പ്ലസ്ടു വിദ്യാർത്ഥിനിക്ക് അർദ്ധരാത്രി മൊബൈൽഫോണിൽ അശ്ലീല ദൃശ്യം അയച്ചുകൊടുത്ത അധ്യാപകൻ പിടിയിൽ

പയ്യന്നൂർ: പ്ല വിദ്യാർത്ഥിനിക്ക് അർദ്ധരാത്രി മൊബൈൽഫോണിൽ അശ്ലീലദൃശ്യം അയച്ചുകൊടുത്ത അധ്യാപകൻ പിടിയിൽ. ഓലയമ്പാടി സ്വദേശിയും കൊളപ്പുറത്ത് താമസക്കാരനുമായകെ.സി.സജീഷിനെയാണ്(34) പരിയാരം എസ്ഐ നിബിൻജോയിയും സംഘവും കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് പ ഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ പ്ലസ്റ്റു വിദ്യാർത്ഥിനിയുടെ ഫോണിലേക്ക് ഇയാൾ അശ്ലീലദൃശ്യങ്ങൾ അയച്ചുകൊടുത്തത്. സംഭവം വിദ്യാർത്ഥി രക്ഷിതാക്കളെ അറിയിക്കുകയും രക്ഷിതാക്കൾ സ്കൂളിലെത്തി അധ്യാപകരോട് പറയുകയും ചെയ്തു. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ കുറ്റം ചുമത്തി കേസെ ടുത്താണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Continue Reading

വിദ്യാർഥികൾ തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷം; ലഹരി ഉപയോഗം പതിവെന്ന് നാട്ടുകാർ

കാസർകോട് കുമ്പളയിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. കുമ്പള സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് സ്കൂളിന് സമീപമുള്ള ടൗണിൽ സംഘർഷമുണ്ടാക്കിയത്. വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗമുണ്ടെന്നും സംഘർഷം പതിവാണെന്നും നാട്ടുകാർ ആരോപിച്ചു.സ്കൂളിലെ കായിക മേളയിലുണ്ടായ പ്രശ്നമാണ് ഒടുവിൽ സംഘർഷത്തിലേക്ക് എത്തിയത്. സ്കൂളിന് പുറത്ത് സമീപത്തെ ടൗണിലെത്തിയ വിദ്യാർഥികൾ ചേരിതിരിഞ്ഞ് സംഘർഷമുണ്ടാക്കുകയായിരുന്നു.കുട്ടികൾ സംഘർഷമുണ്ടാക്കുന്നത് പതിവാണെന്നും ചിലരിൽ ലഹരി ഉപയോഗമുണ്ടെന്നും രക്ഷിതാക്കളും നാട്ടുകാരും ആരോപിച്ചു. വിദ്യാർഥികളെ തിരിച്ചറിഞ്ഞ് കർശന നടപടി സ്വീകരിക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് […]

Continue Reading

‘മന്ത്രവാദ​ത്തിലൂടെ ചികിത്സയെന്ന് പറഞ്ഞ് വീട്ടിൽകയറി’; മദ്രസ അധ്യാപക‍ന്റെ സ്വർണവും പണവും തട്ടിയെടുത്ത് മുങ്ങി കളളൻ

കോഴിക്കോട്: മന്ത്രവാദത്തിലൂടെ ചികിത്സിക്കുമെന്ന് പറഞ്ഞ് വീട്ടിലെത്തിയ കളളൻ സ്വർണവും പണവുമായി മുങ്ങി. കോഴിക്കോട് പയ്യോളി സ്വദേശിയായ മദ്രസ അധ്യാപകന്റെ വീട്ടിലെ പണവും സ്വർണവുമാണ് മോഷ്ടിച്ചത്. ഒന്നര ലക്ഷം രൂപയും ഏഴ് പവൻ സ്വർണവുമാണ് ഇവരുടെ വീട്ടിൽ നിന്ന് നഷ്ടമായത്. സംഭവത്തിൽ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കാസർ​ഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയാണ് സ്വർണവും പണവും മോഷ്ടിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. മന്ത്രവാദത്തിലൂടെ ചികിത്സ എന്ന പേര് പറഞ്ഞുകൊണ്ടാണ് ഷാഫി മദ്രസ അധ്യാപകനെ സമീപിച്ചത്. ഇത് വിശ്വാസിച്ച മദ്രസ […]

Continue Reading

ഇലന്തൂര്‍ നരബലി; കൊല്ലപ്പെട്ടവരുടെ മാംസം ദമ്പതികള്‍ പാകം ചെയ്ത് കഴിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത് ലൈല

