നരേന്ദ്ര മോഡിയുടെ റാലിക്കിടെ നടന്ന സ്ഫോടനം: നാല് പ്രതികൾക്ക് വധശിക്ഷ, രണ്ട് പേർക്ക് ജീവപര്യന്തം തടവ്

ദില്ലി: നരേന്ദ്ര മോദിയുടെ (Narendra Modi) 2013 ലെ റാലിക്കിടെ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് നാല് കുറ്റവാളികൾക്ക് വധശിക്ഷ (Death penalty) വിധിച്ചു. എൻഐഎ കോടതിയാണ് (NIA Court) ശിക്ഷ വിധിച്ചത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ (Gujarat Chief Minister) പട്‌നയിൽ നടത്തിയ റാലിക്കിടെയായിരുന്നു സ്ഫോടനം നടന്നത്. അന്ന് സ്ഫോടനത്തിലും ഭയന്നോടുന്നതിനിടെ നടന്ന തിക്കിലും തിരക്കിലും പെട്ട് ആറ് പേരാണ് മരിച്ചത്. കേസിൽ കുറ്റവാളികളാണെന്ന സ്ഥിരീകരിച്ച മറ്റ് രണ്ട് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷയും രണ്ട് പേർക്ക് […]

Continue Reading

മത വിദ്വേഷം പരത്തുന്ന വർഗീയ പരാമർശങ്ങൾ; നമോ ടി വി ഉടമയും അവതാരകയും കീഴടങ്ങി

പത്തനംതിട്ട: മതസ്പർദ വളര്‍ത്തുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയ നമോ ടി വി (namo tv) ഉടമയും അവതാരകയും പൊലീസില്‍ കീഴടങ്ങി. യൂ ട്യൂബ് ചാനലായ നമോ ടി വിയുടെ ഉടമ രഞ്ജിത്ത് ടി എബ്രഹാം, അവതാരക ശ്രീജ വള്ളിക്കോട് എന്നിവരാണ് കീഴടങ്ങിയത്. തിരുവല്ല പൊലീസ് സ്റ്റേഷനിലാണ് ഇരുവരും കീഴടങ്ങിയത്. തിരുവല്ല എസ് എച്ച് ഒക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവല്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നമോ ടി വി ഉടമ രഞ്ജിത്ത്, അവതാരക ശ്രീജ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. […]

Continue Reading

സ്കൂളുകൾക്ക് മാസ്ക്ക് വിതരണം ചെയ്തു

മുളിയാർ: സ്ക്കൂൾ തുറന്ന് പ്രവർത്തിക്കുന്നതിന്റെ ഭാഗമായി ബോവിക്കാനം എ. യു .പി , മല്ലം എസ്.ഡി. പി. എ.എൽ പി എന്നി സ്കൂൾ കൾക്ക് മാസ്ക്ക് വിതരണം ചെയ്തു. കാഞ്ഞങ്ങാട് ഗ്ലോബൽ ഫുണ്ട് വെയർ നൽകിയ മാസ്ക്ക് ഗ്രാമ പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ് ബോവിക്കാനം സ്കൂൾ പ്രാധാന അധ്യാപിക ബിന്ദും ടീച്ചർക്കും, മല്ലം സ്കൂൾ പ്രധാന അധ്യാപകൻ സത്യൻ മാസ്റ്റർക്കും കൈമാറി. പി.ടി.എ.പ്രസിഡണ്ട് ബി.എം ഹാരിസ്, ഗ്ലോബൽ ഫുട്ട് വെയർ ഉടമ ഖാലീദ് കൊടവഞ്ചി, വേണുകുമാർ […]

Continue Reading

പുനീത് രാജ്കുമാറിന്‍റെ സംരക്ഷണത്തിലുള്ള 1800 വിദ്യാര്‍ഥികളുടെ പഠനച്ചെലവ് ഏറ്റെടുത്ത് വിശാല്‍

അകാലത്തില്‍ വിട പറഞ്ഞ കന്നഡ നടന്‍ പുനീത് രാജ്കുമാറിന്‍റെ മരണം സൃഷ്ടിച്ച ആഘാതത്തിലാണ് കുടുംബവും ആരാധകരും. അദ്ദേഹത്തിന്‍റെ സംരക്ഷണയിലുള്ളവരുടെയും കണ്ണീര്‍ തോരുന്നില്ല. മികച്ച ഒരു നടനെന്നതിലുപരി മനുഷ്യസ്നേഹി കൂടിയായിരുന്നു പുനീത്. പിതാവ് രാജ്കുമാര്‍ തുടങ്ങിവച്ച സേവനപ്രവര്‍ത്തനങ്ങള്‍ക്കു പുറമെ 45 സൗജന്യ സ്കൂളുകള്‍, 26 അനാഥാലയങ്ങള്‍, 19 ഗോശാലകള്‍, 16 വൃദ്ധസദനങ്ങള്‍ തുടങ്ങിയവും പുനീത് നടത്തുന്നുണ്ടായിരുന്നു. ഇതുകൂടാതെ 1800 വിദ്യാര്‍ഥികളുടെ പഠനച്ചെലവ് നടത്തിയിരുന്നതും പുനീത് ആയിരുന്നു. പുനീതിന്‍റെ വിയോഗത്തോടെ അനാഥരായത് ഇവരൊക്കെയാണ്. ഇപ്പോള്‍ ആ 1800 വിദ്യാര്‍ഥികളുടെ സംരക്ഷണം […]

