കടവുകളിൽ നിർത്തി വെച്ച പൂഴിവാരൽ പുനഃസ്ഥാപിക്കുക -എൻ എൽ യു

കണ്ണൂർ: തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിട്ട കടവുകളിൽ നിന്നും പൂഴിവരുന്നത് നിർത്തിവെച്ച ഉത്തരവ് പിൻവലിക്കണമെന്ന് എൻ എൽ യു കാസറഗോഡ് കണ്ണൂർ കോഴിക്കോട് വയനാട് ജില്ല കളുടെ കണ്ണൂർ സിറ്റിയിൽ നടന്ന മേഖല നേതൃത്വ സംഗമം ആവശ്യപെട്ടു തോഴിലാളി വിരുദ്ധ കോഡ് പിൻവലിക്കുക രാജ്യത്തിന്റെ സമ്പത്തായ പൊതു മേഖലകൾ വിറ്റു തുലയ്‌ക്കുന്നത് നിർത്തിവെച്ച് പൊതുമേഖലകൾ സംരക്ഷിക്കുക ദൈനംദിനം തുടരുന്ന പെട്രോൾ ഡീസൽ പാചക വാതക വിലവർദ്ധനവ്‌ നിർത്തിവയ്ക്കുക കർഷക പ്രക്ഷോഭം കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെട്ട് പ്രശ്നപരിഹാരത്തിലൂടെ അവസാനിപ്പിക്കുക […]

Continue Reading

വിദ്യാർത്ഥിനിയെ ഉടുമുണ്ട് പൊക്കി കാണിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു

കാഞ്ഞങ്ങാട്:വിദ്യാർഥിനിക്ക് നേരെ മുണ്ട് പൊക്കി കാണിച്ചെന്ന പരാതിയിൽ യുവാവിനെ ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ അനീഷ് (40) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം അതിർത്തി തർക്കത്തെ തുടർന്നുണ്ടായ വഴക്കിനിടയിൽ അനീഷ് വിദ്യാർഥിനിക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് അപമാനിച്ചെന്നാണ് കേസ്. വിദ്യാർഥിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അനീഷിനെ അറസ്റ്റുചെയ്യുകയായിരുന്നു.

Continue Reading

ആസ്റ്റർ മിംസ് ആശുപത്രിയിലെ ഓർത്തോ വിഭാഗം ഇനി കാസറഗോഡ് അരമന ഹോസ്പിറ്റലിൽ

ആസ്റ്റർ മിംസ് ആശുപത്രിയിലെ ഓർത്തോ വിഭാഗം ഇനി കാസറഗോഡ് അരമന ഹോസ്പിറ്റലിൽ “ചലനമാണ് ജീവിതം” മുട്ട് വേദന ചികിത്സകൾ,ലിഗമെന്‍റ് ഫ്രാക്ചർ,ബാലൻസിംഗ്,മുട്ട്മാറ്റിവയ്ക്കൽ, തോൾ വേദന, തോൾ സർജറി,തുടങ്ങി സമ്പൂർണ്ണ അസ്ഥി – സന്ധി രോഗ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കുംകോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ഓർത്തോ വിഭാഗം ഡോക്ടർ ഷമീം ജി എം 30/10/2021 ശനിയാഴ്ച പകല്‍ 10 മണി മുതൽ 1 മണി വരെ Booking Number:7594002324

Continue Reading

പ്രവാസികള്‍ക്ക് ആശ്വാസം, ഇന്ത്യയില്‍ നിന്നും കോവാക്‌സിന്‍ എടുത്തവര്‍ക്കും ഒമാനിലേക്ക് മടങ്ങാം.

മസ്‌കറ്റ്: പ്രവാസികള്‍ക്ക് ആശ്വാസം, ഇന്ത്യയില്‍ നിന്നും കോവാക്‌സിന്‍ എടുത്തവര്‍ക്കും ഒമാനിലേക്ക് മടങ്ങാം. ഒമാന്‍ അംഗീകൃത വാക്‌സിന്‍ പട്ടികയില്‍ കോവാക്‌സിനെയും ഉള്‍പ്പെടുത്തിയതായി ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു. ഇതോടെ കുറഞ്ഞത് 14 ദിവസം മുമ്പെങ്കിലും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച എല്ലാ ഇന്ത്യകാര്‍ക്കും ക്വാറന്റീന്‍ ഇല്ലാതെ ഒമാനില്‍ എത്താന്‍ കഴിയും.

Continue Reading

ഭിന്നശേഷി ക്രിക്കറ്റ്; ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച് അലി പാദാര്‍

കാസർകോട് ∙ പരിമിതികൾ ഒരിക്കലും അലിക്കു തടസ്സമായിരുന്നില്ല. കാസർകോട് മൊഗ്രാൽ പുത്തൂരിൽ ക്രിക്കറ്റ് മൈതാനത്തിൽ തലങ്ങും വിലങ്ങും ബൗണ്ടറികൾ പായിക്കുമ്പോളും വിക്കറ്റുകൾ നേടുമ്പോളും ഇടതു കയ്യുടെ കുറവ് അലിക്കു തടസ്സമായിട്ടില്ല. ക്രിക്കറ്റിനോടുള്ള അലി പാദാറിന്റെ അണയാത്ത ഇഷ്ടം 25 വർഷങ്ങൾക്കു ശേഷം ഭിന്നശേഷി വിഭാഗം ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തിയിരിക്കുന്നു. ഒരു സാധാരണ ക്രിക്കറ്റർ വിരമിക്കുന്ന പ്രായത്തിൽ 38–ാം വയസ്സിൽ അരങ്ങേറ്റം കുറിച്ച അലിയുടെ മനസ്സ് ഇപ്പോഴും ചെറുപ്പം തന്നെ. ബംഗ്ലദേശിനെതിരായി ഔറംഗബാദിൽ നടന്ന ഭിന്നശേഷി ക്രിക്കറ്റ് ഏകദിന […]

