം മണ്ഡലത്തിലെ പ്രധാന ടൗണായ ഉപ്പളയിൽ റെയിൽവേ മേൽപ്പാലനിർമാണത്തിന് റെയിൽവേയുടെ അനുമതി ലഭിച്ചതായി എ.കെ.എം.അഷ്റഫ് എം.എൽ.എ. അറിയിച്ചു. പദ്ധതിയുടെ ജനറൽ അലൈൻമെന്റ് ഡ്രോയിങ്ങിന് റെയിൽവേയുടെ അനുമതി ലഭിച്ചു. ഭൂമി ഏറ്റെടുക്കൽ നടപടി പുരോഗമിക്കുകയാണ്. റവന്യൂ, കേരള റെയിൽവേ ഡെവലപ്‌മെന്റ് കോർപ്പറേഷൻ അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തിയിരുന്നു. കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷനാണ് നിർവഹണ ചുമതലത. നിയമസഭാ സബ്മിഷനുള്ള മറുപടിയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചതെന്ന് എം.എൽ.എ. പറഞ്ഞു. ഹൊസങ്കടി റെയിൽവേ മേൽപ്പാലത്തിനായി […]

Continue Reading

ആസ്റർ മിംസിലെ ഗാസ്ട്രോ എൻട്രോളജി വിഭാഗം ഇനി മുതൽ കാസറഗോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ വ്യാഴഴ്ചകളിലും

ആസ്റർ മിംസിലെ ഗാസ്ട്രോ എൻട്രോളജി വിഭാഗം ഇനി മുതൽ കാസറഗോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ വ്യാഴഴ്ചകളിലും* കരൽ സംബന്ധമായ അസുഖങ്ങൾഗ്യാസട്രബിൾദഹനക്കേട്നെഞ്ചെരിച്ചിൽവയറ്റിൽ ഉണ്ടാകുന്ന നീർക്കെട്ട്, ഛർദി, വയറുവേദന,മലബന്ധം,മഞ്ഞപിത്തംപുളിച്ചു തികട്ടൽ….തുടങ്ങി ഉദര സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും*കണ്ണൂർ ആസ്‌റ്റർ മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ഗാസ്ട്രോ എൻ ട്രോളജി ഡോക്ടർ വിവേക് കുമാർ കെ വി യുടെ സേവനം കാസറഗോഡ് അരമന ഹോസ്പിറ്റലിൽ04/11/2021 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗ് നും വിളിക്കൂ7594002324 Note: […]

Continue Reading

“അജബേ മദീന”. മീലാദ് ഫെസ്റ്റ് ശ്രദ്ധേയമായി

മൊഗ്രാൽ : അൽ മദ്റസത്തുൽ ആലിയ മൊഗ്രാൽ കടവത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച “അജബേ മദീന” മീലാദ് ഫെസ്റ്റ് -21 ശ്രദ്ധേയമായി. മുത്ത് നബിയുടെ മദ്ഹ് പാടിയും പറഞ്ഞും വിദ്യാർത്ഥികൾ പരിപാടിയെ കെങ്കേമമാക്കി.പൂർവ്വ വിദ്യാർത്ഥികളുടെ പ്രവാചക കീർത്തന ഗാനങ്ങളും ദഫ് മുട്ട് പ്രദർശനവും അരങ്ങേറി. കുരുന്നുമക്കളുടെ കലാ പ്രകടനങ്ങൾ വീക്ഷിക്കാൻ സ്ത്രീകളടക്കം നിരവധി പേരാണ് എത്തിച്ചേർന്നത്. നബിദിന സമ്മേളനം സമസ്ത ഉപാധ്യക്ഷൻ ശൈഖുനാ യു. എം അബ്ദുൽ റഹ്മാൻ മൗലവി ഉദ്ഘാടനം ചെയ്തു. മദ്രസാ […]

Continue Reading