Continue Reading

കേരള പിറവി ദിനം: മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ സമുചിതമായി ആഘോഷിച്ചു

കേരള ചരിത്രത്തെക്കുറിച്ച് പറയുമ്പോള്‍ പിന്നിട്ട കാലത്തെ നേട്ടങ്ങള്‍ക്കൊപ്പം വെല്ലുവിളികളെ കുറിച്ചും പറയാതെ വയ്യ. മഹാപ്രളയത്തില്‍ നിന്നും കരകയറി ധീരതയോടെ പോരാടിയ കേരളത്തിന്റെ ഓര്‍മ്മകള്‍ കൂടി ഈ ദിനത്തില്‍ പങ്കുവയ്‌ക്കേണ്ടതുണ്ട്. ഐതിഹ്യങ്ങളും മിത്തും ചരിത്രങ്ങളും കൂടിക്കുഴഞ്ഞ കേരളം ഒന്നായത് ഒടുവില്‍ മലയാളഭാഷയുടെ പേരിലാണ്. വൈവിദ്ധ്യമാര്‍ന്ന ഭൂപ്രകൃതിക്കൊപ്പം സന്തുലിത കാലാവസ്ഥ കൂടി ചേര്‍ന്നപ്പോള്‍ കേരളം ദൈവത്തിന്റെ സ്വന്തം നാടായി. സംസ്ഥാനം പിറവിയെടുക്കുമ്പോള്‍ പകുതിയിലധികം ജനങ്ങളും കര്‍ഷകരായിരുന്നു. കേരവൃക്ഷങ്ങള്‍ തിങ്ങി നിറഞ്ഞ വിശാലമായ പറമ്പുകളും പച്ചപ്പട്ടുടുത്ത് നില്‍ക്കുന്ന വയലേലകളും കാടും പുഴയും […]

Continue Reading

ലയൺസ് ക്ലബ്ബ് ചെർക്കള ബോവിക്കാനം ബി.എ.ആർ.ഹയർ സെക്കണ്ടറി സ്കൂളിലേക്ക് തെർമോമീറ്ററും, മാസ്കും കൈമാറി

മുളിയാർ:ലയൺസ് ക്ലബ് ചെർക്കള ബോവിക്കാനം ബി.എ.ആർ.ഹയർ സെക്കൻഡറി സ്കൂളിലേക്ക് അനുവദിച്ചതെർമോ മീറ്ററും, മാസ്ക്കും ലയൺസ് ചെർക്കളയുടെ മുതിർന്ന അംഗം അബ്ദുൽ ഖാദർ മൊട്ട പി.ടി.എ പ്രസിഡണ്ട് എ.ബി.കലാമിന് കൈമാറി.ക്ലബ്ബ് വൈസ് പ്രസിഡന്റ് കബീർ ഉഗ്രണി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഫൈസൽ പൊവ്വൽ, എയർലൈൻസ് അബ്ദുല്ല കുഞ്ഞി,എം.ടി. അബ്ദുൽ നാസർ,റഹ്മാൻ കൊടവഞ്ചി,സത്താർ ബേവിഞ്ച,അനീസ മൻസൂർ മല്ലത്ത്, പ്രിൻസിപ്പാൾ മെജോ ജോസഫ് ,ഹെഡ് മാസ്റ്റർ അരവിന്ദാക്ഷൻ പ്രസംഗിച്ചു. വാർഡ് മെമ്പർ അബ്ബാസ് കൊളചപ്പ് നന്ദിപറഞ്ഞു.

Continue Reading

റിസര്‍വേഷന്‍ ഇല്ലാതെയും ഇനി യാത്ര ചെയ്യാം; തീവണ്ടികളില്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കുന്നു

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്പെഷ്യല്‍ ട്രെയിനുകളായും റിസര്‍വ്ഡ് കോച്ചുകളായും മാത്രം ഓടിയിരുന്ന തീവണ്ടികളില്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കുന്നു. തിങ്കളാഴ്ച മുതല്‍ ദക്ഷിണ റെയില്‍വേക്ക് കീഴിലുള്ള 23 തീവണ്ടികളില്‍ ജനറല്‍ കോച്ചുകള്‍ ആരംഭിക്കാനാണ് തീരുമാനം. നവംബര്‍ 10 മുതല്‍ ആറ് തീവണ്ടികളില്‍ കൂടി ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കാനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. റിസര്‍വേഷനില്ലാതെ സഞ്ചരിക്കാവുന്ന ട്രെയിനുകളില്‍ ഇന്ന് മുതല്‍ സീസണ്‍ ടിക്കറ്റില്‍ യാത്ര ചെയ്യാം. എക്‌സ്പ്രസ് ട്രെയിനുകളിലെ ജനറല്‍ കോച്ചുകളിലാണ് ഇന്നുമുതല്‍ സീസണ്‍ ടിക്കറ്റുകള്‍ പുനഃസ്ഥാപിക്കുന്നത്. അണ്‍ റിസര്‍വ്ഡ് […]

