‘അന്നം അമൃതം’ മുള്ളേരിയ ലയൺസ്‌ ക്ലബ്ബ് സ്നേഹാലയത്തിലേക്ക് സാധനങ്ങൾ നൽകി

ബദിയടുക്ക: ലയൺസ്‌ ഇന്റർനാഷണൽ പ്രസിഡന്റ് ഡഗ്ലസ് അലക്സാണ്ടറുടെ ജന്മദിനത്തോടനുബന്ധിച്ച് നടത്തിവരുന്ന ‘അന്നം അമൃതം’ എന്ന പരിപാടിയുടെ ഭാഗമായി മുള്ളേരിയ ലയൺസ്‌ ക്ലബ്ബ് ആരോരുമില്ലാത്ത അമ്മമാർക്ക് ആശ്രയം നൽകുന്ന ബദിയടുക്ക അസ്സീസി സ്നേഹാലയത്തിലേക്ക് ഭക്ഷ്യ സാധനങ്ങൾ എത്തിച്ചു കൊടുത്തു.ക്ലബ്ബ് പ്രസിഡണ്ട് വിനോദ് മേലത്ത്, സെക്രട്ടറി കെ രാജലക്ഷ്മി, ഭാരവാഹികളായ ഷാഫി ചൂരിപ്പള്ളം, കെ ജെ വിനോ, എം.മോഹനൻ, കൃഷ്ണൻ കോളിക്കാൽ, ഷീന മോഹൻ എന്നിവർ സന്നിഹിതരായിരുന്നു.

Continue Reading

ചെങ്കള മണ്ഡലം കോൺഗ്രസ് കൺവെൻഷനും ഡി.സി.സി. പ്രസിഡണ്ടിനു സ്വീകരണവും

നെല്ലിക്കട്ട: ചെങ്കള മണ്ഡലം കോൺഗ്രസ് പ്രവർത്തക കൺവെൻഷനും പുതുതായി ചാർജ്ജ് എടുത്ത ഡി.സി.സി. പ്രസിഡണ്ടിനു സ്വീകരണവും സംഘടിപ്പിച്ചു.മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം. അബൂബക്കർ അധ്യക്ഷത വഹിച്ചു. കൺവെൻഷൻഡി.സി.സി. പ്രസിഡണ്ട് പി.കെ ഫൈസൽ ഉദ്ഘാടനം ചെയ്തു.ഡി.സി.സി ജനറൽ സെക്രട്ടറി സി വി ജെയിംസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ ഖാലിദ്, സാജിദ് മൊവ്വൽ എന്നിവർ പ്രസംഗിച്ചു.ഷാഫി ചൂരിപ്പള്ളം സ്വാഗതവും ബാബു അജക്കോട് നന്ദിയും പറഞ്ഞു.മണ്ഡലം പ്രസിഡണ്ട് എം.അബൂബക്കർ പുതിയ ഡി.സി.സി. പ്രസിഡണ്ടിന് ഉപഹാരം നൽകി. മണ്ഡലത്തിലെ പ്രമുഖ നേതാക്കളും […]

Continue Reading

നീലേശ്വരത്ത് മൂന്ന് മാസം പ്രായമായ കുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റില്‍ ചാടി മരിച്ചു

കാഞ്ഞങ്ങാട്: നീലേശ്വരത്ത് 3 മാസം പ്രായമായ കുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റില്‍ ചാടി മരിച്ചു. നീലേശ്വരം കടിഞ്ഞിമൂല പ്രാഥമികാരോഗ്യകേന്ദ്രത്തിന് സമീപത്തെ രമ്യ(31) യാണ് കിണറ്റില്‍ ചാടി മരിച്ചത്.

Continue Reading

ആസ്റർ മിംസിലെ ഗാസ്ട്രോ എൻട്രോളജി വിഭാഗം ഇനി മുതൽ കാസറഗോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ വ്യാഴഴ്ചകളിലും.

ആസ്റർ മിംസിലെ ഗാസ്ട്രോ എൻട്രോളജി വിഭാഗം ഇനി മുതൽ കാസറഗോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ വ്യാഴഴ്ചകളിലും കരൽ സംബന്ധമായ അസുഖങ്ങൾഗ്യാസട്രബിൾദഹനക്കേട്നെഞ്ചെരിച്ചിൽവയറ്റിൽ ഉണ്ടാകുന്ന നീർക്കെട്ട്, ഛർദി, വയറുവേദന,മലബന്ധം,മഞ്ഞപിത്തംപുളിച്ചു തികട്ടൽ….തുടങ്ങി ഉദര സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കുംകണ്ണൂർ ആസ്‌റ്റർ മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ഗാസ്ട്രോ എൻ ട്രോളജി ഡോക്ടർ വിവേക് കുമാർ കെ വി യുടെ സേവനം കാസറഗോഡ് അരമന ഹോസ്പിറ്റലിൽ21/10/2021 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗ് നും വിളിക്കൂ7594002324 Note: […]

Continue Reading

ജാതീയ പരാമര്‍ശം: യുവരാജ് സിങിനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു

ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങിനെ അറസ്റ്റ് ചെയ്തു. പിന്നീട് ഇടക്കാല ജാമ്യത്തില്‍ വിട്ടു. ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ ഇന്ത്യന്‍ താരം യൂസ്വേന്ദ്ര ചഹലിനെതിരെ ജാതീയ പരാമര്‍ശം നടത്തിയെന്നാണ് പരാതി 2020 ജൂണിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവമുണ്ടായത്. ഇന്‍സ്റ്റഗ്രാമില്‍ രോഹിത് ശര്‍മയുമായി സംസാരിക്കവേ ചഹലിന്‍റെ ടിക് ടോക് വീഡിയോകളെ കുറിച്ച് യുവരാജ് ജാതീയ പരാമര്‍ശം നടത്തിയെന്നാണ് പരാതി. പിന്നാക്കക്കാരെ പരിഹസിക്കാനായി ഉപയോഗിക്കുന്ന വാക്കാണ് ചഹലിനെതിരെ യുവരാജ് ഉപയോഗിച്ചത്. പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ […]