ഇലന്തൂരില്‍ നടന്ന നരബലിക്ക് ശേഷം കൊല്ലപ്പെട്ടവരുടെ മാംസം ദമ്പതികള്‍ കറിവെച്ച് തിന്നെന്ന് വെളിപ്പെടുത്തല്‍. സിദ്ധന്‍റെ നിര്‍ദേശ പ്രകാരമാണ് കൊല്ലപ്പെട്ടവരുടെ മാംസം പാകം ചെയ്ത് ഭക്ഷിച്ചതെന്ന് പ്രതികളിലൊരാളായ ലൈല പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ആയുരാരോഗ്യത്തിനുവേണ്ടിയാണ് മാംസം കഴിച്ചതെന്നും ലൈല പൊലീസിനോട് പറഞ്ഞു. ഇന്നലെ വീട്ടിലെത്തിച്ചുള്ള ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.പ്രതികളെ കൊച്ചിയിലെത്തിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, നരബലിയുടെ ആസൂത്രകനും ഏജന്റുമായ മുഹമ്മദ് ഷാഫി എന്നിവരെയാണ് കൊച്ചിയിലെത്തിച്ചത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.ആയുധങ്ങള്‍ […]

Continue Reading

കാഞ്ഞങ്ങാട്ട് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ച യുവതി മരിച്ചു; ആശുപത്രിയിൽ സംഘർഷം

▪️കാഞ്ഞങ്ങാട്: സ്വകാര്യ ആശുപത്രിയിൽ ഗർഭ പാത്രത്തിലെ പാട നീക്കൽ ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ച യുവതി മരിച്ചു. ചെറുവത്തൂർ മടക്കര കാടങ്കോട്ടെ പ്രകാശിന്റെ ഭാര്യ കെ ടി നയനയാ (32)ണ് മരിച്ചത്. സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ വന്നതോടെ ആശുപത്രി പരിസരത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു. കിഴക്കുംകര കുശവൻകുന്നിലെ ശശിരേഖ മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലിലാണ് സംഭവം.ഇന്നു രാവിലെയാണ് ഗർഭ പാത്രത്തിന്റെ പാട നീക്കൽ ശസ്ത്രക്രിയക്കായി പ്രവേശിപ്പിക്കപ്പെട്ടത്. ശസ്ത്രക്രിയക്കിടെ ഗുരുതരനിലയിലായ യുവതിയെ മംഗളൂരു ആശുപത്രിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. ബി പി കുറഞ്ഞത് മൂലമുള്ള […]

Continue Reading

ദയാബായ് സമരം: സർക്കാർ നടപടി പ്രതിഷേധാർഹം. മൊഗ്രാൽ ദേശീയവേദി

മൊഗ്രാൽ. കാസർഗോഡ് ജില്ലയിലെ ആരോഗ്യ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം ആവശ്യപ്പെട്ട് പ്രമുഖ സാമൂഹ്യ പ്രവർത്തക ദയാബായ് സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം 10 ദിവസം പിന്നിട്ടിട്ടും സമരത്തോട് മുഖം തിരിഞ്ഞു നിൽക്കുന്ന സർക്കാർ നടപടിയിൽ മൊഗ്രാൽ ദേശീയവേദി പ്രതിഷേധിച്ചു. ദയാബായിയുടെ സമരത്തിൽ സർക്കാർ ഇടപെടാത്തതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാനമൊട്ടുക്കും സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ കരിദിനമാ ചരിച്ചിരുന്നു. ഇതിന്റെ ഭാഗമായി മൊഗ്രാലിൽ മൊഗ്രാൽ ദേശീയവേദി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പ്രതിഷേധ സംഗമം എം എ മൂസ ഉദ്ഘാടനം […]

Continue Reading

മംഗളൂരുവിൽ നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം

മംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. കണ്ണൂർ ഏരുവേശി സ്വദേശി അഭിജിത്ത് ( 24 ) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിനിടിച്ചാണ് അപകടം. ( young man died in a bike accident in Mangaluru ). കൂടെയുണ്ടായിരുന്ന സുഹൃത്ത് നിഖിൽ പരുക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജോലി ആവശ്യത്തിനായാണ് ഇരുവരും മംഗളൂരുവിലെത്തിയത്.