Continue Reading

എസ്.ഇ.യു ഹോസ്ദുർഗ് താലൂക്ക് കമ്മിറ്റി :സാദിഖ് പ്രസിഡണ്ട്, റിയാസ് സെക്രട്ടറി

കാഞ്ഞങ്ങാട് : സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ഹോസ്ദുർഗ് താലൂക്ക് കമ്മിറ്റി പ്രസിഡണ്ട് ആയി എം.സാദിഖ്, ജന. സെക്രട്ടറിയായി റിയാസ്.കെ എന്നിവരെ കാഞ്ഞങ്ങാട് വെച്ച് ചേർന്ന താലൂക്ക് സമ്മേളനം തെരെഞ്ഞെടുത്തു. ബുഷ്‌റയാണ് ട്രഷറർ. മുരളീധരൻ തച്ചങ്ങാട്, മുത്തലിബ് തൃക്കരിപ്പൂർ എന്നിവർ വൈസ് പ്രസിഡണ്ടും, അബൂബക്കർ പള്ളിക്കര, റഷാദ് കടപ്പുറം എന്നിവർ ജോ. സെക്രട്ടറിയുമാണ്. സമ്മേളനം മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ജാഫർ എം.പി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് സാദിഖ്.എം അദ്ധ്യക്ഷത വഹിച്ചു. എസ്.ഇ.യു സംസ്ഥാന വൈസ് പ്രസിഡണ്ട് […]

Continue Reading

‘ജോജു ക്രിമിനല്‍, മുണ്ട് മാടി കെട്ടി തറ ഗുണ്ടയെ പോലെ പെരുമാറുന്നു’; ഇന്ധനവിലയില്‍ ഇനി എപ്പോഴാണ് പ്രതിഷേധിക്കേണ്ടതെന്ന് കെ സുധാകരന്‍

ഇന്ധനവില വര്‍ധനവിനെതിരെയുള്ള കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ നടന്‍ ജോജു ജോര്‍ജ്ജ് സ്വീകരിച്ച സമീപം ഖേദകരമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ജോജു വിളിച്ച് പറയുന്ന അസഭ്യം മാധ്യമങ്ങളില്‍ കാണാം. മുണ്ട് മാടി കെട്ടി ഒരു തറ ഗുണ്ടയെ പോലെയാണ് ജോജു പെരുമാറിയതെന്ന് കെ സുധാകരന്‍ പറഞ്ഞു. വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അസഭ്യം പറഞ്ഞ സംഭവത്തില്‍ പരാതി നല്‍കും. എന്നിട്ടും നടപടിയുണ്ടായിട്ടില്ലെങ്കില്‍ നാളെ കേരളം അതിരൂക്ഷമായ സമരത്തെ കാണേണ്ടി വരുമെന്ന് സുധാകരന്‍ സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു.

Continue Reading

എയിംസ്: ജില്ലാതല ബഹുജന റാലി, മീഞ്ച പഞ്ചായത്ത് സംഘാടക സമിതി രൂപീകരിച്ചു

മിയാപദവ്: എയിംസ്നായി കാസറഗോഡ് ജില്ലയുടെ പേരുൾപ്പെടുത്തി സംസ്ഥാന സർക്കാർ പുതിയ പ്രൊപോസൽ കേന്ദ്രത്തിന് സമർപ്പിക്കുക’ എന്ന ആവശ്യവുമായി എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ2021 നവംബർ 17 ന് കാസറഗോഡ് നടത്തുന്ന ജില്ലാതല ബഹുജന റാലിയുടെ ഒരുക്കങ്ങൾക്കായിരൂപീകരിക്കുന്ന മീഞ്ച പഞ്ചായത്ത് സംഘാടക സമിതി രൂപീകരണ യോഗം മിയാപദവ് എം ഐ എം ബില്ഡിങ്ങിൽ വെച്ച് ചേർന്നു. സംഘാടക സമിതി:ടി ബഷീർ അഹ്‌മദ്‌ (ചെയർമാൻ )അബ്ദുല്ല അട്ക(വർക്കിങ് ചെയർമാൻ)പുഷ്പരാജ് ബെജ്ജ(ജനറൽ കൺവീനർ)അബ്ദുല്ല പജിൻഗർ(ട്രെഷറർ) വൈസ് ചെയർമാൻമാർ: ഗോപാലകൃഷ്ണ ഭട്ട്, […]

Continue Reading