Continue Reading

ഹറമുകളിൽ പൂർണ തോതിൽ വിശ്വാസികളെ പ്രവേശിപ്പിച്ച്​ തുടങ്ങി, സാമൂഹിക അകലത്തിനുള്ള സ്റ്റിക്കറുകൾ മാറ്റി

റിയാദ്: മക്കയിലും മദീനയിലും പള്ളികളില്‍ ഭക്തര്‍ക്ക് നിയന്ത്രണങ്ങള്‍ ഒഴിവാക്കി. സാമൂഹിക അകലം പാലിക്കാതെ പള്ളികളില്‍ പ്രവേശിച്ച് ആരാധന നിര്‍വഹിക്കാന്‍ നമസ്‌കാരത്തിന് എത്തുന്നവര്‍ക്കും ഉംറ തീര്‍ത്ഥാടകര്‍ക്കും അനുമതി നല്‍കി. പള്ളികളില്‍ ഉള്‍ ക്കൊള്ളാന്‍ കഴിയുന്ന മുഴുവനാളുകളെയും പ്രവേശിപ്പിക്കാന്‍ തുടങ്ങിയത് ഇന്നലെ (ഞായറാഴ്ച) രാവിലെ പ്രഭാത പ്രാര്‍ത്ഥന (സുബഹി നമസ്‌കാരം) മുതലാണ്. ഇതിന് മുന്നോടിയായി രണ്ട് പള്ളികളിലും അനുബന്ധ സ്ഥലങ്ങളിലും സമൂഹ അകലം പാലിക്കാണമെന്ന് ആവശ്യപ്പെട്ട് പതിച്ചിരുന്ന സ്റ്റിക്കറുകള്‍ നീക്കം ചെയ്തിരുന്നു. മക്കയിലെ കഅ്ബയ്ക്ക് ചുറ്റും സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും ഒഴിവാക്കി. […]

Continue Reading

കാസർകോട് അരമന ഹോസ്പിറ്റലിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT & ഹെഡ്& നെക്ക് സർജൻ ഡോക്ടറുടെ സേവനം എല്ലാ ബുധനാഴ്ചയും

കാസർകോട് അരമന ഹോസ്പിറ്റലിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT & ഹെഡ്& നെക്ക് സർജൻ ഡോക്ടറുടെ സേവനം എല്ലാ ബുധനാഴ്ചയും കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT & ഹെഡ്& നെക്ക് സർജൻഡോക്ടർ മനു എസ്ന്റ സേവനം 20/10/2021 നും എല്ലാ ബുധനാഴ്ചയും രാവിലെ 10 മണി മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്.ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ: 75 940023 24

Continue Reading

കോവിഡ് മരണം: നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കാം

കോവിഡ് മരണം: നഷ്ടപരിഹാരത്തിന് അപേക്ഷ നൽകാം കോവിഡ്-19 മരണം സംബന്ധിച്ച രേഖയ്ക്കായുള്ള അപേക്ഷ, അപ്പീൽ, പരാതി എന്നിവ കോവിഡ്-19 ഡെത്ത് അസർടെയിനിംഗ് കമ്മിറ്റി-സിഡാകിന് സമർപ്പിക്കാം. ഇതിനുള്ള ലിങ്ക്: https://covid19.kerala.gov.in/deathinfo/മരിച്ച വ്യക്തിയുടെ അടുത്ത ബന്ധുക്കൾക്ക് ഈ ലിങ്കിൽ കയറി മരിച്ചയാളുടെ പേര് സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ച കോവിഡ്-19 മരണത്തിന്റെ കണക്കിൽ ഉണ്ടോ എന്ന് പരിശോധിക്കാം. ഉണ്ടെങ്കിൽ മരിച്ചയാളുടെ കുടുംബത്തിന് നൽകുന്ന നഷ്ടപരിഹാരത്തിനുള്ള അപേക്ഷ ജില്ലാ കളക്ടർക്ക് നൽകാം. ഡിസാസ്റ്റർ മാനേജ്‌മെൻറ് വകുപ്പിന്റെ മാർഗനിർദേശ പ്രകാരം അപേക്ഷ നൽകണം. നിലവിൽ […]

Continue Reading

ഉപ്പളയിൽ പ്രസവത്തിന് ശേഷം വീട്ടിൽ വിശ്രമത്തിലായിരുന്ന യുവതി മരിച്ചു

ഉപ്പള: പ്രസവത്തിനു ശേഷം വീട്ടിൽ വിശ്രമത്തിലായിരുന്ന യുവതി രക്ത സമ്മർദ്ദം കൂടിയതിനെ തുടർന്ന് മരിച്ചു. ഉപ്പളയിലെ മുഹമ്മദ് ഹനീഫയുടെ മകളും ഷാജഹാൻറെ ഭാര്യയുമായ തഹ്‌സീൻ ബാനു (32) ആണ് മരിച്ചത്. 12 ദിവസം മുമ്പാണ് തഹ്‌സീൻ ബാനു പെൺ കുഞ്ഞിന് ജന്മം നൽകിയത്. സുഖ പ്രസവം ആയിരുന്നു. തുടർന്ന് വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്നു. ഇന്നലെ രക്ത സമ്മർദ്ദം കൂടിയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അൽപ സമയത്തിനകം മരണപ്പെടുകയായിരുന്നു.

Continue Reading