Continue Reading

കേരളത്തില്‍ നരബലി:തിരുവല്ലയിലെ ദമ്പതികള്‍ക്ക് ഐശ്വര്യലബ്ധിക്കായി എറണാകുളം ജില്ലയിലെ രണ്ട് സ്ത്രീകളെ ബലി നല്‍കി

എറമാകുളം” കേരളത്തിലുംനരബലി:തിരുവല്ലയിലെ ദമ്പതികള്‍ക്ക് ഐശ്വര്യലബ്ധിക്കായി എറണാകുളം ജില്ലയിലെ രണ്ട് സ്ത്രീകളെ ബലി നല്‍കി.പെരുമ്പാവൂരിലെ ഏജന്‍റാണ് സ്ത്രീകളെ തിരുവല്ലയിലെത്തിച്ചത്.,കടവന്ത്രയിലെ  ഒരു സ്ത്രീയെ കാണാനില്ലെന്ന പാതിയാണ് പോലീസ് അന്വേഷിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാലിടിയിലെ ഒരു സ്ത്രീയേയും ബലി  നല്‍കിയെന്ന് തെളിഞ്ഞത്. കഴിഞ്ഞ മാസം 27നാണ് കടവന്ത്രയില്‍ നിന്ന് സ്ത്രീയെ കാണാതായത്.ഏജന്‍റും ദമ്പതിമാരും പോലീസ് കസ്റ്റഡിയിലാണ്.

Continue Reading

ഉപരിപഠനത്തിനായി യു. കെ യിൽ പോകുന്ന യുസഫ് റഷാദിന് മൊഗ്രാൽ കടവത്ത് സിറ്റിസൻ ക്ലബ്‌ യാത്രയയപ്പ് നൽകി

മൊഗ്രാൽ : മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിൽ നിന്ന് ട്രാവൽ & ടൂറിസത്തിൽ മികച്ച മാർക്കോടെ ബിരുദ പഠനം പൂർത്തീകരിച്ചതിന് ശേഷം തുടർപഠനത്തിനായി യുണൈറ്റഡ് കിംഗ്ഡമിലേക്ക് പുറപ്പെടുന്ന ക്ലബ്‌ അംഗം യൂസഫ് റഷാദിന് മൊഗ്രാൽ കടവത്ത് സിറ്റിസൻ ആർട്സ് & സ്പോർട്സ് ക്ലബ്‌ ഹൃദ്യമായ യാത്രയയപ്പ് നൽകി. കഠിനപ്രയത്നത്തിലൂടെ ഇന്റർ നാഷണൽ ബിസിനസ്‌ മാനേജ്മെന്റ് കോഴ്സിന് (IBM) ലണ്ടനിൽ സീറ്റ്‌ തരപ്പെടുത്തിയ റഷാദിനെ യോഗം അഭിനന്ദിച്ചു.ക്ലബ്‌ പരിസരത്ത് നടന്ന യോഗം മുൻ മംഗലാപുരം യൂണിവേഴ്സിറ്റി ഫുട്ബോൾ ടീം ക്യാപ്റ്റൻ […]

Continue Reading

കുമ്പള അനന്തപുരം ക്ഷേത്രത്തിലെ അത്ഭുത മുതല ബബിയ ഇനി ഓർമ്മ

കാസർഗോഡ്: കുമ്പള അനന്തപുരം ക്ഷേത്രത്തിലെ അത്ഭുത മുതല ബബിയ മരിച്ചു. ഇന്നലെ രാത്രിയാണ് മുതലയുടെ മരണംസംഭവിച്ചത്. കേരളത്തിലെ ഏക തടാക ക്ഷേത്രമായ അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബബിയഎന്ന മുതല ഭക്തർക്ക് അത്ഭുതമായിരുന്നു . 75വയസിലേറെ പ്രായമുണ്ട്.മുതലയ്ക്കു നിവേദ്യം ഇവിടെ പ്രധാന വഴിപാടാണ്. ഇഷ്ടകാര്യ സാധ്യത്തിനാണ് ഭക്തർ വഴിപാട് നടത്താറുളളത്. നിവേദ്യം പൂജാരി കുളത്തിലെത്തി കൊടുക്കും. അനുസരണയോടെ കുളത്തിൽ നിന്നും പൊങ്ങി വന്ന് ഭക്ഷണം കഴിക്കുന്ന ബബിയ എല്ലാവർക്കും വിസ്മയമായിരുന്നു. കുളത്തിലെ മറ്റ് ജീവജാലങ്ങളെയും മൽസ്യങ്ങളെയും ബബിയ ഉപദ്രവിക്കാറില്ല.

Continue Reading