Continue Reading

മംഗളൂരു കെഎസ്‌ആർടിസി നവംമ്പർ ഒന്നുമുതൽ

▪️കാസർകോട്‌: കോവിഡ്‌ നിയന്ത്രണം കർക്കശമാക്കിയതോടെ നിർത്തിയ മംഗളൂരുവിലേക്കുള്ള കെഎസ്‌ആർടിസി ബസ്‌ സർവീസ്‌ നവമ്പർ ഒന്നിന്‌ തുടങ്ങും. കേരളത്തിന്റെ 26 ബസും കർണാടകയുടെ 30 ബസുമാണ്‌ ഓടുക. കേരളത്തിന്റെ 23 ബസ്‌ രാവിലെയും മൂന്ന്‌ ഉച്ചയ്‌ക്ക്‌ ശേഷവും ഉണ്ടാകും. രാവിലെ ആറുമുതലായിരിക്കും സർവീസ്‌.കോവിഡിന്‌ മുമ്പ്‌ കേരളത്തിന്റെ 40 ബസും കർണാടകയുടെ 43 ബസുമാണ്‌ ഓടിയിരുന്നത്‌. സംസ്ഥാനത്ത്‌ ഒന്നുമുതൽ 950 സർവീസ്‌ ആരംഭിക്കാൻ കെഎസ്‌ആർടിസി തീരുമാനിച്ചിട്ടുണ്ട്‌. ഇതിൽ കൂടുതലും കാസർകോടിനാണ്‌ ലഭിക്കേണ്ടത്‌. അങ്ങനെയെങ്കിൽ മംഗളൂരുവിലേക്ക്‌ കൂടുതൽ ബസുണ്ടാകും. സുള്ള്യ, പുത്തൂർ […]

Continue Reading

പതിവില്‍ മാറ്റമില്ല; ഇന്ധനവില ഇന്നും കൂട്ടി

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വർധിപ്പിച്ചത്. കോഴിക്കോട് പെട്രോളിന് 109 രൂപ 12 പൈസയും ഡീസലിന് 102 രൂപ 56 പൈസയുമാണ് ഇന്നത്തെ നിരക്ക്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 110 രൂപ 46 പൈസയും ഡീസലിന് 104 രൂപ 27 പൈസയുമായി. കൊച്ചിയിൽ പെട്രോളിന് 108 രൂപ 52 പൈസയും ഡീസലിന് 102 രൂപ 36 പൈസയുമാണ് പുതിയ നിരക്ക്. 

Continue Reading

വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടർ അറസ്റ്റിൽ

പുത്തൂര്‍: വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടർ അറസ്റ്റിൽ. പുത്തൂര്‍ സ്വകാര്യ കോളജിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറായ ഇല്യാസ് പിന്റോയെയാണ് അറസ്റ്റ് ചെയ്ത് റിമാണ്ട് ചെയ്തത്. പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഇടക്കാല ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി തള്ളി. ഇതോടെ അഭിഭാഷകന്‍ റെഗുലര്‍ ജാമ്യത്തിനായി അപേക്ഷ സമര്‍പ്പിച്ചു. മടിക്കേരിയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഒന്നാം പി.യു വിദ്യാര്‍ഥിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് ഇല്യാസ് പിന്റോക്കെതിരെ വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിക്കാരിയായ പെണ്‍കുട്ടിക്ക് […]

Continue Reading

ജീവനക്കാർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി യാഥാർത്ഥ്യമാക്കണം. – എസ്.ഇ.യു

കാഞ്ഞങ്ങാട് :- കോവിഡ് ഉൾപ്പടെയുള്ള സാഹചര്യങ്ങൾ പരിഗണിച്ച് ജീവനക്കാർക്ക് വേണ്ടി സർക്കാർ പ്രഖ്യാപിച്ച മെഡിസെപ്പ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി സർക്കാർ വിഹിതം ഉറപ്പ് വരുത്തി ഉടൻ നടപ്പിലാക്കണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ഹോസ്ദുർഗ് താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. കുത്തക ഭീമൻമാർക്ക് തീറെഴുതി പ്രാഥമിക ചികിൽസാ സൗകര്യം പോലും ഇല്ലാത്ത ഏതാനും ആശുപത്രികളെ മാത്രം ഉൾപ്പെടുത്തി ജീവനക്കാർക്ക് മേൽ അന്യായമായ പ്രീമിയം അടിച്ചേൽപ്പിച്ച സർക്കാർ നടപടിയാണ് മെഡിസെപ്പ് പദ്ധതിയെ അവതാളത്തിലാക്കിയത്. പ്രധാന ആശുപത്രികളെ ഉൾപ്പെടുത്തി ന്യായമായ പ്രീമിയം വ്യവസ്ഥയിൽ […]

Continue Reading