‘നായാട്ട്’ ഓസ്‌കാര്‍ എന്‍ട്രി ചുരുക്കപ്പട്ടികയില്‍

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് എന്ന മലയാള ചലച്ചിത്രം ഇന്ത്യയുടെ ഓസ്‌ക്കാര്‍ എന്‍ട്രി ചുരുക്ക പട്ടികയില്‍ ഇടംനേടി. ഓസ്‌കാര്‍ നോമിനേഷന് സമര്‍പ്പിക്കാനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി തെരഞ്ഞെടുക്കാനുള്ള ജൂറി സ്‌ക്രീനിംഗ് പുരോഗമിക്കുന്നു. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംഘാടകരായാണ് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി കണ്ടെത്താനുള്ള വിധി നിര്‍ണയം കൊല്‍ക്കത്തയില്‍ നടക്കുന്നത്. പ്രശസ്ത സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ആണ് ജൂറി ചെയര്‍മാന്‍. തമിഴില്‍ നിന്ന് യോഗി ബാബു കേന്ദ്രകഥാപാത്രമായ മണ്ടേല, വിദ്യാ ബാലന്‍ കേന്ദ്രകഥാപാത്രമായ ഹിന്ദി […]

Continue Reading

വരിക്കാരുടെ എണ്ണത്തിൽ ജിയോ ഒന്നാം സ്ഥാനത്ത് തന്നെ; തകർച്ച തുടർക്കഥയാക്കി വോഡഫോൺ ഐഡിയ

മൊബൈൽ സേവന രംഗത്ത് പ്രമുഖ ടെലികോം കമ്പനിയായ ജിയോ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഓഗസ്റ്റിൽ 6.49 ലക്ഷം മൊബൈൽ വരിക്കാരെയാണ് ജിയോ പുതുതായി ചേർത്തത്. മുഖ്യ എതിരാളിയായ എയർടെലിന് ഇക്കാലയളവിൽ 1.38 ലക്ഷം വരിക്കാരെ മാത്രമാണ് പുതുതായി കമ്പനിയുടെ ഭാഗമാക്കാൻ സാധിച്ചുള്ളൂ. വോഡഫോണിന് സ്വന്തം ഉപഭോക്താക്കൾ നഷ്ടപ്പെടുന്നത് തുടരുകയാണ്. എന്നാൽ മുൻ മാസത്തെ അപേക്ഷിച്ച് വരിക്കാരുടെ കൊഴിഞ്ഞു പോക്കിന്റെ അളവ് കുറവാണ് എന്ന ആശ്വാസത്തിലാണ് വോഡഫോൺ ഐഡിയ. വോഡഫോൺ ഐഡിയക്ക് ഓഗസ്റ്റിൽ 8.33 ലക്ഷം വരിക്കാരെയാണ് നഷ്ടമായത്.

Continue Reading

അജാനൂര്‍ പഞ്ചായത്തില്‍ മുളന്തുരുത്ത് ഒരുങ്ങുന്നു

ഹരിത കേരളം മിഷന്റെയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സി ഫോര്‍ യു പദ്ധതിയില്‍ ഉള്‍പ്പെടുത്തി അജാനൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രാവണീശ്വരം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മുളന്തുരുത്ത് ഒരുങ്ങുന്നു. കുട്ടികള്‍ക്കിടയില്‍ പരിസ്ഥിതി ബോധവും, മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട അവബോധവും വളര്‍ത്തുക എന്ന വലിയ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പദ്ധതി ജില്ലയില്‍ നടപ്പിലാക്കുന്നത്. ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.എസ്സ്.എസ്സ് വളണ്ടിയര്‍മാരും, മറ്റ് വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് മുളന്തൈകള്‍ നട്ട്പിടിപ്പിച്ചത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. […]

Continue Reading

കാസർഗോഡ് ജില്ലയിൽ ഇന്ന് 159 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

▪️കാസര്‍കോട്: ജില്ലയിൽ 159 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 220പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1203പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 546 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 10026പേർ വീടുകളിൽ 9455പേരും സ്ഥാപനങ്ങളില്‍ 571പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 10026പേരാണ്. പുതിയതായി 880പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2564 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 2303 ആന്റിജന്‍ 251 ട്രൂനാറ്റ് 10) 420 പേരുടെ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 11,150പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

▪️തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2012, തിരുവനന്തപുരം 1700, തൃശൂര്‍ 1168, കോഴിക്കോട് 996, കോട്ടയം 848, കൊല്ലം 846, മലപ്പുറം 656, ആലപ്പുഴ 625, കണ്ണൂര്‍ 531, ഇടുക്കി 439, പത്തനംതിട്ട 427, പാലക്കാട് 415, വയനാട് 328, കാസര്‍ഗോഡ് 159 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,151 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 […]

Continue Reading

പ്രിയങ്ക ഗാന്ധിയെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്തു

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് പ്രിയങ്കയെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആഗ്രയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച തൊഴിലാളിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോയതായിരുന്നു പ്രിയങ്ക. നേരത്തെ ലഖിംപൂര്‍ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ കാണാന്‍ പോയപ്പോഴും പ്രിയങ്കയെ യു.പി പൊലീസ് തടഞ്ഞിരുന്നു. അതേ സമയം യു.പി പൊലീസ് പറയുന്നത് ആവശ്യമായ അനുമതിയില്ലാതെയാണ് പ്രിയങ്ക എത്തിയത് എന്നാണ്.

Continue Reading

പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾ മെഡൽ നേടി നാടിന്റെ അഭിമാനമായി ശിഹാബ് പൊവ്വൽ എസ് കെ

പൊവ്വൽ : കാസർഗോഡ് രാജപുരത്ത് നടന്ന ജില്ലാതല പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി നാടിന്റെയും ജില്ലയുടെയും അഭിമാനമായി ശിഹാബ് പൊവ്വൽ.വിവിധ മത്സരാർത്ഥികൾ മാറ്റുരച്ച ചാമ്പ്യൻഷിപ്പിൽ മുള്ളേരിയ ‘ടൈഗർ ഫിറ്റ്‌നെസ്സിനെ’ പ്രതിനിധീകരിച്ചാണ് ശിഹാബ് അഭിമാന നേട്ടം കൈവരിച്ചത്, ഗോൾഡ് മെഡലിനൊപ്പം പവർ ലിഫ്റ്റിംഗ് സ്റ്റേറ്റ് ലെവൽ ചാമ്പ്യൻഷിപ്പിലേക്ക് ശിഹാബ് യോഗ്യത നേടി. നാട്ടിൽ നിന്നും,വിവിധ കോണുകളിൽ നിന്നും ശിഹാബിന് വലിയ അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.ഒരു പാട് ദിവസത്തെ കഠിനാധ്വാനവും നിതാന്ത പരിശ്രമവുമാണ് അഭിമാന നേട്ടം കൈവരിക്കാൻ […]

Continue Reading

സംസ്ഥാനത്ത് 24 വരെ ശക്തമായ കാറ്റിന് സാധ്യത; 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഒക്ടോബർ 20 മുതൽ 24 വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേ സമയം, അതി തീവ്ര മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പിൻവലിച്ചതിന്റെ ആശ്വാസത്തിലാണ് കേരളം. 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് നിലവിൽ കാര്യമായ മഴ മേഘങ്ങളില്ലെന്നതിനാലാണ് തീവ്ര മഴ മുന്നറിയിപ്പ് പിൻവലിച്ചത്. മഴ കുറഞ്ഞതോടെ നദികളിൽ ജലനിരപ്പ് കുറഞ്ഞു. പെരിയാറിലടക്കം ജലനിരപ്പ് നിയന്ത്രണ വിധേയമാണ്.

Continue Reading

സി.വൈ.സി.സി ചൗക്കി പുതിയ ഭാരവാഹികൾ നിലവിൽ വന്നു..

സി.വൈ.സി.സി ചൗക്കി പുതിയ ഭാരവാഹികൾ നിലവിൽ വന്നു. കാവുഗോളി ചൗക്കി:സി.വൈ.സി.സി ചൗക്കി 2021- 22 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഹ്മദ് ഫസ്സിൽ പ്രസിഡണ്ടായും, സാദിക്ക് കടപ്പുറത്തിനെ ജനറല്‍ സെക്രട്ടറിയായും,അബ്ദുൾ റഹ്മാൻ ട്രഷററായും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ഷഹ്നാദ്, ദർവൈഷ് (വൈസ് പ്രസിഡണ്ടുമാര്‍)മുഹമ്മദ് റൗഫ്,ഫഹദ്(ജോ. സെക്രട്ടറിമാര്‍)മീഡിയ വിംഗ്:ഹിഷാം ചെച്ചു.സ്പോർട്സ് വിംഗ്:മുഹമ്മദ്,അറഫാത്ത്ക്ലബ്ബ് ഇൻച്ചാർജ്:റിഫാത്ത്, നൗഷാദ്സി.വൈ.സി.സി.ഓഫിസിൽ വെച്ച് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ സി.വൈ.സി.സി. ജി.സി.സി പ്രസിഡണ്ട് തൗസീഫ് അധ്യക്ഷത വഹിച്ചു.ലത്തീഫ്,ജാബിർ,റൗഫ് തുടങ്ങിയവര്‍ സംസാരിച്ചു.സാദിക്ക് കടപ്പുറം സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.അൽത്താഫ്,ഹിഷാം,ഫയാസ്,മിജ്ലാദ്, ഷിബിലി,ഫസ്സൽ,ഹസ്സയ്നാർ,അജ്മൽ,സൽമാൻ,ഷാനിഫ് […]

Continue Reading

രാത്രിയിലെ വ്യായാമം ശരീരത്തിന് ദോഷം; അറിയാം കാരണങ്ങൾ

തിരക്കു പിടിച്ച ജീവിത ശൈലികളിൽ ചിലരുടെ ദിനചര്യയുടെ ഭാഗമാണ് രാത്രിയിലെ വർക്ക്ഔട്ട്. സമയം നിങ്ങൾക്ക് അനുകൂലമാണെങ്കിലും നിങ്ങളുടെ ശരീരത്തിന് അത് നല്ലതല്ലന്നാണ് പഠനങ്ങൾ പറയുന്നത്. ഉറക്കത്തെയും ഹൃദയമിടിപ്പിനെയും രാത്രിയിലെ വർക്ക്ഔട്ട് കാര്യമായി ബാധിക്കുന്നുമെന്നും പഠനം പറയുന്നു. രാത്രി വ്യായാമം ചെയ്യുന്നത് ഹൃദയമിടിപ്പിന്റെ നിരക്ക് ഉയർത്തും. കൂടാതെ അപൂർണമായ ഉറക്കത്തിനും കാരണമാകും. രാത്രിയിലെ വ്യായാമം ഉറക്കഹോർമോണായ മെലാടോണിന്റെ ഉത്പാദനം കുറയ്ക്കാൻ ഇടയാക്കുന്നു. കൂടാതെ ഹൃദയത്തിന്റെ പ്രവർത്തനം വേഗത്തിലാകുന്നതോടെ ഓക്‌സിജൻ അളവ് വർധിക്കുകയും പേശികളിലെ രക്തയോട്ടം കൂട്ടുകയും ചെയ്യുന്നു. ഇതു […]

Continue Reading